Tuesday, November 6, 2012

പേടി (കവിത)


പേടി (കവിത)

ടി.കെ. ഹാരിസ്, മാനന്തവാടി

ടി.വി. കണ്ട്
പത്രം വായിച്ച്
വാര്‍ത്തകള്‍ കേട്ട് കേട്ട്
പേടിയുണ്ടായി
മകള്‍ക്ക് അച്ഛനെ
അമ്മയ്ക്ക് മകനെ
പെങ്ങള്‍ക്ക് ആങ്ങളയെ

ഓരോ പെണ്‍കുട്ടിക്കും
പണ്ടും പേടിയുണ്ടായിരുന്നു;
അച്ഛനെ
അമ്മാവനെ
ഗുരുനാഥനെ
സഹോദരനെ
അന്നത്തെ പേടിയല്ല
ഇന്നത്തെ പേടി

Friday, September 7, 2012

തരുണ്‍ തേജ്‌പാല്‍

കെ.കെ. ആലിക്കോയ


പലരെക്കുറിച്ചും നാം കേള്‍ക്കാറുണ്ട്; അറിയാറുണ്ട്. അറിയേണ്ട ചിലരെ അറിയാതെ പോകുന്നത് മഹാ കഷ്ടമാണ്‌. നാം അനിവാര്യമായും അറിയേണ്ടവരിലൊരാളാണ്‌ തരുണ്‍ തേജ്‌പാല്‍. 1963 ല്‍ ജനനം. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, പ്രസാധകന്‍ ഇതെല്ലാമാണ്‌ അദ്ദേഹം.

നേരത്തെ ഇന്ത്യാറ്റുഡേ, ഇന്ത്യന്‍ എക്‌സ്‌പ്രസ് എന്നിവയുടെ എഡിറ്ററും ഔട്ട്‌ലുക്കിന്റെ മനേജിങ്ങ് എഡിറ്ററും ആയിട്ടുണ്ട്. പിന്നീട് 2000 ല്‍ അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാഗസിന്‍ സ്വന്തമായിട്ട് തുടങ്ങി; തെഹെല്‍ക്ക.കോം! പിന്നീട്, തെഹെല്‍ക്ക വാരിക പ്രസിദ്ധീകരിച്ചു തുടങ്ങി.

ഏഷ്യയിലെ ഏറ്റവും ശക്തരായ 50 വാര്‍ത്താവിനിമയകര്‍ത്താക്കളില്‍ ഒരാളെന്നാണ്‌ 2001 ല്‍ ഏഷ്യാവീക്ക് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഏഷ്യയിലെ മാറ്റത്തിന്റെ മുന്‍നിരനായകന്മാരില്‍ ഒരാളെന്നാണ്‌ ബീസിനസ് വീക്ക് നല്‍കിയ വിശേഷണം. പുതിയ ഇന്ത്യയുടെ സത്തായി കണക്കാക്കാവുന്ന 20 പേരില്‍ ഒരാളായിട്ടാണ്‌ ദി ഗാഡിയന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ശക്തന്മാരായ 50 പേരില്‍ ഒരാളായിട്ടാണ്‌ 2009 ല്‍ അദ്ദേഹത്തെ ബിസിനസ് വീക്ക് അടയാളപ്പെടുത്തിയത്. ഇതൊന്നും അതിശയോക്തിപരമല്ലെന്ന് തരുണ്‍ തേജ്‌പാലിനെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയുന്ന ആരും സാക്‌ഷ്യപ്പെടുത്തും.

'ഇന്ത്യ ഇങ്ക്' ആണ്‌ അദ്ദേഹത്തിന്റെ പ്രസാധനാലയം. അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ പ്രസാധകര്‍. ദി ആല്‍ക്കമി ഓഫ് ഡിസയര്‍ (2006), ദി സ്റ്റോറി ഓഫ് മൈ അസാസിന്‍ (2010), ദി വാലി ഓഫ് മാസ്‌ക്‌സ് (2011) എന്നിവ തരുണിന്റെ നോവലുകളാണ്‌. എഴുത്തുകാരുടെയും ചിന്തകന്മാരുടെയും സാധാരണക്കാരുടെയും പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നവ തന്നെ.

ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ പര്യായമാണ്‌ തരുണ്‍ തേജ്‌പാലും അദ്ദേഹത്തിന്റെ തെഹെല്‍ക്കയും. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലൂടെ നേടിയ പ്രശസ്‌തിയുടെ ഉടമകള്‍! ക്രിക്കറ്റ് കുംഭകോണം, പ്രതിരോധ കുംഭകോണം, ജെസിക ലാല്‍ കൊലപാതകം, ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനം, ഗുജറാത്ത് കലാപത്തെക്കുറിച്ച് ഹിഡെന്‍ കാമറ ഉപയോഗിച്ച് നടത്തിയ വിവരശേഖരണം എന്നിവ തരുണിന്റെയും തെഹെല്‍ക്കയുടെയും സംഭാവനകളില്‍ ചിലതാണ്‌.

Thursday, September 6, 2012

മാസപ്പിറവി: ന്യൂമൂണ്‍, ഹിലാല്‍

കെ.കെ. ആലിക്കോയ

അലി മണിക്‌ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ മാസപ്പിറവി വിഷയത്തില്‍ സ്വീകരിച്ചുവരുന്ന നിലപാട്‌ അടിസ്ഥാനരഹിതമാണ്‌. ആ നിലപാട് സംബന്ധിച്ച് എന്റെ ലേഖനങ്ങള്‍ ഈ ബ്ലോഗില്‍ വായിക്കാം. ഈ ലേഖനങ്ങളുടെ ലിങ്കുകള്‍ മണിക്‌ഫാന്‍ പക്ഷക്കാര്‍ നടത്തുന്ന ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പില്‍ നല്‍കിയിരുന്നു. അതോടന്ബന്ധിച്ച് അവിടെ ചര്‍ച്ചയും നടന്നിരുന്നു. ആ ചര്‍ച്ചയില്‍ നിന്നുള്ള ചില ഭാഗങ്ങളാണ്‌ താഴെ കൊടുക്കുന്നത്. (പ്രസ്തുത ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുകയാണെങ്കില്‍ അവരുടെ വാദത്തിന്റെ പൊള്ളത്തരം ശരിക്കും ബോദ്ധ്യം വരും.) വായനക്ക് ഒഴുക്ക് ലഭിക്കാന്‍ വേണ്ടി ആവശ്യമായ വിശദീകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഓരോ വിഷയത്തിനും തലക്കെട്ടുകളും നല്‍കിയിട്ടുണ്ട്.


‎ഖിബ്‌ലമാറ്റ രേഖ


അന്താരാഷ്ട്ര തിയ്യതിരേഖ, നമ്മുടെ ഖിബ്‌ലമാറ്റ രേഖ കൂടിയാണെന്ന ഒരബദ്ധം മണിക്‌ഫാന്‍ പറഞ്ഞുപോയി. അത് ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അനുയായികള്‍ നടത്തുന്ന പേക്കൂത്തുകള്‍ ബഹുരസം തന്നെ. മണിക്‌ഫാന്‍ എഴുതുന്നു:

"ഇവിടെ ദിവസേന നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മില്‍ അധികപേരും ചിന്തിച്ചു കാണുകയില്ല. റഷ്യയുടെ കിഴക്കേ തീരത്ത് ഒരു പള്ളിയും അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് ഒരു പള്ളിയും ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഈ രണ്ട് പള്ളികളിലെയും ഖിബ്‌ലകള്‍ എതിര്‍വശങ്ങളിലേക്കാണ്‌.'' (പേജ് 43, 44 ചന്ദ്രമാസപ്പിറവി)

അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ളവരുടെയും റഷ്യയുടെ കിഴക്കേ അറ്റത്തുള്ളവരുടെയും ഖിബ്‌ലകള്‍ നേരെ എതിര്‍ദിശയിലാണെന്ന വാദം ശരിയല്ല. മറിച്ച്, ഏതാണ്ട് സമാനദിശയിലേക്കാണ്‌. രണ്ടിടത്ത് നിന്ന് നമസ്‌ക്കരിക്കുമ്പോഴും നേരെ വടക്കു നിന്ന് അല്‍പ്പം ഇടത്തോട്ട് തിരിഞ്ഞാണ്‌ നില്‍ക്കേണ്ടത്. അല്ലാതെ അമേരിക്കയില്‍ നിന്ന് കിഴക്കോട്ടും റഷ്യയില്‍ നിന്ന് പടിഞ്ഞാറോട്ടുമല്ല. പരന്ന ഒരു മാപ്പില്‍ ലോകത്തിന്റെ കിടപ്പ് നിരീക്ഷിച്ചാല്‍ തോന്നാനിടയുള്ളതെന്തോ അതാണ്‌ അലി മണിക്‌ഫാന്‍ തന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ അടിത്തറകളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി ഗോളാകൃതിയിലാണെന്ന കാര്യം ഇത് പറയുമ്പോള്‍ അദ്ദേഹം മറന്നുപോയിരിക്കാം.

ചിത്രം നോക്കുക. അതില്‍ അന്താരാഷ്ട്ര തിയ്യതിരേഖ കാണാം; ചിത്രത്തിന്റെ വലത്തെ അറ്റത്ത് കാണുന്ന സിഗ്‌സാഗ് ലൈന്‍ അതാണ്‌. അതിന്റെ ഇരു വശത്തുമായി അമേരിക്കയും റഷ്യയും സ്ഥിതിചെയ്യുന്നു. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തിന്റെയും റഷ്യയുടെ കിഴക്കെ അറ്റത്തിന്റെയും ഖിബ്‌ലയാണ്‌ ചുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് കിഴക്കോട്ടും മറ്റേത് പടഞ്ഞാറോട്ടുമല്ല; രണ്ടും ഏകദേശം സമാനമാണ്‌. ഭുമി ഗോളാകൃതിയിലാണെന്ന കാര്യം ഖിബ്‌ല നിശ്ചയിക്കുമ്പോഴും ഓര്‍ക്കണം. ഈ വെബ്‌സൈറ്റിന്റെ സഹായത്താല്‍ ഏത് പ്രദേശത്തിന്റെയും ഖിബ്‌ല മനസ്സിലാക്കാന്‍ കഴിയും. ഏത് പ്രദേശത്തിന്റെ ഖിബ്‌ലയാണോ അറിയേണ്ടത്, അവിടെ ക്ലിക്ക് ചെയ്യുക.

അന്താരാഷ്ട്രതിയ്യതിരേഖയുടെ ഇരു വശത്തേയും ഖിബ്‌ല എങ്ങോട്ടാണെന്ന് കാണിക്കുന്നതാണ്‌ ഈ ചിത്രം.
ആര്‍ക്കും ഒന്നും പറയാനില്ലേ?
ഒന്ന് കിഴക്കോട്ടും മറ്റേത് പടിഞ്ഞാറോട്ടുമല്ലെന്ന് ഇനിയും മനസ്സിലായില്ലേ?
ഇല്ലെങ്കില്‍ ഈ വെബ്‌സൈറ്റിന്റെ സഹായം ഉപയോഗപ്പെടുത്തുക.

Ali Koya: ഡെയ്‌റ്റ് ലൈനിന്റെ ഇരുഭാഗത്തുള്ളവരുടെയും ഖിബ്‌ല കാണിക്കുന്ന ഈ പോസ്റ്റ് ഞാനിട്ടിട്ട് രണ്ടു ദിവസം ആകാന്‍ പോകുന്നു. ഒരാള്‍ക്കും ഒന്നും പറയാനില്ലേ?
ഇരു വശത്തേക്കാണ്‌ ഖിബ്‌ലയെന്ന ആചാര്യവചനം തന്നെയാണോ നിങ്ങള്‍ക്കിപ്പോഴും പ്രമാണം?

ഈ ചിത്രം നല്‍കിയേടത്ത് പിന്നെ മിണ്ടിയിട്ടില്ല; ഇതുവരെ.

മക്ക - അലാസ്‌ക:  ദൂരം


മേല്‍ പറഞ്ഞ കാര്യം കൂടുതല്‍ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌ ഈ ചിത്രം ചിത്രം നല്‍കിയത്.

മക്കയില്‍ നിന്ന് അലാസ്‌കയിലെ  Fairbanks ലേക്കുള്ള ദൂരം കാണിക്കുന്ന മേപ്പ്. അതില്‍ കാണിച്ചിട്ടുള്ളത് അലാസ്‌കയില്‍ നിന്ന് കിഴക്കോട്ടുപോയി മക്കയില്‍ എത്താമെന്നല്ല; മറിച്ച് വടക്കുനിന്ന് അല്‍പം ഇടത്തോട്ട് തിരിഞ്ഞാണ്‌ മക്കയിലേക്കുള്ള ദിശ എന്നാണ്‌. ചിന്തിച്ചൂ ഗ്രഹിക്കാതെ നോര്‍ത്ത് പോളിനപ്പുറം പിന്നെയും വടക്കുണ്ടോ എന്ന് പരിഹസിക്കുകയായിരുന്നുവല്ലോ അവര്‍ ചെയ്‌തിരുന്നത്. അലാസ്‌കയില്‍ നിന്ന് കിഴക്കോട്ട് യാത്രചെയ്‌താണ്‌ മക്കയിലെത്തേണ്ടത് എന്നും ധരിച്ചുകാണും. പാവങ്ങള്‍!

ഇതു കൊണ്ടൊന്നും അവര്‍ക്ക് കര്യം മനസ്സിലായില്ല; വീണ്ടൂം വിതണ്ഡവാദം എഴുന്നള്ളിക്കുന്നത് കാണുക.

Anees Aluva: ഖിബ്‌ലയുടെ കിഴക്ക് ഭാഗത്തുള്ളവർ പടിഞ്ഞറേക്കും, പടിഞ്ഞറുള്ളവർ കിഴക്കോട്ടും തിരിഞ്ഞാണ് നമസ്കരിക്കുന്നത്. ഇരു ഭാഗക്കാരും പിന്നോട്ട് പോയാൽ ഒരിടത്ത് അവർ തമ്മിൽ പുറം തിരിഞ്ഞു നിൽക്കും. എന്നാലേ ഖിബ്‌ലക്ക് അഭിമുഖമാകൽ സംഭവിക്കൂ. അല്ലെങ്കിൽ ഖിബ്‌ലക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവസ്ഥ ഉണ്ടാകും.
ഖിബ്‌ല മാറ്റം ആവശ്യമാണോ ഈ ഭൂമിയിൽ ?

ലോകത്തിന്റെ ഖിബ്‌ലമാറ്റം ഒരു പോയന്റില്‍ മാത്രം


Ali Koya: ക'അ്‌ബയുടെ കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും, പടിഞ്ഞാറുള്ളവര്‍ കിഴക്കോട്ടും തിരിഞ്ഞാണ്‌ നമസ്‌ക്കരിക്കേണ്ടത്. ശരിയാണ്‌. ഇരു ഭാഗക്കാരും പിന്നോട്ട് പോയാല്‍ ഒരിടത്ത് അവല്‍ തമ്മില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ സന്ധിക്കും. അതും ശരിയാണ്‌.

പക്ഷേ, വളരെ പരിമിതമായ ശരിയാണത്. ക'അ്‌ബയുടെ തെക്കുള്ളവര്‍ വടക്കോട്ടും വടക്കുള്ളവര്‍ തെക്കോട്ടും തിരിഞ്ഞല്ലേ നമസ്‌ക്കരിക്കുക? അവരും ഇതേ പോലെ പുറകോട്ട് നടന്നാല്‍ ഒരിടത്ത് സന്ധിക്കുകയില്ലേ? അതെവിടെയായിരിക്കും? ക'അ്‌ബയില്‍ നിന്ന് തെക്കോട്ടും വടക്കോട്ടും നടന്നാല്‍ അവര്‍ അന്താരാഷ്ട്ര തിയ്യതിരേഖയിലാണോ എത്തിച്ചേരുക? അല്ലെങ്കില്‍ മറ്റൊരു ഖിബ്‌ല ലൈന്‍ കൂടിയുണ്ടോ? ഇവര്‍ക്ക് ഒരു ഖിബ്‌ലമാറ്റം ആവശ്യമില്ലേ?
ചിന്തിക്കുക.

ഞാന്‍ പറയുന്നത്; ഇവര്‍ നാലും ഒരിടത്ത്, പസിഫിക് സമുദ്രത്തിലെ ഒരു പോയന്റില്‍ എത്തിച്ചേരുമെന്നാണ്‌. അവിടെ ആ പോയന്റില്‍ മാത്രമേ ഖിബ്‌ല മാറ്റം സംഭവിക്കുകയുള്ളു എന്നും ഞാന്‍ പറയുന്നു. ഈ ചിത്രം നോക്കി അത് മനസ്സിലാക്കുക. ചിലരോടുള്ള ആരാധനയും മറ്റു ചിലരോടുള്ള വിരോധവും മാറ്റിവെച്ച് ചിന്തിക്കുക.
ചിന്തിച്ച് മനസ്സിലാക്കുക.



ഭൂമിയുടെ അതിര്‌ തേടുന്നവര്‍

Anees Aluva: എന്തിക്കെയാണ് എഴുതിക്കൂട്ടുന്നത് എന്ന് താങ്കൾക്ക് തന്നെ അറിയുന്നില്ലേ !!
N-S Axis ൽ ഭൂമി കറങ്ങുമ്പോൾ, ഒരു അറ്റം വടക്കും, താഴെ തെക്കും ആണ്. അത് നിർണ്ണിതമാണ്.
എന്നാൽ കിഴക്കും പടിഞ്ഞാറും ഭൂമിയിൽ, വടക്കും തെക്കും പോലെ നിർണ്ണിതമല്ല.

താങ്കൾക്കറിയാമോ ഭൂമിയിലെ കിഴക്ക് എവിടെ തുടങ്ങുന്നു, പടിഞ്ഞാറ് എവിടെ അവസാനിക്കുന്നു എന്ന്. ദയവായി പഠിപ്പിച്ച് തരിക.

വടക്കോട്ടും തെക്കോട്ടും നടന്നാൽ വടക്കിലും തെക്കിലും എത്തി നിൽക്കും. അതായത് Lattitude ചുരുങ്ങി ചുരുങ്ങി pole ൽ അവസാനിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്നാൽ, തീരില്ല , നടന്നു കൊണ്ടേയിരിക്കും. നടത്തം തുടങ്ങിയിടത്ത് തന്നെ പുറം തിരിഞ്ഞ് തിരികെ എത്തും.
വടക്കോട്ട് നടന്നാലും അങ്ങിനെ വരില്ലേ എന്ന് താങ്കൾക്ക് സങ്കല്പിക്കാം. പക്ഷേ വടക്കും തെക്കും നിർണ്ണിതമായതിനാൽ അത് സംഭവ്യമല്ല.

ഇക്കാര്യമൊക്കെ ഖിബ്‌ല ചർച്ചക്ക് മുമ്പ് ഉണ്ടാകേണ്ട പ്രാധമിക ധാരണയാണ്.

Ali Koya: ഭൂമി ഗോളാകൃതിയിലാണ്‌. അതെവിടെയും അവസാനിക്കുന്നില്ല. ഒരു പന്ത് കയ്യിലെടുത്ത് അതിന്റെ അറ്റം കണ്ടെത്താന്‍ ശ്രമിക്കുക. അസാദ്ധ്യമായിരിക്കുമതെന്ന് കുറെ നേരം ശ്രമിക്കുമ്പോള്‍ അനീസിന്‌ മനസ്സിലാകും. അതുപോലെയാണ്‌ ഭൂമിയുടെ അറ്റം കണ്ടെത്താനുള്ള ശ്രമവും. ഒരു പോളിലും അത് അവസാനിക്കുന്നില്ല. അതിനപ്പുറവും ഭൂമിയുണ്ട്.

Anees Aluva: ‎>> അതിനപ്പുറവും ഭൂമിയുണ്ട്. <<<
North Pole ന് അപ്പുറമുള്ള വടക്കു ഭൂമിയും , South pole ന് അപ്പുറമുള്ള തെക്കു ഭൂമിയും ഒന്ന് പറഞ്ഞ് തരിക.

Ali Koya: നോര്‍ത്ത് പോളിനപ്പുറം ശുന്യമാണോ?

Anees Aluva: നോര്‍ത്ത് പോളിനപ്പുറം പിന്നെയും വടക്കുണ്ട് എന്ന് പറയുന്ന താങ്കൾ, ഇപ്പോൾ ചോദിക്കുന്നു >>നോര്‍ത്ത് പോളിനപ്പുറം ശുന്യമാണോ?<< എന്ന്.

Alikoya: "നോര്‍ത്ത് പോളിനപ്പുറം വടക്കുണ്ട്'' എന്ന് ഞന്‍ പറഞ്ഞത് ഒന്ന് കാണിക്കുക.

ഞാന്‍ പറഞ്ഞത് "നോര്‍ത്ത് പോളിനപ്പുറവും ഭൂമിയുണ്ട്" എന്നാണ്‌.
സത്യസന്ധത ഇല്ലാത്തവനോട് എന്ത് പറഞ്ഞിട്ടെന്താണ്‌?
അവന്‍ പിന്നെയും കള്ളം പറഞ്ഞുകൊണ്ടിരിക്കും.

അലാസ്‌കയില്‍ നിന്ന് വടക്കോട്ടാണ്‌ ഖിബ്‌ല എന്ന് കാണിക്കുന്ന ഗ്ലോബ് മോഡല്‍ മാപ്പ്. പരന്നഭുമിയും ഉരുണ്ടഭൂമിയും തമ്മിലുള്ള വ്യത്യസം പോലും ഗ്രഹിക്കാന്‍ ശേഷിയില്ലാത്തവരാണ്‌ ശാസ്‌ത്രജ്ഞരുടെ വേഷം കെട്ടുന്നത്. കലികാലവൈകൃതം!


