Monday, May 28, 2012

കുടുംബവും ശാന്തിയും 

കെ.കെ. ആലിക്കോയ

മനുഷ്യസമൂഹത്തിന്ന് വിവിധ തലങ്ങളിലായി പല തരം യൂനിറ്റുകളുണ്ട്. ഇവയില്‍ ഏറ്റവുംചെറിയ യൂനിറ്റാണ്‌ കുടുംബം. ഒരു വിവാഹത്തോടെയാണ്‌ കുടുംബത്തിന്‌ ആരംഭംകുറിക്കുന്നത്. തികച്ചും അന്യരായ രണ്ടുപേര്‍ ഒന്നായിത്തീരുന്ന ഒരു പ്രക്രിയ. ഒരു ഉടമ്പടിയിലൂടെയാണ്‌ ഈ ഒന്നാവല്‍ സംഭവിക്കുന്നത്. ഒന്നും ഒന്നും ചേര്‍ന്നുണ്ടാകുന്ന ഇമ്മിണി ബല്യ മറ്റൊരു ഒന്ന്.

വിവാഹിതര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ 'ഒന്നാവുന്നത്', ഒരുമയോടെ കഴിയുന്നത് നാം കാണുന്നു. എന്നാല്‍ ചിലര്‍ക്കത് സാധിക്കുന്നില്ല. പൊട്ടല്‍. പിളരല്‍. വേര്‍പിരിയല്‍. അതിനു മുമ്പോ ശേഷമോ നടക്കാനിടയുള്ള കോടതി കയറലുകള്‍. എന്നാല്‍ വിവാഹം കഴിക്കുന്നത് ഇതിന്നാണോ? അല്ല. ഒന്നാകാനാണ്‌; നന്നാകാനാണ്‌. ആ ഉദ്ദേശത്തിനു വിരുദ്ധമായാണ്‌ സ്ഫോടനം നടക്കുന്നത്.

ഒരുമയുടെയും സ്ഫോടനത്തിന്റെയും രഹസ്യം/ങ്ങള്‍ എന്താണ്‌. സൌന്ദര്യം?  സമ്പത്ത്? പ്രശസ്തി? അധികാരം? വിദ്യാഭ്യാസം? തറവാടിത്തം? ഇവയെല്ലാമാണോ അല്ലെങ്കില്‍ ഇവയില്‍ ചിലതാണോ? ആണെന്ന് പറയവതല്ല. കാരണം, ഇവയുള്ളവരും ഇല്ലാത്തവരും ഒരുമയോടെ കഴിയുന്നുണ്ട്; പൊട്ടിത്തെറിക്കുന്നുമുണ്ട്. അപ്പോള്‍ കാരണം വേറെത്തന്നെ അന്വേഷിക്കണം.

വിശുദ്ധ ഖുര്‍ആന്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. "അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്". (30:21)

വിവാഹവും കുടിംബജീവിതവുമായി ബന്ധപ്പെട്ട്, അല്ലാഹുവിന്റെ ആയത്തായി പരിചയപ്പെടുത്തുന്നത് എന്തെല്ലാമാണെന്ന് നോക്കാം.
ഒന്ന്: മനുഷ്യര്‍ക്കായി മനുഷ്യവര്‍ഗത്തില്‍ നിന്നാണ്‌ അല്ലാഹു ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നത്; മറ്റു വര്‍ഗങ്ങളില്‍ നിന്നല്ല.
രണ്ട്; കുടുംബത്തില്‍ നിന്ന് മനുഷ്യന്‌ ലഭിക്കേണ്ടത് ശാന്തിയാണ്‌, സമാധാനമാണ്‌. ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്കും മറ്റു ബന്ധുക്കള്‍ കൂടെയുണ്ടെങ്കില്‍ അവര്‍കുമത് സമൃദ്ധമായി ലഭിക്കണം.
'ശാന്തി എങ്ങനെയുണ്ടാകും? പ്രശ്‌നങ്ങല്ലേ മൊത്തം! പിന്നെ അശാന്തിയല്ലേ ഉണ്ടാവൂ' എന്നാണ്‌ ചിലര്‍ ചോദിക്കുന്നത്. അല്ല. മറിച്ചും സംഭവിക്കാം. ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങളും മഹത്തായ ഒരുമയോടെ കഴിയുന്നുണ്ടല്ലോ. അപ്പോള്‍ പൊട്ടിത്തെറിയുടെ കാരണം ഇത്തരം 'പ്രശ്‌ന'ങ്ങളല്ല. പിന്നെയോ? നാം തന്നെ പ്രശ്‌നങ്ങളായി മാറുന്നതാണ്‌ യഥാര്‍ത്ഥ കാരണം. നാമത് അറിയുന്നില്ലെങ്കിലും.

ശാന്തി ലഭിക്കണമെങ്കില്‍ അതിന്‌ രണ്ടുകാര്യങ്ങള്‍ ഉണ്ടാകണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അവ രണ്ടും നഷ്ടപ്പെടുമ്പോഴാണ്‌ അശാന്തിയുണ്ടാകുന്നത്. സ്നേഹവും കാരുണ്യവുമാണത്. ഇതാണ്‌ ഒരുമയോടെ കഴിയുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും രഹസ്യം. ചില ഇണകളുടെ ഉള്ളില്‍ സ്നേഹവും കാരുണ്യവും ഉണ്ട്. പരസ്പരമത് പ്രകടിപ്പിക്കുന്നുണ്ട്. ഒരുമയോടെ കഴിയുന്നുമുണ്ട്. അതുമൂലമവര്‍ക്ക് ശാന്തി ലഭിക്കുന്നുമൂണ്ട്. വേറെ ചിലര്‍ ഇവിടെ പരാജയപ്പെടുന്നു. ഉള്ളില്‍ സ്നേഹവും കാരുണ്യവുമില്ല. അത് പ്രകടിപ്പിക്കുന്നില്ല. അതുകൊണ്ട് വേര്‍പിരിയുന്നു.

വിവാഹജീവിതം എങ്ങനെ നയിക്കണമെന്ന, കൃത്യമായ നിയമനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിലുണ്ട്. ആ നിയമങ്ങള്‍ക്കുപരിയായാണ്‌ സ്നേഹവും കാരുണ്യവും സ്ഥിതി ചെയ്യുന്നത്. അവയുടെ സാന്നിദ്ധ്യത്തില്‍ നിയമം അപ്രസക്തമാണ്‌. ഭര്‍ത്താവില്‍ നിന്ന് ജീവിതച്ചെലവിനുള്ള വക കിട്ടാന്‍ വേണ്ടി, അവസാനം, ഭാര്യ കോടതികയറുന്നു. ഇതാണ്‌ നിയമത്തിന്റെ വഴി. എന്നാല്‍ ഭര്‍ത്താവിന്‌ ഭാര്യയോട് സ്നേഹവും കാരുണ്യവുമുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അവള്‍ പട്ടിണികിടക്കേണ്ടി വരുകയില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുവെങ്കില്‍, അത് സംഭവിക്കുന്നത് അവന്‍ കൂടി പട്ടിണി കിടക്കുമ്പോഴായിരിക്കും.

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് കഴിയാന്‍ പറ്റുകയില്ലെങ്കില്‍ പിന്നെ വേര്‍പിരിയുന്നതാണ്‌ നല്ലത്. അല്ലാതിരുന്നാല്‍ കുടുംബം ഒരു നരകമായിത്തീരും. അവിടെ വളരുന്ന കുട്ടികള്‍ വിവിധതരം മാനസികവൈകല്യങ്ങള്‍ ഉള്ളവരായി പരിണമിക്കും. അതുകൊണ്ട് വേര്‍പിരിയണം; അതാണ്‌ ഏക പരിഹാരം എന്നല്ല പറയുന്നത്. കുട്ടികള്‍ ജനിച്ചതിനു ശേഷമുള്ള വേര്‍പിരിയലും കുട്ടികളെ ബാധിക്കുന്നതാണ്‌. അതിനാല്‍ ഒരു പരിഹാരമേ നമ്മുടെ മുമ്പിലുള്ളു. ഒരുമയോടെ കഴിയുക. അതുതന്നെ. അതിന്ന് സ്നേഹവും കാരുണ്യവും ആവോളം ആര്‍ജ്ജിക്കണം. അത് ഉദാരമായി നല്‍കണം. എത്ര കൂടുതല്‍ നല്‍കുന്നുവോ അത്ര കൂടുതല്‍ നമ്മിലവ നിറയും. നാം നല്‍കുന്നതിന്റെ തോതനുസരിച്ചാണ്‌ നമ്മിലവ നിറയുന്നത്; അല്ലാതെ നമുക്ക് ലഭിക്കുന്നതിന്റെ തോതനുസരിച്ചല്ല. സമ്പത്ത് നേരെ മറിച്ചാണ്‌. ലഭിക്കുന്നതിന്റെ തോതനുസരിച്ചാണ്‌ അത് വര്‍ദ്ധിക്കുന്നത്; ചെലവഴിക്കുന്നതിന്റെ തോതനുസരിച്ചല്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ചാല്‍ കുടുംബം നരകമാകാതെ നോക്കാം; അതിനെ ഒരു സ്വര്‍ഗമാക്കിത്തീര്‍ക്കാം.


സ്ത്രീധനം

വിവാഹം: പ്രായപരിധി






Friday, May 25, 2012

നീതിന്യായ നാടകം


കെ.കെ. ആലിക്കോയ

'ഈ കേസില്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല.' ടി.പി വധക്കേസില്‍ പിടിക്കപ്പെട്ടവരില്‍ പലരും പറഞ്ഞ ഈ വാക്ക് വളരെ ശ്രദ്ധേയമാണ്‌‌.

ഒരു കൊലപാതകം നടത്തിയവരും അത് ആസൂത്രണം ചെയ്തവരും മറ്റു സഹായങ്ങള്‍ ചെയ്ത് കൊടുത്തവരും തങ്ങള്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്‌? ഒരു കേസും അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത വിധം പൊലീസ് ദുര്‍ബലമാണെന്നോ? പൊലീസിന്റെ കഴിവില്‍ അവര്‍ക്ക് ഒട്ടും വിശ്വാസമില്ലെന്നോ? അതായിരിക്കാന്‍ വഴിയില്ല.

പിന്നെന്താണ്‌? 'പ്രതിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്‌. തങ്ങള്‍ പ്രതിയാകണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ല' എന്നു തന്നെ.

