Sunday, October 2, 2011

അസിമാനന്ദയും കാളിദാസനും


* തീവ്രവാദത്തിന്റെയും ഭീകരതയുടെയും ശക്തനായ വിമര്‍ശകനെന്ന മേനി നടിക്കാറുള്ളയാളാണ്‌ കാളിദാസന്‍ എന്ന ബ്ലോഗര്‍. എന്നാല്‍ ഇത് വെറും പുറംപൂച്ച് മാത്രം. ഉള്ളില്‍ ഇസ്‌ലാം/ മുസ്‌ലിം വിരോധമല്ലാതെ മറ്റൊന്നും ഇല്ല. ഇതൊരു ചര്‍ച്ചാ വിഷയമാക്കാന്‍ വേണ്ടി
ലത്തീഫിന്റെ പ്രവാചകനിന്ദയും കാളിദാസന്റെ പ്രവാചകസ്നേഹവും 
എന്ന തലക്കെട്ടില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ നടന്ന ചര്‍ച്ചയില്‍ കാളിദാസന്‍ തന്റെ തനി സ്വരൂപം ഒന്ന് കൂടി വെളിവാക്കുകയുണ്ടായി.

* കാളിദാസന്‍ എഴുതുന്നു: "ചില അക്രമികളല്ല (പ്രൊ. ജോസഫിന്റെ കൈ) വെട്ടിഎടുത്തത്. മുസ്ലിം അക്രമികളാണത് ചെയ്തത്. * പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചു തന്നെയാണത് ചെയ്തത്.

ഭൂരിപക്ഷം മുസ്ലിങ്ങളും ഈ സമൂഹത്തില്‍ ജീവിച്ച് മറ്റുള്ളവരുടെ മുഖത്തു നോക്കണം എന്ന യാഥാര്‍ത്ഥ്യം മനസിലായപ്പോള്‍ അനുകൂലിച്ചില്ല.

ആ അധ്യാപകനു മുസ്ലിങ്ങളല്ലാത്ത പലരും രക്തം കൊടുത്തു. പക്ഷെ അവരാരും അത് നെറ്റിയിലെഴുതി ഒട്ടിച്ചു നടക്കുന്നില്ല. താങ്കളേപ്പോലുള്ളവര്‍ ഇത് പ്രചരിപ്പിക്കുന്നത് തന്നെ അതിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു."

* ചുരുക്കി പറഞ്ഞാല്‍:
@ പ്രവാചകനെ നിന്ദിച്ചു എന്നാക്ഷേപിച്ചത് തെറ്റ്.
@ കൈ വെട്ടിയത് തെറ്റ്.
@ അതിനെ എതിര്‍ത്തത് തെറ്റ്.
@ രക്തം നല്‍കിയത് തെറ്റ്.
@ അതിന്ന് പ്രചാരം നല്‍കിയത് തെറ്റ്.
= ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം!

എന്നാല്‍ പ്രവാചകനെ നിന്ദിച്ചതോ? അത് വളരെ വളരെ നിസ്സാരമായ ഒരു കാര്യം!

* ബ്ലോഗര്‍ സയ്യു എഴുതി:

"കാളിദാസാ. കേരളത്തില്‍ ആര്‍ എസ് എസ്സും സീ പീ എമും എന്‍ ഡീ എഫും, അടുത്തകാലം വരെ മാവോവാദികളും കയ്യും തലയും കാലും ഒക്കെ അരിയാരുണ്ട്.

അതിനെ ഒന്നിനെയും ഞാന്‍ വില കുറച്ചു കാണുന്നില്ല. ഞാന്‍ എല്ലാത്തിനെയും എതിര്‍കുന്നു. മതത്തിന്റെ പേരില്‍ ആയാലും വേറെ എന്തിന്റെ പേരില്‍ ആയാലും.

മതത്തിന്റെ പേരില്‍ ചെയ്ത തെറ്റിനെ 'മുസ്ലിം' എന്ന് ചേര്‍ത്ത് പറയാന്‍ വെമ്പുന്നവര്‍ മതത്തിന്റെ പേരില്‍ ചെയ്ത നന്മയും അതെ പേര് ചേര്‍ക്കണം. ... കൈവെട്ടിയതും വെട്ടുകൊണ്ട ആള്‍ക്ക് രക്തം ദാനം ചെയ്തതും രണ്ടും കേരളത്തില്‍ തന്നെ ആണല്ലോ.. അതില്‍ ഒന്ന് മാത്രം പറയുന്നതും ഒന്ന് മറച്ചു വെക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്..?