ഉത്തരധ്രുവത്തിനപ്പുറം


ഉത്തരധ്രുവത്തിനപ്പുറവും ഭൂമിയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനൊരു മണിക്‌ഫാനി നല്‍കിയ മറുപടി കുതിരവട്ടം ശൈലിയിലുള്ളതായിരുന്നു. 'നോര്‍ത്ത് പോളിനപ്പുറം സ്‌പെയ്‌സാ'ണെന്ന്. അവസാനം ഒരു മാപ്പിലൂടെ അത് ബോദ്ധ്യപ്പെടുത്തേണ്ടി വന്നു.


 'നോര്‍ത്ത് പോളിനപ്പുറം വടക്കുണ്ട്' എന്ന പ്രയോഗം എന്റെ പോസ്റ്റിലോ കമന്റുകളിലോ എവിടെയാണ്‌ വന്നത് . ഞാന്‍ പറഞ്ഞത് 'നോര്‍ത്ത് പോളില്‍ ഭൂമി അവസാനിക്കുന്നില്ല' എന്നാണ്‌. നോര്‍ത്ത് പോളിനപ്പുറം ഭൂമിയുണ്ടെന്നാണ്‌ പറഞ്ഞത്. നോര്‍ത്ത് പോള്‍ കടന്നാല്‍ പിന്നെ തെക്കോട്ടാണ്‌ പോവുക. പക്ഷേ വന്നിടത്തേക്കല്ല. എതിര്‍ ഭാഗത്തേക്ക്.
അങ്ങനെ പോകാന്‍ കഴിയില്ലെന്ന് അനീസിന്‌ തെളിയിക്കാമോ?
നോര്‍ത്ത് പോളില്‍ നിന്ന് പിന്നെയും വടക്കോട്ട് പോകാന്‍ കഴിയുകയില്ല; കഴിയുമെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുക.
എന്നോട് സംസാരിക്കുമ്പോള്‍ പോലും എന്റെ വാക്കുകള്‍ വളച്ചൊടിക്കാനും, എന്റെ വാക്കുകളെക്കുറിച്ച് എന്നോടു തന്നെ കള്ളം പറയാനും അനീസിന്‌ മടിയില്ലെങ്കില്‍ അനീസിനെക്കുറിച്ച് ഞാനെന്ത് പറയാനാണ്‌?
എന്റെ വാക്കുകളെക്കുറിച്ച് അനീസ് മറ്റൊരാളോട് സംസാരിക്കുകയാണെങ്കില്‍ എന്തെല്ലാം വാദങ്ങളായിരിക്കും എന്റേതാണെന്ന വ്യാജേന അനീസ് അവതരിപ്പിക്കുക? സത്യസന്ധത പാലിക്കേണ്ടതില്ലേ? ഒട്ടും?

പിന്നെ ഒരു മണിക്‌ഫാനിയും അവിടെ മിണ്ടിയിട്ടില്ല.


ഹിലാല്‍ കാണണമോ?


മാസം കാണുന്നതും അത് കണക്ക് കൂട്ടുന്നതും  സംബന്ധിച്ച് എന്നോടുള്ള ഒരു ചോദ്യവും അതിന്ന് ഞാന്‍ നല്‍കിയ മറുപടിയും അവരുടെ മറുചോദ്യവും എന്റെ മറുപടിയുമാണ്‌ താഴെ. ഈ വിഷയത്തില്‍ വാദപ്രതിവാദത്തിന്‌ ഇറങ്ങിത്തിരിച്ചവരുടെ അറിവിന്റെ ആഴം അളക്കാന്‍ കൂടി ഇതുപകരിക്കും. അതൊന്ന് കാണുക:

Haris Karuvelil: ആലിക്കോയ സാഹിബ്‌, താങ്കള്‍ ഒരു കാര്യം വ്യക്തമാക്കണം കാരണം താങ്കളുടെ വാദം അനുസരിച്ച് ഹിലാല് കാണേണ്ടതില്ല സുര്യന്‍ അസ്തമിച്ചശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഉണ്ടായാല്‍ മതി എന്നാണ്. സൗദി അതാണ് ചെയ്തത്. എന്നാല്‍ ഈ വാദം നബിയുടെ ഹദീസിനു എതിരാണ് കാരണം നബി ഹിലാല് കണ്ടിരിന്നു. ഹിലാല് കാണണമെങ്കില്‍ ചന്ദ്രന്‍ സുര്യന്‍ അസ്തമിച്ചശേഷം 45 minutes എങ്കിലും ഉണ്ടാവണം . അങ്ങനെ വരുമ്പോള്‍ താങ്കള്‍ നോമ്പ് തുടങ്ങിയതും പ്രമാണ വിരുദ്ധമാണ്. അതുമല്ല മക്കയിലും മദീനയിലും ഉദയ അസ്തമയ സമയത്തില്‍ മിനുട്ടുകളില്‍ വ്യത്യാസമുണ്ട് ഉദാ: മക്കയില്‍ ചന്ദ്രന്‍ 42 മിനുട്ടും മദീനയില്‍ ചന്ദ്രന്‍ 45 മിനുട്ടും ഉണ്ടെങ്കില്‍. താങ്കള്‍ പറഞ്ഞതനുസരിച്ച് കുറൈബിന്റെ പ്രവര്‍ത്തി എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വ്യക്തമാക്കുക. ചന്ദ്രന്‍ എത്രനേരം വേണം?.

Ali Koya: ‎"നാം ഒരു നിരക്ഷര ജനതയാണ്‌; നമുക്ക് എഴുതാനോ കണക്ക് കൂട്ടാനോ അറിയുകയില്ല; മാസം 29 ഉം 30 ഉം വരും". "നിങ്ങള്‍ ഹിലാല്‍ കണ്ടാല്‍ നോമ്പനുഷ്ഠിക്കുക; ഹിലാല്‍ കണ്ടാല്‍ നോമ്പവസാനിപ്പിക്കുക" -
ഈ പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് ഇത്രയേ വേണ്ടൂ.
''സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെ''ന്ന് ഖുര്‍ആനിലുമുണ്ട്.
നബിയുടെ കാലത്ത് മാനത്ത് നോക്കിയത് എന്തറിയാനാണോ അത് കണക്കിലൂടെ അറിയുക. അന്ന് വളരെ നേരം ചന്ദ്രന്‍ ആകാശത്തുണ്ടെങ്കിലേ കാണാന്‍ കഴിയുമായിരുന്നുള്ളു. അന്തരീക്ഷം മേഘാവൃതമായാല്‍ എത്ര നേരമുണ്ടായാലും കാണുകയില്ല. ഇതിനെല്ലാമുള്ള പരിഹാരമാണ്‌ സൂര്യചന്ദ്രന്‍മാരുടെ ഉദയാസ്‌തമയക്കണക്ക്. ഈ റമദാന്‍ ഒന്നിന്റെ സന്ധ്യയ്ക്ക് സംഭവിച്ചതുപോലെ, ആറു മിനിറ്റ് നേരം ആകാശത്തുള്ള ചന്ദ്രനെ കണ്ണുകൊണ്ട് കാണാന്‍ കഴിയുകയില്ല. എന്നുവെച്ച് അക്കാരണത്താല്‍ മാസം തുടങ്ങാതിരിക്കേണ്ടതില്ല. അതാണ്‌ നബി പറഞ്ഞത്: 'നമുക്ക് കണക്കറിയില്ല' 'കണ്ടാല്‍' ..... എന്ന്.


ഹിലാല്‍ ഹദീസിലുണ്ടോ?



Nabeel Areepetta Mannil: Did Rasoolullah (SAW) use the word "ഹിലാല്‍" on this hadith??


Ali Koya: yes


Nabeel Areepetta Mannil: Please give me reference ...


Ali Koya: ‎2555 - وَحَدَّثَنِى حُمَيْدُ بْنُ مَسْعَدَةَ الْبَاهِلِىُّ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا سَلَمَةُ - وَهُوَ ابْنُ عَلْقَمَةَ - عَنْ نَافِعٍ عَنْ عَبْدِ اللَّهِ بْنِ عُمَرَ - رضى الله عنهما - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « الشَّهْرُ تِسْعٌ وَعِشْرُونَ فَإِذَا رَأَيْتُمُ الْهِلاَلَ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ غُمَّ عَلَيْكُمْ فَاقْدِرُوا لَهُ »(مسلم)

 ‎2550 - حَدَّثَنَا يَحْيَى بْنُ يَحْيَى قَالَ قَرَأْتُ عَلَى مَالِكٍ عَنْ نَافِعٍ عَنِ ابْنِ عُمَرَ - رضى الله عنهما - عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ ذَكَرَ رَمَضَانَ فَقَالَ « لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ وَلاَ تُفْطِرُوا حَتَّى تَرَوْهُ فَإِنْ أُغْمِىَ عَلَيْكُمْ فَاقْدِرُوا لَهُ » (مسلم)


‎2566 - حَدَّثَنَا يَحْيَى بْنُ يَحْيَى أَخْبَرَنَا إِبْرَاهِيمُ بْنُ سَعْدٍ عَنِ ابْنِ شِهَابٍ عَنْ سَعِيدِ بْنِ الْمُسَيَّبِ عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « إِذَا رَأَيْتُمُ الْهِلاَلَ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ غُمَّ عَلَيْكُمْ فَصُومُوا ثَلاَثِينَ يَوْماً » (مسلم)


‎2569 - حَدَّثَنَا أَبُو بَكْرِ بْنُ أَبِى شَيْبَةَ حَدَّثَنَا مُحَمَّدُ بْنُ بِشْرٍ الْعَبْدِىُّ حَدَّثَنَا عُبَيْدُ اللَّهِ بْنُ عُمَرَ عَنْ أَبِى الزِّنَادِ عَنِ الأَعْرَجِ عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ ذَكَرَ رَسُولُ اللَّهِ صلى الله عليه وسلم الْهِلاَلَ فَقَالَ « إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ أُغْمِىَ عَلَيْكُمْ فَعُدُّوا ثَلاَثِينَ » (مسلم)


‎2580 - حَدَّثَنَا يَحْيَى بْنُ يَحْيَى وَيَحْيَى بْنُ أَيُّوبَ وَقُتَيْبَةُ وَابْنُ حُجْرٍ قَالَ يَحْيَى بْنُ يَحْيَى أَخْبَرَنَا وَقَالَ الآخَرُونَ حَدَّثَنَا إِسْمَاعِيلُ - وَهُوَ ابْنُ جَعْفَرٍ - عَنْ مُحَمَّدٍ - وَهُوَ ابْنُ أَبِى حَرْمَلَةَ - عَنْ كُرَيْبٍ أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ - رضى الله عنهما - ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ . فَقَالَ أَنْتَ رَأَيْتَهُ فَقُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ . فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ . فَقُلْتُ أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ فَقَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم . وَشَكَّ يَحْيَى بْنُ يَحْيَى فِى نَكْتَفِى أَوْ تَكْتَفِى (مسلم)


ഈ ഹദീസുകളിലുള്ളതിന്റെ ചുരുക്കമിതാണ്‌: മാസം ചിലപ്പോള്‍ 29 ഉം ചിലപ്പോള്‍ 30 ഉം വരും. അതുകൊണ്ട് ശ'അ്‌ബാന്‍ 29 ന്റെ സന്ധ്യയ്ക്ക് മാനത്ത് നോക്കുക. അന്ന് ഹിലാല്‍ കണ്ടാല്‍ അടുത്ത പകല്‍ നോമ്പ് നോല്‍ക്കുക. ഇല്ലെങ്കില്‍ ശ'അ്‌ബാന്‍ 30 പൂര്‍ത്തിയാക്കിയിട്ട് നോമ്പ് ആരംഭിക്കുക. അതുപോലെ റമദാന്‍ 29 ന്റെ സന്ധ്യക്ക് മാനത്ത് നോക്കുക. ഹിലാല്‍ കണ്ടാല്‍ പെരുന്നാളാഘോഷിക്കുക; കണ്ടില്ലെങ്കില്‍ ഒരു ദിവസം കൂടി നോമ്പ് നോറ്റ് 30 പൂര്‍ത്തിയാക്കുക. എന്നിട്ട് പെരുന്നാളാഘോഷിക്കുക. ഇവിടെ ഉദ്ധരിച്ച എല്ലാ ഹദീസിലും ഹിലാല്‍ എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടാണ്‌ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഹിലാലും അഹില്ലയും രണ്ടാണെന്ന് ധരിക്കുന്നവര്‍ക്ക് ഇതൊന്നും അന്വേഷിക്കനുള്ള സന്മനസ്സുണ്ടാവില്ലല്ലോ.

Ali Koya: poor man. മാസപ്പിറവി സംബന്ധിച്ചുള്ള ഏറ്റവും പ്രസിദ്ധമായ ഹദീസ് പോലും സ്വന്തം കണ്ണുകൊണ്ട് കാണാതെയാണോ ഈ വിഷയത്തില്‍ വാദിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്?

ഹിലാലും അഹില്ലയും


ഹിലാലും അഹില്ലയും രണ്ടാണെന്നാണ്‌ ഇവരുടെ ധാരണ. ഹിലാല്‍ നോക്കാനല്ല; അഹില്ല നോക്കാനാണ്‌ ഖുര്‍ആന്‍ കല്‍പിച്ചത് എന്നാണിവര്‍ വാദിക്കാറുള്ളത്. ആ മൂഢധാരണയില്‍ നിന്നാണ്‌ മേല്‍ ചോദ്യം ഉടലെടുത്തത്. അഹില്ല എന്നത് ഹിലാലിന്റെ ബഹുവചനമാണ്‌. അഥവാ ഹിലാല്‍ നോക്കാനാണ്‌ ഖുര്‍ആന്‍ കല്‍പ്പിച്ചത്. അത് തന്നെയാണ്‌ നബി പ്രാവര്‍ത്തികമാക്കിയതും.


29 നു മാനത്ത് നോക്കുക?


29 ആം തിയ്യതി മാനത്ത് നോക്കുന്ന പതിവ് നബിക്കോ അനുചരന്മാര്‍ക്കോ ഉണ്ടായിരുന്നില്ലേന്നാണ്‌ ചില മണിക്‌ഫാനീ കുട്ടികള്‍ വാദിക്കുന്നത്. ഈ വാദത്തിന്‌ വീറും വാശിയും കൂടും. കാരണം വീറുകൊണ്ടും വാശികൊണ്ടും മാത്രമേ അത് തെളിയിക്കാന്‍ സാധിക്കുകയുള്ളു. അല്ലാതെ പ്രമാണത്തിന്റെ പിന്‍ബലം തരിമ്പുമില്ല.

Nabeel Areepetta Mannil:
Seeing the hillal on 29th is not a practice ofProphet Sallalaahu alaihi wa sallam and the Sahaba Raliyallahu Anhu. Because they came to know the total number of days in the particular month at least 10 days before the end of the month!!!
.............
2. I did not find any authentic Hadith that saying Rasoolulla Sallalaahu alaihi wa sallam was orderd to find Hilal at the time of magrib or he Sallalaahu alaihi wa sallam himself go for serch? If the soomu liruviathihi…… and all the proof for that then there should be something mention history about.


നബീലിന്റെ ഈ വാക്കുകള്‍ വായിച്ചാല്‍ എന്താണ്‌ തോന്നുക? അയാള്‍ ഇമാം ഇബ്‌നു ഹജര്‍, ഇമാം നവവി, ഇമാം ഇബ്‌നുതൈമിയ്യ, നാസിറുദ്ദീന്‍ അല്‍ബാനീ എന്നിവരേക്കാള്‍ വലിയ ഹദീസ് പണ്ഡിതനാണെന്നുതന്നെ. എന്നാലോ ഹദീസല്‍ ആള്` വട്ടപ്പൂജ്യമാണ്‌ കെട്ടോ. നബീലിന്‌ ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:

"മാസം അവസാനിക്കുന്നതിന്റെ 10 ദിവസം മുമ്പുതന്നെ ആ മാസം മൊത്തം എത്ര ദിവസമാണെന്ന് അറിയാന്‍ റസൂലിനും സഹാബികള്‍ക്കും സാധിച്ചിരുന്നു എന്ന് താങ്കള്‍ക്കെവിടെ നിന്നു കിട്ടി?
അല്ലാഹുവിന്റെ ദൂതനെക്കുറിച്ച് കള്ളം പറയുന്നവന്റെ ഇടം നരകത്തിലായിരിക്കുമെന്നത് ഏറ്റവുമ് സ്വഹീഹായ ഹദീസുകളിലൊന്നാണ്‌.
അതുകൊണ്ട് തൌബഃ ചെയ്‌ത് മടങ്ങുക.

"29 നു ഹിലാല്‍ നോക്കുന്ന പതിവ്‌ നബിക്കുള്ളതായി പ്രമാണയോഗ്യമായ ഒരു ഹദീസിലും താന്‍ കണ്ടിട്ടില്ലെന്ന് തട്ടിവിടുന്ന ആളുടെ ഹദീസ് പരിജ്ഞാനം അപാരമാണ്‌ കെട്ടോ.

'''ഹിലാല്‍ കണ്ടാല്‍ നോമ്പനുഷ്ഠിക്കുക; ഹിലാല്‍ കണ്ടാല്‍ നോമ്പവസാനിപ്പിക്കുക' എന്ന് ഹദീസിലുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനെ ചോദ്യം ചെയ്‌ത ആളാണിത്. അവസാനം ഞാന്‍ ഹദീസുകള്‍ നല്‍കി; പിന്നെ അദ്ദേഹം അതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല."


ചില ചോദ്യങ്ങള്‍


പിന്നീട് ഞാന്‍ ചില ചോദ്യങ്ങള്‍ നല്‍കി:

‎* ''മന്‍സിലിനെ അടിസ്ഥാനമാക്കി തിയ്യതി കണക്കാക്കുക'' എന്നത് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞു തുടങ്ങിയ ഒരു വിഡ്ഢിത്തം മാത്രമല്ലേ?

* ചന്ദ്രന്റെ മന്‍സിലിനെ അടിസ്ഥാനമാക്കിയാണ്‌ തിയ്യതി കണക്കാക്കേണ്ടതെന്ന് ഖുര്‍ആനില്‍ എവിടെയാണുള്ളത്?

* അല്ലെങ്കില്‍ മന്‍സില്‍ കണക്കാകി നോമ്പും പെരുന്നാളും തീരുമാനിക്കാന്‍ നബി ഉപദേശിച്ചത് കാണിക്കാമോ?

* നബിയും സഹാബികളും ഈ രീതിയാണ്‌ നടപ്പില്‍ വരുത്തിയിരുന്നത് എന്ന് തെളിയിക്കാമോ?

* മന്‍സില്‍ കണക്കാക്കി നോമ്പും പെരുന്നാളും തീരുമാനിക്കുക എന്ന പാഠം ഫിഖ്‌ഹ് ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?

* ഏതെങ്കിലും തഫ്‌സീറില്‍ ഇത് പറഞ്ഞിട്ടുണ്ടോ?

* മന്‍സില്‍ കണക്കാക്കി നേരത്തെത്തന്നെ തിയ്യതി സിശ്ചയിക്കാം എന്നാണ്‌ ഖുര്‍ആനിലും ഹദീസിലും ഫിഖ്‌ഹിലുമെല്ലാം ള്ളതെങ്കില്‍, 29 നു അസ്‌തമിച്ച ശേഷം മാനം നോക്കുന്ന ശൈലി തുടങ്ങിയത് ഏത് കാലത്താണ്‌?

* മന്‍സില്‍ നോക്കി തിയ്യതി തീരുമാനിക്കുന്ന ശൈലിയില്‍ നിന്ന്, 29 നു ഹിലാല്‍ നോക്കുക എന്ന ശൈലിയിലേക്ക് മാറാനിടയായ സാഹചര്യം എന്തായിരുന്നു?

* മന്‍സില്‍ നോക്കി മാസപ്പിറവി തീരുമാനിക്കുന്ന സമ്പ്രദായം ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും കാലത്ത് നടപ്പിലുണ്ടായിരുന്നതായി തെളിയിക്കാമോ?

* ആ ശൈലി ഇപ്പോള്‍ എവിടെയെങ്കിലും ആരെങ്കിലും അനുവര്‍ത്തിക്കുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഒരാള്‍ മറുപടി എഴുതിയിരുന്നു. ഒരു മറുപടി മാത്രം ഇവിടെ ഉദ്ധരിക്കാം. അതില്‍ നിന്ന് മറ്റു പറുപടികളുടെ നിലവാരം ഊഹിക്കാന്‍ ബുദ്ധിയുള്ള വായനക്കാര്‍ക്ക് കഴിയുമല്ലോ.

എന്റെ ചോദ്യം: ‎* മന്‍സില്‍ കണക്കാക്കി നേരത്തെത്തന്നെ തിയ്യതി സിശ്ചയിക്കാം എന്നാണ്‌ ഖുര്‍ആനിലും ഹദീസിലും ഫിഖ്‌ഹിലുമെല്ലാം ള്ളതെങ്കില്‍, 29 നു അസ്‌തമിച്ച ശേഷം മാനം നോക്കുന്ന ശൈലി തുടങ്ങിയത് ഏത് കാലത്താണ്‌?

Abdul Rahim: ഒരു പറ്റം ആളുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് .അവര്‍ പറയുന്നത് പ്രവര്‍ത്തിക്കുകയില്ല.
അവര്‍ പറയുന്നത് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുകയില്ല.