എന്നുവെച്ചാല്‍, പാര്‍ട്ടിയും പൊലീസും തമ്മില്‍ ഒരു കരാറുണ്ട്.  നാട്ടില്‍ ഒരു രാഷ്ട്രീയ കൊലയോ അക്രമമോ  നടന്നാല്‍ പൊലീസിന്‌ പ്രതികളെ കിട്ടണം. ഇല്ലെങ്കില്‍ പൊലീസ് ഉത്തരം പറയേണ്ടി വരും. എന്നാല്‍ അവരെത്തേടി പൊലീസ് അലയണ്ട; പാര്‍ട്ടി, ചാവേറുകളെ സ്റ്റേഷനില്‍ എത്തിച്ചു കൊടുക്കും. കുറ്റം അവര്‍ ഏറ്റുകൊള്ളും. കേസ് തെളിയുകയാണെങ്കില്‍ ശിക്ഷ അവര്‍ വാങ്ങിക്കൊള്ളും. പിന്നെ പൊലീസിനെന്താ? പാര്‍ട്ടി പറയുന്നത് അനുസരിച്ചാല്‍ പോരേ? അഥവാ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചേ അറസ്റ്റ് നടക്കാവൂ; നടക്കൂ. അതുകൊണ്ടാണ്‌ പിടിക്കപ്പെടുമെന്ന് കരുതാതിരുന്നത്.

പാര്‍ട്ടിയും അണികളില്‍ ചിലരും തമ്മില്‍ മറ്റൊരു കരാറുണ്ട്. പാര്‍ട്ടി പറയുന്ന കേസുകളില്‍ അവര്‍ പ്രതിയാകണം. അവര്‍ പാര്‍ട്ടിക്കു വേണ്ടി കുറ്റമേല്‍ക്കണം; ജയിലില്‍ പോകണം. അവരുടെ കുടുംബം പാര്‍ട്ടി നോക്കിക്കൊള്ളും.

കൊല നടത്തുന്നവര്‍ ഉള്ളില്‍ പോകരുതല്ലോ. അവര്‍ പുറത്തു തന്നെ വേണ്ടേ? അവര്‍ക്കിനിയും ജോലിയില്ലേ? അപ്പോള്‍ പിന്നെ ജയിലില്‍ പോകുന്ന 'ജോലി' വേറെ ചിലര്‍ ഏറ്റെടുക്കേണ്ടി വരും. ഇങ്ങനെയൊരു നീതിന്യായനാടകമാണ്‌ കുറെ കാലമായിട്ട് കണ്ണൂരില്‍ നടന്നുവരുന്നത്. കഷ്ടം!

ഏതൊരാളും അന്വേഷിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. കണ്ണൂരില്‍ നിരവധി പാര്‍ട്ടി കൊലപാതകങ്ങള്‍ നടന്നിട്ടും വെറും പരല്‍മീനുകളല്ലാതെ മറ്റാരും പിടിക്കപ്പെടാത്തത് എന്തുകൊണ്ടാണ്‌? കൊല പാര്‍ട്ടിക്കു വേണ്ടിയാണ്‌.  അത് നടത്തുന്നത് വെറും ചാവേറുകളായിരിക്കും. എന്നാലും  നടത്തിക്കുന്നവര്‍ ഉണ്ടാകുമല്ലോ; കൊലയുടെ ഗുണഭോക്താക്കള്‍. അവരെന്തുകൊണ്ടാണ്‌ പിടിക്കപ്പെടാത്തത്? മറ്റൊരു വിധം ആലോചിച്ചാല്‍, പാര്‍ട്ടിക്ക് വേണ്ടി കൊല്ലാനും മരിക്കാനും തയ്യാറാകും വിധം അത്രയും അടിയുറച്ച വിശ്വാസവും ഉയര്‍ന്ന പാര്‍ട്ടീ പ്രതിബദ്ധതയും  ചില പരല്‍മീനുകള്‍ക്ക് മാത്രമായിപ്പോയതെന്തുകൊണ്ടാണ്‌? കുറച്ചു കൂടി ഉയര്‍ന്ന ഉത്തരവാദിത്തമുള്ളവര്‍ക്കും വലിയ നേതാക്കന്മാര്‍ക്കും എന്തുകൊണ്ടാണ്‌ ഈ വിശ്വാസവും പ്രതിബദ്ധതയും ഇല്ലാതെ പോയത്? അക്രമത്തിന്റെ ഗുണഭോക്താക്കള്‍ അവരായിരുന്നീട്ടു പോലും! പരല്‍മീനുകള്‍ കൃത്യം നിര്‍വഹിച്ചതിന്നു ശേഷം അവരെ സംരക്ഷിക്കേണ്ട ചുമതല മാത്രമായി നേതാക്കന്മാരുടെ ഉത്തരവാദിത്തം ചുരുങ്ങിപ്പോയതെന്തുകൊണ്ടാണ്‌? കളപറിക്കുന്ന ജോലി പൂര്‍ണ്ണമായും അണികളെ ഏല്‍പ്പിക്കാനും നേതാക്കന്മാര്‍ക്ക് മാറി നില്‍ക്കാനും കഴിയും വിധമുള്ള ഒരു പാര്‍ട്ടി സംവിധാനമാണോ കണ്ണൂരിലുള്ളത്? അതിന്റെ ഉത്തരമാണ്‌ മേല്‍ പറഞ്ഞത്.

ഈ കേസില്‍ പതിവിന്‍ പടിയല്ല കാര്യങ്ങള്‍ നടക്കുന്നത്. പൊലീസ് പ്രതികളെ അന്വേഷിച്ചു കണ്ടെത്തുകയാണ്‌. അതിനാല്‍ പരലുകള്‍ മാത്രമല്ല അറസ്റ്റിലവുന്നത്. എന്നാലും വമ്പന്‍ സ്രാവുകള്‍ അറസ്റ്റിലാവുമെന്ന് പറയാറായിട്ടില്ല. കാത്തിരുന്നു കാണാം. ഈ രീതിയില്‍ അന്വേഷണം മുമ്പോട്ട് പോയാല്‍ കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതാന്‍ കഴിയും. രാഷ്ട്രീയ അക്രമവും കൊലയും ഇല്ലാതാകും. പൊലീസിന്‌ സ്വാതന്ത്ര്യം നല്‍കണം. പക്ഷപാതിത്തം കാണിക്കാന്‍ കഴിയാതാകും വിധമുള്ള സംവിധാനം ഓരോ കേസിന്റെ അന്വേഷണത്തിലും ഏര്‍പ്പെടുത്തണം. സി.പി.എമ്മിന്റെ ആക്രമണ ശേഷി കുറയ്ക്കാന്‍ ശ്രമിക്കുന്ന മുറയ്ക്ക് തന്നെ, 'മറ്റാരും' തലപൊക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും ആവശ്യമാണ്‌. അങ്ങനെ നാട്ടില്‍ സമാധാനം പുലരട്ടെ.

Tuesday, May 22, 2012

ആത്മീയ ചികില്‍സ

കെ.കെ. ആലിക്കോയ

ഈയിടെ ഒരു 'ആത്മീയ ചികില്‍സകനെ' പരിചയപ്പെടാനിടയായി. മരിച്ചുപോയ മഹാന്മാരെ സഹായത്തിനു വിളിച്ചുകൊണ്ടാണ്‌ താന്‍ രോഗികളെ ചികില്‍സിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍: മരിച്ചവര്‍ കേള്‍ക്കുകയും സഹായിക്കുകയും ചെയ്യുമോ?

അദ്ദേഹം: ഇല്ല. അവര്‍ കേള്‍ക്കുകയോ സഹായിക്കുകയോ ഇല്ല.

ഞാന്‍: പിന്നെ എന്തിനാണ്‌ താങ്കളവരെ വിളിക്കുന്നന്ത്?

അദ്ദേഹം: അവര്‍ കേള്‍ക്കുമെന്നോ സഹായിക്കുമെന്നോ വിശ്വസിച്ചിട്ടല്ല ഞാന്‍ വിളിക്കുന്നത്. എന്നാലും അവരെ വിളിച്ച് സഹായം ചോദിച്ചാല്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. (എന്നിട്ട് തന്റെ ചികില്‍സാനുഭവത്തിലെ ചില ഉദാഹരണങ്ങള്‍ പറഞ്ഞു.)

ഞാന്‍: താങ്കളുടെ വാക്കുകളില്‍ കടുത്ത വൈരുദ്ധ്യം കാണുന്നല്ലോ.

അദ്ദേഹം: ഇല്ല. ഒരു വൈരുദ്ധ്യവുമില്ല. അവരെ വിളിച്ച് തേടുമ്പോള്‍ എങ്ങനെയാണ്‌ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ്‌ വൈരുദ്ധ്യമുണ്ടെന്ന് തോന്നുന്നത്. അതിന്ന് രണ്ട് സാദ്ധ്യതകളുണ്ട്. ഒന്ന്: ഞാന്‍ വിളിക്കുന്നത് അല്ലാഹുവിന്റെ ഇഷ്ടാദാസന്മാരെയാണ്‌. അതിനാല്‍ അവരോടുള്ള ഇഷ്ടം കാരണം അല്ലാഹു തന്നെയാവാം എന്നെ സഹായിക്കുന്നത്. രണ്ട്: മനുഷ്യന്മാരെപ്പോലെത്തന്നെ, ജിന്നുകളിലും മുസ്‌ലിംകളുണ്ടല്ലോ. അവര്‍ക്ക് മഹാത്മാക്കളോട് സ്നേഹവും ഉണ്ടായിരിക്കുമല്ലോ. ആയിനത്തില്‍ പെട്ട ജിന്നുകള്‍ എന്റെ വിളികേള്‍ക്കുകയും സഹായിക്കുകയുമാകാം. രണ്ടിലേതാണെന്ന് എനിക്ക് തീര്‍ച്ചയില്ല. എന്നാല്‍ രണ്ടും സംഭവ്യമാണ്‌.

അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.


ജിന്നുകള്‍ സര്‍വത്ര: ജാഗ്രത പാലിക്കുക

ജിന്നോളജിസ്റ്റുകളോട് ചില ചോദ്യങ്ങള്‍

Tuesday, May 15, 2012

മാസപ്പിറവിയും വിടവാങ്ങല്‍ ഹജ്ജും

കെ.കെ. ആലിക്കോയ


പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജ്‌ നടന്നത് ഹിജ്‌റ 10 ല്‍ ആണ്‌. ആ വര്‍ഷം അറഫാ ദിനം വെള്ളിയാഴ്ചയായിരുന്നു. ആ ഹജ്ജ് കാലം സൂചിപ്പിച്ചുകൊണ്ട് നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'. അഥവാ തിയ്യതി  കൃത്യമായിരിക്കുന്നു.