അങ്ങനത്തെ അവസ്ഥ ഉള്ളപ്പോള്‍ ചിലപ്പോള്‍ ചെയ്ത നന്മ പറഞ്ഞു നടക്കേണ്ടി വരും.. ആളാവനല്ല.. പക്ഷേ ആ പറച്ചിലിന് ചരിത്രപരമായ ഒരു ദൌത്യം നിരഹിക്കാനുണ്ട് എന്നത് കൊണ്ട്." (ഈ ബ്ലോഗില്‍  എഴുതിയത്.)

* ബ്ലോഗര്‍ dooasis എഴുതി:
"@ ഒരു കൂട്ടര്‍ കൈവെട്ടുന്നു!
മറ്റൊരു കൂട്ടര്‍ രക്തം നല്‍കുന്നു!
രക്തം നല്‍കിയത്കൊണ്ട് കൈവെട്ടിന്റെ കുറ്റം ഇല്ലാതാവില്ല. കാളിയണ്ണന്‍ പറഞ്ഞത് വളരെ ശരിയണ്‌.
ഒന്ന് മറ്റേതേതിനെ നിഷേധിക്കുകയില്ല.
അങ്ങനെ വേണമെന്ന് ഈ പോസ്റ്റ്ആവശ്യപ്പെടുന്നില്ലെന്നാണ്‌ മനസ്സിലാവുന്നത്. രണ്ടും ഉണ്ടെന്ന് പറയുകയും, മുസ്‌ലിം സമുദായത്തെ വിലയിരുത്തുമ്പോള്‍ രണ്ടും പരിഗണിക്കണമെന്ന് പറയുകയുമാണ്‌ ചെയ്യുന്നത്. അതാണ്‌ കാളിയണ്ണന്‌ സധിക്കാതെ പോകുന്നത്.

എന്റെ കാളീയണ്ണാ, കൈവെട്ടിയവരും രക്തം നല്‍കിയവരും, ഇങ്ങനെ രണ്ട് വിഭാഗം മുസ്‌ലിംകള്‍ക്കിടയിലുണ്ടെന്ന് താങ്കള്‍ക്കും പറഞ്ഞു കൂടേ?
അതിനൊത്ത ഒരു നിലപാട് സമുദായത്തോട് സ്വീകരിക്കുകയും ചെയ്തുകൂടേ?
അല്ലാതെ കടുത്ത മുസ്‌ലിം വിരോധി ആകുന്നതെന്തിനാണ്‌?

കൈവെട്ടിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും രക്തദാനത്തെക്കുറിച്ച് മൌനം പാലിക്കുകയും ചെയ്യുന്നു കാളിയണ്ണന്‍. ആരെങ്കിലും രക്തദാനം ഒരു ചര്‍ച്ചാവിഷയമാക്കിയാല്‍ അപ്പോള്‍ അതിനെ വല്ലാതെ നിസ്സാരവല്‍ക്കരിക്കുകയാണ്‌ അണ്ണന്‍ ചെയ്യുന്നത്. അണ്ണന്‍ അന്ധനായ മുസ്‌ലിം വിരോധി അല്ലെന്ന് സ്വന്തം മനസ്സക്ഷിയോട് അണ്ണന്‌ പറയന്‍ കഴിയുമോ?"

"രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന് കേട്ടിട്ടില്ലേ? അതാണ്‌ കാളിയണ്ണന്റെ കാര്യം!
ഫാഷിസ്റ്റുകളേക്കാള്‍ വലിയ ഫാഷിസ്റ്റ്!
വര്‍ഗ്ഗീയവാദികളേക്കാള്‍ വലിയ വര്‍ഗ്ഗീയവാദി!
എന്നാലും എന്റെ ദൈവമേ, ഇങ്ങനെയും ഉണ്ടാകുമോ ചില ജന്‍മങ്ങള്‍?
" (ഈ ബ്ലോഗില്‍  എഴുതിയത്.)

* ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമര്‍ശിക്കാന്‍ പറ്റുന്ന ഒന്നും ഉപേക്ഷിക്കുകയില്ല. നേരിയ സാദ്ധ്യത പോലും വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കും.

* ഇസ്‌ലാമിനെക്കുറിച്ചോ മുസ്‌ലിംകളെക്കുറിച്ചോ നല്ലത് പറയേണ്ടി വരുന്ന ഒന്നും പരിഗണിക്കുകയില്ല. എത്ര വലിയ കര്യമായാലും അതിനെ തൃണവല്‍ഗണിക്കും.

* മുസ്‌ലിം തെറ്റ് ചെയ്താല്‍ അത് വലിയ കാര്യമാണ്‌; മുസ്‌ലിം നന്‍മ ചെയ്താലോ അത് ഒട്ടും പരിഗണനാര്‍ഹമല്ല.

* അതേ സമയം മറ്റാര്‌ തിന്മ ചെയ്താലും അത് നിസ്സാരം. അവരുടെ നന്മകള്‍ വളരെ മഹത്തരം.

* ഇസ്‌ലാമല്ലാത്ത മറ്റൊന്നിനോടും മുസ്‌ലിംകളല്ലാത്ത ഒരു ജനതയോടും കാളിദാസന്ന് ഒരു വിരോധവും ഇല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്‌.

* കേരളത്തിലെ മുസ്‌ലിംകളുടെ വല്ല നന്‍മയും നിങ്ങള്‍ ചൂണ്ടിക്കാണിച്ചുവെന്നിരിക്കട്ടെ; ഉടനെ ചില തിന്‍മകളും പൊക്കിപ്പിടിച്ച് അയാള്‍ വന്നിരിക്കും. ഇനി കേരളത്തിലെ മുസ്‌ലിംകളുടെ തിന്‍മ ഒന്നും പറയാന്‍ കിട്ടിയില്ലെങ്കില്‍, പാകിസ്താനിലെയോ ഇറാനിലെയോ മുസ്‌ലിംകള്‍ ചെയ്തത് തപ്പിയെടുത്ത് അതുമായി നിങ്ങളെ നേരിടും. ഇതെല്ലം നിര്‍വ്വഹിക്കുന്നതാകട്ടെ കടുത്ത രോഷത്തിന്റെ ഭാഷയില്‍ ആയിരിക്കുകയും ചെയ്യും. സഹിഷ്ണുത എന്ന ഗുണം അദേഹത്തിന്റെ വരികളിലോ വരികള്‍ക്കിടയിലോ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ കിട്ടുകയില്ല.

* ചില ഉദാഹരണങ്ങള്‍ കാണുക:

പ്രവാചകന്റെ പേര്‌ മൊഹമ്മദ് എന്നല്ല; മുഹമ്മദ് എന്നാണ്‌ ഉച്ചരിക്കേണ്ടതെന്നും അറബി ഭാഷയില്‍ ഒകാരമില്ലെന്നും ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതിന്നയാള്‍ നല്‍കിയ മറുപടി കാണുക:

"അറബിഭാഷയില്‍ ഒകാരമുണ്ടോ എന്നന്വേഷിക്കേണ്ടത് എന്റെ ബാധ്യതയല്ല. പക്സിതാനിലേയും, ഇറാനിലെയും മറ്റനേകം നാടുകളിലെയും മൊഹമ്മദ് എന്ന പദമാണു ഞാന്‍ ഉപയോഗിക്കുന്നത്. അവരൊന്നും അറബി ഭാഷയില്‍ ഒകാരമുണ്ടോ എന്നവേഷിചല്ല അങ്ങനെ ഉച്ചരിക്കുന്നത്."

വേണ്ടാ; ഇതൊന്നും അന്വേഷിച്ചു പോകാന്‍ കാളിദാസനോട് ആരും ആവശ്യപ്പെട്ടിട്ടുമില്ല. പ്രവാചകന്റെ നാമം വികൃതമാക്കിയേ ഉച്ചരിക്കുകയുള്ളു എന്നാണ്‌ തീരുമാനമെങ്കില്‍ അത് തുടരട്ടെ. എന്നാല്‍ മറുപടി ഇതോടെ തീര്‍ന്നുവോ? ഇല്ല. ഇത്ര കൂടിയുണ്ട് ആ മറുപടിയില്‍:

"അറബി എന്റെ രാജ്യത്തെ ഭാഷയല്ല. അതുകൊണ്ട് അറബിയില്‍ എന്തൊക്കെയുണ്ട് എന്നത് എന്നെ ബാധിക്കുന്ന വിഷയവുമല്ല.അറബി മാതൃഭാഷയാണെന്നും കരുതുനവര്‍ക്കും അറേബ്യ മാതൃരാജ്യമണെന്നും കരുതുന്നവര്‍ക്കൊക്കെ അതന്വേഷിക്കാം."