29 നു ഹിലാല്‍ നോക്കുക: ഹദീസ്


പിന്നീട് അടുത്ത കമന്റില്‍, സന്ധ്യക്ക് ഹിലാല്‍ നോക്കുന്ന പതിവും അതിന്റെ അടിസ്ഥാനത്തില്‍ മാസപ്പിറവി തീരുമാനിക്കുന്ന പതിവും നബിക്കും സഹാബികള്‍ക്കുമുണ്ടായിരുന്നുവെന്ന് കാണിക്കുന്ന ഹദീസ് നല്‍കി.

‎21126 - حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا هُشَيْمٌ أَنْبَأَنَا أَبُو بِشْرٍ عَنْ أَبِى عُمَيْرِ بْنِ أَنَسٍ حَدَّثَنِى عُمُومَةٌ لِى مِنَ الأَنْصَارِ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم قَالَ غُمَّ عَلَيْنَا هِلاَلُ شَوَّالٍ فَأَصْبَحْنَا صِيَاماً فَجَاءَ رَكْبٌ مِنْ آخِرِ النَّهَارِ فَشَهِدُوا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُمْ رَأَوُ الْهِلاَلَ بِالأَمْسِ فَأَمَرَ رَسُولُ اللَّهِ صلى الله عليه وسلم أَنْ يُفْطِرُوا مِنْ يَوْمِهِمْ وَأَنْ يَخْرُجُوا لِعِيدِهِمْ مِنَ الْغَدِ . (أحمد)

 അബൂ ഉമൈര്‍ പറഞ്ഞു: നബിയുടെ അനുചരന്മാരിലെ ഒരു സംഘം എന്നോട് പറഞ്ഞു: മേഘം മൂലം ശവ്വാലിന്റെ ഹിലാല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ അടുത്ത പ്രഭാതത്തിലും ഞങ്ങള്‍ നോമ്പുകാരായിരുന്നു. അങ്ങനെയിരിക്കെ ആ പകലിന്റെ അന്ത്യത്തില്‍ ഒരു യാത്രസംഘം വരുകയും തലേന്ന് ഹിലാല്‍ കണ്ടതതായി അവര്‍ റസൂലിനു മുമ്പില്‍ സാക്‌ഷ്യം വഹിക്കുകയും ചെയ്‌തു.
അന്ന് നോമ്പ് മുറിക്കാനും പിറ്റേന്ന് കാലത്ത് ഈദിനായി (മുസ്വല്ലയിലേക്ക്) പുറപ്പെടാനും റസൂല്‍ കല്‍പ്പിച്ചു. (ഇമാം അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്‌തത്.)

നവമണിക്‌ഫാനികളുടെ ഗവേഷണത്തില്‍ തെളിയുന്നത്, നിലവിലുള്ള മാസം ഇരുപതാകുമ്പോള്‍ തന്നെ ആ മാസം എന്നാണ്‌ അവസാനിക്കുകയെന്ന് നബിക്കും സഹാബികള്‍ക്കും മനസ്സിലായിരുന്നുവെന്നാണ്‌. എന്നിട്ടും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത് എന്തുകൊണ്ട് സംഭവിച്ചു?

ഈ കുറിപ്പോടെ ആ ചര്‍ച്ചയും നിലച്ചു.

അതിനു ശേഷം ഈ വിഷയത്തില്‍ സാക്ഷാല്‍ മണിക്‌ഫാന്‍ എന്താണ്‌ പറഞ്ഞതെന്ന് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കി. 29 നു അവര്‍ പിറവി അന്വേഷിക്കാറുണ്ടായിരുന്നുവെന്നും കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കറായിരുന്നു പതിവെന്നും അദ്ദേഹം സമ്മതിക്കുന്നത് കാണുക:

''നാം ഒരു നിരക്ഷരജനതയാണ്‌. നാം എഴുതാറില്ല; കണക്ക് എഴുതിവെക്കാറില്ല. നമ്മുടെ മാസം അങ്ങനെയും ആകും ഇങ്ങനെയും ആകും. അതായത് 29 ഓ 30 ഓ. ഇത് നിങ്ങള്‍ ചന്ദ്രനെ നിരീക്ഷിച്ച് കണ്ടുപിടിച്ചുകൊള്ളുവിന്‍. മാസങ്ങള്‍ 29 ഓ 30 ഓ ആയതിനാല്‍ 29 ല്‍ പിറവി അന്വേഷിക്കുവാന്‍ നബി കല്‍പ്പിച്ചു. പിറവി ഉണ്ടെങ്കില്‍ അടുത്ത ദിവസം മാസം തുടങ്ങുവാനും ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി മാസം ആരംഭിക്കുവാനും കല്‍പ്പിക്കപ്പെട്ടു. 30 പൂര്‍ത്തിയായാല്‍ പിന്നീട് പിറവി നോക്കേണ്ടതില്ല. ഇത് എല്ലാ മാസങ്ങളും നിര്‍ണ്ണയിക്കേണ്ട തത്ത്വമാണ്‌.''
(പേജ് 18, ചന്ദ്രമാസപ്പിറവി, അലി മണിക്‌ഫാന്‍)

അബൂഹുറൈറയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി പറഞ്ഞിരിക്കുന്നു: ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക; അത് കണ്ടാല്‍ നോമ്പ് അവസാനിപ്പികുക; അത് നിങ്ങള്‍ക്ക് മേഘാവൃതമായാല്‍ നിങ്ങള്‍ 30 നോമ്പ് നോല്‍ക്കുക. (മുസ്‌ലിം)

ശ'അ്‌ബാന്‍ 29 നും റമദാന്‍ 29 നും ഹിലാല്‍ നോക്കുന്നതിനെപ്പറ്റിയല്ലേ ഈ പറഞ്ഞത്?
എന്നിട്ടും നബി ഹിലാല്‍ നോക്കിയിട്ടില്ല; നോക്കാന്‍ പറഞ്ഞിട്ടില്ല എന്ന് കള്ളം പറയുന്നതെന്തിനാണ്‌?

ഈ ചോദ്യത്തിനും ഉത്തരം കിട്ടിയില്ല.

ഇതേ വിഷയത്തില്‍ മറ്റൊരു പോസ്റ്റ് കാണുക:

നവമണിക്‌ഫാനികള്‍ പറയുന്നു: 29 ആം തിയ്യതി മാനത്ത് നോക്കി മാസം പിറന്നോ എന്ന് തീരുമാനിക്കുന്ന സ്വഭാവം നബിക്കോ സഹാബികള്‍ക്കോ ഉണ്ടായിരുന്നില്ലെന്ന്.

29 നു ഹിലാല്‍ നോക്കി: മണിക്‌ഫാന്‍ 


എന്നാല്‍ സാക്ഷാല്‍ മണിക്‌ഫാന്‍ പറഞ്ഞതെന്താണ്‌?


"ഖുറൈബ് ശാമിലേക്ക് യാത്രചെയ്‌തു. അവിടെവെച്ച് അവര്‍ക്ക് നോമ്പ് വന്നു. അവിടെനിന്നും തിരിച്ചു യാത്രചെയ്ത് അദ്ദേഹം മദീനയിലെത്തിയത് റമദാന്‍ അവസാനത്തിലായിരുന്നു. അപ്പോള്‍ ശാമില്‍ വെള്ളിയാഴ്‌ച നോമ്പ് തുടങ്ങിയ കാര്യം മദീനയില്‍ സംസാരവിഷയമായി. മദീനയില്‍ നോമ്പ് തുടങ്ങിയത് ശനിയാഴ്‌ചയായിരുന്നു. ഗവര്‍ണ്ണറായിരുന്ന ഇബ്‌നു അബ്ബാസ് ഖുറൈബിനെ വിളിച്ചന്വേഷിച്ചു. അദ്ദേഹം ചോദിച്ചു: ശാമില്‍ നോമ്പ് തുടങ്ങിയതെന്നാണ്‌?
വെള്ളിയാഴ്‌ച.
നിങ്ങള്‍ പിറവി കണ്ടുവോ?
ഞങ്ങള്‍ വ്യാഴാഴ്‌ച വൈകുന്നേരം പിറവി കണ്ടു. വെള്ളിയാഴ്‌ച നോമ്പ് തുടങ്ങി.
മറ്റുള്ളവര്‍ കണ്ടുവോ?
മറ്റുള്ളവരും കണ്ടു, മുആവിയയും നോമ്പ് പിടിച്ചു. ഇത് നിങ്ങള്‍ക്ക് തെളിവിനു പോരേ?
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ഞങ്ങള്‍ ഇവിടെ വെള്ളിയാഴ്‌ച വൈകുന്നേരം പിറവിയന്വേഷിച്ചു. പിറവി കണ്ടു. ശനിയാഴ്‌ച നോമ്പ് തുടങ്ങി. ഇനി റമദാന്‍ 29 ന്‌ അതായത് അഞ്ചാമത്തെ ശനിയാഴ്‌ച പിറവി അന്വേഷിക്കും. കെണ്ടെങ്കില്‍ നോമ്പ് അവസാനിപ്പിക്കും. ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കും."

(പേജ് 51 ചന്ദ്രമാസപ്പിറവി, മണിക്‌ഫാന്‍)


ഈ ചിത്രം നോക്കുക.


ചിത്രത്തില്‍ കൊടുത്ത ഹദീസിന്റെ അറബി മൂലം:   ‎2580 - حَدَّثَنَا يَحْيَى بْنُ يَحْيَى وَيَحْيَى بْنُ أَيُّوبَ وَقُتَيْبَةُ وَابْنُ حُجْرٍ قَالَ يَحْيَى بْنُ يَحْيَى أَخْبَرَنَا وَقَالَ الآخَرُونَ حَدَّثَنَا إِسْمَاعِيلُ - وَهُوَ ابْنُ جَعْفَرٍ - عَنْ مُحَمَّدٍ - وَهُوَ ابْنُ أَبِى حَرْمَلَةَ - عَنْ كُرَيْبٍ أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ - رضى الله عنهما - ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ . فَقَالَ أَنْتَ رَأَيْتَهُ فَقُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ . فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ . فَقُلْتُ أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ فَقَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم . وَشَكَّ يَحْيَى بْنُ يَحْيَى فِى نَكْتَفِى أَوْ تَكْتَفِى


ഈ ഹദീസില്‍ എന്താണ്‌ പറഞ്ഞതെന്ന് മണിക്‌ഫാന്‍ വിശദീകരിച്ചതിന്റെ ചുരുക്കം:

‎1. സിറിയയില്‍ വ്യാഴാഴ്‌ച വൈകുന്നേരം പിറവി കാണ്ടു; വെള്ളിയാഴ്‌ച നോമ്പ് തുടങ്ങി.

2. മദീനയില്‍ വെള്ളിയാഴ്‌ച വൈകുന്നേരം പിറവി കണ്ടു; ശനിയാഴ്‌ച നോമ്പ് തുടങ്ങി.

3. ഇനി റമദാന്‍ 29നു ശനിയാഴ്‌ച വൈകുന്നേരം പിറവി അന്വേഷിക്കും; കണ്ടാല്‍ ഞായറാഴ്‌ച പെരുന്നാള്‍; കണ്ടില്ലെങ്കില്‍ തിങ്കളാഴ്‌ച പെരുന്നാള്‍.

# നബി എന്താണ്‌ ചെയ്‌തിരുന്നതെന്നും സഹാബികള്‍ എങ്ങനെയാണ്‌ മാസപ്പിറവി തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മനസ്സിലായില്ലേ?


Fahad Bin Musthafa: 29 നു അസ്തമിച്ച ചന്ദ്രനെ നബി (സ) നോക്കുകയോ നോക്കാന്‍ ഏല്‍പിക്കുകയോ ചെയ്ടിട്ടില്ല .ഉണ്ടെങ്കില്‍ തെളിവ് കൊണ്ട് വരൂ


Alikoay: ഇപ്പോള്‍ മറുപടി കിട്ടിയോ?

കിട്ടിയെന്ന് സമ്മതിച്ചില്ല; പക്ഷേ ഈ ചര്‍ച്ചയില്‍ നിന്നും മണിക്‌ഫാനികള്‍ കൂട്ടത്തോടെ മുങ്ങി.

* ഖുര്‍ആന്‍ പറഞ്ഞത് ഹിലാല്‍ (ബഹുവചനം അഹില്ല) നോക്കാനാണ്‌. ഹിലാല്‍ എന്നാല്‍ മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലും കാണപ്പെടുന്ന ചെറിയ ചന്ദ്രക്കലയുടെ പേരാണ്‌. നബി മാസത്തിന്റെ ആദ്യം കാണുന്ന ചന്ദ്രനെ അടിസ്ഥാനമാക്കിയാണ്‌ മാസപ്പിറവി തീരുമാനിച്ചിരുന്നത്. അങ്ങനെ ചെയ്യാനാണ്‌ കല്‍പ്പിച്ചതും; സഹാബികള്‍ മുതല്‍ മുസ്‌ലിംകള്‍ ചെയ്‌തുവരുന്നതും അതു തന്നെ. ആ ഹിലാല്‍ 'നോക്കേ'ണ്ടതില്ല; കണക്കുകൊണ്ടു മനസ്സിലാക്കിയാല്‍ മതി എന്നാണ്‌ എന്റെ അഭിപ്രായം. മാസപ്പിറവിക്ക് നബി അവലംബിച്ച ഹിലാലിനു പകരം അമാവാസി പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ അതംഗീകരിക്കാന്‍ കഴിയുകയില്ല.


ഹജ്ജത്തുല്‍ വിദാഇലെ അറഫ


ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം കാണുക:

"ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച അസ്‌തമിച്ച ശേഷമുള്ള രാത്രി മക്ക സമയം 12 മണിക്കാണ്‌ ന്യൂമൂണ്‍. അതിനാല്‍ തന്നെ ആ അസ്‌തമയസമയത്ത് ഹിലാല്‍ കാണുമായിരുന്നില്ല. പിന്നെ അടുത്ത സന്ധ്യക്കാണ്‌ സാദ്ധ്യതയുള്ളത്. അപ്പോഴേക്കും ചന്ദ്രന്‌ 18 മണിക്കൂറിലേറെ പ്രായമായിട്ടുണ്ടായിരുന്നു. അതിനാല്‍ 40-45 മിനിറ്റ് നേരം കാണാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.

"സമാനമായ ഒരു സംഭവം 2011 ലുണ്ടായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24 ന്‌ ഐ.എസ്.ടി 23:36 ന്‌ ആയിരുന്നു ന്യൂമൂണ്‍. അടുത്ത ദിവസം കോഴിക്കോട്ട് സൂര്യാസ്‌തമയം 18:11 നും ചന്ദ്രാസ്‌തമയം 18:54 നും ആയിരുന്നു. അതായത് സൂര്യാസ്‌തമയ ശേഷം 43 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടായിരുന്നു. 632 ഫെബ്രുവരി 26 നും ഇതേ പോലെ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. ഹിലാല്‍ കണ്ടതിന്ന് ശേഷം മാസം ആരംഭിക്കുന്നതല്ലാത്ത ഒരു ശൈലി പ്രവാചകചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയുകയില്ല. അതായത് ഫെബ്രുവരി 27 ന്‌ വ്യാഴാഴ്‌ച ദുല്‍ഹിജ്ജ ഒന്ന് ആയിരുന്നിരിക്കാനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. അപ്പോള്‍ രണ്ടാമത്തെ വെള്ളിയാഴ്‌ച ദുല്‍ഹിജ്ജ ഒമ്പത് അഥവാ അറഫാദിനം ആയിട്ടുണ്ടാവും.

"വ്യാഴാഴ്‌ചയായിരുന്നു അറഫാ ദിനം എന്ന് വാദിക്കുന്നവര്‍ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു നബി ദുല്‍ഹിജ്ജ ഒന്ന് തീരുമാനിച്ചത് എന്നതിന്ന് തെളിവ് ഹാജറാക്കണം. അതേ ശൈലിയി തന്നെയായിരുന്നു നബി നോമ്പും പെരുന്നാളും കണക്കാക്കിയിരുന്നത് എന്നും തെളിയിക്കണം."

നവമണിക്‌ഫാനികളുടെ പ്രതികരണം


ഇതിനോടുള്ള  നവമണിക്‌ഫാനികളുടെ പ്രതികരണം കാണുക:

Fahad Bin Musthafa: "നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'>>>ഇത് അറഫ ദിവസത്തില്‍ പറഞ്ഞതാനെന്നതിന്റെ തെളിവ് (ഹദീസ്) ഇവിടെ ഒന്നു പോസ്റ്റുമോ ?"

അത് നബി അറഫാദിനത്തില്‍ പറഞ്ഞതാണെന്ന് ഞാന്‍ വാദിച്ചിട്ടുണ്ടെങ്കിലല്ലേ ഞാനിതിന്‌ തെളിവ് നല്‍കേണ്ടതുള്ളൂ? ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; എന്നു മാത്രമല്ല നബിയുടെ ആ പ്രസ്‌താവന ഏതെങ്കിലും ഒരു തിയ്യതിയെയോ ദിവസത്തെയോ ഉദ്ദേശിച്ചല്ലെന്നും ആ ദുല്‍ഹജ്ജ് വന്നത് കൃത്യസമയത്താണെന്നാണ്‌ നബി ഉദ്ദേശിച്ചതെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. (അതായത് മുശ്‌രിക്കുകള്‍ നടത്തിയിരുന്ന നസീഇല്‍ നിന്ന് വര്‍ഷഗണന മോചനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.)

ഇതൊന്നും പറഞ്ഞു കൊടുത്തിട്ടും മനസ്സിലക്കാതെ ഒരു മണിക്‌ഫാനി വിതണ്ഡവാദം ഉന്നയിക്കുന്നത് കണ്ടോ?


സൃഷ്ടികര്‍മ്മവും വെള്ളിയാഴ്‌ചയും


Fahad Bin Musthafa: "<നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'> ഇത് അറഫയില്‍ വെച്ച് നബി( സ ) പറഞ്ഞതാണ് എന്നു തെളിയിച്ചാല്‍ അറഫ വെള്ളിയാഴ്ച ആയിരുന്നു എന്നുറപ്പിക്കാം . പക്ഷെ തെളിവ് കൊണ്ടുവരൂ."

വെല്ലുവിളി കണ്ടില്ലേ? നിങ്ങളാലോചിച്ചുനോക്കൂ: അറഫയില്‍ വെച്ചാണ്‌ ഇത് പറഞ്ഞതെന്ന് തെളിഞ്ഞാല്‍ പോലും അന്ന് വെള്ളിയാഴ്‌ചയായിരുണെന്ന് തെളിയുകയില്ല. അതല്ലേ വസ്‌തുത? എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ഇവര്‍ക്കുള്ള ഒരു മൂഢധാരണയില്‍ നിന്നുകൊണ്ടാണ്‌ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അത് പുറത്ത് പറയിക്കാന്‍ വേണ്ടി ഞാന്‍ പല വിധത്തില്‍ ശ്രമിച്ചു:

* "റസൂല്‍ ആ പ്രസ്‌താവന നടത്തിയത് അറഫയില്‍ വെച്ചോ മിനയില്‍ വെച്ചോ ആകട്ടെ. പറഞ്ഞ ദിവസം ദുല്‍ഹിജ്ജ ഒമ്പതോ പത്തോ ആകട്ടെ; നമ്മുടെ വിഷയവുമായി അതിനുള്ള ബന്ധമെന്താണ്‌?"

* "നമുക്കു വേണ്ടത് ഹജ്ജതുല്‍ വിദാഇന്റെ അറഫാ ദിനം വെള്ളിയാഴ്‌ചയോ വ്യാഴാഴ്‌ചയോ എന്നറിയലാണല്ലോ. അതിന്ന് മറ്റു തെളിവുകളൊന്നുമില്ലേ?"

* "632 ലെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നുവെന്നല്ലേ താങ്കളുടെ വദം. ഈ ഹദീസുകൊണ്ടു തന്നെ അത് തെളിയിക്കണമെന്ന് താങ്കള്‍ക്ക് വാശിയാണെങ്കില്‍ താങ്കള്‍ തെളിയിച്ചോളൂ. അതു കഴിഞ്ഞിട്ട് എന്റെ തെളിവ് പറയാം. 632 ലെ അറഫാദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്നതിന്ന് വളരെ വ്യക്തമായ തെളിവ് വേറെയുണ്ട്. ഈ ഹദീസിന്റെ ചര്‍ച്ച അവസാനിച്ചതിനു ശേഷം അത് പറയാം."

* "അനീസ് സാഹിബ്, താങ്കളും ഞാനും തമ്മില്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയാണല്ലോ. എന്നിരിക്കെ ഞാന്‍ എഴുതുന്നത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടല്ലേ താങ്കള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്?"

* ''അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കാലം കറങ്ങിയെത്തി' എന്ന് പറഞ്ഞാല്‍ '632 ലെ ദുല്‍ഹിജ്ജ 9 വ്യാഴാഴ്‌ചയായിരുന്നു' എന്നാണോ അതിനര്‍ത്ഥം?''