നിലവിലുണ്ടായിരുന്ന കാലഗണന കൃത്യമായിരുന്നില്ല. കാരണം, ഹജ്ജ് എപ്പോഴും അനുകൂലമായ കാലാവസ്ഥയില്‍ തന്നെ ആകുന്നതിന്നുവേണ്ടി,  ജാഹിലിയ്യഃ അറബികള്‍ കാലത്തില്‍ കൃത്രിമം കാണിക്കുക പതിവായിരുന്നു.  സൌരവര്‍ഷത്തിന്‌ 365.25 ദിവസവും ചാന്ദ്രവര്‍ഷത്തിന്‌ 354.33 ദിവസവും ആണല്ലോ ഉള്ളത്. അപ്പോള്‍ മൂന്ന് വര്‍ഷം കൊണ്ട് ഹിജ്‌റ തിയ്യതി, സൌരവര്‍ഷത്തെ അപേക്ഷിച്ച് ഒരു മാസം പിന്നിലാകും. ഉദാഹരണം: ഒരു ജനുവരി ഒന്നിന്‌ മുഹര്‍റം ഒന്നായാല്‍ മൂന്നാം വര്‍ഷം നവംബര്‍ അവസാനിക്കുന്നതോടുകൂടി /അല്ലെങ്കില്‍ മുമ്പായി ദുല്‍ ഹിജ്ജ അവസാനിച്ച് നാലാം വര്‍ഷത്തിന്റെ മുഹര്‍റം ആരംഭിച്ചിരിക്കും. അങ്ങനെ വരുമ്പോള്‍ അവരത് ദുല്‍ ഹിജ്ജയായി കണക്കാക്കുമായിരുന്നില്ല. മറിച്ച്, മൂന്നാം വര്‍ഷത്തോട് ഒരു പതിമൂന്നാം മാസം കൂട്ടിച്ചേര്‍ക്കുകയായിരുന്നു പതിവ്. ഇതിനെയാണ്‌ ഖുര്‍ആന്‍ നസീഅ്‌ എന്ന് വിശേഷിപ്പിച്ചത്. ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതിനാല്‍ ജാഹിലിയ്യഃ കാലത്ത് കാലഗണന കൃത്യമായിരുന്നില്ല. അത് പിന്നീട് കൃത്യമായി വന്ന വര്‍ഷമാണ്‌ വിടവാങ്ങല്‍ ഹജ്ജ് നടന്നത്‌. അതാണ്‌ മേല്‍ സൂചിപ്പിച്ച ഹദീസിലുള്ളത്.

ഇന്ന് നമുക്കിടയില്‍ മാസപ്പിറവി സംബന്ധിച്ച് തര്‍ക്കം നിലവിലുണ്ടല്ലോ. അസ്ട്രോണമിക്കല്‍ ന്യൂ മൂണ്‍ സംഭവിച്ചാല്‍ അടുത്ത പകല്‍ ഒന്നാം തിയ്യതിയായി കണക്കാക്കണമെന്നാണ്‌ ഒരു വീക്ഷണം. അലി മണിക്ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റഃ കമ്മിറ്റി ഓഫ് ഇന്ത്യ ഈ ശൈലി സ്വീകരിക്കുന്നു. ഹിജ്‌റ പത്ത് ദുല്‍ഖ'അ്‌ദ 29 ന്‌, ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച യൂനിവേഴ്‌സല്‍ ടൈം 21 മണിക്കാണ്‌ (സഊദി സമയം രാത്രി 12 മണി) ന്യൂമൂണ്‍, അഥവാ കറുത്തവാവ് അവസാനിച്ചത്. (അവലംബം: http://eclipse.gsfc.nasa.gov/phase/phases0601.html) ന്യൂ മൂണ്‍ സംഭവിച്ചതിന്റെ അടുത്ത പകല്‍ മുതലാണ്‌ പുതിയ മാസം ആരംഭിക്കുന്നതെങ്കില്‍,  പിറ്റേന്ന്, ഫെബ്രുവരി 26 ബുധനാഴ്‌ച, ദുല്‍ഹിജ്ജ ഒന്നായിരിക്കും. അപ്പോള്‍ മാര്‍ച്ച് അഞ്ചാം തിയ്യതിയായിരിക്കും ദുല്‍ ഹിജ്ജ 9 അഥവാ അറഫാ ദിനം; അന്ന് വ്യാഴാഴ്‌ചയായിരുന്നു‌. എന്നാല്‍ നബിയുടെ വിടവാങ്ങല്‍ ഹജ്ജിന്റെ അറഫാ ദിനം വെള്ളിയാഴ്‌ചായായിരുന്നു. എന്നുവെച്ചാല്‍  ഫെബ്രുവരി 27 നാണ്‌ അവര്‍ ദുല്‍ ഹിജ്ജ ആരംഭിച്ചത്. അതാകട്ടെ ന്യൂമൂണ്‍ അടിസ്ഥാനമാക്കിയുള്ള കാലഗണന അനുസരിച്ചായിരുന്നില്ല. ചുരുക്കത്തില്‍ ന്യൂമൂണിന്റെ പിറ്റേന്നു മുതലാണ്‌ പുതിയ മാസം ആരംഭിക്കേണ്ടതെന്ന മണിക്ഫാന്‍ വാദം നബി (സ) അംഗീകരിച്ചിരുന്നില്ല; ആ വീക്ഷണം തെറ്റാണെന്ന് ഇത് സ്ഥാപിക്കുന്നു.

മാസപ്പിറവി സംബന്ധിച്ച് രണ്ടാമത്തെ വീക്ഷണമിതാണ്‌: ചാന്ദ്രമാസം 29 ന്ന് സൂര്യാസ്‌തമയ ശേഷം ചന്ദ്രക്കല ആകാശത്തുണ്ടെങ്കില്‍ അതോടു കൂടി ഒന്നാം തിയ്യതി ആരംഭിച്ചതായി കണക്കാക്കണം. ക്രി.വ. 632 ലെ, മേല്‍ പറഞ്ഞ തിയ്യതിക്ക് ഹിലാല്‍ കാണാനുള്ള സാദ്ധ്യതയുമായി ബന്ധപ്പെടുത്തി ആലോചിച്ചാല്‍ കാര്യം വ്യക്തമാകും. ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച 21 മണി (സഊദി സമയം രാത്രി 12 മണി) വരെ കറുത്ത വാവ് ആയിരുന്നു. അതിനാല്‍ അന്ന് അസ്‌തമിക്കുമ്പോള്‍ ഹിലാല്‍ കാണാന്‍ സാദ്ധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരി 26 ന്‌ അസ്‌തമയ സമയമാകുമ്പോള്‍ വാവ് കഴിഞ്ഞ് സുമാര്‍ 21 മണിക്കൂര്‍  (സഊദി സമയമനുസരിച്ച് 18   മണിക്കൂര്‍) പിന്നിട്ടിരിക്കും. അതിനാല്‍ ആ സന്ധ്യയ്ക്ക് സുമാര്‍ മുക്കാല്‍ മണിക്കൂര്‍ സമയം ഹിലാല്‍ കാണാന്‍ സാധിക്കുമായിരുന്നു. അവര്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ തിയ്യതി തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്‌ ഫെബ്രുവരി  27 ദുല്‍ ഹിജ്ജ ഒന്നും മാര്‍ച്ച് ആറാം തിയ്യതി, വെള്ളിയാഴ്‌ച അറഫ ദിനവും വന്നത്.  അങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല; അതോടു കൂടി തിയ്യതി കൃത്യമായിരിക്കുന്നു എന്ന് നബി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ആ ദുല്‍ഹിജ്ജ മാസാരംഭം നിര്‍ണ്ണയിച്ചതില്‍ അവര്‍ക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണല്ലോ നബി പറഞ്ഞതിന്റെ അര്‍ത്ഥം.

മാസപ്പിറവി തീരുമാനിക്കുന്നതിന്ന്, രണ്ടില്‍ ഏതാണ്‌ ശരിയായ ശൈലിയെന്ന് മേല്‍ സൂചിപ്പിച്ച ഹദീസിന്റെയും ഗോളശാസ്ത്രക്കണക്കുകളുടെയും അടിസ്ഥാനത്തില്‍ ഒന്ന് വിശകലനം ചെയ്യുകയായിരൂന്നു നാമിതുവരെ. ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടാകുന്നതു മുതലാണ്‌ മാസം മാറേണ്ടതെന്ന് ഇത് തെളിയിക്കുന്നു. പൂര്‍ണ്ണമായും ശസ്ത്രീയവും അതോടൊപ്പം ഹദീസില്‍ വന്ന ശൈലിയോട് ഒത്തു പോകുന്നതുമാണ്‌ ഈ സമ്പ്രദായം. എന്നാല്‍ ഹിലാല്‍ നമ്മുടെ കണ്ണു കൊണ്ട് കണ്ടേ തീരൂ എന്ന വാശി കൈവെടിഞ്ഞാല്‍ മാത്രമേ കുറ്റമറ്റ നിലയില്‍ ഇത് നടപ്പില്‍ വരുത്താന്‍ സാധിക്കുകയുള്ളു.

.................


ഹജ്ജത്തുല്‍ വിദാഇന്റെ അറഫാ ദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് ജനാബ് അലി മണിക്‌ഫാന്‍ പോലും സമ്മതിക്കുന്നത് കാണുക: ''കാലങ്ങള്‍ കറങ്ങിക്കൊണ്ടു ഇന്നിതാ വാനങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെട്ട നാളില്‍ ഉള്ളതുപോലെയായിരിക്കുന്നു'' എന്നും നബി (സ) അറിയിച്ചു. 'ഇന്നത്തെ ദിവസം ഏതാണ്‌?' നബി (സ) ദിവസത്തിന്റെ പേര്‌ വേറെ എന്തോ പറയാന്‍ പോകയാണെന്നു കരുതി ജനങ്ങള്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനും അധികം അറിയാം. അപ്പോള്‍ നബി (സ) അറിയിച്ചു: ഇന്ന് അതേ ദിവസം തന്നെയാണ്‌. അതായത് അതു വെള്ളിയാഴ്‌ച തന്നെയാണ്‌. അപ്പോള്‍ അന്നത്തെ ദിവസം വെള്ളിയാഴ്‌ചയാണെന്നതും ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയതിയാണെന്നതും ഇപ്പോള്‍ നബി (സ)യില്‍ നിന്ന് നമുക്കറിയുകയാണ്‌."