അപ്പോള്‍ അറബി ഭാഷയിലെ ഒരു പദത്തിന്റെ ശരിയായ ഉച്ചാരണം ഇന്നതാണെന്ന് ഞാന്‍ പറഞ്ഞു പോയതിന്ന് എന്നെ അറബി ഭാഷയെ മാതൃഭാഷയായും അറേബ്യയെ മാതൃഭൂമിയായും കണക്കാകുന്നവനാക്കി ചിത്രീകരിച്ചു. അപ്പോള്‍ ഇംഗ്ലീഷിലെ ഒരു പദം ഉച്ചരിക്കേണ്ടത് ഇന്ന വിധത്തിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെക്കുറിച്ച്, ഇംഗ്ലീഷിനെ മാതൃഭാഷയായും ഇംഗ്ലണ്ടിനെ മാതൃരാജ്യമായും കണക്കാക്കുന്നവന്‍ എന്ന് കാളിദാസന്‍ കുറ്റപ്പെടുത്തുമോ? ഏയ്, ഇല്ല. അത്ര വലിയ ബുദ്ധിമോശമൊന്നും കാളിദാസന്‍ കാണിക്കുകയില്ല. എന്നാല്‍ പിന്നെ അറബി ഭാഷയുടെ കാര്യത്തില്‍ പറഞ്ഞതോ? അതൊക്കെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ കാണിക്കുന്ന ചില മീശ വിറപ്പിക്കലല്ലാതെ ഇതിനൊന്നും ഒരടിസ്ഥനവും ഇല്ലെന്ന് ആര്‍ക്കാണറിയാത്തത്?

അല്‍പ്പ ബുദ്ധികളായ ചിന്താശേഷിയില്ലാത്ത ആളുകളെ ലക്‌ഷ്യം വച്ച് എഴുതുന്നതാണിത്. ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് സംസാരിക്കുന്നവരെല്ലാം വിദേശഭാഷയെ മാതൃഭാഷയും അന്യദേശത്തെ മാതൃദേശവുമായി കണക്കാക്കുന്നവരാണെന്ന്, അവര്‍ ധരിച്ചു കിട്ടിയാല്‍ അത്രയും നേട്ടം എന്ന് കരുതി എഴുന്നള്ളിക്കുന്നതാണല്ലോ ഇതെല്ലാം.

* ഇന്ത്യക്കാര്‍ മുഹമ്മദ് എന്നാണ്‌ ഉച്ചരിക്കുന്നതെന്ന് കാളിദാസന്‍ സമ്മതിക്കുന്നുണ്ട്. ("ഇന്‍ഡ്യയില്‍ മുഹമ്മദ് എന്ന് കൂടുതല്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇറാനിലും പാകിസ്താനിലും മൊഹമ്മദ് എന്നു തന്നെയാണുപയോഗിക്കുന്നത്. ആവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല.") എന്നാലും പാകിസ്താനികളും ഇറാനികളും ഉച്ചരിക്കുന്ന രൂപമാണ്‌ അയാള്‍ക്ക് പഥ്യമത്രെ. പാകിസ്താനിലും ഇറാനിലും അങ്ങനെയാണോ? എനിക്കറിയില്ല. അറിയാവുന്നവര്‍ അതിനെക്കുറിച്ചെഴുതണം.

അപ്പോള്‍ കാളിദസന്റെ മാതൃരാജ്യം ഇറാനോ, അതല്ല; പാകിസ്താനോ? അതുമല്ല ഇരട്ട പൌരത്വമാണോ? ഇത്തരം വിഡ്ഡിച്ചോദ്യങ്ങളൊന്നും ആരും ചോദിച്ചേക്കരുത്.