* ''632 ലെ ദുല്‍ഹിജ്ജ ഒമ്പത് വെള്ളിയാഴ്‌ചയായിരുന്നുവെന്ന് ഞാനും; അല്ല അത് വ്യാഴാഴ്‌ചയായിരുന്നുവെന്ന് താങ്കളും വാദിക്കുന്നു. ഞാന്‍ പറയുന്നത്, എന്റെ വാദത്തിന്‌ വ്യക്തമായ തെളിവുണ്ടെന്നാണ്‌; അതോടൊപ്പം ഞാന്‍ പറഞ്ഞിട്ടുണ്ട്, ആ തെളിവ് 'കാലം കറങ്ങിയെത്തി' എന്ന് പറഞ്ഞ ഹദീസ് അല്ലെന്ന്. അതുകൊണ്ട് ഈ ഹദീസുകൊണ്ട് എന്റെ വാദം തെളിയിക്കേണ്ട ബാദ്ധ്യത എനിക്കില്ല. ഉണ്ടെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ അതെന്റെ കുറ്റമല്ല.
''എന്നാല്‍ താങ്കളുടെ വാദത്തിന്റെ തെളിവ് ഈ ഹദീസിലുണ്ടോ എന്ന് താങ്കള്‍ പറയണം. ഉണ്ടെങ്കില്‍ അത് തെളിയിക്കുക. ഇല്ലെങ്കില്‍, 632 ലെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നുവെന്നതിന്‌ ഈ ഹദീസില്‍ തെളിവില്ലെന്ന് താങ്കള്‍ തുറന്ന് സമ്മതിക്കുക. അപ്പോള്‍ എന്റെ തെളിവ് ഞാന്‍ നല്‌കും. നമുക്കത് പരിശോധിച്ച് ബോദ്ധ്യപ്പെടാം.''

എന്റെ മേല്‍ കമന്റുകള്‍ക്കെല്ലാമുള്ള മണിക്‌ഫാനികളുടെ മറുപടി താഴെ കൊടുത്തത് മാത്രമായിരുന്നു:

Anees Aluva ‎>> '''അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കാലം കറങ്ങിയെത്തി' എന്ന് പറഞ്ഞാല്‍ '632 ലെ ദുല്‍ഹിജ്ജ 9 വ്യാഴാഴ്‌ചയായിരുന്നു' എന്നാണോ അതിനര്‍ത്ഥം? <<

അല്ലെങ്കില്‍ വേണ്ട , പിന്നെ എന്നായിരുന്നു അത് പറഞ്ഞത് ?
അത് എന്ന് , ഏത് ദിവസം , എവിടെ വച്ച് റസൂല്‍ (സ) പറഞ്ഞു.???''

ഏത് ദിവസം, എവിടെവെച്ച് പറഞ്ഞു? - എന്ന് എന്നോട് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍ ചെയ്‌തത്. ആ അറഫാദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമാണെങ്കില്‍, അത് വ്യാഴാഴ്‌ചയായിരുന്നുവെന്ന് തെളിയിക്കേണ്ടത് അവരുടെ ആവശ്യമാണ്‌. അത് വ്യാഴാഴ്‌ചയാരിന്നുവെന്നതിന്ന് വല്ല തെളിവും നല്‍കാനുണ്ടോ എന്ന എന്റെ ചോദ്യം കണ്ടതായിപ്പോലും അവര്‍ നടിച്ചില്ല. എന്നിട്ട് എന്നോട് മേല്‍ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ പക്കല്‍ തെളിവൊന്നുമുണ്ടായിരുന്നില്ല; അതുകൊണ്ടാണ്‌ എന്നോട് ചോദ്യം ചോദിച്ചുകൊണ്ടിരുന്നത്. ആ ചോദ്യം ചോദിക്കാന്‍ അവരെ പ്രേരിപ്പിച്ചതാകട്ടെ ഒരു മൂഢ ധാരണായാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതെന്താണെന്നുകൂടി പറയാം. അല്ലാഹു ആകാശവും ഭൂമിയും സൃഷ്ടിച്ചത് വെള്ളിയാഴ്‌ചയാണെന്നും അതിനാല്‍ കാലം കറങ്ങിയെത്തി എന്നു പറഞ്ഞാല്‍ വെള്ളിയാഴ്‌ചയായി എന്നുമാണ്‌ അവര്‍ ധരിച്ചുവെച്ചത്. 'ഇന്ന് യൌമുന്നഹ്‌റാണെ'ന്ന് ആ ഖുതുബയില്‍ ഉണ്ടായിരുന്നു. പക്ഷേ, 'ഇന്ന് വെള്ളിയാഴ്‌ചായാണെ'ന്ന് അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നബി വെള്ളിയാഴ്‌ച മാത്രമേ ഖുതുബ നടത്താറുള്ളു എന്ന് ധരിച്ചതുകൊണ്ടാണോ എന്നറിയില്ല ആ യൌമുന്നഹ്‌റ്‌ (ബലിപെരുന്നാല്‍ ദിനം) വെള്ളിയാഴ്‌ചയാണെന്ന് അവരങ്ങ് തീരുമാനിക്കുകയായിരുന്നു. ഞാന്‍ തെളിവ് ചോദിക്കുമ്പോള്‍ അതിന്ന് ഉത്തരം നല്‍കേണ്ടതില്ലെന്നും മറുചോദ്യം കൊണ്ട് മതിയാക്കാമെന്നും അവര്‍ തീരുമാനിച്ചു. അല്ലാഹു ആകാശവും ഭൂമിയും സൃഷ്ടിച്ചത് വെള്ളിയാഴ്‌ചയാണെന്നത് നട്ടാല്‍ മുളയ്ക്കാത്ത അന്ധവിശ്വാസമാണെന്ന് പറയേണ്ടതില്ലല്ലോ. ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിന്നു മുമ്പും വ്യാഴവും വെള്ളിയും ഉണ്ടായിരുന്നോ?


ശിഷ്യന്മാര്‍ക്കെതിരെ ഗുരു


അതിനിടെ അവരുടെ വാദത്തിനെതിരായി, അവരുടെ ഗുരു മണിക്‌ഫാന്‍ എഴുതിയത് തന്നെ തെളിവായിട്ട് ഞാന്‍ നല്‍കി:


ഹജ്ജത്തുല്‍ വിദാഇന്റെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നുവെന്നാണ്‌ ഇവിടെ ഇതു വരെ പലരും വദിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. (എന്തിനാണ്‌ അങ്ങനെ വാദിച്ചതെന്നറിയാന്‍ ഈ  ലേഖനം വായിക്കുക.)

എന്നാല്‍ ജനാബ് അലി മണിക്‌ഫാന്‍ പോലും ഈ വാദക്കരെ പിന്‍തുണക്കുന്നില്ല. അദ്ദേഹത്തിന്റെ 'ചന്ദ്രമാസപ്പിറവി പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന കൃതിയുടെ 19 ആം പേജിന്റെ ഒരു ഭാഗമാണ്‌ ഈ ചിത്രത്തില്‍ കാണുന്നത്. അതൊന്ന് ശ്രദ്ധിച്ച് വായിച്ചുനോക്കുക. എ.ഡി. 632 ലെ അറഫ ദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു.

ഇതില്‍ നിന്ന് മനസ്സിലാവുന്നത്: സുബ്‌ഹിക്കു മുമ്പ് അവസാനിക്കുന്ന അമാവാസിയുടെ ശേഷം വരുന്ന പകല്‍ ഒന്നാം തിയ്യതിയായി കണക്കാക്കുന്ന (മണിക്‌ഫാന്‍ സ്വീകരിച്ച) രീതി പ്രവാചകന്‍ അംഗീകരിച്ചിരുന്നില്ല. മറിച്ച് ഏത് സന്ധ്യക്കാണോ ഹിലാല്‍ ദൃശ്യമാവുന്നത് ആ സന്ധ്യമുതല്‍ മാസം തുടങ്ങുന്ന രീതിയായിരുന്നു തിരുമേനിയുടെ നടപടിയിലുണ്ടായിരുന്നത്.

ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച 21 മണി (സഊദി സമയം രാത്രി 12 മണി) വരെ കറുത്ത വാവ് ആയിരുന്നു. അതിനാല്‍ അന്ന് അസ്‌തമിക്കുമ്പോള്‍ ഹിലാല്‍ കാണാന്‍ സാദ്ധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരി 26 ന്‌ അസ്‌തമയ സമയമാകുമ്പോള്‍ വാവ് കഴിഞ്ഞ് സുമാര്‍ 21 മണിക്കൂര്‍ (സഊദി സമയമനുസരിച്ച് 18 മണിക്കൂര്‍) പിന്നിട്ടിരിക്കും. അതിനാല്‍ ആ സന്ധ്യയ്ക്ക് സുമാര്‍ മുക്കാല്‍ മണിക്കൂര്‍ സമയം ഹിലാല്‍ കാണാന്‍ സാധിക്കുമായിരുന്നു. അവര്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ തിയ്യതി തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്‌ ഫെബ്രുവരി 27 ദുല്‍ ഹിജ്ജ ഒന്നും മാര്‍ച്ച് ആറാം തിയ്യതി, വെള്ളിയാഴ്‌ച അറഫ ദിനവും വന്നത്. അങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല; അതോടു കൂടി തിയ്യതി കൃത്യമായിരിക്കുന്നു എന്ന് നബി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ആ ദുല്‍ഹിജ്ജ മാസാരംഭം നിര്‍ണ്ണയിച്ചതില്‍ അവര്‍ക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണല്ലോ നബി പറഞ്ഞതിന്റെ അര്‍ത്ഥം.


ഈ ചിത്രവും കുറിപ്പും നല്‍കിയതിയതോടെ അവര്‍ രംഗം വിട്ടു.


ഹജ്ജത്തുല്‍ വിദാഇന്റെ അറഫ വെള്ളിയാഴ്‌ച: ബുഖാരി


ഹജ്ജത്തുല്‍ വിദാഇന്റെ അറഫ വെള്ളിയാഴ്‌ചയായിരുന്നുവെന്ന് കാണിക്കുന്ന ഹദീസ് ബുഖാരിയിലുണ്ട്.


‎'മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു' എന്ന സൂക്തമിറങ്ങിയത് നബിയുടെ വിടവാങ്ങല്‍ ഹജ്ജുവേളയിലാണ്‌.
അത് അറഫയില്‍ വെച്ചായിരുന്നു;
അന്ന് വെള്ളിയാഴ്‌ചയായിരുന്നു.

വിടവാങ്ങല്‍ ഹജ്ജിലെ അറഫ വെള്ളിയാഴ്‌ചയായിരുന്നുവെന്ന കാര്യം അലി മണിക്‌ഫാന്‍ അദ്ദേഹത്തിന്റെ 'മാസപ്പിറവി'യില്‍ സമ്മതിച്ചിട്ടുണ്ടല്ലോ.

എന്നാല്‍, നവമണിക്‌ഫാനികള്‍ പറയുന്നത് ആ അറഫ വ്യാഴാഴ്‌ചായായിരുന്നു എന്നാണ്‌.

രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കാം:

# ന്യൂമൂണ്‍ പരിഗണിച്ചാണ്‌ നബി മാസപ്പിറവി തീരുമാനിച്ചിരുന്നതെങ്കില്‍ ആ വര്‍ഷത്തെ അറഫ വ്യാഴാഴ്‌ചയാകുമായിരുന്നു.

## 29 ന്റെ സൂര്യാസ്‌തമയശേഷം ചക്രവാളത്തില്‍ പ്രത്യക്ഷമാകുന്ന ഹിലാലാണ്‌ പരിഗണിക്കുന്നതെങ്കില്‍ ആ അറഫാദിനം വെള്ളിയാഴ്‌ചയായിരിക്കും.

ബുഖാരിയില്‍ നിന്നുള്ള ഹദീസാണ്‌ മേല്‍ ചിത്രത്തില്‍ കാണുന്നത്.
ഉമര്‍ പറയുന്നു: ഹജ്ജത്തുല്‍ വിദാഇലെ അറഫ വെള്ളിയാഴ്‌ചയായിരുന്നു.


തിയ്യതി ഏകീകരണം 


മണിക്‌ഫാന്‍ ശൈലി സ്വീകരിച്ചില്ലെങ്കില്‍ പിന്നെ തിയ്യതി ഏകീകരിക്കാന്‍ സാധിക്കുമോ?

Sidhik Parakkandy: ഒന്നാം തിയ്യതി രണ്ടും മൂന്നും ദിവസം ആകുന്ന പ്രതിഭാസം ഇല്ലാതാക്കാന്‍ ആലിക്കോയ സാഹിബിനു എന്താണ് പ്രധിവിധി യായി നിര്ധേഷിക്കാനുള്ളത് ? അലി മണിക്ഫാന്‍ അതിനു പ്രതിവിധി നിര്‍ദേശിച്ചു കഴിഞ്ഞു അതാണ്‌ ശരിയായ വീക്ഷണം എന്നും മനസ്സിലാക്കുന്നു . ഒരു പ്രാദേശിക കലണ്ടര്‍ രൂപപ്പെടുത്തുന്നതിനുള്ള ആശയം മാത്രമേ ഇപ്പോഴും താങ്കളും മുന്നോട്ടു വെക്കുന്നുള്ളൂ എന്ന് മനസ്സിലാകുന്നു . അങ്ങിനെ മതി എങ്കില്‍ ഇന്നുള്ള രീതി (ഖാദി മാരും ഹിലാല്‍ കമ്മറ്റിയും ) തന്നെ തുടര്‍ന്ന് പോവുന്നതില്‍ തെറ്റില്ല. മറിച്ച് കുറ്റമറ്റ ഒരു ആഗോള ഹിജ്ര കലണ്ടര്‍ പ്രായോഗികമാക്കാനുള്ള ഒരു ബദല്‍ ആശയം മുന്നോട്ടു വെക്കാന്‍ താങ്കള്‍ക്കു കഴിയുമോ ?

ഞാന്‍ മറുപടി നല്‍കി: പ്രയോഗതലത്തില്‍ ഏകീകരിക്കാന്‍ ഞാന്‍ പറഞ്ഞ രീതിയനുസരിച്ച് കഴിയും. ഭൂഗോളത്തില്‍ ഒരിടത്തെ (ഉദാഹരണം: മക്ക) ഉദയാസ്‌തമയം മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചാല്‍ മതി. അവിടെ നോമ്പ് തുടങ്ങുന്നതെന്നാണോ അന്നു തന്നെ ലോകം മുഴുവന്‍ നോമ്പ് തുടങ്ങുക. ഇത് പ്രായോഗികമാണ്‌. പക്ഷേ, ഇസ്‌ലാമികമായി ഇതിന്‌ എത്രത്തോളം സാധുതയുണ്ടെന്നത് ഒരു ഇജ്‌തിഹാദീ വിഷയമാണ്‌. 
ഏകീകരണം സാദ്ധ്യമാണ്‌; പക്ഷേ, അതിന്റെ സാധുതയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.

പിന്നെ ഇവിടെയും ആരും ഒന്നും ഉരിയാടിയില്ല. 


അമാവാസിയുടെ ദൈര്‍ഘ്യം


അമാവാസിയുടെ ദൈര്‍ഘ്യം ഒരു സെക്കന്റാണെന്നാണ്‌ ഇവര്‍ എഴുന്നള്ളികുന്ന മറ്റൊരു വങ്കത്തം. 

Sidhik Parakkandy: അമാവാസി ഒരു ദിവസം നീണ്ടു നില്‍ക്കുമോ ? ഇല്ല. ചന്ദ്രന്‍ പിറക്കുന്ന സമയത്തിനു തൊട്ടു മുന്‍പുള്ള ഒരു സെക്കന്റ് സമയം ആണ് അമാവാസി എങ്കില്‍ അത് എങ്ങനെ ഒരു ദിവസം നീണ്ടു നില്‍ക്കും ? . എന്നാല്‍ ചന്ദ്രന്‍ പിറന്ന ശേഷവും മുന്‍പും ഉള്ള 24 മണിക്കൂര്‍ സമയമായ ഒരു ദിവസത്തെ അമാവാസി ദിവസമായി പരിഗണിക്കുന്നു ( അതായത് ഒന്നാം തിയ്യതി എന്ന ഒരു ദിവസം 24 മണിക്കൂര്‍ കൊണ്ട് തീരുന്ന പോലെ) അങ്ങിനെ യാണ് നാം ഒരു ദിവസം മുഴുവന്‍ അമാവാസി സംഭവിക്കുന്നു എന്ന അബദ്ധ ധാരണ വെച്ച് പുലര്‍ത്തുന്നത് . ( ശരിയല്ലെങ്കില്‍ തിരുത്താം Ali കോയ )


Ali Koya: താങ്കളുള്‍പ്പെടെയുള്ളവരോട് ഞാന്‍ പലതവണ പറഞ്ഞു, ഈ ലേഖനമൊന്ന് വായിക്കാന്‍. 
താങ്കളത് വായിച്ചുവോ എന്നെനിക്കറിയില്ല; പക്ഷേ, ഇപ്പോള്‍ ചോദിക്കുന്നു: "ചന്ദ്രന്‍ പിറക്കുന്ന സമയത്തിനു തൊട്ടു മുന്‍പുള്ള ഒരു സെക്കന്റ് സമയം ആണ് അമാവാസി എങ്കില്‍ അത് എങ്ങനെ ഒരു ദിവസം നീണ്ടു നില്‍ക്കും ?" 
അമാവാസി എന്താണെന്ന് താങ്കളുടെ വീട്ടിലോ നാട്ടിലോ ഉള്ള, അല്‍പ്പം ലോകകാര്യങ്ങളറിയുന്നവരോട് ചോദിച്ചു നോക്കുക. അല്ലെങ്കില്‍ ബന്ധപ്പെട്ട വല്ല ഗ്രന്‍ഥവും പരിശോധിക്കുക. 

'ഇന്ന് കറുത്ത വാവാണ്‌' എന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ? ആ കറുത്തവാവാണ്‌ അമാവാസി. ഒരു വിവരക്കേട് ഒരാള്‍ പറയുകയും അത് പിന്നെ കുറേ പേര്‍ ആവര്‍ത്തിക്കുകയും ചെയ്‌താല്‍ അതൊരു ശാസ്ത്രസത്യമാകുമോ?

നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന കലണ്ടറില്‍ അമാവാസി അടായാളപ്പെടുത്താറുണ്ട്. ഈ മാസത്തെ (2012 August) അമാവാസി 17 ആം തിയ്യതിയുടെ കോളത്തില്‍ കാണാം. മാതൃഭൂമി കലണ്ടറില്‍ അമാവാസി 37 1/2 എന്നെഴുതിയിട്ടുണ്ട്. അന്ന് 37 1/2 നാഴിക വരെ അമാവാസിയാണെന്നര്‍ത്ഥം. അമാവാസി തുടങ്ങുന്ന സമയം 16 ആം തിയ്യതിയുടെ കോളത്തില്‍ കാണാം. അവിടെ ചദുര്‍ദശി 39 1/8 എന്നെഴുതിയിട്ടുണ്ട്. ആ സമയം വരെയാണ്‌ ചതുര്‍ദശി. അതുമുതല്‍ അമാവാസിയാണ്‌. അതായത് സൂര്യനും ഭൂമിയും ചേര്‍ന്നുണ്ടാകുന്ന ആ നേര്‍രേഖയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനത്തിനു തുടക്കം കുറുക്കുന്നത് ആ സമയത്താണ്‌. ക്രമേണ അത് പൂര്‍ണ്ണമാകുന്നു. പിന്നെ ചന്ദ്രന്‍ ആ രേഖയില്‍ നിന്ന് പുറത്ത് കടക്കാന്‍ തുടങ്ങുന്നു. പിന്നെ പൂര്‍ണ്ണമായും പുറത്താകുന്നു. ഇങ്ങനെ ചന്ദ്രന്‍ ആ നേര്‍രേഖയില്‍ പ്രവേശിക്കാന്‍ തുടങ്ങിയതുമുതല്‍ പൂര്‍ണ്ണമായും പുറത്ത് കടക്കുന്നതു വരെയുള്ള സമയത്തിനാണ്‌ അമാവാസി എന്ന് പറയുന്നത്. ഇതിന്റെ ദൈര്‍ഘ്യം ഒരു ദിവസത്തോളം വരും. 

ഓരോ മാസത്തിലും ചന്ദ്രന്‌ മുപ്പത് തിഥികള്‍/ മന്‍സിലുകളുണ്ട്. ആ മുപ്പത് തിഥികളില്‍ ഒന്നിന്റെ പേരാണ്‌ അമാവാസി. ചന്ദ്രമാസത്തിലെ ദിവസങ്ങളുടെ എണ്ണം 29 ഓ 30 ഓ ആവാം, എന്നാല്‍ തിഥിയുടെ എണ്ണത്തില്‍ മാറ്റമുണ്ടാവുകയില്ല. അഥവാ തിഥിയുടെ അളവ് കൃത്യം 24 മണിക്കൂര്‍ അല്ല; അതിനടുത്ത മറ്റൊരളവായിരിക്കും. അത് എല്ലാ മാസവും തുല്യമായിരിക്കുകയുമില്ല. മാസത്തിന്റെ അളവും തുല്യമല്ലല്ലോ. ഒരു ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം 29.25 മുതല്‍ 29.75 ദിവസം വരെയായിരിക്കും. അതിനനുസരിച്ച് തിഥിയുടെ അളവിലും മാറ്റമുണ്ടാകും. ആ ഉള്ള ദൈര്‍ഘ്യത്തെ 30 ആയി ഭാഗിക്കുന്നതില്‍ ഒരു ഭാഗത്തിന്റെ/ അവസാന ഭാഗത്തിന്റെ പേരാണ്‌ അമാവാസി. 

ഇനി താങ്കള്‍ പറയുന്നതുപോലെ, ഒരു സെക്കന്റ് സമയത്തിന്റെ മാത്രം പേരാണ്‌ അമാവാസിയെങ്കില്‍ ബാക്കി സമയത്തിന്റെ പേരെന്താണ്‌?