(പേജ് 19, ചന്ദ്രമാസപ്പിറവി പ്രശ്‌നങ്ങളും പരിഹാരങ്ങളും)




മാസപ്പിറവി: തെറ്റും ശരിയും




Wednesday, May 9, 2012

ഹദീസ്: നെല്ലും പതിരും 

കെ.കെ. ആലിക്കോയ

''ഇങ്ങനെ ചില ഖുര്‍ആന്‍ വചനങ്ങള്‍ ദുര്‍ബലപ്പെടുത്തിയതുപോലെ പലതും നഷ്ടപ്പെട്ടുപോയിട്ടുമുണ്ട്. ഇപ്പോള്‍ 73 വചനങ്ങളാണ്‌ അല്‍ അഹ്‌സാബില്‍ (33-ആം അദ്ധ്യായം) ഉള്ളത്. എന്നാല്‍ ഇതു മുമ്പ് രണ്ടാമദ്ധ്യായം അല്‍ബഖറയോളം ഉണ്ടായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കില്‍ ആ അദ്ധ്യായത്തില്‍ നിന്ന് 213 വാക്യങ്ങള്‍ നഷ്ടപ്പെട്ടുപോയി എന്ന് മനസ്സിലാക്കാം. അതില്‍ വ്യഭിചാരക്കുറ്റത്തിന്‌ എറിഞ്ഞുകൊല്ലാന്‍ വിധിക്കുന്ന വചനവും ഉള്‍പ്പെട്ടിരുന്നുവത്രെ. അതില്‍ 73 വചനം ഒഴിച്ച് (ബാക്കി) അല്ലാഹു എടുത്തു എന്നും ആടു തിന്നുപോയെനും പറയപ്പെടുന്നു.''
(പേജ് 89, 90 - ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം, ഇടമറുക്.)
.****************

ഉമര്‍ (റ) പറയുന്നു: അല്ലാഹു മുഹമ്മദിനെ (സ) സത്യവുമായി അയച്ചു. അദ്ദേഹത്തിന്‌ ഗ്രന്‍ഥമിറക്കിക്കൊടുത്തു. ആ ഇറക്കപ്പെട്ടതില്‍ ആയത്തുര്‍റജ്‌മ്‌ (വ്യഭിചാരിയ്ക്ക് നല്‍കപ്പെടുന്ന എറിഞ്ഞുകൊല്ലല്‍ ശിക്ഷ സംബന്ധിച്ചുള്ള ആയത്ത്) ഉണ്ടായിരുന്നു. (ഇപ്പോള്‍ ഖുര്‍ആനില്‍ അങ്ങനെയൊന്നില്ല. - ആലിക്കോയ)
കാലം കുറച്ച് കഴിയുമ്പോള്‍ ആയത്തുര്‍റജ്‌മിന്റെ അഭാവത്തില്‍ അല്ലാഹു നിശ്ചയിച്ച ഒരു ഫര്‍ദ് ആളുകള്‍ ഒഴിവാക്കുമോ എന്ന് ഉമര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഉമര്‍ ഖുര്‍ആനില്‍ അല്‍പം കൂട്ടിച്ചേര്‍ത്തുവെന്ന് ജനങ്ങള്‍ പറയുമായിരുന്നില്ലെങ്കില്‍ ഞാനത് എഴുതിച്ചേര്‍ക്കുമായിരുന്നു എന്നും ഉമര്‍ പറഞ്ഞിരിക്കുന്നു. (ബുഖാരി)
****************

ഈ ഹദീസിനെ താങ്കള്‍ എങ്ങനെ കാണുന്നു?
ഇത് താങ്കള്‍ക്കു സ്വീകാര്യമാണോ?
അഥവാ ഖുര്‍ആനില്‍ നിന്ന് ഇങ്ങനെ ഒരായത്ത് നഷ്ടപ്പെട്ടു പോയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഖുര്‍ആന്‍ വിശ്വാസയോഗ്യമാണോ?
ഇത്തരം ഹദീസുകളെ അവലംബിച്ചുകൊണ്ട്, ഖുര്‍ആനിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവര്‍ക്ക് നല്‍കാന്‍ യുക്തിസഹമായ എന്ത് അമ്റുപടിയാണ്‌ താങ്കളുടെ പക്കലുള്ളത്?
****************

'ഖുര്‍ആന്‍ അവതരിപ്പിച്ചത് നാമാണ്‌ നാം തന്നെ അത് സംരക്ഷിക്കുകയും ചെയ്യും' എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
ഖുര്‍ആനില്‍ നിന്ന് ഒരു ആയത്ത് നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഹദീസ് ഈ സൂക്തത്തിന്‌ വിരുദ്ധമാണ്‌. ആയതിനാല്‍ ആ ഹദീസ് വിശ്വാസയോഗ്യമല്ല. -ഇതാണ്‌ എന്റെ അഭിപ്രായം.
****************

ഹദീസ് അല്ലെങ്കില്‍ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥനപ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്‌.
എന്നാല്‍ ഹദീസ് എന്ന പേരില്‍ ഉദ്ധരിക്കപ്പെടുന്നതെന്തും ഒട്ടും വിവേചനം കൂടാതെ സ്വീകരിക്കണം എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. അവ പരിശോധനയ്ക്ക് വിധേയമാക്കപ്പെടണം.
സനദ് (നിവേദക പരമ്പര) പരിശോധിക്കണം. അത് പരിശോധനയുടെ ഒന്നാം ഘട്ടം മാത്രം.
രണ്ടാം ഘട്ടത്തില്‍ മത്‌ന്‌ (ടെക്‌സ്‌റ്റ്) പരിശോധിക്കണം. സനദ് ശരിയായാല്‍ പോലും ചില ഹദീസ് അംഗീകരിക്കാന്‍ കഴിയുകയില്ല. അതിന്റെ മത്‌നിന്‌ തകരാറുണ്ടെങ്കില്‍!
സനദ് പരിശോധനയ്ക്കെന്നപോലെ മത്‌ന്‌ പരിശോധനക്കും പല തലങ്ങളുണ്ട്. ഈ വിഷയം ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്. അതിന്ന് ലോകപ്രശസ്തമായ ഒരു ഗ്രന്‍ഥത്തെ അവലംബിക്കാം.

Dr. മുസ്‌തഫ സബാഈ എഴുതുന്നു:
"നിര്‍മ്മിത ഹദീസുകളുടെ അടയാളങ്ങള്‍ മത്‌നില്‍:
1. ഹദീസിലെ വാചകങ്ങള്‍ ആരോഗ്യകരമാവാതിരിക്കുക. .......... താണ നിലവാരത്തിലുള്ളതോ കെട്ടിക്കുടുക്കുള്ളതോ സാഹിത്യദൃഷ്ടിയില്‍ അരോചകമായിട്ടുള്ളതോ ആയ സംസാരങ്ങള്‍ നബി (സ) യില്‍ നിന്നുണ്ടാവാന്‍ തരമില്ല. ............
2. ആശയം സ്വീകാര്യമല്ലാത്തതായിരിക്കുക. ഇതിന്നു കാരണം പലതാവാം. ചിലപ്പോള്‍ വ്യാഖ്യാനം നല്‍കി ഒപ്പിക്കുവാന്‍ കഴിയാത്ത വിധം പ്രാഥമിക ബുദ്ധിക്ക് എതിരായതുകൊണ്ടായിരിക്കാം..........
ചിലപ്പോള്‍ വിജ്ഞാനങ്ങള്‍ക്കും സ്വഭാവമൂല്യങ്ങള്‍ക്കും എതിരായതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ തന്നിഷ്ടങ്ങള്‍ക്കും തോന്ന്യവാസങ്ങള്‍ക്കും പ്രേരണ നല്‍കുന്നതുകൊണ്ടായിരിക്കാം. ............. അനുഭവത്തിനു വിരുദ്ധമായിരിക്കുക, വൈദ്യശാസ്ത്രത്തിലും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്‍ക്ക് എതിരാവുക, ചരിത്രസത്യത്തിനു നിരക്കാത്തതാവുക, അല്ലാഹുവിന്റെ പരിശുദ്ധതയ്ക്കും മഹത്വത്തിനും യോജിക്കാത്തതാവുക, അല്ലാഹു ഈ ലോകത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാവുക, എന്നിങ്ങനെ പലതും ഇതിന്നു കാരണങ്ങളത്രെ. .................. വേറെ ചിലപ്പോള്‍ ബുദ്ധിമാന്മാരില്‍ നിന്ന് വരാവതല്ലാത്തവിധം താണ നിലവാരത്തിലുള്ളതായിരിക്കുക എന്ന ദോശമായിരിക്കും ഉണ്ടാവുക.
ഇബ്‌നുല്‍ ജൌസീ (റ) പറയുന്നു: "ഒരു വക്താവ് പറഞ്ഞത് എത്ര നന്നായിരിക്കുന്നു? ബുദ്ധികള്‍ക്കു എതിരായതോ മൌലിക തത്വങ്ങള്‍ക്കു വിപരീതമായതോ നഖ്‌ലുകള്‍ക്കു (ഖുര്‍ആനിലും ഹദീസിലും വന്നതിന്നു) വ്യത്യാസമായതോ ആയ എല്ലാ ഹദീസും നിര്‍മ്മിതമാണെന്നറിഞ്ഞു കൊള്ളുക.
റാസീ (റ) യുടെ മഹ്‌സൂല്‍ എന്ന ഗ്രന്‍ഥത്തില്‍ പറയുന്നു: അയഥാര്‍ത്ഥമെന്ന് തോന്നിക്കുകയും വ്യാഖ്യാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ വാര്‍ത്തയും കളവായിരിക്കും. അല്ലെങ്കില്‍ തെറ്റിദ്ധാരണ നീക്കുമാറുള്ളഭാഗം അതില്‍ നിന്ന് നഷ്ടപ്പെട്ടു പോയിട്ടുണ്ടായിരിക്കും. (ബുദ്ധിക്ക് എതിരാവുക എന്നതുകൊണ്ടുള്ള വിവക്ഷ, ബുദ്ധിക്കു അപരിചിതമാവുക എന്നോ അതിന്നു ആശ്ചര്യകരമായി തോന്നുക എന്നോ അല്ലെന്നും ബുദ്ധി അസംഭവ്യമായിക്കാണുന്നതു എന്നാണെന്നും മുമ്പ് പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക).
3. ഖുര്‍ആന്‍ തുറന്ന ഭാഷയില്‍ പ്രസ്താവിച്ചതിനോടു വ്യാഖ്യാനത്തിന്നു പഴുതില്ലാത്ത വിധം എതിരായിരിക്കുക. അല്ലെങ്കില്‍ മുതവാതിറായി (നിരവധി മാര്‍ഗങ്ങളില്‍ കൂടി) വന്ന സുന്നത്തിന്റെ തുറന്ന പ്രസ്താവനക്കു എതിരാവുക. അല്ലെങ്കില്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമായി അറിയപ്പെട്ട പൊതു തത്വങ്ങള്‍ക്കോ പണ്ഡിതന്മാരുടെ ഇജ്‌മാഇന്നോ (ഏകോപിച്ച അഭിപ്രായത്തിന്നോ) വിരുദ്ധമായിരിക്കുക...................
4. നബിയുടെ കാലത്തെ ചരിത്ര യാഥര്‍ത്യങ്ങള്‍ക്കു എതിരായിരിക്കുക. .....................
5. ഹദീസ്, റാവിയുടെ ആശയത്തോട് യോജിച്ചതായിരിക്കുകയും ആ ആശയത്തില്‍ അയാള്‍ പക്ഷവാദ മനഃസ്ഥിതിയുള്ളവനായിരിക്കുകയും ചെയ്യുക.
6. ഹദീസിലെ വിഷയം ജനക്കൂട്ടത്തില്‍ വെച്ച് പരസ്യമായി നടന്നതും ധാരാളമാളുകള്‍ നിവേദനം ചെയ്യാന്‍ അവകാശമുള്ളതും ആയിരുന്നിട്ടും അതിന്ന് യാതൊരു പ്രസിദ്ധിയും ലഭിക്കാതെ ഒരാള്‍ മാത്രം രിവായത്ത് ചെയ്യുക.............
7. തുച്ഛമായ കര്‍മ്മങ്ങള്‍ക്കു വളരെ അതിര്‍ കവിഞ്ഞ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ അല്ലെങ്കില്‍ അവര്‍ക്കു അതി ഭയങ്കരമായ ശിക്ഷകളെക്കുറിച്ച് താക്കീത് നല്ക്കുന്നതോ ആയിരിക്കുക..................."
(101-105 പേജുകളില്‍ നിന്നു ഭാഗികമായി  ഉദ്ധരിച്ചത്, നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും. ഡോ. മുസ്ഥഫ സബാഈ, വിവര്‍ത്തനം: മുഹമ്മദ് അമാനി മൌലവി, പ്രസാധനം KNM പ്രസിദ്ധീകരണ വിഭാഗം)