എന്നാല്‍ പാകിസ്താനിലെയും ഇറാനിലെയും ഉച്ചാരണമാണ്‌ ശരിയെന്ന് വാദിച്ചത് ഞാനായിരുന്നുവെങ്കില്‍ എന്നെ പാകിസ്താനിയും ഇറാനിയും ആക്കി മുദ്രയടിക്കാന്‍ കാളിദാസന്‍ ഒട്ടും മടിക്കുമായിരുന്നില്ല. അതാണ്‌ അതിന്റെ ഒരു ശരി.

# ഞാന്‍ ചോദിച്ച് പോകുന്നു: ഇരട്ടത്താപ്പേ, നിന്റെ പേരോ കാളിദാസന്‍?

* ഇത് പോലെ തന്നെയാണ്‌ അല്ലാഹു എന്ന നാമത്തിന്റെ കാര്യത്തിലും കാളിദാസന്റെ നിലപാട്. ഞാന്‍ ഇങ്ങനെ എഴുതിതിയിരുന്നു: 'എല്ലാവരും അല്ലാഹു എന്നെഴുതുമ്പോള്‍ കാളിദാസന്‍ അള്ള എന്നെഴുതുന്നു.' 'എന്നാല്‍ ചീല മുസ്‌ലിം വിരുദ്ധര്‍ അരിശം പ്രകടിപ്പിക്കാന്‍ വേണ്ടി അള്ളയെന്ന് ഉച്ചരിക്കാറുണ്ട്'.

ഇതിന്ന് കാളിദാസന്റെ മറുപടി കേരളത്തില്‍ നിന്ന് തന്നെയാണ്‌:

'കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം ഇവിടെ കേള്‍ക്കാം. അദ്ദേഹം അള്ളാ എന്നു തന്നെയണുപയോഗിക്കുന്നത്. അവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ തല്‍ക്കാലം അത് സഹിച്ചേ പറ്റൂ.'

'താഴെ കാണുന്ന ലിങ്കില്‍ പ്രസംഗികുന്ന മുസ്ലിം വിരുദ്ധന്റെ മുസ്ലിം വിരുദ്ധതയാണെനിക്കും.

http://www.youtube.com/watch?v=jm6tmHbv3y8&feature=related '

ഇനി കേരളത്തിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതന്‍ അള്ള എന്ന് ഉച്ചരിക്കുന്നുണ്ടെന്ന കാളിദാസന്റെ കള്ള വാദത്തെക്കുറിച്ച് പ്രസിദ്ധ ബ്ലോഗര്‍ സി.കെ.ലത്തീഫ് എഴുതുന്നു:

CKLatheef said...