മാത്രമല്ല; മുപ്പത് തിഥികളുടെ കാര്യവും ഇതു തന്നെയാണോ? ഓരോ തിഥിയുടെയും അളവ് ഓരോ സെക്കന്റ് മാത്രമാണോ? അപ്പോള്‍ ഒരു മാസത്തില്‍ നിന്ന് ഈ 30 സെക്കന്റ് കഴിച്ച് ബാക്കിയുള്ള സമയത്തിന്റെ പേരെന്താണ്‌? അല്ലെങ്കില്‍ അതിന്‌ പേരില്ലേ?

സൂര്യ ഗ്രഹണം സംഭവിക്കാനിടയുള്ള സമയത്തിനാണ്‌ അമാവാസി എന്ന് പറയുന്നത്. ഗ്രഹണം സംഭവിക്കാനിടയുള്ള സമയത്തിന്റെ അളവ് ഒരു സെക്കന്റ് മാത്രമാണോ?

സൂര്യനും ചന്ദ്രനും രണ്ടറ്റത്തും ഭൂമി മദ്ധ്യത്തിലുമായി ഇവ മൂന്നും ഒരു നേര്‍രേഖയിലുണ്ടാവുന്ന സമയത്തിനാണ്‌ അമാവാസി എന്ന് പറയുന്നത്. ഇവ ഒരു നേര്‍രേഖയില്‍ കഴിയുന്ന സമയത്തിന്റെ അളവ് ഒരു സെക്കന്റ് മാത്രമാണോ?

* ഇതും ബോദ്ധ്യം വന്നിട്ടാണോ എന്നറിയില്ല; പിന്നെയാരും മിണ്ടിയിട്ടില്ല.

ചന്ദ്രന്റെ വലുപ്പവും തിയ്യതികളും


ആളുകളെ പറ്റിക്കന്‍ വേണ്ടി ഇവരുന്നയിക്കുന്ന മറ്റൊരു വങ്കത്തമാണ്‌ ചന്ദ്രന്റെ വലുപ്പവും തിയ്യതികളും തമ്മിലുള്ള ബന്ധം. ബന്ധിമില്ലെന്ന് ഞാനും പറയുന്നില്ല; പക്ഷേ, കൃത്യം തിയ്യതി മനസ്സിലാക്കാന്‍ അത് സഹായകമല്ല. ആണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. നമുക്കതൊന്ന് വിശകലനം ചെയ്‌തുനോക്കാം.  


ചന്ദ്രന്റെ മന്‍സിലും തിയ്യതിയും തമ്മില്‍ ഒരു വ്യത്യാസവും പാടില്ലെന്നാണ്‌ മണിക്‌ഫാന്‍ പറയുന്നത്. അതാണ്‌ ഈ ചിത്രത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നത്. 

ഈ വിഷയത്തെക്കുറിച്ച് സാമാന്യബോധമുള്ളവര്‍ക്കറിയാം ഇത് വെറും വിവരക്കേടാണെന്ന്. അദ്ദേഹത്തിന്റെ ചാര്‍ട്ടനുസരിച്ചാണ്‌ ചന്ദ്രക്കലയുടെ വലുപ്പമുണ്ടാകേണ്ടതെന്ന് അല്ലാഹു തീരുമാനിച്ചാലല്ലേ അപ്രകാരം സംഭവിക്കുകയുള്ളൂ? 

അല്ലാഹു എന്താണ്‌ തീരുമാനിച്ചതെന്ന് എല്ലാ മാസവും നാം കണ്ടുകൊണ്ടിരിക്കുന്നു. മണിക്‌ഫാന്റെ ചര്‍ട്ടനുസരിച്ച് ഫുള്‍മൂണുണ്ടാകേണ്ടത് 15 ആം തിയ്യതിയാണ്‌. അത് ശരിയാണോ എന്ന് നോക്കാം. ഇസ്‌ലാമില്‍ മാസത്തിന്റെ മദ്ധ്യത്തിലെ മൂന്നു ദിവസം നോമ്പ് സുന്നത്തുണ്ട്; 13, 14, 15 തിയ്യതികളാണവ. അയ്യാമുല്‍ ബീദ് എന്നാണിവ അറിയപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ കാണപ്പെടാനിടയുള്ള മൂന്ന് ദിനങ്ങള്‍. ഈ പ്രത്യേകതയാണ്‌, 'വെളുത്ത ദിനങ്ങള്‍' എന്ന പേരിനാധാരം. 

മറ്റു തിയ്യതികളും ചന്ദ്രന്റെ വലുപ്പവും തമ്മില്‍ കൃത്യമായ ആനുപാതിക ബന്ധമില്ല. ചന്ദ്രന്റെ വലുപ്പം നോക്കി തിയ്യതി നിശ്ചയിക്കാന്‍ നബി ഉപദേശിച്ചിട്ടുമില്ല. ഒരിക്കല്‍ ഹിലാല്‍ അല്‍പ്പം വലുപ്പത്തില്‍ കണ്ടപ്പോള്‍ അത് രണ്ടാം രാവിന്റേതാണെന്ന് ചിലരും അല്ല മൂന്നാം രാവിന്റേതാണെന്ന് മറ്റു ചിലരും വാദിച്ചു. നബി പറഞ്ഞു ഇത് ഒന്നാം രാവിന്റേതു തന്നെയാണ്‌. അല്ലാഹു നിങ്ങള്‍ക്ക് അത് അല്‍പ്പം വലുപ്പത്തില്‍ കാണിച്ചു തന്നിരിക്കുകയാണ്‌. തിയ്യതികള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ചന്ദ്രന്റെ വലുപ്പം സഹായകമല്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. 

ഈ വര്‍ഷത്തെ (2012/ഹിജ്‌റ 1433 ) ഉദാഹരണം നോക്കാം: 
1. റമദാനിന്റെ ഹിലാല്‍ ആറു മിനിറ്റ് നേരമാണ്‌ ഉണ്ടായിരുന്നത്.
2. ശവ്വാലിന്റേത് 25 മിനിറ്റ്. 
3. എന്നാല്‍ ദുല്‍ഹിജ്ജയുടേത് 45 മിനിറ്റ് നേരം ഉണ്ടാവും. 

ഇവ മൂന്നും, മൂന്നു ഒന്നാം തിയ്യതികളുടെ ഹിലാലുകളാണ്‌. എന്നാല്‍ ഇവ തുല്യവലുപ്പത്തിലല്ല ഉണ്ടാവുക. അപ്പോള്‍ ഒന്നാം തിയ്യതി കാണുന്ന ഹിലാലിന്റെ വലുപ്പം ഇത്രയാണെന്ന് എങ്ങനെ പറയാന്‍ കഴിയും? ഈ വ്യത്യാസം മാസാവസാനം വരെ തുടരും. അതോടൊപ്പം ചന്ദ്രമാസത്തിന്റെ വലുപ്പത്തിലും വ്യത്യാസമുണ്ട്. ചില മാസങ്ങള്‍ക്ക് 29.25 ദിവസത്തിന്റെ ദൈര്‍ഘ്യവും മറ്റു ചില മാസങ്ങള്‍ക്ക് 29.75 ദിവസത്തിന്റെ ദൈര്‍ഘ്യവും ഉണ്ടാകും. 29.53 എന്നത് ശരാശരി കണക്ക് മാത്രമാണ്‌. അല്ലാതെ ഓരോ മാസവും ആ അളവിലാണുണ്ടാവുകയെന്ന് പറയാന്‍ കഴിയുകയില്ല. ന്യൂമൂണ്‍ മുതല്‍ ന്യൂമൂണ്‍ വരെയുള്ള അളവ് നോക്കിയാല്‍ ഇത് മനസ്സിലാക്കാം. അപ്പോള്‍, ഒന്നാം തിയ്യതി കാണപ്പെടുന്ന ഹിലാലിന്റെ വലുപ്പം, ആ മാസത്തിന്റെ മൊത്തം അളവ് ഇവ രണ്ടിനെയും ആശ്രയിച്ചാണ്‌ ചന്ദ്രക്കലയുടെ വലുപ്പം നിര്‍ണ്ണയിക്കപ്പെടുന്നത്. അതിന്നനുസരിച്ച് പൌര്‍ണ്ണമിയും വ്യത്യാസപ്പെട്ടിരിക്കും. 

വലുപ്പം നോക്കി തിയ്യതി മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ആ കണക്ക് കൃത്യമായിരിക്കുകയില്ല. ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസമുണ്ടായിരിക്കും. കണക്ക് കൃത്യമാകാന്‍ ഒരു രീതിയേ ഉള്ളൂ. ഒന്നാം തിയ്യതിയുടെ ഹിലാല്‍ ചക്രവാളത്തിലുണ്ടാകുന്ന് ദിവസം മുതല്‍ എണ്ണിക്കണക്കാക്കുക. മറ്റൊരു രീതിയും ഇസ്‌ലാമികമായി ശരിയാവുകയില്ല.

അബദ്ധപഞ്ചാംഗം 


അല്ലാഹു പ്രകൃതിയില്‍ കാണിച്ചുകൊണ്ടിരിക്കുന്നതല്ല മണിക്‌ഫാന്റെ ചാര്‍ട്ടിലുള്ളത്. അതാണ്‌ എന്റെ ആരോപണം. 

മണിക്‌ഫാന്‍ എഴുതുന്നു: "നമ്മുടെ തിയ്യതിക്കും ചന്ദ്രന്റെ മന്‍സിലിന്നും വ്യത്യാസം പാടില്ലെന്നതാണ്‌ തത്വം. ഒരു പടം കൊണ്ടു അതു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും." (പേജ് 37 ചന്ദ്രമാസപ്പിറവി)

ഇപ്പറഞ്ഞ 'ഒരു പട'മാണ്‌ ഞാനിവിടെ സ്കാന്‍ ചെയ്‌ത് ചേര്‍ത്തത്. അതിന്റെ വൈകല്യങ്ങള്‍ നോക്കി മനസ്സിലാക്കുക. 

ഇനി ചോദിക്കട്ടെ: 
എല്ലാ ഒന്നാം തിയ്യതിയും ചന്ദ്രക്കലയുടെ വലുപ്പം തുല്യമായിരിക്കുമോ? (മേല്‍ ചാര്‍ട്ടില്‍ കാണുന്നതു പോലെ!)
എല്ലാ പൌര്‍ണ്ണമിയും 15 നു ആയിരിക്കുമോ? (മേല്‍ ചാര്‍ട്ടില്‍ കാണുന്നതു പോലെ!)

മണിക്‌ഫാനികളുടെ കലണ്ടര്‍ കാണുക. 

ഇതില്‍  ഒന്നാം തിയ്യതിയുടെ ഹിലാലിനു നല്‍കിയ അതേ വലുപ്പം തന്നെയാണ്‌ 12 മാസത്തെ ഹിലാലിനും നല്‍കിയിട്ടുള്ളത്. ഇങ്ങനെ ചിത്രത്തില്‍ കാണിക്കാം. അത് കാണുമ്പോള്‍ വിവരമില്ലാത്താവര്‍ ധരിക്കും; എല്ലാ ഒന്നാം തിയ്യതിയുടെ ഹിലാലിനും ഒരേ വലുപ്പമാണെന്ന്. പക്ഷേ, പ്രകൃതിയില്‍ സംഭവിക്കുന്നത് അതല്ലല്ലോ. അഥവാ ഇവരുടെ കലണ്ടര്‍ ഒരു അബദ്ധപഞ്ചാംഗമാണ്‌; എല്ലാ അര്‍ത്ഥത്തിലും. 



Wednesday, August 22, 2012

മാസപ്പിറവി: ഇമാം ശഫിഈയും അലി മണിക്‌ഫാനും



കെ.കെ. ആലിക്കോയ

മാസപ്പിറവി സംബന്ധിച്ച് ഇമാം ശഫിഈയുടെ വീക്ഷണം വളരെ വ്യക്തമാണ്‌.

وقال رسول اللَّهِ صلى اللَّهُ عليه وسلم لَا تَصُومُوا حتى تَرَوْهُ وَلَا تُفْطِرُوا حتى تَرَوْهُ يَعْنِي الْهِلَالَ فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ  ( قال الشَّافِعِيُّ ) وإذا صَامَ الناس شَهْرَ رَمَضَانَ بِرُؤْيَةٍ أو شَاهِدَيْنِ عَدْلَيْنِ على رُؤْيَةٍ ثُمَّ صَامُوا ثَلَاثِينَ يَوْمًا ثُمَّ غُمَّ عليهم الْهِلَالُ أَفْطَرُوا ولم يُرِيدُوا شُهُودًا ( قال  وَإِنْ صَامُوا تِسْعًا وَعِشْرِينَ يَوْمًا ثُمَّ غُمَّ عليهم لم يَكُنْ لهم أَنْ يُفْطِرُوا حتى يُكْمِلُوا ثَلَاثِينَ أو يَشْهَدَ شَاهِدَانِ عَدْلَانِ بِرُؤْيَتِهِ لَيْلَةَ ثَلَاثِينَ
(كتاب الأم 1:263)

''ഹിലാലിനെ ഉദ്ദേശിച്ചുകൊണ്ട് നബി (സ) പറഞ്ഞു: അത് കാണുംവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്; അത് കാണുംവരെ നിങ്ങള്‍ നോമ്പവസാനിപ്പിക്കുകയുമരുത്. നിങ്ങള്‍ക്ക് മേഘം മറയായാല്‍ മുപ്പത് പൂര്‍ത്തിയാക്കണം. (ശഫിഈ പറഞ്ഞു:) ചന്ദ്രക്കല കണ്ടതിന്റെ അടിസ്ഥാനത്തിലോ നീതിമാന്മാരായ രണ്ടു സാക്ഷികളുടെ കാഴ്‌ചയെക്കുറിച്ചുള്ള സാക്‌ഷ്യത്തിന്റെ അടിസ്ഥാനത്തിലോ ജനങ്ങള്‍ നോമ്പനുഷ്‌ഠിക്കുകയും അവര്‍ 30 പൂര്‍ത്തീകരിക്കുകയും അന്ന് ആകാശം മേഘാവൃതമാവുകയും ചെയ്‌താല്‍ ഹിലാല്‍ കാണാതെ തന്നെ അവര്‍ര്‍ക്ക് നോമ്പ് അവസാനിപ്പിക്കാവുന്നതാണ്‌. അദ്ദേഹം തുടരുന്നു: ജനങ്ങള്‍ 29 ദിവസം നോമ്പ് നോല്‍ക്കുകയും എന്നിട്ട് മേഘം മറയാവുകയും ചെയ്‌താല്‍ മുപ്പത് പൂര്‍ത്തിയാക്കുകയോ നീതിമാന്മാരായ രണ്ടു പേര്‍ മുപ്പതാം രാവില്‍ ദര്‍ശനത്തിന്‌ സാക്‌ഷ്യം വഹിക്കുകയോ ചെയ്യുന്നതു വരെ അവര്‍ നോമ്പ് അവസാനിപ്പിക്കാവതല്ല." (കിതാബുല്‍ ഉമ്മ്‌ ​1:263)


ഇതാണ്‌ മാസപ്പിറവി സംബന്ധിച്ചുള്ള ഇമാമിന്റെ വീക്ഷണം. ഈ പ്രസ്താവനയിലെ 'മുപ്പതാം രാത്രി' എന്ന പ്രയോഗം ഊന്നല്‍ കൊടുത്ത് മനസ്സിലാക്കണം. 29 ആം നോമ്പ് തുറന്ന(തിനു ശേഷമുള്ള) രാത്രിയെയാണല്ലോ മുപ്പതാം രാത്രി എന്ന് വിളിച്ചത്. അപ്പോള്‍ ദിവസത്തിന്റെ തുടക്കം സന്ധ്യ മുതലാണെന്നതാണ്‌ ഇസ്‌ലാമിക സങ്കല്‍പ്പമെന്ന് ഇമാം ശാഫിഈയും അംഗീകരിക്കുന്നുണ്ട് എന്നും കാണാവുന്നതാണ്‌.

മാസപ്പിറവി വിഷയത്തിലുള്ള ഇമാമിന്റെ വീക്ഷണം മേല്‍ പറഞ്ഞതാണ്‌. എന്നാല്‍ മറ്റൊരു വിഷയത്തെക്കുറിച്ച് ഇമാം നടത്തിയ ഒരു പ്രസ്താവന വളച്ചൊടിച്ച് തന്റെ വാദത്തിനു തെളിവുണ്ടാക്കാന്‍ മണിക്‌ഫാന്‍ നടത്തുന്ന ഹീനമായ ശ്രമം കാണുക: "കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലെ കലണ്ടറുകള്‍ നാം പരിശോധിച്ചു. ഇസ്‌ലാമിക കലണ്ടറുകള്‍ പല സ്ഥലങ്ങളിലും ഉണ്ടാക്കപ്പെടുന്നത് ഖുര്‍ആന്റെയും ഹദീസിന്റെയും തത്വങ്ങള്‍ പ്രകാരമല്ല. അവരവരുടെ രാജ്യത്തുണ്ടാകുന്ന പിറവി ദര്‍ശനമനുസരിച്ച കണക്കാണ്‌ ഇവര്‍ കൂട്ടുന്നത്. പിറവി കാണല്‍ തന്നെയാണ്‌ മാസത്തിന്റെ മാനദണ്ഡം എന്ന തെറ്റിദ്ധാരണയാണ്‌ ഇതിന്നു കാരണം. ശാഫിഈ ഇമാം (റ)യുടെ പ്രഖ്യാപനം ചിന്തിച്ചു മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഈ അബദ്ധം പറ്റുകയില്ലായിരുന്നു. ഫത്‌ഹുല്‍ ബാരിയില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്‌. 'സൂര്യഗ്രഹണവും പെരുന്നാളും ഒരുമിച്ച് വരുന്നത് സഹജമാണ്‌. ' ഇതിന്റെ അര്‍ത്ഥം അമാവാസിദിവസം തന്നെ ചിലപ്പോള്‍ ഒന്നാം തിയ്യതിയാകാം എന്നതാണ്‌. മക്കയും മദീനയും പൂജ്യം ഡിഗ്രിക്ക് മൂന്നു മണിക്കൂര്‍ കിഴക്കാണ്‌ കിടക്കുന്നത്. ചിലപ്പോള്‍ അവിടെയും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ മക്കയില്‍ നിന്ന് വളരെ കിഴക്കുള്ള രാജ്യങ്ങളില്‍ ഇതു മിക്കപ്പോഴും സംഭവിക്കും. (അതായത് വാവിന്റെ ദിവസം തന്നെ അവര്‍ക്ക് ഒന്നാം തിയ്യതിയാകും.) (പേജ് 47 ചന്ദ്രമാസപ്പിറവി)

ശാഫിഈ ഇമാമിന്റെ ഈ അഭിപ്രായം ഫത്‌ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അഥവാ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കിതാബുല്‍ ഉമ്മില്‍ ഇപ്രകാരം കാണാം:
  قال الشَّافِعِيُّ ) وَإِنْ كَسَفَتْ الشَّمْسُ يوم جُمُعَةٍ وَوَافَقَ ذلك يوم الْفِطْرِ بَدَأَ بِصَلَاةِ الْعِيدِ ثُمَّ صلى الْكُسُوفَ
 إنْ لم تَنْجَلِ الشَّمْسُ قبل أَنْ يَدْخُلَ في الصَّلَاةِ ( قال ) وإذا كَسَفَتْ الشَّمْسُ وَالْإِمَامُ في صَلَاةِ الْعِيدِ أو بَعْدَهُ قبل أَنْ يَخْطُبَ صلى صَلَاةَ الْكُسُوفِ ثُمَّ خَطَبَ لِلْعِيدِ وَالْكُسُوفِ مَعًا خُطْبَتَيْنِ يَجْمَعُ الْكَلَامَ لِلْكُسُوفِ وَلِلْعِيدِ فِيهِمَا
(الأم 1:239)

ശാഫിഈ പറഞ്ഞു: ഈദുല്‍ ഫിത്വ്‌റും വെള്ളിയാഴ്‌ചയും ഒത്തുവന്ന ഒരു ദിവസം സൂര്യഗ്രഹണം സംഭവിച്ചാല്‍ ആദ്യം പെരുന്നാള്‍ നമസ്‌ക്കാരവും, അതിനകം സൂര്യന്‍ വെളിവായില്ലെങ്കില്‍ ശേഷം ഗ്രഹണ നമസ്‌ക്കാരവും നിര്‍വഹിക്കണം. ഇമാം പെരുന്നാള്‍ നമസ്‌ക്കരിച്ചുകൊണ്ടിരിക്കെ അല്ലെങ്കില്‍ നമസ്‌ക്കാരശേഷം ഖുത്‌ബ തുടങ്ങും മുമ്പ് ഗ്രഹണം സംഭവിച്ചാല്‍ ഗ്രഹണനമസ്‌ക്കാരം നിര്‍വഹിച്ച ശേഷം പെരുന്നാളിനും ഗ്രഹണത്തിനുമായി രണ്ടു ഖുതുബകള്‍ ഒരുമിച്ച് നിര്‍വഹിക്കണം. അതില്‍ പെരുന്നാളും ഗ്രഹണവുമായി ബന്ധപ്പെട്ട സംസാരം ഉണ്ടാകണം." ( അല്‍ ഉമ്മ്‌ ​1/239)

വാവ് കഴിയും മുമ്പ് പെരുന്നാളാഘോഷം നടക്കാനിടയുണ്ടെന്നും പെരുന്നാളാഘോഷം നടക്കുന്നതിനിടയില്‍ ഗ്രഹണം സംഭവിക്കാനിടയുണ്ടെന്നും ഉള്ളതിന്റെ തെളിവായാണല്ലോ മണിക്‌ഫാന്‍ ഇതുദ്ധരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം വാക്കുകള്‍ കാണുക: ''സൂര്യഗ്രഹണത്തിനു ശേഷം പിറവി ജനിക്കും. പിറവി ജനിച്ചതോടെ മാസം മാറുന്നു എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതും." (പേജ് 46 ചന്ദ്രമാസപ്പിറവി)

മാസം ആരംഭിക്കണമെങ്കില്‍ ഹിലാല്‍ കാണല്‍ നിര്‍ബന്ധമാണെന്ന വാദക്കാരനാണല്ലോ ഇമാം ശാഫിഈ. അദ്ദേഹത്തിന്റെ വാക്കുകളാണല്ലോ മണിക്‌ഫാന്‍ ഉദ്ധരിച്ചിട്ടുള്ളത്. അമാവാസി കഴിഞ്ഞതിനു ശേഷമേ ഹിലാല്‍ കാണുകയുള്ളു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന വളരെ ലളിതമായ ഒരു സത്യമാണ്‌; അതുപോലെത്തന്നെയാണ്‌, അമാവാസിയില്‍ മാത്രമേ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളു എന്നതും. എന്നിരിക്കെ പെരുന്നാള്‍ ദിവസം, അതായത് ഒന്നാം തിയ്യതി, എങ്ങനെയാണ്‌ സൂര്യഗ്രഹണം സംഭവിക്കുക?
അപ്പോള്‍ ഇമാമിന്റെ പ്രസ്‌താവനയോ?
സൂര്യഗ്രഹണം സംഭവിക്കുന്ന കൃത്യസമയത്തെക്കുറിച്ച് ഇമാമിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല എന്നേ ഇതില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുകയുള്ളു. അഥവാ മേല്‍ ഉദ്ധരണി മണിക്‌ഫാന്‍ വാദത്തിന്‌ അനുകൂലമായ തെളിവല്ല; മറിച്ച്, ഇമാം ശാഫിഈക്ക് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖപ്പെടുത്തുയവര്‍ക്ക്  ഒരബദ്ധം സംഭവിച്ചിരിക്കുന്നു എന്നതിന്റെ മാത്രം തെളിവാണ്‌. അതു പോലും തന്റെ വാദത്തിന്നനുകൂലമായ തെളിവാക്കി മാറ്റാനുള്ള വ്യഗ്രത അപാരം തന്നെ.