അഥവാ സനദ് (നിവേദക പരമ്പര) ശരിയായതുകൊണ്ടു മാത്രം ഹദീസ് സ്വീകാര്യമാവില്ല എന്നു തന്നെ.

സൂര്യനും സിംഹാസനവും

Monday, May 7, 2012

ഖുത്‌ബുദ്ദീന്‍ അന്‍സാരി

കെ.കെ. ആലിക്കോയ


ഖുത്‌ബുദ്ദീന്‍ അന്‍സാരി 
ഖുത്‌ബുദ്ദീന്‍ അന്‍സാരി  ഒരു പ്രതീകമാണ്‌.
ഫാഷിസ്റ്റുകള്‍ക്കു മുമ്പില്‍ സ്വന്തം ജീവനു വേണ്ടി യാചിക്കുന്ന നിസ്സഹായതയുടെ പ്രതീകം!

ആ പ്രതീകത്തെ ഒരു ഏകാംഗനാടകത്തില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും? ആരായിരിക്കും തടയാന്‍ വരുക?

ഫോട്ടോഗ്രാഫര്‍ കൂടിയായ ജിതേഷ് ദാമോദരന്‍ ഇങ്ങനെയൊന്ന് നാല്` വേദികളില്‍ അവതരിപ്പിച്ചു. അഞ്ചാമതായി ആലപ്പുഴയിലെ ഒരു സ്കൂള്‍ വാര്‍ഷികത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയതാണ്‌. പക്ഷേ, സ്കൂളിന്‌ നേരെ സംഘ്‌പരിവാര്‍ ഭീഷണി മുഴക്കി. തന്‍മൂലം നാടകം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല.

പത്ത് വര്‍ഷം മുമ്പ്, ഒരിക്കല്‍, ഫാഷിസ്റ്റുകള്‍ ഖുതുബുദ്ദീന്‍ അന്‍സാരിയെ വേട്ടയാടി. ഇപ്പോള്‍ അയാളവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഫാഷിസത്തിന്റെ വിധിയാണത്; ദുര്‍വിധി!

സൂര്യനും സിംഹാസനവും 


കെ.കെ. ആലിക്കോയ

(A FACEBOOK DISCUSSION)

അസ്‌തമിച്ച സൂര്യന്‍ നേരെ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ കീഴില്‍ ചെന്ന് സുജൂദ് ചെയ്യുകയും പിറ്റേന്നും ഉദിക്കാന്‍ അനുവാദം തേടുകയും ചെയ്യുന്നു. ഓരോ ദിവസവും ഇത് ആവര്‍ത്തിക്കുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ അല്ലാഹു കല്‍പ്പിക്കും: 'നീ വന്നിടത്തേക്ക് മടങ്ങുക.' അന്നത് പടിഞ്ഞാറ്‌ ഉദിക്കും. (ബുഖാരി)

സൂര്യന്‍ ഉദിക്കുകയോ അസ്‌തമിക്കുകയോ ചെയ്യുന്നില്ലെന്ന് ഇന്ന് നമുക്കറിയാം. ഭുമിയിലെ നാമുള്ള ഭാഗം സൂര്യന്നഭിമുഖമായി വരുമ്പോള്‍ സൂര്യന്‍ ഉദിച്ചെന്നും മറിച്ചാകുമ്പോള്‍ അസ്‌തമിച്ചെന്നും നാം പറയുന്നു. അഥവാ ഉദയാസ്തമയങ്ങള്‍ വെറും പ്രതിഭാസങ്ങള്‍ മാത്രം‌.

മേല്‍ പറഞ്ഞ ആശയമുള്‍ക്കൊള്ളുന്ന ഹദീസുകള്‍ മുസ്‌ലിമിലുമുണ്ട്. അതിലുള്ളത് ഇപ്രകാരമാണ്‌. 'നീ വന്നിടത്തേക്ക് മടങ്ങുക' എന്ന കല്‍പനയാണ്‌ എല്ലാ ദിവസവും അതിന്‌ കിട്ടിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ്‌ അത് കിഴക്ക് ഉദിക്കുന്നത്.
അവസാനം 'അസ്തമിക്കുന്നിടത്ത് നിന്ന് ഉദിക്കുക' എന്ന കല്‍പന കിട്ടും അന്നാണത് പടിഞ്ഞാറ്‌ ഉദിക്കുക.

'നീ വന്നിടത്തേക്ക് മടങ്ങുക' എന്ന കല്‍പന ദിവസേന കിട്ടുനതാണോ; അതല്ല അവസാനനാള്‍ മാത്രം കിട്ടുന്നതാണോ എന്നതില്‍ ഈ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്.

മനുഷ്യന്റെ ബുദ്ധിക്കും, ശരിയാണെന്ന് ഉറപ്പിക്കാവുന്ന അറിവിനും എതിരാകുന്നതും അതോടൊപ്പം വ്യാഖ്യാനിക്കാന്‍ പഴുതില്ലാത്തതുമായ ഹദീസുകള്‍ വിശ്വാസയോഗ്യമല്ല. അവ്വിധം നബി സംസാരിക്കുകയില്ലെന്നതാണ്‌ കാരണം.

Ajmal Bin Muhammed: ee hadeeth swaheeh anenna kaaryathil samshayamillalo? Sanad swaheehanennu urappulla 1 hadeeth nishethikunnath muzhuvan nabi vajanagaleyum thallunnathinu thullyamalle? Hatheeth sweekarikkunnathinulla manathandam enthanu? Nammude kevala buddhik yojikkalo, atho sanad swaheeh aavalo?

Ali Koya: ഈ ഹദീസുള്‍ക്കൊള്ള ആശയം മനുഷ്യന്റെ സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതാണോ?

Ajmal Bin Muhammed: Illayirikaam. Pakshe, swaheehaya hadees nishethikkappedukayanenkil pinne hadeesukale pramanamanennu parayunnathil arthamilla.

Ali Koya: മനുഷ്യന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യം അല്ലാഹുവിന്റെ റസൂല്‍ പറയുമോ?

Ajmal Bin Muhammed: Allahuvinte rasool (saw) paranju allenkil paranjlla ennu namuk manassilakunnath prasthutha vajanathinte sanad parishothikunnathiloode maathramalle?

Ali Koya: സനദ്* മാത്രം പരിശോധിച്ചാല്‍ മതിയോ? മത്‌ന്**` പരിശോധിക്കേണ്ടതില്ലേ?
(* നിവേദകന്മാരുടെ പരമ്പര.  ** ടെക്സ്റ്റ്)

Ajmal Bin Muhammed: ‎'mathn' parishothikkukayo! Athinartham rasool (saw) chilappol shariyum mattu chilappol thettum parayum ennaville?

Ali Koya: ശരി മാത്രമേ റസൂല്‍ പറയുകയുള്ളു എന്ന ഉറച്ച വിശ്വാസത്തോടെയുള്ള മത്‌ന്` പരിശോധനയെക്കുറിച്ച് എന്ത് പറയുന്നു? അല്ല അത്തരം ഒരു മത്‌ന്` പരിശോധനയും നടത്താമല്ലോ.

Ajmal Bin Muhammed: ‎1 debateinulla arivu enikilla. ee vishayathe kurichu kooduthal padikaan angu prajothanamayi, jazakallahu khairan....

Ali Koya: Dr. മുസ്ഥഫസ്സിബാഇയുടെ 'അസ്സുന്നത്തു വ മകാനതുഹാ ഫി ത്തശ്രീഇല്‍ ഇസ്‌ലാമി'
വായിക്കുക. ഇതിന്ന് അമാനി മൌലവി തയ്യാറാക്കിയ മലയാളവിവര്‍ത്തനം KNM പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും' എന്ന പേരില്‍.

മേല്‍ ചൂണ്ടിക്കാണിച്ചതിനേക്കാള്‍ അപകടം പിടിച്ച ഹദീസുകള്‍ ബുഖാരിയില്‍ വേറെയുമുണ്ട്. അവയില്‍ ചിലത് ബുദ്ധിക്ക് നിരകാത്തവയോ ഖുര്‍ആനും സ്വീകാര്യമായ ഹദീസുകളുമായും പൊരുത്തപ്പെടാത്തവയോ ആണ്‌. അവ സ്വീകരിക്കാന്‍ ഒരു വിശ്വാസിക്ക് സാദ്ധ്യമല്ല.

(ഇത് പറയുമ്പോള്‍ നബി പറഞ്ഞ ചില കാര്യങ്ങള്‍ സ്വീകാര്യമല്ലെന്നാണ്‌ നാം പറയുന്നതെന്ന് ധരിക്കരുത്; മറിച്ച് നബി അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുകയില്ലെന്നാണ്‌ നാം പറയുന്നത്. ആയിശയുടെ വചനങ്ങളില്‍ ഈ ശൈലി കാണാം. മരിച്ചവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ കരഞ്ഞാല്‍ അക്കാരണത്താല്‍ മരിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ആയിശയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒരു മനുഷ്യനും താന്‍ ചെയ്ത കുറ്റമല്ലാതെ വഹിക്കുകയില്ലെന്ന് ആയത്ത് ഉദ്ധരിച്ച് ആയിശ അത് ഖണ്ഡിച്ചിട്ടുണ്ട്.)