">>>Alikoya: ഖുര്‍ആന്‍ ദൈവവചനമല്ല; അത് വെറുമൊരു സാഹിത്യസൃഷ്ടിയാണ്‌ എന്ന് പറയുന്നവരെ കാളിദാസന്ന് ഇഷ്ടമാണ്‌. അങ്ങനെ പറയാത്തവരൊക്കെ പ്രവാചകനിന്ദകരാണ്‌ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍. തലകുത്തി നില്‍ക്കുമ്പോള്‍ തോന്നുന്നതാണ്‌ അദ്ദേഹം എഴുതുന്നത്. "തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവനോ, അതല്ല; നേര്‍മാര്‍ഗ്ഗത്തില്‍ നേരേ ചൊവ്വേ നടക്കുന്നവനോ ആരാണ്‌ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍?" (ഖുര്‍ആന്‍ 67/22) <<< ഈ പ്രയോഗം കാളിദാസന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. ഇവിടെ നടത്തിയ കമന്റിലും അദ്ദേഹം അത് തെളിയിച്ചിരിക്കുന്നു. അദ്ദേഹം അബദ്ധം പറഞ്ഞാലും ചെയ്താലും കുറ്റം മറ്റുള്ളവരുടേത്. തെറ്റായ ലിങ്ക് നല്‍കിയാലും കുറ്റം ഗൂഗിളിന് കിടക്കട്ടേ. അദ്ദേഹം പറയുന്നത് നോക്കുക. >>> ലിങ്കുകള്‍ പ്രവര്‍ത്തിക്കാത്തത് ഗൂഗിളിന്റെ തകരാറുകൊണ്ടാണ്. അത് ശരിയാക്കി വീണ്ടും ഇട്ടിട്ടുണ്ട്. <<< പിന്നീട് ശരിയായ ലിങ്ക് നല്‍കി എന്നത് ശരി. അള്ള എന്ന് ഈ പണ്ഡിതന്‍ ഉച്ചരിച്ചിട്ടുണ്ട് എന്നതിനാണ് അത് നല്‍കിയത്. എന്നാല്‍ യുക്തിവാദികള്‍ അപ്രകാരമാണ് ഉച്ചരിക്കുന്നത് എന്ന് പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അല്‍പം കഴിഞ്ഞാല്‍ യുക്തിവാദികളുടെ ആരോപണമായി അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ വെച്ച് കെട്ടിയെന്നും വരും. 'തന്റെ മുഖം നിലത്ത് കുത്തി നടക്കുന്നവന്‍ ' എന്ന ഖുര്‍ആന്റെ പരാമര്‍ശം ചിലരെ സംബന്ധിച്ച് എങ്ങനെയാണ് സത്യസന്ധമായി പുലരുന്നത് എന്ന് തെളിയിക്കാനുള്ള ഒരു സാഹചര്യമാണ് കാളിദാസന്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇങ്ങനെയൊക്കെ പറയുകയും ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ ആ സൂക്തങ്ങള്‍ തെറ്റാണ് എന്ന് പറയേണ്ടി വരുമായിരുന്നു. ഇസ്‌ലാം മുസ്ലിം എന്ന് കേട്ടാല്‍ ചാടിവീഴുന്ന കാളിദാസനില്‍നിന്ന് കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറഞ്ഞാല്‍ തെറ്റാവുകയില്ല. കാളിദാസന് തന്നെ സ്വയം തുറന്ന് കാണിക്കാന്‍ ഒരവസരവും കൂടി നല്‍കിയതില്‍ ആലിക്കോയ സാഹിബിന് നന്ദി." (ഈബ്ലോഗില്‍  എഴുതിയത്.)

കാളിദാസന്‍ എഴുതുന്നു: "പി.ടി. കുഞ്ഞുമുഹമ്മദിന്റെ പടച്ചോനാണ്, (അള്ളായാണ്),
ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിക്കുന്നത്.

ആലിക്കോയയുടെ അള്ളാ ഒരു ഭ്രാന്തനെ നായിന്റെ മോനേ എന്നു വിളിക്കാറുണ്ടോ?"

= പി.ടി. കുഞ്ഞുമുഹമ്മദിന്റെ പടച്ചവനല്ല; അദ്ദേഹത്തിന്റെ ഭ്രാന്തന്‍ എന്ന കഥാപാത്രത്തിന്റെ പടച്ചവനാണ്‌, ആ ഭ്രാന്തനെ '....ന്റെ മോനേ' എന്ന് വിളിച്ചത്. കഥ, കഥാപാത്രം, സംഭാഷണം ഇതൊക്കെ തിരിച്ചറിയണം. കഥാകൃത്തിന്റെ സൃഷ്ടിയാണ്‌ കഥാപാത്രം. എന്നാല്‍ സംഭാഷണം കഥാകൃത്തിന്റെ വാക്കല്ല. പി.ടി.യുടെ മറ്റൊരു കഥാപാത്രം 'ഗുരുവായൂരപ്പാ' എന്നും ഇനിയുമൊന്ന് 'കര്‍ത്താവേ' എന്നും വിളിച്ചെന്നിരിക്കും.

* കാളിദാസന്‍ എഴുതി: "ഇഷ്ടം പോലെ കല്യാണം കഴിക്കലും മൊഴി ചൊല്ലലും പ്രചീന അറബികളുടെ ആചാരമായിരുന്നില്ല എന്നത് താങ്കള്‍ തെളിയിക്കുക. അതുപോലെ ഇപ്പോള്‍ ഹജ്ജിന്റെ സമയത്ത് മുസ്ലിങ്ങള്‍ നടത്തുന്ന ആചാരങ്ങള്‍ ഇസ്ലാമിനു മുമ്പുള്ള അറബികളുടെ ഹജ്ജിന്റെ ഭാഗമല്ല എന്നും തെളിയിക്കുക."

= ആരോപണം ഉന്നയിച്ച ആളാണ്‌ തെളിയിക്കേണ്ടത്.