സന്ദര്‍ശിക്കുക:



Sunday, August 19, 2012

അമ്പത് നമസ്‌ക്കാരം


കെ.കെ. ആലിക്കോയ

മിഅ്‌റാജ് രാവില്‍ 50 നമസ്‌ക്കാരം ഫര്‍ദാക്കിയതും പിന്നെ മൂസാ നബിയുടെ ഇടപെടല്‍ മൂലം ഇളവ് നല്‌കി അഞ്ചാക്കിയതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകള്‍ രസാവഹമാണ്‌.

ദിവസേന അമ്പത് നമസ്‌ക്കാരമെന്ന ബാദ്ധ്യത അല്ലാഹു നബിയെ ഏല്‍പ്പിക്കുന്നു; നബി ഏല്‍ക്കുന്നു. എന്നിട്ട് മടക്കയാത്രയില്‍ മൂസാനബിയുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഉപദേശിക്കുന്നു: നിന്നേക്കാള്‍ നന്നായി ജനങ്ങളെക്കുറിച്ചറിയുന്നവന്‍ ഞാനാണ്‌. അതുകൊണ്ട് പറയുകയാണ്‌; നിന്റെ സമുദായത്തിനിത് ദുര്‍വഹമാണ്‌; കുറയ്ക്കാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടണം.

അത് കേട്ട മുഹമ്മദ് നബി ഉടനെ പുറപ്പെട്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ജിബ്‌രീലിനു നേരെ നോക്കി അദ്ദേഹവും അനുഭാവം പ്രകടിപ്പിച്ചപ്പോള്‍ പുറപ്പെട്ടെന്ന് വേറെ റിപ്പോര്‍ട്ടുകള്‍.

ഒന്നാമത്തെ പോക്കില്‍ 50 ന്റെ ഒരു പങ്ക് കുറച്ചു; രണ്ടാമത്തേതില്‍ ഒരു പങ്കുകൂടി കുറച്ചു; മൂന്നാമത് പോയപ്പോള്‍ അത് അഞ്ചാണുള്ളത് ഇനി കുറക്കാന്‍ കഴിയില്ലെന്ന് അല്ലാഹു പറഞ്ഞെന്ന് ചില റിപ്പോര്‍ട്ടുകള്‍.

വേറെ ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അഞ്ചു തവണ പോയെന്നും ആദ്യത്തെ നാലു തവണ പത്തു വീതവും അഞ്ചാമത് അഞ്ചും കുറച്ചു കൊടുത്തെന്നാണ്‌.

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത് കുറച്ചുകൂടി കടപ്പമുള്ള രീതിയാണ്‌. ഓരോ തവണയും അഞ്ച് വീതമാണ്‌ കുറച്ചുകൊടുത്തതത്രെ. അപ്പോള്‍ ഈ ആവശ്യമുന്നയിച്ച് ഒമ്പതു തവണ അദ്ദേഹം മുസാ നബിക്കും അല്ലാഹുവിനുമിടയില്‍ കറങ്ങിയിട്ടുണ്ട്.

ചില റിപ്പോര്‍ട്ടുകളിലുള്ളത് അഞ്ചായി ആല്ലാഹു കുറച്ചതിനു ശേഷം വീണ്ടും കുറയ്ക്കന്‍ ആവശ്യപ്പെടണമെന്ന് മുസാ നബി നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ വീണ്ടും കുറയ്ക്കാന്‍ ആവശ്യപ്പെടാന്‍ മുഹമ്മദ് നബി ലജ്ജിച്ചെന്നുമാണ്‌. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകളിലുള്ളത് അഞ്ചാക്കിയതിനു ശേഷവും കുറയ്ക്കാന്‍ മുഹമ്മദ് നബി ആവശ്യപ്പെട്ടെന്നും അല്ലാഹു നിരസിച്ചെന്നുമാണ്‌. ഈ ഘട്ടത്തില്‍ എന്റെയടുത്ത് വാക്കുകള്‍ മാറ്റപ്പെടുകയില്ലെന്ന് അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചതായും കാണാം.

ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍, ചോദ്യോത്തരരൂപത്തില്‍, താഴെ ചുരുക്കിപ്പറയാം. ബ്രേക്കറ്റില്‍ നിന്ന് ഏത് ഉത്തരം തെരഞ്ഞെടുത്താലും ഒരേ സമയത്ത് ശരിയും തെറ്റുമായിരിക്കും.


1. മൂസാ നബിയുടെ വാക്ക് കേട്ട ഉടനെ നബി അല്ലാഹുവിലേക്ക് തിരിച്ചോ; അതല്ല ജിബ്‌രീലിന്റെ ഇംഗിതം കൂടി നോക്കിയോ? (അതെ/ ഇല്ല)
2. കുറയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് നബി എത്രതവണ അല്ലാഹുവിങ്കല്‍ പോയി? (3/ 5/ 9)
3. ഓരോ തവണയും എത്ര വീതം കുറച്ചു? (ആദ്യം ഒരു പങ്ക്, പിന്നെ ഒരു പങ്ക്; അതോടെ അഞ്ചായി/ നാലു തവണ പത്തു വീതവും അഞ്ചാമത് അഞ്ചും/ ഓരോ തവണയും അഞ്ചു വീതം.)
4. അഞ്ചായി നിജപ്പെടുത്തിയ ശേഷം വീണ്ടും കുറയ്ക്കാന്‍ ആവശ്യപ്പെട്ടോ? (ഉണ്ട്/ ഇല്ല)
------------------------------


Visit: ഹദീസ്: നെല്ലും പതിരും

ഖിബ്‌ലമാറ്റരേഖ എന്ന അസംബന്ധം


കെ.കെ. ആലിക്കോയ


ചിത്രം - 1
അന്താരാഷ്ട്ര തിയ്യതിരേഖ മിക്കവാറും രേഖാംശരേഖ 180 ഡിഗ്രിയിലൂടെയാണ്‌ കടന്നു പോകുന്നത്. ഇത് അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിങ് കടലിടുക്കിലൂടെ കടന്നുപോകണമെന്നാണ്‌ തീരുമാനിച്ചിട്ടുള്ളത്. രേഖാംശരേഖ 180 ഡീഗ്രിയിലൂടെയാണ്‌ കടന്നു പോകുന്നതെങ്കില്‍ റഷ്യയുടെ കരയിലൂടെ കടന്നു പോകേണ്ടിവരും. അതൊഴിവാക്കാന്‍ വേണ്ടി പലേടത്തും ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചാണ്‌ ഈ രേഖ സങ്കല്‌പ്പിച്ചിട്ടുള്ളത്. കരയിലൂടെ ആവാതിരിക്കാനാണ്‌ അങ്ങനെ ചെയ്തത്. ഈ രേഖയ്ക്കടുത്തുള്ള ദ്വീപുകള്‍ക്കു മേലുള്ള അവകാശം മാറുന്നതിന്നനുസരിച്ച് രേഖ മാറ്റി വരയ്ക്കപ്പെട്ടിട്ടുണ്ട്; ഇനിയും അങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല.

ഈ രേഖയുടെ  പടിഞ്ഞാറു ഭാഗത്ത്  ഞായറാഴ്‌ചയാണെങ്കില്‍കിഴക്കുവശത്ത്  ശനിയാഴ്‌ചയായിരിക്കും.  കിഴക്ക്  ഒന്നാം തിയ്യതിയാണെങ്കില്‍ പടിഞ്ഞാറ്‌  രണ്ടാം തിയ്യതിയായിരിക്കും.  തിയ്യതിമാറ്റരേഖയും ദിവസമാറ്റരേഖയുമായ ഇത് ഖിബ്‌ലമാറ്റരേഖയായിക്കൂടി അവതരിപ്പിക്കുന്നുണ്ട് അലി മണിക്‌ഫാന്‍. അദ്ദേഹം എഴുതുന്നു: ''ലോകത്തുള്ള എല്ലാവരും വെള്ളിയാഴ്‌ച തന്നെ ജുമുഅ നമസ്‌ക്കരിക്കണം. ഇത് സാദ്ധ്യമാണല്ലോ. ലോകത്ത് ഒരു സ്ഥലത്തല്ലാതെ വേറെ എവിടെയും ഈ ദിവസത്തിന്‌ വ്യത്യാസം പാടില്ല. ദിവസമാറ്റരേഖ (Internatioal Date line) യില്‍ മാത്രം ഒരു ഭാഗത്ത് വെള്ളിയും മറുഭാഗത്ത് വ്യാഴവുമാണ്‌. ഈ രേഖ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിന്‍ കടലിടുക്കിലൂടെയാണ്‌ പോകുന്നത്.   ഇത് ദീനുല്‍ ഇസ്‌ലാമില്‍ വളരെ ആവശ്യമുള്ള ഒരു രേഖയാണ്‌. ലോകത്ത് ഒരു ഖിബ്‌ലമാറ്റ രേഖ വേണം. അതും ഈ രേഖ തന്നെയാണ്‌. വേറെ എവിടെയും  ഈ രേഖയിടുക സാദ്ധ്യമല്ല. മക്കയിലുള്ള കഅ്‌ബയെയാണല്ലോ നമസ്‌ക്കാരത്തില്‍ അഭിമുഖീകരിക്കേണ്ടത്. മക്കയ്ക്ക് പടിഞ്ഞാറുള്ളവര്‍ കിഴക്കൊട്ടും കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും മുഖം തിരിക്കുന്നു. 'കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം ഇടുന്നതിലല്ല പുണ്യം. പുണ്യവാന്മാര്‍ സൂക്‌ഷ്‌മത പാലിക്കുന്നവരാണ്‌ (2:177) എന്ന ഖുര്‍ആന്‍ വാക്യം ഇത് വിശദീകരിക്കുകയാണ്‌. ഖിബ്‌ലക്ക് ഇരു ഭാഗത്തുള്ളവര്‍ പിന്നോട്ടു നീങ്ങി വട്ടം വലുതാക്കിക്കൊണ്ട് പോകുമ്പോള്‍ രണ്ടു പേരുടെയും പിന്‍ഭാഗം മുട്ടുന്ന ഒരു സ്ഥലം ഭൂഗോളത്തില്‍ വരണമല്ലോ. ഈ സ്ഥലത്തുള്ള പള്ളികളുടെ ഖിബ്‌ല എതിരവശങ്ങളിലേക്കാകണം. ഇത് ജനങ്ങള്‍ താമസിക്കുന്ന ഒരു രാജ്യത്തായാല്‍ കുഴപ്പത്തിനും ഭിന്നിപ്പിനും ഇടയാകുമല്ലോ. ഇത് തഖ്‌വയാവുകയില്ല. അപ്പോള്‍ ഖിബ്‌ല മാറുന്ന രേഖയും ഈ ദിവസമാറ്റ രേഖയാണ്‌.
"ഇവിടെ ദിവസേന നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മില്‍ അധികപേരും ചിന്തിച്ചു കാണുകയില്ല. റഷ്യയുടെ കിഴക്കേ തീരത്ത് ഒരു പള്ളിയും അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് ഒരു പള്ളിയും ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഈ രണ്ട് പള്ളികളിലെയും ഖിബ്‌ലകള്‍ എതിര്‍വശങ്ങളിലേക്കാണ്‌.'' (പേജ് 43, 44 ചന്ദ്രമാസപ്പിറവി)

അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ളവരുടെയും റഷ്യയുടെ കിഴക്കേ അറ്റത്തുള്ളവരുടെയും ഖിബ്‌ലകള്‍ നേരെ എതിര്‍ദിശയിലാണെന്ന വാദം ശരിയല്ല. മറിച്ച്, ഏതാണ്ട് സമാനദിശയിലേക്കാണ്‌. രണ്ടിടത്ത് നിന്ന് നമസ്‌ക്കരിക്കുമ്പോഴും നേരെ വടക്കു നിന്ന് അല്‍പ്പം ഇടത്തോട്ട് തിരിഞ്ഞാണ്‌ നില്‍ക്കേണ്ടത്. അല്ലാതെ അമേരിക്കയില്‍ നിന്ന് കിഴക്കോട്ടും റഷ്യയില്‍ നിന്ന് പടിഞ്ഞാറോട്ടുമല്ല. പരന്ന ഒരു മാപ്പില്‍ ലോകത്തിന്റെ കിടപ്പ് നിരീക്ഷിച്ചാല്‍ തോന്നാനിടയുള്ളതെന്തോ അതാണ്‌ അലി മണിക്‌ഫാന്‍ തന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ അടിത്തറകളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി ഗോളാകൃതിയിലാണെന്ന കാര്യം ഇത് പറയുമ്പോള്‍ അദ്ദേഹം മറന്നുപോയിരിക്കാം.

ചിത്രം - 2
ഖിബ്‌ലമാറ്റരേഖ എന്ന ഒന്നില്ല. ഉണ്ടാവുക സാദ്ധ്യവുമല്ല. മസ്‌ജിദുല്‍ ഹറാമില്‍ നമസ്‌ക്കരിക്കാന്‍ നില്‍ക്കുന്നത് കഅ്‌ബയുടെ ചുറ്റുമായി വൃത്താകൃതിയിലാണല്ലോ. മറ്റു പള്ളികള്‍ ഒരോന്നെടുത്ത് നോക്കിയാല്‍ അവയില്‍ ഓരോന്നിലും  അണി  നില്‌ക്കുന്നത് നേരെയാണെങ്കിലും ലോകത്തുള്ള സകല നമസ്‌ക്കാരക്കാരെയും ഒരുമിച്ച് വീക്ഷിച്ചാല്‍ അവര്‍ നില്‍ക്കുന്നത് വൃത്താകൃതിയിലാണെന്ന് കാണാം. കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക. എന്നാല്‍ മസ്‌ജിദുല്‍ ഹറാമില്‍ തുടങ്ങുന്ന ഈ വൃത്തം ക്രമേണ വലുതായി വരുന്നത് കാണാം. (ഉത്തരധ്രുവത്തില്‍ നിന്നകലുമ്പോള്‍ അക്ഷാംശരേഖ വലുതാകുന്നതു പോലെ.) കഅ്‌ബ ഉള്‍ക്കൊള്ളുന്ന അര്‍ദ്ധഗോളം പൂര്‍ണ്ണമാകുവോളമാണ്‌ ഈ വൃത്തം വലുതാവുക. (ഏറ്റവും വലിയ ഈ വൃത്തത്തെ ഭൂമദ്ധ്യരേഖയ്ക്ക് സമാനമായി കണാക്കാക്കാം.) കഅ്‌ബയുടെ എതിര്‍വശത്തുള്ള അര്‍ദ്ധഗോളത്തിലേക്ക് പ്രവേശിക്കുന്നതോടെ വൃത്തം ചെറുതാവാന്‍ തുടങ്ങുന്നു. (ധക്ഷിണധ്രുവത്തോടടുക്കുമ്പോള്‍ അക്ഷാംശരേഖ ചെറുതാവുന്നതു പോലെ.) അങ്ങനെയത് കഅ്‌ബയുടെ എതിര്‍വശത്തുള്ള ഒരു പോയന്റില്‍ എത്തുമ്പോള്‍, മസ്‌ജിദുല്‍ ഹറാമിലേതിനു വിരുദ്ധമായി ആളുകള്‍ പുറം തിരിഞ്ഞ് അണിനില്‍ക്കേണ്ടി വരും. (ധക്ഷിണധ്രുവത്തിലുള്ള ആളുകള്‍ വൃത്താകൃതിയില്‍ വടക്കോട്ടു തിരിഞ്ഞ് നില്‌ക്കുന്നതുപോലെ.) അങ്ങനെയുള്ള ഒരു പോയന്റില്‍ മാത്രമേ ഖിബ്‌ലമാറ്റം സംഭവിക്കുകയുള്ളു. ഈ പോയന്റ് സ്ഥിതി ചെയ്യുന്നത് പസഫിക് മഹാസമുദ്രത്തിലാണ്‌. അതായത് കഅ്‌ബ നില്‍ക്കുന്നിടം ഒരു ധ്രുവമായി സങ്കല്‍പ്പിച്ചാല്‍ എതിര്‍ധ്രുവമായി സങ്കല്‍പ്പിക്കാവുന്ന പോയന്റാണത്. അവിടെ മാത്രമേ ഖിബ്‌ല മാറുവാന്‍ സാധിക്കുകയുള്ളു. അല്ലാതെ ഡെയ്‌റ്റ്‌ ലൈനും ഖിബ്‌ലയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഖിബ്‌ലമാറ്റരേഖ അസംബന്ധമാണ്‌; മറിച്ച്, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. അലി മണിക്‌ഫാന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ അടിത്തറകളിലൊന്നാണ്‌ ഇവിടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.

ചിത്രം -1 നോക്കുക. അതില്‍ അന്താരാഷ്ട്ര തിയ്യതിരേഖ കാണാം; ചിത്രത്തിന്റെ വലത്തെ അറ്റത്ത് കാണുന്ന സിഗ്‌സാഗ് ലൈന്‍ അതാണ്‌. അതിന്റെ ഇരു വശത്തുമായി അമേരിക്കയും റഷ്യയും സ്ഥിതിചെയ്യുന്നു. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തിന്റെയും റഷ്യയുടെ കിഴക്കെ അറ്റത്തിന്റെയും ഖിബ്‌ലയാണ്‌ ചുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് കിഴക്കോട്ടും മറ്റേത് പടഞ്ഞാറോട്ടുമല്ല; രണ്ടും ഏകദേശം സമാനമാണ്‌. ഭുമി ഗോളാകൃതിയിലാണെന്ന കാര്യം ഖിബ്‌ല നിശ്ചയിക്കുമ്പോഴും ഓര്‍ക്കണം.  ഈ വെബ്‌സൈറ്റിന്റെ സഹായത്താല്‍ ഏത് പ്രദേശത്തിന്റെയും ഖിബ്‌ല മനസ്സിലാക്കാന്‍ കഴിയും. ഏത് പ്രദേശത്തിന്റെ ഖിബ്‌ലയാണോ അറിയേണ്ടത്, അവിടെ ക്ലിക്ക് ചെയ്യുക.

ചിത്രം-2 നോക്കുക. പസിഫിക് സമുദ്രത്തിലെ ഖിബ്‌ല നാനാഭാഗത്തേക്കാണെന്ന് കാണിക്കുന്നു ഈ ചുവപ്പു രേഖകള്‍.

സന്ദര്‍ശിക്കുക:
ചന്ദ്രന്റെ അഹില്ലയും തിയ്യതികളും
ദിവസത്തിന്റെ തുടക്കം
അമാവാസി ഒരു സെക്കന്റ് നേരമോ?
ഇമാം ശഫിഈയും അലി മണിക്‌ഫാനും

Saturday, August 18, 2012

സൂര്യനും ചന്ദ്രനും രണ്ട് ന്യായമോ?

