Monday, October 3, 2011

അസിമാനന്ദയ്ക്ക് പകരം യുക്തിവാദികള്‍


ഈയിടെ കേരളത്തില്‍, റയില്‍ പാളത്തില്‍ നിന്ന് ബോംബ് കണ്ടെടുത്തുവല്ലോ. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷിക്കുന്നുണ്ടാകും. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനവര്‍ക്ക് സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

എങ്കിലും ഞാനാലോചിച്ചു പോവുകയാണ്‌: അസിമാനന്ദ കുറ്റമേല്‍ക്കുന്നതിന്ന് മുമ്പായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍....
കേരളത്തിന്റെ അന്തരീക്ഷമിപ്പോള്‍ എന്തായിട്ടുണ്ടാകുമായിരുന്നു!
ബോംബ് വച്ചത് 'മലബാര്‍ മുജാഹിദീന്‍' ആണെന്നും അവര്‍ക്ക് അല്‍ഖാഇദയും താലിബാനുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും പോലീസിന്‌ പ്രഖ്യാപിക്കാനും വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്ക് പാടി നടക്കാനും വല്ലതും ആലോചിക്കേണ്ടതുണ്ടായിരുന്നോ?
ഏറ്റവും പ്രചാരമുള്ള പത്രം മുതല്‍ ഏറ്റവും വിലകുറഞ്ഞ പത്രം വരെയുള്ളവ തമ്മില്‍, മല്‍സരിച്ച് കിടിലന്‍ സ്റ്റോറികള്‍ എത്രയെണ്ണം ഇതിനകം പിറന്ന് കഴിയുമായിരുന്നു?

ഏഷണിയാത്മക പത്രപ്രവര്‍ത്തനത്തിന്റെ വമ്പിച്ച കച്ചവട സാദ്ധ്യതകള്‍ ആകെ തകര്‍ത്ത് കളഞ്ഞത് അസിമാനന്ദയാണെന്നതില്‍, ആര്‍ക്കും ഒരു സംശയവും വേണ്ട.
സംഘ് പരിവാറിന്‌ തെറ്റ് പറ്റി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുമ്പോള്‍ മനസ്സിന്റെ കോണിലെവിടെയും ഇത്തിരി ദയ പോലുമില്ലെന്ന് ഉറപ്പാക്കണമായിരുന്നു. ഈ അനുഭവത്തില്‍ നിന്ന് അവരത് പഠിച്ചിട്ടുണ്ടായിരിക്കും.
എനിക്ക് തോന്നുന്നത് നമ്മുടെ നാട്ടിലെ യുക്തിവാദികളെ, അവര്‍ തയ്യാറാകുമെങ്കില്‍, ഈ പണിക്ക് പറ്റുമെന്നാണ്‌. കാരണം ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇത്തിരിപ്പോലും ദയയോ കാരുണ്യമോ ആ വര്‍ഗ്ഗം കാണിക്കുകയില്ലെന്ന് 100 ശതമാനം ഉറപ്പാണ്‌. അതാണ്‌ അനുഭവം.

No comments:

Post a Comment