* ഇസ്‌ലാമിനെ പറ്റി മിണ്ടിപ്പോയാല്‍ പാകിസ്താന്റെ പേര്‌ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യും. പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയാണ്‌. അദ്ദേഹം സ്ഥപിച്ചത് ഒരു ഇസ്‌ലാമിക പാകിസ്താനല്ല; മതേതര പാകിസ്താനാണ്‌. ഇക്കാര്യം അദ്വാനി പോലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് കാളിദാസന്‍ കേട്ടിട്ടില്ലായിരിക്കും. ഒരു മതേതര രാഷ്ട്രത്തില്‍ സംഭവിക്കാവുന്നതെന്തോ അത് തന്നെയാണ്‌ പാകിസ്താനിലും സംഭവിക്കുന്നത്.

* അഞ്ച് നേരത്തെ നമസ്‌കാരമോ റമദാന്‍ വ്രതമോ പോലും നിര്‍വ്വഹിക്കാത്ത ഒരാളായിരുന്നു ജിന്ന. അദ്ദേഹത്തിന്ന് ഇസ്‌ലാമിനോട് ഒരു തരത്തിലുള്ള കൂറും താല്‍പര്യവും ഉണ്ടായിരുന്നില്ല. അവിഭക്ത ഇന്ത്യയിലെ സാമുദായിക സ്പര്‍ദ്ധ മുതലെടുത്ത് ഒരു മുസ്‌ലിം രാഷ്ട്രത്തിന്ന് വേണ്ടി വാദിക്കുകയാണ്‌ അദ്ദേഹം ചെയ്തിരുന്നത്. ഒരു മുസ്‌ലിം സാമുദായിക രാഷ്ട്രം! അതിന്റെ ഗുണദോശങ്ങള്‍ ഇസ്‌ലാമിന്റെ അക്കൌണ്ടില്‍ വരവ് വയ്ക്കണമെന്നില്ല. സാമുദായികത എന്ന തിന്‍മ അത് മുസ്‌ലിമിന്റേതായിരുന്നാലും നല്ലതാവുകയില്ല; അതിന്ന് ഒന്നാം തരം തെളിവാണ്‌ പാക്കിസ്താനും അതിന്റെ അനുഭവങ്ങളും.

* ദ്വിരാഷ്ട്രവാദം ആദ്യമുന്നയിച്ചത് ജിന്നയല്ല; സംഘ് പരിവാര്‍ ആണ്‌. അത് മനസ്സിലാക്കാന്‍ ഇന്ത്യയുടെ ചരിത്രം പഠിക്കണം. നമ്മെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ വേണ്ടി പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ പഠിപ്പിച്ച കള്ളച്ചരിത്രമായിരുന്നു അതിന്നവരെ പ്രേരിപ്പിച്ചത്. അവിഭക്ത ഇന്ത്യയില്‍ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കിയത് ക്രിസ്ത്യാനികളാണ്‌. അഥവാ ബ്രിട്ടീഷ് സാമ്രാജ്യമാണ്‌. ഇതൊന്നും ആരും തുറന്നു പറയുകയില്ല. ഇനി ബ്രിട്ടീഷുകാരാണെന്ന് പറഞ്ഞാലും അവര്‍ ക്രിസ്ത്യാനികളായിരുന്നു എന്നത് ചര്‍ച്ചയില്‍ വരുകയില്ല. ആരെങ്കിലും ആ വസ്തുത ചൂണ്ടിക്കാണിച്ചാല്‍, ചൂണ്ടിക്കാണിച്ചവന്‍ വര്‍ഗ്ഗീയവാദി ആകും. തെറ്റ് ചെയ്തവനല്ല; അത് ചൂണ്ടിക്കാണിച്ചവനാണ്‌ കുറ്റവാളിയാകുന്നത്! ഇവരുടേത് വല്ലാത്തൊരു നീതിബോധം തന്നെ!