കെ.കെ. ആലിക്കോയ


പാകിസ്‌താന്റെ വടക്കുപടിഞ്ഞാര്‍ ഭാഗത്തുള്ള നോര്‍ത്ത് വസീരിസ്താനിലെ മീര്‍ അലി ജില്ലയില്‍ ആഗസ്‌ത് 17 വെള്ളിയാഴ്‌ച ഹിലാല്‍ കണ്ടതായി ആറു പേര്‍ അവകാശപ്പെടുകയും അത് പ്രാദേശിക ഉലമാ സമിതി അംഗീകരിക്കുകയും ശനിയാഴ്‌ച ഈദുല്‍ ഫിത്വ്‌റ്‌ ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ഒരു വാര്‍ത്തയുണ്ട്. സാധാരണ ജനം പലതും പറയും; നമ്മുടെ ഉലമാ സംഘങ്ങള്‍ പലതും അംഗീകരിക്കുകയും ചെയ്യും. അതിന്റെ വ്യവസ്ഥയോ ന്യായമോ ശാസ്ത്രീയതയോ ഒന്നും ആരും ആരോടും ചോദിക്കാറില്ല; ചോദിച്ചിട്ട് ഫലവുമില്ല. ഇനി അവരോടാരെങ്കിലും ചോദിച്ചാലോ? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ചില കൃതികളില്‍ അങ്ങനെ കാണുന്നു; ഇങ്ങനെ കാണുന്നു; ഇത്യാദി മനംപിരട്ടലുണ്ടാക്കുന്ന മറുപടി മാത്രമേ അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളു.

പാകിസ്താനിലെ പ്രധാനപ്പെട്ട 18 കേന്ദ്രങ്ങളിലെ ഇന്നലത്തെ (17/08/12) അസ്‌തമയ സമയം ഞാന്‍ പരിശോധിച്ചുനോക്കി. ഇസ്‌ലാമാബാദ്, പെഷവാര്‍, അബട്ടാബാദ്, ബഹവല്‍പൂര്‍, ചെനാബ് നഗര്‍, ഫൈസലാബാദ്, ഹൈദറാബാദ്, ഝലം, കറാച്ചി, ഖുഷാബ്, ലാഹോര്‍, മുള്‍ട്ടാന്‍, മുറീ, ക്വെറ്റ, റാവല്‍പിണ്ഡി, സഹിവാല്‍, സര്‍ഗോദ, സിയാല്‍കോട്ട് എന്നിവിടങ്ങളിലെല്ലാം സൂര്യന്‍ അസ്‌തമിക്കുന്നതിന്റെ 23 മുതല്‍ 29 വരെ മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്‌തമിക്കുന്നുണ്ട്. എന്നിരിക്കെ ഈ ആറു മഹാന്‍മാര്‍ എന്താണ്‌ കണ്ടതെന്ന് ആര്‍ക്കറിയാം! ഇവരുടെ വാക്ക് വിശ്വസിച്ച മതനേതാക്കന്മാര്‍ എന്ത് വിധിയാണ്‌ പുറപ്പെടുവിച്ചതെന്ന് ആര്‌ കണ്ടു? ഇതൊക്കെയാണ്‌ പാകിസ്‌താനിലെ നമ്മുടെ സമുദായത്തിന്റെ കോലമെന്ന് നാമറിയണം. നമ്മുടെ നാട്ടിലുള്ളവരും ഏറെ മെച്ചപ്പെട്ടവരൊന്നുമല്ലെന്ന തിരിച്ചറിവും കൂട്ടത്തില്‍ ഉണ്ടാകണം.

ഇന്ന്, ആഗസ്‌ത് 18 ശനിയാഴ്‌ച സന്ധ്യക്ക് സൂര്യന്‍ അസ്‌തമിച്ച് 25 മിനിറ്റ് കഴിഞ്ഞിട്ടാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുക. അത് കണക്കുകൂട്ടി മനസ്സിലാക്കുന്നതാണ്‌. സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പറയുന്നതോ? അതൊന്നും ഞങ്ങള്‍ക്ക് സമ്മതമല്ല; ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കണമെങ്കില്‍ അത് ഞങ്ങളുടെ കണ്ണുകൊണ്ട് കാണണം. ഇല്ലെങ്കില്‍ അംഗീകരിക്കുകയില്ല. ഇവരെക്കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു?

ഇന്നു കാലത്ത് 6.17 ന്‌ സൂര്യന്‍ ഉദിക്കുമെന്ന് കലണ്ടറില്‍ കാണുന്നു. എന്നാല്‍ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആ സമയത്തോ പീന്നീട് മണിക്കൂറുകള്‍ക്ക് ശേഷമോ എനിക്ക് സൂര്യനെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് സൂര്യന്‍ ഉദിച്ചിട്ടില്ലെന്നാണോ ഞാന്‍ പറായേണ്ടത്? അങ്ങനെ ആരെങ്കിലും പറയുമോ? വല്ല പൊട്ടന്മാരും പറഞ്ഞാല്‍ തന്നെ ആരെങ്കിലും അത് വകവെച്ച് കൊടുക്കുമോ?
സൂര്യനും ചന്ദ്രനും രണ്ട് ന്യായമോ?

സി.എന്‍. അഹ്‌മദ് മൗലവി

കെ.കെ. ആലിക്കോയ


മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ (ആദ്യ കാലത്തെ മധ്യ ഏറനാട്) വേങ്ങര പഞ്ചായത്തിലെ ചേറൂരിലാണ്‌ സി.എന്‍. അഹ്‌മദ് മൗലവിയുടെ ജനനം, 1905 ല്‍. പിതാവ്: നത്താന്‍കോടന്‍ ഹസ്സന്‍കുട്ടി. മാതാവ്: അഴുവത്ത് ഖദീജ (കൊളപ്പുറം/ അബ്‌ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത്). ഏഴാം വയസ്സിലാണ്‌ സ്കൂളില്‍ ചേര്‍ത്തത്. അന്ന് പിതാവ് രോഗിയായിരുന്നു. അധികം താമസിച്ചില്ല, പിതാവ് മരണപ്പെട്ടു. സി.എന്‍. മൂന്നാം ക്ലാസ് വരെ പഠിച്ചു; അപ്പോഴേക്ക് ആ സ്കൂള്‍, അതിന്റെ ഭാരവാഹികള്‍ തന്നെ സ്തംഭിപ്പിച്ചു. പുനഃസ്ഥാപിക്കാന്‍ പല തവണ പലരും ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് അദ്ദേഹം പഠിച്ചത് പാരമ്പര്യ രീതിയില്‍ മതപഠനം നടത്തുന്ന, കരുവാരക്കുണ്ടിലെ വലിയ ദര്‍സിലാണ്‌. ജ്യേഷ്ഠന്‍ കുഞ്ഞാലന്‍ മുസ്‌ലിയാരായിരുന്നു അദ്ധ്യാപകന്‍ (മുദര്‍രിസ്). നാലു വര്‍ഷം (1916-1620) അവിടെ തുടര്‍ന്നു. ഇക്കാലത്ത് അറബി വ്യാകരണം നന്നായി പഠിച്ചു. വിപുലമായ തോതില്‍ ആടു വളര്‍ത്തി കുടുംബം പുലര്‍ത്തുന്നവനായി 16 ആം വയസ്സില്‍. എന്നാല്‍ 1921 ലെ മലബാര്‍ കലാപം ഇതിനന്ത്യം കുറിച്ചു. അന്ന് ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയില്‍ സ്വന്തം ജീവന്‍ നിലനിറുത്തുന്നതുപോലും ഏറെ ദുഷ്‌ക്കരമായിരുന്നു. അതോടെ വീടു വിട്ട് മലമ്പ്രദേശങ്ങളില്‍ താമസമാക്കേണ്ടിവന്നു. കലാപമൊടുങ്ങി വീട്ടില്‍ തിരിച്ചെത്തിയശേഷം അല്‍പ്പകാലം കൃഷിപ്പണി ചെയ്‌തു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി. ശേഷം കരുവാരക്കുണ്ട് വലിയ ദര്‍സില്‍ വീണ്ടും ചേര്‍ന്നു. അന്നവിടെ കാട്ടുകണ്ടന്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരായിരുന്നു മുദര്‍രിസ്.

പിന്നീട് മദ്രാസ് ജമാലിയ കോളേജില്‍ പഠിച്ചു. അക്കാലത്ത് മൌലാനാ അബുല്‍കലാം ആസാദ്, ഡോ. ഇഖ്‌ബാല്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, മര്‍മഡ്യൂക് പിക്‌ത്താള്‍ തുടങ്ങി പല പണ്ഡിതന്മാരെയും കാണാനും അവരുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കാനും അവസരം ലഭിച്ചു. ഇത് മൌലവിയെ പില്‌ക്കാലത്ത് ഒരു പുരോഗമനവാദിയാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അക്കാലത്ത് അവിടെ വെച്ച് മുഹമ്മദ് അബ്‌ദുറഹിമാന്‍ സാഹിബിനെ കണ്ടതും അതുമൂലം കോണ്‍ഗ്രസിനോട് അനുഭാവം തോന്നിയതും അദ്ദേഹം വലിയ പ്രധാന്യത്തോടെ തന്റെ ആത്‌മകഥയില്‍ കുറിച്ചിട്ടുണ്ട്.

ഇതിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ജമാലിയ്യ കോളേജിന്റെ മാനേജിങ് ട്രസ്റ്റി ഒരു പുരോഗമനവാദിയായിരുന്നു. അതോടൊപ്പം കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അങ്ങനെയാകണമെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടയിരുന്നു. അദ്ധ്യാപകരിലെയും വിദ്യാര്‍ത്ഥികളിലെയും പുരോഗമനവാദികളെ കണ്ടെത്തുന്നതിന്നായി അവിടെ ഒരു പരീക്ഷ നടത്തി. 25 ചോദ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‍. അന്ന് തന്റെ മനസ്സില്‍ നിന്ന് പഴഞ്ചനാശയങ്ങള്‍ പുറത്ത് പോയിട്ടില്ലാത്തതിനാല്‍ തല കുത്തനെയുള്ള ഉത്തരങ്ങളാണ്‌ എല്ലാ ചോദ്യത്തിനും എഴുതിയതെന്ന് മൌലവി ആത്മകഥയില്‍ കുറിച്ചിരിക്കുന്നു; അതോടെ അവിടെ നിന്ന് പുറത്തായി(1926).

നേരെ പൂനയിലേക്ക് പോയി. അവിടെ പരിഷ്‌കൃത സ്വഭാവത്തിലുള്ള ഒരു കോളേജുണ്ടെന്ന് കേട്ടിട്ടാണ്‌ അങ്ങോട്ട് പോയിരുന്നത്; പക്ഷേ, അതൊരു മദ്‌റസയായിരുന്നു, അതിനാല്‍ അവിടെ ചേരാന്‍ സാധിച്ചില്ല. പിന്നെ പോയത് ബോംബെയിലേക്കാണ്‌. അവിടെ കല്യാണ്‍ വലിയ ജുമാ മസ്‌ജിദില്‍ ഇമാമായി ജോലി ചെയ്യുന്ന കെ.ടി ഇബ്‌റാഹീം മൌലവിയുമായി കണ്ടുമുട്ടി. ഒരു വര്‍ഷം അദ്ദേഹത്തിന്റെ കൂടെ താമസിച്ച് പഠിച്ചു. ജീവിക്കാനുള്ള വരുമാനം ജോലി ചെയ്‌തു കണ്ടെത്തുകയായിരുന്നു. 1928 ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്തില്‍ ചേര്‍ന്നു. 1930 ല്‍ മൌലവി ഫാദില്‍ ബാഖവി (MFB) ബിരുദം കരസ്‌തമാക്കി. ബാഖിയാത്തിലെ പഠനത്തിനിടെ തന്നെ അഫ്‌ദലുല്‍ ഉലമയുടെ പരീക്ഷക്കാവശ്യമായ ഗ്രന്‍ഥങ്ങള്‍ സ്വയം പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെ 1931 ല്‍ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ദലുല്‍ ഉലമാ പരിക്ഷയും പാസായി.

മാസങ്ങള്‍ക്കകം മലപ്പുറം ട്രെയ്നിങ്ങ് സ്കൂളില്‍ റിലീജ്യസ് ഇന്‍സ്ട്രക്‌ടറായി ജോലി കിട്ടി. 1936 ല്‍ മലപ്പുറം മുസ്‌ലിം ഹൈസ്‌ക്കൂള്‍ തുറന്നു. പിന്നെ അവിടെയാണ്‌ ജോലി ചെയ്‌തിരുന്നത്. 1944-ല്‍ ഈ ജോലി വിടാന്‍ തീരുമാനിച്ചു. പ്രധാനാധ്യാപകന്‍ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിന്റെ നിര്‍ദ്ദേശമനുസരിച്ച് രാജിക്ക് പകരം അഞ്ചു വര്‍ഷത്തേക്കൂള്ള ലീവിനാണ്‌ അപേക്ഷിച്ചത്. എന്നാല്‍ പിന്നീട് ആ ജോലിയില്‍ തിരിച്ചു പ്രവേശിച്ചിട്ടില്ല.

ജോലി വിട്ടതിന്നു ശേഷം ഊട്ടിയിലും വെല്ലൂരിലും കച്ചവടം ചെയ്‌തു. ഒന്നും വിജയിച്ചില്ല. പിന്നീട് കരുവാരക്കുണ്ടില്‍ തുണിക്കച്ചവടം നടത്തി; അതും പരാജയപ്പെട്ടു. ശേഷം കൃഷിയിലേക്ക് തിരിഞ്ഞു; മഹാഭാഗ്യമെന്നേ പറയേണ്ടൂ, അതും തകര്‍ന്നു. ആ ഘട്ടത്തിലാണ്‌ കരുവാരക്കുണ്ടില്‍ നിന്ന് 'അന്‍സാരി; മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ഇതോടു കൂടിയാണ്‌  പരിഷ്‌ക്കര്‍ത്താവായ സി.എന്‍ ജനിക്കുന്നത്. 1949 ഡിസംബറില്‍ മാസികയുടെ ആദ്യലക്കം പുറത്തിറങ്ങി. 14 ലക്കം ഇറങ്ങിയ ശേഷം അതും നിന്നുപോയി.

അന്‍സാരിയിലെ ഖുര്‍ആന്‍ പംക്തി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പെരുമ്പാവൂരിലെ മജീദ് മരൈക്കാര്‍ സാഹിബ് മൌലവിയെ കാണുകയും മലയാളത്തില്‍ ഒരു ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും സാമ്പത്തിക സഹായം വാഗ്ദാനം നല്‌കുകയും  ചെയ്‌തു. 1951 ല്‍ അതിന്‌ തുടക്കം കുറിച്ചു. വലിയ ഒരു ഗ്രന്‍ഥശേഖരം ഒരുക്കുകയാണ്‌ ആദ്യം ചെയ്‌തത്. അറബി, ഉര്‍ദു, ഇങ്‌ഗ്ലീഷ്, പാര്‍സി, തമിഴ് ഭാഷകളിലുള്ള 22 തഫ്‌സീറുകള്‍ ആ ശേഖരത്തിലുണ്ടായിരുന്നുവെന്നും അവ പരിശോധിച്ച ശേഷമാണ്‌ പരിഭാഷയ്ക്കും വ്യാഖ്യാനത്തിനും അന്തിമരൂപം നല്‌കിയിരുന്നതെന്നും മൌലവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ഭാഷകള്‍ അദ്ദേഹം വശമാക്കിയിരുന്നു. 1953 ല്‍  ഖുര്‍ആനിന്റെ നാലിലൊരു ഭാഗത്തിന്റെ പരിഭാഷയും വ്യാഖ്യാനവും പുറത്തിറങ്ങി. 1961 ല്‍ ആ ദൌത്യം പൂര്‍ത്തീകരിച്ചു. ഈ കൃതി 1964 മുതല്‍, രണ്ടു വാല്യങ്ങളിലായി എന്‍.ബി.എസ് (കോട്ടയം) പ്രസിദ്ധിക്കരിച്ചു വരുന്നുണ്ട്.

ഖുര്‍ആന്‍ പരിഭാഷായജ്ഞം പൂര്‍ത്തിയായതോടെ മൌലവി രോഗബാധിതനായി; ഒരു വര്‍ഷത്തിലേറെ നീണ്ട ചികില്‍സ; ആദ്യം തൃശൂരിലും പിന്നെ വെല്ലൂരിലും. മരണത്തിന്റെ വക്കില്‍ നിന്ന് വീണ്ടും ജീവിതത്തിലേക്ക്. 1963 ല്‍ രോഗം ഭേദമായി നാട്ടില്‍  തിരിച്ചെത്തിയശേഷം കിഴക്കന്‍ ഏറനാട്ടില്‍ ഒരു കലാലയം ​സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. മമ്പാട് അധികാരി അത്തന്‍ മോയിന്‍ സാഹിബ് നല്‍കിയ 30 ഏക്കര്‍ സ്ഥലത്താണത് സ്ഥാപിച്ചത്. 1965 മുതല്‍ 69 വരെ നടത്തിയ ശേഷം, സ്ഥാപനം എം.ഇ.എസിനെ ഏല്‍പ്പിച്ചു. അതാണ്‌ മമ്പാട് എം.ഇ.എസ് കോളേജ് എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്.

ചിന്തയും പഠനവും എന്നും അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. തനി യാഥാസ്ഥികനായിരുന്ന മൌലവിയില്‍ പുരോഗമനാശയത്തിന്റെ വിത്ത് പാകപ്പെട്ടത് മദ്രാസിലെ ജമാലിയ കോളേജില്‍ വെച്ചാണെങ്കിലും ആ മനസ്സില്‍ അന്നത് മുളച്ചിരുന്നില്ല. കടുത്ത യാഥാസ്ഥികത്വത്തിന്റെ കൂരിരുളില്‍ അത് സുപ്താവസ്ഥയില്‍ തന്നെ കഴിയുകയായിരുന്നു. വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തില്‍ പഠിക്കുന്ന കലത്താണ്‌ ഇത് മുളയ്ക്കാനാവശ്യയ വെളിച്ചം ലഭിക്കുന്നത്. അത് നല്‍കിയത് കോളേജ് പ്രിന്‍സിപ്പാള്‍ ഹസ്രത്ത് അബ്ദുല്‍ ജബ്ബാറായിരുന്നു. അങ്ങനെ മദ്‌ഹബ് പക്ഷപാതിത്തം ഉള്‍പ്പെടെയുള്ള ബന്ധനങ്ങളില്‍ നിന്ന് മോചിതനായതോടെ  ഖുര്‍ആനും സുന്നത്തും അവലംബിച്ചുള്ളതും പക്ഷപാതമുക്തവുമായ പഠനവും ചിന്തയും ആരംഭിച്ചു. സ്വതന്ത്രമായി അഭിപ്രായം പറയാനുമുള്ള ധൈര്യം ലഭിച്ചതും ഇതു മൂലമായിരുന്നു.

ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്രന്‍ഥങ്ങള്‍ ശേഖരിക്കാന്‍ ഹൈദറാബാദില്‍ പോയിരുന്നു. വിലപ്പെട്ട പല കൃതികളും അവിടെ നിന്നാണ്‌ ശേഖരിച്ചത്. ആ യാത്രക്കിടെ മദ്രാസിലെ തന്റെ പഴയ കലാലയം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുരുവര്യന്‍ അല്ലാമാ അബ്‌ദുല്‍ ജലാല്‍ നദ്‌വി ഒരിടവേളയ്ക്കു ശേഷം വീണ്ടും അവിടെ പ്രിന്‍സിപ്പാളായി ചുമതല ഏറ്റതിന്നു ശേഷമായിരുന്നു അത്. നദ്‌വി മഹാ പണ്ഡിതനും ഗവേഷകനുമായിരുന്നു. താന്‍ ഖുര്‍ആന്‍ വിവര്‍ത്തനം തയ്യാറാക്കാന്‍ പോകുന്ന കാര്യം നദ്‌വിയെ അറിയിക്കുകയും ഉപദേശം തേടുകയും ചെയ്‌തു. അദ്ദേഹം നല്‌കിയ ശക്തമായ മുന്നറിയിപ്പുകളില്‍ ഒന്ന് സി.എന്‍ അനുസ്‌മരിക്കുന്നുണ്ട്. 'പരിശുദ്ധ ഖുര്‍ആനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചിന്തിച്ചുകൊണ്ട് പോകുമ്പോള്‍, മുസ്‌ലിംകള്‍ ഇതിനു മുമ്പെഴുതിയിട്ടുള്ള പല ചരിത്രങ്ങളും തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമാകും.' ഇത് കേട്ടപ്പോള്‍ സ്തംഭിച്ചുപോയെന്നും എന്നാല്‍ പിന്നീടത് ശരിയാണെന്ന് ബോദ്ധ്യം വന്നെന്നും സി.എന്‍ സാക്‌ഷ്യപ്പെടുത്തുന്നു. (ഇസ്‌ലാം ഒരു സമഗ്രപഠനം പേജ് 482)

മനുഷ്യ ന്‍  ചന്ദ്രനിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ അതിനെ വിമര്‍ശിക്കുകയായിരുന്നു ചെയ്‌തത്. അതസാദ്ധ്യമാണെന്നും  സാധിച്ചുവെന്ന് ആര്‌ പറഞ്ഞാലും വിശ്വസിക്കരുതെന്നും യാഥാസ്ഥികര്‍ പ്രചരിപ്പിച്ചുവരുന്ന കാലം.   മനുഷ്യന്‌ ചന്ദ്രനിലിറങ്ങാന്‍ സാധിക്കുമെന്നും അതാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും, അന്ന് സി.എന്‍ എഴുതി. അല്‍ മനാര്‍ മാസികയിലായിരുന്നു അതെഴുതിയത്. അതിന്റെ അനന്തരഫലം മാസികയുടെ പത്രാധിപസമിതിയില്‍ നിന്ന് മൌലവി പുറത്താക്കപ്പെട്ടതായിരുന്നു. 10 വര്‍ഷത്തിനു ശേഷം 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങി.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, വിദ്യഭ്യാസം, സാമൂഹികജീവിതം, ജോലി, കുടുംബജീവിതം തുടങ്ങി എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ അനുഭവിച്ചുവരുന്ന വിവേചനത്തിനെതിരെ എന്നും തന്റെ തൂലിക ചലിപ്പിച്ചിരുന്ന പരിഷ്‌ക്കര്‍ത്താവാണ്‌ സി.എന്‍.  എല്ലാ തരം അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ അദ്ദേഹം പോരാടിയിട്ടുണ്ട്. ഈ പോരാട്ടത്തില്‍ പലപ്പോഴും താന്‍ ഒറ്റയ്ക്കായിരുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ സവിശേഷത. ''മുസ്‌ലിംകള്‍ ഇന്നു വെച്ചുപുലര്‍ത്തിപ്പോരുന്ന വിശ്വാചാരങ്ങളില്‍ അമ്പതു ശതമാനവും ഖുര്‍ആനിലെ പച്ചപ്പരമാര്‍ത്ഥങ്ങള്‍ക്കു വിരുദ്ധമാ''ണെന്ന് എഴുതുന്ന (ചന്ദ്രമാസനിര്‍ണ്ണയം, 1991) പരിഷ്‌ക്കര്‍ത്താവായ ഒരു പണ്ഡിതന്ന്, യാഥാസ്ഥികരില്‍ നിന്ന് കല്ലേറല്ലാതെ പൂമാല എങ്ങനെ ലഭിക്കും?