* വാദപ്രതിവാദമായി കാണാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്താല്‍ നന്നായിരിക്കും.
* സനദ് ശരിയായതുകൊണ്ടു മാത്രം ഒരു ഹദീസ് സ്വീകാര്യമാവണമെന്നില്ല.


ഹദീസ്: നെല്ലും പതിരും

ഇവന്‍ ഭീകരനല്ല!!



കെ.കെ. ആലിക്കോയ

1979 ഫെബ്രുവരി 13 ന്‌ ജനിച്ച ഈ ഭീകരന്‍ 77 മനുഷ്യരെ കൊല്ലുകയും 151 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2011 ജൂലൈ 22 ന്‌ ഓസ്‌ലോയില്‍ ചേര്‍ന്ന നോര്‍വേ ലേബര്‍ പാര്‍ട്ടി ശിബിരത്തിനു നേരെയായിരുന്നു ആക്രമണം. അവര്‍ ബഹുസ്വരത അംഗീകരിക്കുന്നു എന്നതാണത്രേ ആക്രമണകാരണം. ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഒരു ക്രിസ്ത്യന്‍ ഭീകരനായ ഇയാളെ മനോരോഗിയായി ചിത്രീകരിച്ച് ശിക്ഷയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഇസ്‌ലാമോ ഫോബിയ എന്ന മനോരോഗമാണ്‌ ഇയാളെ ബാധിച്ചിട്ടുള്ളത്. അയാളുടെ പ്രസ്താവനകളില്‍ നിന്നത് വ്യക്തമണ്‌. ആ രോഗം പടിഞ്ഞാറിനെ മൊത്തം ബാധിച്ചതായതിനാല്‍ അവരത് തിരിച്ചറിയുകയില്ലെന്നത് വാസ്തവം. താന്‍ ചെയ്ത കൊടുംകൃത്യങ്ങള്‍ കോടതിയില്‍ ഏറ്റു പറഞ്ഞ ഇയാള്‍ പറയുന്നത് ചെയ്തത് കുറ്റമല്ലെന്നും തനിക്ക് ഖേദമില്ലെന്നുമാണ്‌. ഇയാള്‍ക്ക് ഖേദമുള്ളത് ലേബര്‍ പാര്‍ട്ടിയുടെ പഠനശിബിരത്തില്‍ പങ്കെടുത്ത 564 പേരെ മുഴുവനും കൊല്ലാന്‍ കഴിഞ്ഞില്ലല്ലോ എന്നതില്‍ മാത്രമാണത്രേ. തന്നെയുമല്ല ഇനിയുമിത് ആവര്‍ത്തിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഇയാളെ ഒരു കൊടുംഭീകരനായി പ്രഖ്യാപിച്ച് ശക്തമായ നടപടി കൈക്കൊള്ളാനും ഇയാളുള്‍ക്കൊള്ളുന്ന വിഭാഗത്തിനെതിരെ പ്രചാരണം നടത്താനും മുന്‍കരുതല്‍ നടപടി കൈക്കൊള്ളാനും ആരും തയ്യാറാകുന്നില്ല. ജിഹാദ് വിരുദ്ധ/ ഇസ്‌ലാം വിരുദ്ധ കുരിശുയുദ്ധ പോരാളികളെന്ന നിലയില്‍ സംഘടിപ്പിക്കപ്പെട്ട നൈറ്റ്‌സ് ടെംബ്ലര്‍ (Knights Templar) എന്ന സംഘടനയുടെ സ്ഥപക മെംബറാണ്‌ താനെന്നാണ്‌, ചര്‍ച്ച് ഓഫ് നോര്‍വേ അംഗമായ, ഇയാള്‍ അവകാശപ്പെടുന്നത്.

അസ്സലാമു അലൈക്കും 



കെ.കെ. ആലിക്കോയ

(ഫെയ്‌സ് ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയാണിത്.)

കാന്തപുരം വിഭാഗം തയ്യാറാക്കിയ പാഠപുസ്തകത്തിന്റെ ഒരു പേജാണ്‌ ചിത്രത്തില്‍ കാണുന്നത്. അതിന്റെ അവസാന പാരഗ്രാഫ് ഇങ്ങനെ: 'ഫാസിഖിനോടും മുബ്‌തദിഇനോടും സലാം പറയരുത്. മടക്കുകയുമരുത്. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പോലുള്ള നൂതനാശയക്കാരാണ്‌ മുബ്‌തദിഉകള്‍.'

മുസ്‌ലിം സമുദായത്തിലെ രണ്ടു വിഭാഗത്തോടും അവരെപ്പോലുള്ളവരോടും സലാം പറയരുതെന്ന് പഠിപ്പിക്കുന്ന കാന്തപുരം മാനവികത ഉണര്‍ത്താന്‍ വേണ്ടി  കേരളയാത്ര നടത്തിയിരിക്കുന്നു. സ്വന്തം മതത്തില്‍ പെട്ടവരോടു പോലും മാനവികത പ്രകടിപ്പിക്കാന്‍ കഴിയാത്ത അദ്ദേഹം ആരുടെ മാനവികതയാണ്‌ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്?

ഫാസിഖിനോട് സലാം പറയരുതെന്നും കൂട്ടത്തിലുണ്ടല്ലോ. സമുദായത്തിലെ തെമ്മാടികളോട് സലാം പറയുകയോ മടക്കുകയോ ഇല്ലെന്ന നിലപാട് കാന്തപുരവും കൂട്ടരും എടുത്തിട്ടുണ്ടോ?
സലാം പറയാതെയും മടക്കാതെയും ഇവര്‍ മാറ്റിനിറുത്തിയിട്ടുള്ള ഫാസിഖുകളില്‍ ഏതെല്ലാം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്?

Suseel Kumar P P: അഹ്മദികളോട് സലാം പറയാമോ Ali Koya ക്കാ?

Ali Koya: ഏത് മനുഷ്യനോടും സലാം പറയാം. താങ്കള്‍ക്ക് എന്റെ അസ്സലാമു അലൈക്കും.

Aboobacker Karakunnu: എന്റെയും അസ്സലാമു അലൈകും

Abdul Gafoor Ap: നിങ്ങള്ക്ക് എല്ലാവര്‍ക്കും ദൈവത്തിന്റെ രക്ഷയും സമാദാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് സലാം പറയുന്നതിലൂടെ ചെയ്യുന്നത് .അത് എല്ലാവരോടും പറയാം .അതിനെ കളിയാക്കി പരിഹാസിക്കാത്തവരോടൊക്കെ. സുശീല്‍ കുമാര്‍ സര്‍ താങ്കള്‍ക്കും ദൈവത്തിന്‍റെ രക്ഷയും സമാദാനവും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു അറബിയില്‍ അസ്സലാമു അലൈക്കും

‎Aboobucker Sidheq: Assalamu Ala manithaba'al Hudha..... Nabi palarkum kathayachappol ingineyanu prayokichathu. Alley??. kantha purathinuim Mujahidukalkum ee nilapadundu.

Ali Koya:  നബിയോട് മദീനയിലെ വേദക്കാര്‍ സലാം പറയുകയും നബി മടക്കുകയും ചെയ്യാറുണ്ടായിരുന്നു.

Aboobucker Sidheq: Salam avar cholliyal madakkam. Ennal Angotu salam parayarundo??.Pinney Ividey kanthapuravum Wahabikalum muslingalodun thanney salam chollaruth ennu kalpikunnu!!!(Exept those uder them)

Ali Koya: ചിലരോട് സലാം പറയരുതെന്നതിന്ന് വല്ല തെളിവും ഉണ്ടോ?

Aboobucker Sidheq: Sulaiman nabi Bikees rajnchi(non muslim princess)kku ayacha kathil salam illallo. Pinney Amuslingalode angotu salam parayendathilla ennthinte thelivalley Nabi(SAW) Leadersnu kathayachappol asslamu al manithaba'al Husha ennu ezhuthiyathu??

Ali Koya: മുഹമ്മദ് നബിയും അനുചരന്മാരും മദീനയിലെ അവിശ്വാസികളോട് ഈ വിഷയത്തില്‍ എന്താണ്‌ ചെയ്തത്?
April 28 at 6:27pm · Like

Aboobucker Sidheq: ‎????Amuslinkalodu salam chellyathinte thelivu tharumallo. Amuslinkalku vendi hidayathinnllathey prarthikkan padundo? Marichupoya mushrikkukalku vendi papa mojanathinu pararthikkamo? Padilla ennu nchan manssilakkunnu.

Ali Koya ഒരു കാര്യം അനുവദനീയമാണെന്നത്തിന്ന് തെളിവ് ആവശ്യമില്ല. നിഷിദ്ധമാണെന്ന് പറയാനാണ്‌ തെളിവ് വേണ്ടത്.

Ali Koya ഉസൂലുല്‍ ഫിഖ്‌ഹിന്റെ അംഗീകൃത നിലപാടിതാണ്‌:
"എല്ലാം അനുവദനീയമാണ്‌; നിഷിദ്ധമാണെന്നതിന്ന് തെളിവില്ലാത്തിടത്തോളം."

Ali Koya: നബിയും സഹാബികളും മദീനയിലെ അമുസ്‌ലിംകള്‍ക്ക് സലാം പറയുകയും മടക്കുകയും ചെയ്‌തതിന്ന് ഹദീസുകളില്‍ തെളിവുണ്ട്.

Aboobucker Sidheq: aa Hadeesonnu udharikkamo if Saheeh only.Karanam sathyam athanenkil athu sweekarikkalanallo budhi That is my Style.

Kp Ummer Muttanur: AP yudey theerumanamalla salamparayaruthu ennu nangaludey pazhayakaala pandither edutha theerumanamaanu athu AP murukey pidichu nangalum...
April 30 at 3:38pm · Like

Kp Ummer Muttanur: AP yeyum EK yeyum Kottumala usthadineyum mushrikkukalakkiya ningalkku nangal salam parayilla....

Aboobucker Sidheq: Padithanmarey mushrikkakunnathil Wahabikalum kurachokkey jamaath karum munnilanu.chila andha vishwasangaley ethirkathathil sunnikalum munnilanu.Enthu cheyyan. Ellam kanakka.....