* പാകിസ്താന്‍ പൌരന്മാരെന്ന മുദ്രയും പേറി സ്വന്തം മാതൃരാജ്യത്ത് അന്യരായി ജീവിക്കേണ്ടി വരുന്ന പാവങ്ങളെ പോലും കാളിദാസന്‍ വെറുതെ വിട്ടിട്ടില്ല. ഇന്ത്യ ഒന്നായിരുന്ന കാലത്ത് തൊഴില്‍ തേടി പാകിസ്താനില്‍ പോയവരാണ്‌ ഇന്ന് വിദേശി മുദ്രകുത്തപ്പെട്ട് നാടുകടത്തലിനും മറ്റു നടപടികള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന മലയാളികള്‍. സ്വാതന്ത്ര്യലബ്ധിക്കൊപ്പം ഇന്ത്യ വിഭജിക്കപ്പെടുകയും ഇന്ത്യയും പാകിസ്താനും ശത്രു രാഷ്ട്രങ്ങളായി മാറുകയും ചെയ്ത സാഹചര്യത്തില്‍ സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയതെ പോയ ഹതഭാഗ്യരാണവര്‍. അവര്‍ക്കെതിരെ ഇനിയും കടുത്ത ആക്രമണം വേണ്ടതുണ്ടോ എന്ന് കാളിദാസന്‍ സ്വന്തം മനസ്സക്ഷിയോട് ചോദിക്കുക. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായി ഉന്നയിക്കാവുന്ന എന്തും പരമാവധി ഉപയോഗപ്പെടുത്തുയും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ എപ്പോഴും ആക്രമണം നടത്തിക്കൊണ്ടിരിക്കുകയുംചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു സാഡിസ്റ്റിക് മൈന്‍ഡ് ആണ്‌ കാളിദാസന്‍ ഇക്കാര്യത്തിലും പ്രകടിപ്പിക്കുന്നത്.

* പാകിസ്താനികളും മുസ്‌ലിംകളും മാത്രമാണോ ബോംബ് വച്ചിട്ടുള്ളതെന്ന് ആദ്യം പഠിക്കുക. ഭീകരവാദത്തിന്റെ ചരിത്രം പഠിക്കുക. അപ്പോഴറിയാം ഭീകരപ്രവര്‍ത്തനത്തില്‍ മുസ്‌ലിം പങ്കാളിത്തം വളരെ വളരെ കുറവാണെന്ന്. പക്ഷെ, കാളിദാസനെ പോലുള്ള കടുത്ത മുസ്‌ലിം വിരോധികള്‍ സംഘ്പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കന്‍ ഇന്റലിജെന്‍സിന്റെയും കള്ളപ്രചാരണങ്ങള്‍ വിഴുങ്ങുകയും അത് ചര്‍ദ്ദിക്കുകയുമാണ്‌ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത്. അജ്മീര്‍, മാലേഗാവ്, സംഝോതാ എക്സ്പ്രസ്, മക്ക മസ്ജിദ് എന്നിവ ഓര്‍ക്കുക. ഇവയുടെ ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന് കരുതപ്പെട്ടിരുന്ന ഘട്ടത്തില്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറേയേറെ തെറിവിളിച്ചയാളാണ്‌ കാളിദാസന്‍. അസിമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷവും അല്‍പ്പം പോലും മയം കാളിദാസന്റെ വാക്കുകളില്‍ കാണാത്തത് എന്നെ അല്‍ഭുതപ്പെടുത്തുന്നു. മുസ്‌ലിംകള്‍ ചെയ്തിട്ടില്ലാത്ത കുറ്റം അവരെക്കോണ്ട് സമ്മതിപ്പിക്കാന്‍ വേണ്ടി പോലീസ് അവരെ അനുഭവിപ്പിച്ച കടുത്ത പീഡനങ്ങളുടെ കഥ കേട്ടപ്പോള്‍, അതിന്റെ കാരണക്കാരനായ, സാക്ഷാല്‍ അസിമാനന്ദ പോലും കണ്ണുനീരൊഴുക്കിയത്രെ! അധികൃതര്‍ക്ക് മുമ്പില്‍ അയാള്‍ കുറ്റമേറ്റു പറഞ്ഞു, നിരപരാധികളായ മുസ്‌ലിംകള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടം വരുത്തിവച്ചതിന്ന് ശേഷമാണെങ്കിലും അയാളിപ്പോള്‍ പശ്ചാത്താപത്തിന്റെ വഴിയിലാണെന്നാണ്‌ മനസ്സിലാകുന്നത്. എന്നിട്ടും ഇവിടെയിതാ ഒരു കാളിദാസന്‍ .......!

കെ.കെ. ആലിക്കോയ

No comments:

Post a Comment