1959-'64 കാലത്ത് കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 1989 ല്‍ അക്കാദമി ഫെല്ലോഷിപ്പ് നല്‌കി മൌലവിയെ ആദരിച്ചു.
 1993 ഏപ്രില്‍ 27ന്  കോഴിക്കോട് വെച്ച് 88 ആം വയസ്സില്‍ മൗലവി നിര്യാതനായി.



കൃതികളില്‍ ചിലത്:
ഇസ്‌ലാമിലെ ധനവിതരണപദ്ധതി (1953)
ഇസ്‌ലാം ഒരു സമഗ്ര പഠനം (1965)
ഇവ രണ്ടിന്റെയും ഇങ്‌ഗ്ലീഷ് പതിപ്പുകള്‍  (1.1979, 2.?)
സഹീഹുല്‍ ബുഖാരി പരിഭാഷ (1970)
ഇസ്‌ലാം ചരിത്രം, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (1978)
യസ്സര്‍നല്‍ ഖുര്‍ആന്‍ (1981?)
ചന്ദ്രമാസ നിര്‍ണ്ണയം (1991)
ഖുര്‍ആന്‍ ഇന്‍ഡക്‌സ്
അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുര്‍ആനില്‍ (1988)



അവലംബം:
1) ഇസ്‌ലാം ഒരു സമഗ്ര പഠനം. ഇതിന്റെ 475-486 പേജുകളിൽ 'സി.എന്‍. അഹ്‌മദ് മൌലവി സ്വന്തം വാക്കുകളിള്‍' എന്ന തലക്കെട്ടിലുള്ള ആത്മകഥ  (Fifth revised edition 1997, Al huda Book Stall, Calicut-1)
2) സഹീഹുല്‍ ബുഖാരി പരിഭാഷ. ഈ കൃതിയുടെ പരിഷ്‌ക്കരിച്ച ഏഴാം പതിപ്പിന്‌ ശ്രീ. എം.എന്‍. കാരശ്ശേരി എഴുതിയ ആമുഖം.    (Al huda Book Stall, Calicut-1)

Friday, August 17, 2012

Islamic Calendar 2012 - Ummul Qura Hijri Dates

Islamic Calendar 2012 - Ummul Qura Hijri Dates


1433 ശവ്വാല്‍

കെ.കെ. ആലിക്കോയ

2012 ജൂലായ് 19ന്‌ സൂര്യന്‍ അസ്‌തമിച്ച് ആറു മിനിറ്റ് കഴിഞ്ഞാണ്‌ ചന്ദ്രന്‍ അസ്‌തമിച്ചത്. അതിനാല്‍ ജൂലൈ 20 റമദാന്‍ ഒന്നായി കണക്കാക്കേണ്ടതായിരുന്നു. എന്നാല്‍ ഹിലാല്‍, കണ്ണുകൊണ്ട് കാണണമെന്ന യാഥാസ്ഥിക മര്‍ക്കടമുഷ്ടി മൂലം ആ ഭാഗ്യം നമ്മുടെ നാട്ടുകാര്‍ക്ക് നിഷേധിക്കപ്പെട്ടു. അങ്ങനെ റമദാന്‍ ഒന്നിന്‌ പകരം  രണ്ടിന്‌  വ്രതാനുഷ്ഠാനം ആരംഭിക്കാന്‍ തീരുമാനമായി. കഷ്ടം എന്നല്ലാതെന്തു പറയാന്‍!

ഗോളാശാസ്ത്രക്കണക്കനുസരിച്ച് 2012 ആഗസ്‌ത് 17 ന്‌ റമദാന്‍ 29 ആയിരിക്കും. അന്ന് രാത്രി IST 9:25 നാണ്‌ അമാവാസി അവസാനിക്കുന്നത്. അതിനാല്‍ അന്ന് ഹിലാല്‍ കാണുകയില്ല. അമാവാസി അവസാനിച്ചതിന്റെ പിറ്റേന്ന് ഒന്നാം തിയ്യതിയായി കണക്കാക്കുന്നത് പ്രവാചകമാതൃകയില്‍ ഇല്ലാത്ത കാര്യമാണ്‌. സൂര്യാസ്‌തമയ ശേഷം ചക്രവാളത്തില്‍ ഹിലാല്‍ കാണുന്ന ആദ്യ സന്ധ്യ മുതല്‍ പുതിയ മാസം ആരംഭിക്കുന്ന രീതിയാണ്‌ നബിചര്യയില്‍ കാണുക.  ഹിലാല്‍ കണ്ണുകൊണ്ട് കാണുക എന്നത് അന്ന് അനിവാര്യമായിരുന്നു. അതിന്റെ കാരണം നബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'നാം നിരക്ഷരായ ഒരു ജനതയാണ്‌; നമുക്ക് എഴുത്തും കണക്കും അറിയില്ല'. അപ്പോള്‍ കണക്ക് കൂട്ടാനറിയുന്നവര്‍ കണക്കിനെയാണ്‌ അവലംബിക്കേണ്ടതെന്നും കാണുക എന്നത് 'ദറൂറത്തിന്റെ മസ്‌അല'യാണെന്നും ഇതില്‍ നിന്ന്  ഗ്രഹിക്കാവുന്നതാണ്‌. 


 സൂര്യന്‍ അസ്‌തമിച്ച ശേഷം ചന്ദ്രന്‍ ആകാശത്തുണ്ടാകുമോ എന്നാണ്‌ കണക്ക് കൂട്ടേണ്ടത്. ആഗസ്‌ത് 18ന്‌ സൂര്യന്‍ അസ്‌തമിക്കുന്നത് 6:44 നും ചന്ദ്രന്‍ അസ്‌തമിക്കുന്നത് 7:09 നുമാണ്‌. അഥവാ സൂര്യാസ്‌തമയശേഷം 25 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടാകും.  ആഗസ്‌ത് 18ന്‌  നമ്മുടെ കണ്ണുകൊണ്ട് ഹിലാല്‍ കണ്ടാലും ഇല്ലെങ്കിലും ആഗസ്‌ത് 19 ന്‌ ശവ്വാല്‍ ഒന്നാണ്‌. 

Wednesday, August 1, 2012

സത്യസായ് ബാബ എപ്പോഴാണ്‌ മരിക്കുക?

കെ.കെ. ആലിക്കോയ


ഇതിനുത്തരം അദ്ദേഹം നേരത്തെ നല്‍കിയിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് പ്രകാരം 96-ം  വയസ്സിലാണ്‌ മരിക്കുക. ആ പ്രസ്താവന അദ്ദേഹം നേരിട്ട് നടത്തിയതല്ലെന്നും ശിഷ്യന്മാരിലാരോ പറഞ്ഞതാണെന്നും വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മറ്റ് രണ്ട് പ്രസ്താവനകള്‍ 1960 ലും '61 ലും നടത്തിയത് അദ്ദേഹത്തിന്റേതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 60 ല്‍ പറഞ്ഞത് ഇനി 59 വര്‍ഷം കൂടി ജീവിച്ചിരിക്കുമെന്നാണ്‌. (1960 + 59 = 2019) 61 ല്‍ പറഞ്ഞത് 58 വര്‍ഷം കൂടി ഉണ്ടാകുമെന്നും. (1961 + 58 = 2019) അപ്പോള്‍ 2019 ലാണ്‌ അദ്ദേഹത്തിന്റെ മരണം നടക്കേണ്ടത്. സത്യസായി സ്പീക്സ് വാള്യം ഒന്നിലും രണ്ടിലുമായി ഇത് കാണാവുന്നതാണ്‌:


Sathya Sai Speaks, Volume One,
Prashaanti Nilayam, September 29th 1960:


The miracle is but the natural behavior of the miraculous. That is why I favour you with the experience now and then, so that you may get a glimpse of the Glory. I will be in this mortal human form 59 years more and I shall certainly achieve the purpose of this avathaar; do not doubt it. I will take My own time to carry out My Plan so far as you are concerned. I cannot hurry because you are hurrying.
1960 + 59 years = the year 2019


Sathya Sai Speaks, Volume Two,
Prashaanti Nilayam, October 21st 21 1961:


You will witness Puttaparthi becoming a Madhura Nagara (birth place of Krishna). No one can stop this development or delay it. I will not give you up, nor can any one of you give Me up. Even if you lose faith, you will repent and come to this refuge very soon, clamouring for admission. I shall be in this body for 58 years more; I have assured you of this already. Your lives are intertwined with My earthly career. Act always in accordance with that great privilege.
1961 + 58 years = the year 2019

أحاديث منتقاة من رسالة أحاديث لا تصح للشيخ سليمان الخراشي



  • 1 - " نحن قوم لا نأكل حتى نجوع، وإذا أكلنا لا نشبع "

    قال عنه الشيخ عبد العزيز بن باز –رحمه الله- في مجموع فتاواه (4/122): "في سنده ضعف" ولم يذكر –رحمه الله- من رواه. وقال الشيخ عبد العزيز السدحان: "فتشت عنه كثيراً، وسألت عنه كثيراً، فلم أظفر بشيء غير ما ذكره سماحة الشيخ عبد العزيز بن باز"([1])


    2- "أمرت أن أحكم بالظاهر والله يتولى السرائر"

    قال السخاوي: "لا وجود له في كتب الحديث المشهورة، ولا الأجزاء المنثورة، وجزم العراقي بأنه لا أصل له، وكذا أنكره المزي وغيره "([2])

    3- "ليس الإيمان بالتمني ولا بالتحلي ، ولكن ما وقر في القلب وصدقه العلم"

    قال الألباني : "موضوع"([3]) وروي من كلام الحسن البصري

    4- " خير البر عاجله "

    قال العجلوني : "ليس بحديث "([4])

    5- " كما تدين تدان "

    قال المناوي في تخريج تفسير البيضاوي (1/102): "أخرجه البيهقي في الأسماء والصفات بسند ضعيف " 6- " روحوا القلوب ساعة وساعة "

    أخرجه القضاعي في مسند الشهاب (672). وقال محققه الشيخ حمدي السلفي: "في إسناده الوليد بن محمد الموقري، وهو متروك، فهو ضعيف" 21- " اطلبوا العلم ولو بالصين "

    قال ابن عراق : (قال ابن حبان : حديث باطل لا أصل له ) ([5]) . وقال ابن الجوزي في الموضوعات: بعد أن رواه بسنده (هذا حديث لا يصح عن رسول الله صلى الله عليه وسلم…)([6])29- " لا صلاة لجار المسجد إلا في المسجد "

    قال العجلوني : (رواه الدارقطني والحاكم والطبراني فيما أملاه، ومن طريقه الديلمي عن أبي هريرة، والدارقطني عن علي مرفوعاً، وابن حبان في الضعفاء عن عائشة، وأسانيدها ضعيفة، وليس له كما قال الحافظ في تلخيص تخريج الرافعي إسنادٌ ثابت وإن اشتهر بين الناس… وقال الصغاني: موضوع، وقال ابن حزم: هذا الحديث ضعيف) ([7])

    36- " لا تنظر إلى صغر الخطيئة، ولكن انظر إلى عظمة من تعصي "

    قال ابن عراق: (رواه أبو نعم من حديث عمرو بن العاص، وفيه محمد بن اسحق العكاشي. قلت: أورده ابن الجوزي في الواهيات من الطريق المذكور ومن حديث ابن عمر من طريق غالب بن عبيد الله، ومن حديث أبي هريرة من طريق أبي داود النخعي، ثم قال: هذا إنما يثبت من قول بلال بن سعد، والله تعالى أعلم)([8])قال ابن الجوزي في "العلل المتناهية في الأحاديث الواهية"([9]) : (هذا مشهور من كلام بلال بن سعد، وإنما رفعه إلى رسول صلى الله عليه وسلم الكذابوان). 39- " اتقوا فراسة المؤمن فإنه ينظر بنور الله تعالى "

    قال ابن عراق : (رواه أبو نعيم من حديث ابن عمر، وابن عرفة في جزئه من حديث أبي سعيد، والطبراني من حديث أبي أمامة، وابن الجوزي من حديث أبي هريرة، ولا يصح…)([10]) .وذكره ابن الجوزي في الموضوعات([11]) . 43- " لا تظهر الشماتة بأخيك فيرحمه الله ويبتليك "

    قال الشوكاني : " قال في الذيل: لا يصح. وقال الصغاني : موضوع. وقال في الوجيز : هو من حديث واثلة بن الأسقع، وفيه عمر بن إسماعيل، كذاب"([12])47- " اتق شر من أحسنت إليه "

    قال السخاوي : "لا أعرفه، ويشبه أن يكون من كلام بعض السلف"([13])55- " النظافة تدعو إلى الإيمان "

    رواه الطبراني في الأوسط " بسند ضعيف جداً " كما قال القاري([14])

    56- " جنبوا مساجدكم صبيانكم "

    رواه ابن ماجه ، وقال السخاوي : "سنده ضعيف "([15])57- " الجنة تحت أقدام الأمهات "

    قال الألباني : "موضوع "([16])

    58- " حب الوطن من الإيمان "

    ذكره الصاغاني في الموضوعات([17]) ، وقال السخاوي : "لم أقف عليه"([18])

    59- " الحفظ في الصغر كالنقش في الحجر "

    قال القاري : "ليس بثابت" ([19]) ونسبه ابن عبد البر في (جامع بيان العلم وفضله) ([20]) إلى بعض السلف .

    ومثله : 60- " العلم في الصغر كالنقش في الحجر "

    قال العجلوني : "رواه البيهقي عن الحسن البصري من قوله "([21])وقال شيخ الإسلام في منهاج السنة ( 7/526): " هذا مثل سائر ، ليس من كلام النبي صلى الله عليه وسلم " .

    62- " خير الأمور أوسطها "

    قال السخاوي : "رواه ابن السمعاني في ذيل تاريخ بغداد بسند مجهول"([22])

    63- " رجعنا من الجهاد الأصغر إلى الجهاد الأكبر، قالوا: وما الجهاد الأكبر؟ قال: جهاد القلب " قال ابن حجر : "هو مشهور على الألسنة، وهو من كلام إبراهيم بن أبي عبلة" . وقال العراقي: "رواه البيهقي من حديث جابر وقال: هذا إسناد فيه ضعف"([23])وقال شيخ الإسلام ابن تيمية : "لا أصل له، ولم يروه أحد من أهل المعرفة بأقوال النبي صلى الله عليه وسلم وأفعاله . وجهاد الكفار من أعظم الأعمال، بل هو أفضل ما تطوع به الإنسان "([24])

    64- " سيد القوم خادمهم "

    قال السخاوي : "في سنده ضعف وانقطاع"([25])وقال الألباني: "ضعيف "([26])

    65- " الضرورات تبيح المحظورات "

    قال العجلوني : "ليس بحديث "([27])66- " كما تكونوا يولى عليكم "

    رواه البيهقي في شعب الإيمان (7391) بلفظ : "كما تكونوا كذلك يؤمر عليكم "، وقال: "هذا منقطع، وراويه يحيـى بن هاشم؛ وهو ضعيف " وقال الشوكاني : "في إسناده وضاع، وفيه انقطاع "([28])69- " المعدة بيت الداء، والحمية رأس الدواء "

    قال السخاوي : "لا يصح رفعه إلى النبي صلى الله عليه وسلم، بل هو من كلام الحارث بن كلدة طبيب العرب "([29])


    70- " من لم تنهه صلاته عن الفحشاء والمنكر لم يزدد من الله إلا بعداً"

    قال الألباني : "باطل، وهو مع اشتهاره على الألسنة لا يصح من قبل إسناده ولا من جهة متنه "([30])

    71- " الناس على دين ملوكهم "

    قال السخاوي : "لا أعرفه حديثاً … وللبيهقي عن كعب الأحبار قال: إن لكل زمان ملكاً يبعثه الله على نحو قلوب أهله …"([31])73- " الدين المعاملة "

    "لا أصل له" قاله الألباني في سلسلة الأحاديث الضعيفة (5/11). وقال الشيخ عبد العزيز السدحان: "فتشت عنه كثيراً ولم أعثر عليه "([32])75- " نية المؤمن خير من عمله "

    قال الألباني: "ضعيف، رواه الطبراني "([33]) وأخرجه البهيقي في شعب الإيمان (5/343) بلفظ: "نية المؤمن أبلغ من عمله " وقال : "هذا إسناد ضعيف". 82- " لا سلام على طعام "

    83- وفي لفظ: "لا سلام على آكل "

    قال الملا علي القاري: "لا أصل له "([34])87- " من أعان ظالماً سلطه الله عليه "

    قال الشوكاني : "في إسناده متهم بالوضع"([35])

    88- " كانت خطيئة داود النظر "

    قال الشوكاني : "لا أصل له "([36])

    89- " حسنات الأبرار سيئات المقربين "

    ليس بحديث . قال السخاوي : "هو من كلام أبى سعيد الخراز، رواه ابن عساكر في ترجمته "([37])

    90- " الخير فيّ وفي أمتي إلى يوم القيامة "

    قال الحافظ ابن حجر : "لا أعرفه "([38])

    91- " خير الأسماء ما عُبِّد وحُمّد "

    92- وفي لفظ: "أحب الأسماء إلى الله ما عُبِّد وحُمِّد "

    قال الغزي: "لا يعرف بهذا اللفظ "([39])وقال الألباني : " لا أصل له "([40])

    93- " صوموا تصحوا "

    ذكره الصغاني في الموضوعات([41]) . وقال الألباني : "ضعيف "([42])

    أحاديث منتقاة من رسالة أحاديث لا تصح للشيخ سليمان الخراشي

    ([1]) تحت المجهر (2/61) .

    ([2]) المقاصد الحسنة (برقم 178) .

    ([3]) السلسلة الضعيفة (رقم 1098).

    ([4]) كشف الخفاء ( برقم 1229).

    ([5]) تـنـزيه الشريعة (1/258).

    ([6]) الموضوعات (1/216).

    ([7]) كشف الخفاء (رقم 3073) .

    ([8]) تنـزيه الشريعة (2/234).

    ([9]) (2/288) .

    ([10]) تنـزيه الشريعة (2/305).

    ([11]) (3/145).

    ([12]) الفوائد المجموعة (ص 265) .

    ([13]) المقاصد الحسنة (رقم 25) .

    ([14]) الموضوعات الصغرى (ص 78) .

    ([15]) المقاصد الحسنة (رقم 372)

    ([16]) السلسلة الضعيفة ( ح 593 ).

    ([17]) (رقم 81)

    ([18]) المقاصد الحسنة (رقم 386)

    ([19]) الأسرار المرفوعة (رقم 177) .

    ([20]) (1/82) .

    ([21]) كشف الخفاء (2/85).

    ([22]) المقاصد الحسنة (رقم 455) .

    ([23]) السلسلة الضعيفة للألباني (رقم 2460) .

    ([24]) الفتاوى (11/ 197) .

    ([25]) المقاصد الحسنة (رقم 579) .

    ([26]) السلسلة الضعيفة (رقم 1502) .

    ([27]) كشف الخفاء (2/45 )

    ([28]) الفوائد المجموعة (رقم 624) .

    ([29]) المقاصد الحسنة (رقم 1035) .

    ([30]) السلسلة الضعيفة (رقم 2) .

    ([31]) المقاصد الحسنة (رقم 1236) .

    ([32]) تحت المجهر (3/93) .

    ([33]) السلسلة الضعيفة (5/244) .

    ([34]) الأسرار المرفوعة (رقم 592) .

    ([35]) الفوائد المجموعة (رقم 635) .

    ([36]) الفوائد المجموعة (رقم 609) .

    ([37]) المقاصد الحسنة (رقم 404) .

    ([38]) المقاصد الحسنة (رقم 468) .

    ([39]) الجد الحثيث (رقم 150) .

    ([40]) السلسلة الضعيفة (رقم 411) .

    ([41]) رقم (72)

    ([42]) السلسلة الضعيفة (رقم 253) .

    Source: http://www.ahlalhdeeth.com/vb/showthread.php?t=244247