Ali Koya ‎'യഹൂദികള്‍ക്ക്/വേദക്കാര്‍ക്ക് നിങ്ങള്‍ സലാം പറയരുത്. അവര്‍ സലാം പറഞ്ഞാല്‍ മടക്കേണ്ടത് 'അലൈകും'/'വ അലൈകും' എന്ന് മാത്രമാണ്‌'.
എന്ന് ഹദീസുകളില്‍ കാണാം.
ഈ നിര്‍ദ്ദേശം നബി നല്‍കിയതിന്റെ പശ്ചാത്തലം ഹദീസുകളില്‍ നിന്നു തന്നെ മനസ്സിലാക്കാം. മുസ്‌ലിംകാളോട് സലാം പറയുമ്പോള്‍ അവര്‍ പറഞ്ഞിരുന്നത് 'അസ്സാമു അലൈക്കും' എന്നാണ്‌; നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ എന്നര്‍ത്ഥം. വളരെ വേഗത്തില്‍ പറയുമ്പോള്‍ അയാള്‍ ശരിക്കും എന്താണ്‌ പറഞ്ഞതെന്ന് (അസ്സ'ലാ'മു അലൈക്കും/ അസ്സാമു അലൈക്കും) വ്യക്തമാവുകയില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ പ്രവാചകന്‍ നല്‍കിയ നിര്‍ദ്ദേശമാണ്‌ മേല്‍ ഹദീസിലുള്ളത്.

ഹദീസുകളുടെ അക്ഷരങ്ങളേക്കാള്‍ അവയുള്‍ക്കൊള്ളുന്ന ആശയം വ്യക്തമായി ഗ്രഹിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍:

1. നബിയും സഹാബികളും മദീനയിലെ അമുസ്‌ലിംകള്‍ക്ക് സലാം പറയുകയും മടക്കുകയും ചെയ്യാറുണ്ടായിരുന്നു.
2. യഹൂദന്മാരുടെ കുബുദ്ധി ഈ വിഷയത്തിലും പ്രവര്‍ത്തിച്ചു. അവര്‍ 'അസ്സലാമു അലൈകും' (നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ) എന്ന സുന്ദരമായ ആശംസാവാക്യത്തെ വികലമാക്കി 'അസ്സാമു അലൈകും' (നിങ്ങള്‍ക്ക് നാശമുണ്ടാവട്ടെ) എന്നുച്ചരിക്കാണ്‍ തുടങ്ങി.
3. (ഒന്നാം നമ്പറില്‍ പറഞ്ഞതുപോലെ) നബിയും സഹാബികളും അവരോട് സലാം പറയുകയും മടക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഈയൊരു കുതന്ത്രത്തിനുള്ള അവസരം അവര്‍ക്ക് ലഭിക്കുമായിരുന്നില്ല.
4. ഈ കുതന്ത്രപ്രയോഗം തുടങ്ങിയ ശേഷം അതിനെ നേരിടാനുള്ള മറുതന്ത്രം നബി ആവിഷ്‌ക്കരിച്ചു.
5. ഇതിന്റെ ഭാഗമായി അവരോട് സലാം പറയല്‍ നിറുത്തിവെച്ചു. കാരണം മുസ്‌ലിംകള്‍ വേദക്കാരോട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞാല്‍ പോലും അവര്‍ മടക്കുക വ അലൈക്കുമുസ്സാം എന്നായിരിക്കും. അതുകൊണ്ടാവാം പറയല്‍ നിരോധിച്ചത്.
6. മടക്കുന്നിടത്ത് എങ്ങും തൊടാത്ത ഒരു നിലപാട് സ്വീകരിച്ചു. 'വ അലൈക്കും' എന്നതിന്ന് നിങ്ങള്‍ക്കും എന്നാണര്‍ത്ഥം. അതായത് നിങ്ങള്‍ ആശംസിച്ചത് സലാം (സമാധാനം) ആണെങ്കില്‍ നിങ്ങള്‍ക്കും സലാമുണ്ടാകട്ടെ. ഇനി സാം (നാശം) ആണാശംസിച്ചതെങ്കില്‍ അത് നിങ്ങള്‍ക്കും ഉണ്ടാകട്ടെ.
7. സലാം മടക്കല്‍ ഇവിടെയും നിരോധിക്കുന്നില്ല. ആത്മാര്‍ത്ഥമായി സമാധാനം ആശംസിക്കുന്നവര്‍ക്ക് മടക്കുമ്പോള്‍ 'നിങ്ങള്‍ക്കും' എന്ന് പറയുന്നതിന്റെ പൂര്‍ണ്ണാര്‍ത്ഥം ' നിങ്ങള്‍ക്കും സമാധാനം ഉണ്ടാവട്ടെ' എന്നു തന്നെയാണല്ലോ.
8. ചുരുക്കത്തില്‍ ശരിയാംവിധം സലാം പറയുന്നവരോട് സലാം മടക്കുന്നതോ, അവരോട് സലാം പറയുന്നതോ നബി നിരോധിച്ചിട്ടില്ല.
9. ഒരു പ്രത്യേക സാഹചര്യത്തില്‍ നല്‍കപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ സമാന സാഹചര്യങ്ങളില്‍ മാത്രം നടപ്പില്‍ വരുത്തേണ്ടവയാണ്‌.

Aboobucker Sidheq: Ithoru valancha vishadeekaranam ayi.Kruthyatha illa.Oru oppichedukkal mathram.Pothuvayi oru norodham(unconditional) cheyyumbol athalley follow cheyyendathu.Ingineyum orabhiprayam ennu vekkam.

Ali Koya : 1. 'അസ്സാമു' അലൈകും എന്ന് പറഞ്ഞ് മുസ്‌ലിംകളെ വഞ്ചിക്കാനുള്ള അവസരം വേദക്കാര്‍ക്കെങ്ങനെ ലഭിച്ചു?
2. മുസ്‌ലിംകളും വേദക്കാരും തമ്മില്‍ സലാം പറയുകയും മടക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നില്ലെങ്കില്‍ ഈ വിലക്കിന്റെ കാരണമെന്താണ്‌?
3. ഈ ഹദീസ് ഞാന്‍ വിശദീകരിച്ചത് തെറ്റായ, വളഞ്ഞ വഴിയിലാണെങ്കില്‍ ശരിയായ, നേര്‍വഴിയില്‍ താങ്കള്‍ ഒന്ന് വിശദീകരിക്കുമോ?
4. വേദക്കാരോട് സലാം പറയുകയും മടക്കുകയും ചെയ്യുന്ന വിഷയത്തില്‍ നിരുപാധികനിരോധനം നബിയില്‍ നിന്നുദ്ധരിക്കാന്‍ സാധിക്കുമോ?

Aboobucker Sidheq: ‎1. EE prayokam jahiliyya kalathu thanney ulla arabian shailiyanu.2. Mun kalangalilulla pathivu thiruthananu Nabi vannathu. Example Kallukudi stage by stage only banned.3. Quranil 3 step ayi kallukudi nirodichapoley avasana vajakam nabi enthu paranchu athanu Qiyamathu nal varey nilanilkkuka.4. Ncahn tharkichathu salam madakkunna vishayathilalla. Salam angotu chollunna vishayathilanu.

Ali Koya: 'അസ്സാമു അലൈകും' എന്ന് പറഞ്ഞ് യഹൂദന്മാര്‍ സലാമിനെ ദുരുപയോഗം ചെയ്ത ഒരു പ്രത്യേക സാഹചര്യത്തിലല്ലാതെ, അമുസ്‌ലിംകളോട് സലാം പറയുന്നത് നബി പൊതുവായി വിലക്കിയിട്ടുണ്ടോ?

Ashik Bp: മുസ്ലിങ്ങള്‍(സുന്നികള്‍) ബദരീങ്ങളെയും,മുഹിദ്ധീന്‍ ശ്യ്ഖിനെയും സഹായത്തിനു വിളികുന്നവരാണ്.അങ്ങിനെ ചെയ്യുന്നത് ശിര്‍ക്ക്‌ കാന് എന്നാണു മുജാഹിദ്‌,ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ പറയുന്നത്.ഇസ്ലാമില്‍ ശിര്‍ക്ക് ചെയ്യുന്നവന്‍ ഇസ്ലാമിന്റെ പുറത്താണ് (കാഫിര്‍) ,ശിര്‍ക്ക് ചെയ്യുന്നവരെ കൊല്ലല്‍ നിര്‍ബന്തമാണ് .ഈ സുന്നികളെ കൊല്ലാന്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി,മുജാഹിദ് എന്നിവരോട് അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ മേല്‍ ഉണ്ടാവട്ടെ എന്ന് എങ്ങിനെ ഒരു സുന്നിക്ക് പറയാനാകും...നിങ്ങള്ക്ക് അത്ര നിര്‍ബന്ധമാനെല്‍ ഞങ്ങള്‍ പറയാം ,ഒരു കണ്ടീഷന്‍ ഇസ്തിഹാസ നടത്തുന്ന സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നില്ല എന്ന് കേരളത്തിലെ ഏതാണ്കിലും മൂന്നു പത്രത്തില്‍ മുജാഹിദിന്റെയും,ജമാഅത്തെ ഇസ്ലാമിയുടെയും സംസ്ഥാന കമ്മറ്റി ഒരു പ്രസ്താവന നടത്തിയാല്‍ .ഇന്ഷാ അല്ലഹ് അന്ന് മുതല്‍ ഞങ്ങള്‍ സലാം ചൊല്ലി /മടക്കി തുടങ്ങി കൊള്ളാം ...എന്താ പറ്റുമോ.(അല്ലാഹുവിനു വേണ്ടി നിങ്ങള്‍ സ്നേഹിക്കുക .അല്ലാഹുവിനു വേണ്ടി നിങ്ങള്‍ വെറുക്കുക )

Ali Koya: ആശികിന്റെ പ്രസ്താവന സത്യവും അസത്യവും ഇടകലര്‍ന്നതാണ്‌: (വിശദീകരിക്കാം)

ആശിക്: മുസ്ലിങ്ങള്‍(സുന്നികള്‍) ബദരീങ്ങളെയും,മുഹിദ്ധീന്‍ ശ്യ്ഖിനെയും സഹായത്തിനു വിളികുന്നവരാണ്.അങ്ങിനെ ചെയ്യുന്നത് ശിര്‍ക്ക്‌ കാന് എന്നാണു മുജാഹിദ്‌,ജമാഅത്തെ ഇസ്ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ പറയുന്നത്.

= മുസ്‌ലിംകളിലെ ഒരു വിഭാഗം പ്രത്യേകിച്ചും ശിയാക്കള്‍ അങ്ങനെ ചെയ്യുന്നുവെന്നത് ശരിയാണ്‌. സുന്നികളില്‍ പെട്ട ചിലരും അത് ചെയ്യുന്നുണ്ടെങ്കിലും ശിയാക്കളില്‍ നിന്ന് പകര്‍ത്തിയതാണത്.

ആശിക്: ഇസ്ലാമില്‍ ശിര്‍ക്ക് ചെയ്യുന്നവന്‍ ഇസ്ലാമിന്റെ പുറത്താണ് (കാഫിര്‍) ,

= മേല്‍ പറഞ്ഞ രീതിയിലുള്ള ശിര്‍ക്കുകള്‍ ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെ പുറത്ത് പോയതായി സലഫികളിലെ ചില തീവ്രവാദികള്‍ കണക്കാക്കുന്നുണ്ടെങ്കിലും പൊതുവില്‍ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. സുന്നികളോട് നമുക്ക് പറയാനുള്ളത്, നിങ്ങള്‍ ബഹുദൈവവിശ്വാസികളാണ്‌ എന്നല്ല. ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ്‌ സുന്നികള്‍. അതേസമയം ബദ്‌രീങ്ങളെയും മറ്റും വിളിക്കുന്നത്, നമ്മളെല്ലാവരും ഒരു പോലെ അംഗീകരിക്കുന്ന ഏകദൈവസിദ്ധാനത്തിന്‌ വിരുദ്ധമാണ്‌. അതിനാല്‍ അത് വര്‍ജ്ജിക്കണം എന്നാണ്‌. സുന്നികള്‍ ബഹുദൈവവിശ്വാസികളാണെങ്കില്‍ അവരെ നാം തുടര്‍ന്ന് നമസ്‌കരിക്കുകയില്ലല്ലോ.

ആശിക്: ഇന്ഷാ അല്ലഹ് അന്ന് മുതല്‍ ഞങ്ങള്‍ സലാം ചൊല്ലി /മടക്കി തുടങ്ങി കൊള്ളാം ...എന്താ പറ്റുമോ.(അല്ലാഹുവിനു വേണ്ടി നിങ്ങള്‍ സ്നേഹിക്കുക .അല്ലാഹുവിനു വേണ്ടി നിങ്ങള്‍ വെറുക്കുക )

= സലാം ചൊല്ലരുതെന്ന് കാന്തപുരത്തിന്റെ മദ്‌റ്രസാ പാഠപാഠപുസ്തകത്തിലുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ സ്വന്തം ഗ്രൂപ്പുകാരെപ്പോലും അവര്‍ക്ക് കിട്ടിയിട്ടില്ലെന്നതല്ലേ വസ്തുത? എത്ര വേഗം ആ വാദം പിന്‍വലിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക് നല്ലത്. അമുസ്‌ലിംകള്‍ക്കു പോലും സലാം ചൊല്ലുകയോ മടക്കുകയോ ചെയ്യുന്നതിന്ന് ഇസ്‌ലാമില്‍ വിലക്കില്ലെന്നിരിക്കെ മുസ്‌ലിംകളിലെ ഒരു വിഭാഗത്തോട് അത് പാടില്ലെന്ന് പറയുന്നതിലെ അനിസ്‌ലാമികത തിരിച്ചറിയുക. അല്ലാതെ മാനവികതയെ ഉണര്‍ത്താന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും?

ആശിക്: ശിര്‍ക്ക് ചെയ്യുന്നവരെ കൊല്ലല്‍ നിര്‍ബന്തമാണ് .ഈ സുന്നികളെ കൊല്ലാന്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി,മുജാഹിദ് എന്നിവരോട് അല്ലാഹുവിന്റെ രക്ഷ നിങ്ങളുടെ മേല്‍ ഉണ്ടാവട്ടെ എന്ന് എങ്ങിനെ ഒരു സുന്നിക്ക് പറയാനാകും.
= ശിര്‍ക്ക് ചെയ്യുന്നവരെ കൊല്ലല്‍ നിര്‍ബന്ധമാണ്‌ എന്നതുപോലുള്ള വന്‍ നുണകള്‍ ഫെയ്‌സ്‌ബുക്കിലും മറ്റും എഴുതിവിടുന്നതിന്റെ അപകടം മനസ്സിലാക്കാതെ പോകരുത്. ഇസ്‌ലാമില്‍ എവിടെയാണ്‌ അങ്ങനെ ഒരു നിയമമുള്ളത്? സുന്നികളെ കൊല്ലാന്‍ നടക്കുന്നവരാണ്‌ മുജാഹിദുകളും ജമാഅത്തുകാരും എന്നത് മറ്റൊരു നുണയാണ്‌. സുന്നികളും മുജാഹിദുകളും തമ്മില്‍ ചില ഏറ്റുമുട്ടലുകളും കൊലയുമൊക്കെ നടന്നിട്ടുണ്ടാവാം. ഇരു വിഭാഗവും ഇതില്‍ കുറ്റക്കാരാണ്‌. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി സുന്നികളുമായി ഏറ്റുമുട്ടലോ കൊലയോ നടത്തിയിട്ടില്ലല്ലോ. ഏതായാലും, ശിര്‍ക്ക് ചെയ്യുന്ന സുന്നികളെ കൊല്ലണം എന്ന ഒരു കാഴ്ചപ്പാട് മുജാഹിദുകള്‍ക്കും ഉള്ളതായി അറിയുകയില്ല.

ആശിക്: നിങ്ങള്ക്ക് അത്ര നിര്‍ബന്ധമാനെല്‍ ഞങ്ങള്‍ പറയാം ,ഒരു കണ്ടീഷന്‍ ഇസ്തിഹാസ നടത്തുന്ന സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നില്ല എന്ന് കേരളത്തിലെ ഏതാണ്കിലും മൂന്നു പത്രത്തില്‍ മുജാഹിദിന്റെയും,ജമാഅത്തെ ഇസ്ലാമിയുടെയും സംസ്ഥാന കമ്മറ്റി ഒരു പ്രസ്താവന നടത്തിയാല്‍ .

= ഇസ്‌തിഗാസ ശിര്‍ക്കല്ലെന്ന് പറയാന്‍ കഴിയുകയില്ല. സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍ ശിര്‍ക്കാണെന്ന് സമ്മതിച്ചുകൊണ്ടല്ല അവരത് ചെയ്യുന്നത്. അതിനാല്‍ അവര്‍ മുശ്‌രിക്കുകളല്ല. ബഹുദൈവത്വം ഒരു വിശ്വാസപ്രമാണമായി സ്വീകരിച്ചവരെ മാത്രമേ മുശ്‌രിക് എന്ന് വിളിക്കാന്‍ പറ്റുകയുള്ളു. അതുകൊണ്ടാവാം ക്രിസ്ത്യാനികളെ ഖുര്‍ആന്‍ മുശ്‌രിക്കെന്ന് വിളിച്ചിട്ടില്ല. ത്രിത്വം അവരംഗീകരിക്കുണ്ട്. പക്ഷേ വെറും ത്രിത്വമല്ല; ത്രിയേകത്വമാണ്‌ അവരുടെ വിശ്വാസം. മൂന്നും ചേര്‍ന്ന ഒരു ഏകദൈവം.

Aboobucker Sidheq: ????Amuslinkalodu salam chellyathinte thelivu tharumallo. Amuslinkalku vendi hidayathinnllathey prarthikkan padundo? Marichupoya mushrikkukalku vendi papa mojanathinu pararthikkamo? Padilla ennu nchan manssilakkunnu.


Ali Koya:  * നബിയും സഹാബികളും സലാം ചൊല്ലിയത് നേരത്തെ പറഞ്ഞുവല്ലോ. ഇബ്‌റാഹീം നബി തന്റെ പിതാവിനോട് 'സലാമുന്‍ അലൈക' എന്ന് സലാം പറഞ്ഞത് ഖുര്‍ആനില്‍ കാണാം. (19/47)

* അമുസ്‌ലിമായ ഉമര്‍, അബൂജഹല്‍ രണ്ടിലൊരാള്‍ക്ക് ഹിദായത്ത് നല്‍കാന്‍ വേണ്ടി നബി പ്രാര്‍ത്ഥിച്ചിരുന്നില്ലേ? ഹിദായത്തിനു വേണ്ടി പോലും പ്രാര്‍ത്ഥിക്കാന്‍ പറ്റില്ലെന്ന ചിന്ത കുറച്ചു കടുപ്പം തന്നെയാണ്‌ കെട്ടോ. ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടാണോ മാനവികത ഉണര്‍ത്തുന്നത്?

* പിതാവിനു വേണ്ടി പാപമോചനപ്രാര്‍ത്ഥന നടത്താമെന്നും ഇബ്‌റാഹീം നബി പറഞ്ഞിരുന്നു. ദശാബ്‌ദങ്ങളോളം അദ്ദേഹം പിതാവിനും മാതാവിനും വേണ്ടി ഇസ്‌തിഗ്‌ഫാര്‍ നടത്തിയതായും ഖുര്‍ആനില്‍ കാണാം. കഅ്‌ബഃ നിര്‍മ്മാണത്തിനു ശേഷം നടത്തിയ പ്രാര്‍ത്ഥനയിലും അതുണ്ട്. (14/41) പിതാവ് മരണപ്പെട്ടതിന്നു ശേഷം ഇസ്‌തിഗ്‌ഫാര്‍ നടത്തിയിരുന്നില്ല. പിതാവ് അല്ലാഹുവിന്റെ ശത്രു തന്നെയാണെന്ന് ബോദ്ധ്യം വന്നതോടെ ആ പ്രാര്‍ത്ഥന നിറുതിയെന്ന് ഖുര്‍ആന്‍ (9/114) പറയുന്നു. അങ്ങനെ ചെയ്യുന്നത് പിന്നീട് ഖുര്‍ആന്‍ വിലക്കിയിട്ടുമുണ്ട്. (9/113)

* ഇബ്‌റാഹീമില്‍ ഉത്തമ മാതൃകയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, ഖുര്‍ആന്‍. എന്നാല്‍ ഒരു കാര്യത്തില്‍ മാതൃകയില്ലെന്നും സൂചിപ്പിച്ചിരിക്കുന്നു. പിതാവിന്‌ ഇസ്‌തിഗ്‌ഫാര്‍ ചെയ്തതാണത്. (60/4) സലാം പറഞ്ഞതില്‍ മാതൃക ഇല്ലെന്ന് പറഞ്ഞിട്ടില്ല. ഹിദായത്ത് ലഭിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് സലാം പറയുമ്പോള്‍ അതിന്റെ ഏറ്റവും അനുയോജ്യമായ അര്‍ത്ഥം അയാള്‍ക്ക് ഹിദായത്ത് ലഭിക്കണേ എന്നല്ലേ? ഹിദായത്തില്ലാതെ എങ്ങനെയാണ്‌ യഥാര്‍ത്ഥ 'സലാം' ലഭിക്കുക? ആ ഉദ്ദേശത്തോടെയെങ്കിലും എല്ലാവര്‍ക്കും സലാം പറയുക. സലാം വ്യാപിപ്പിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കും.

ജലസംഭരണം

കെ.കെ. ആലിക്കോയ


മഴക്കാലം വരുകയാണ്‌. അതിനാല്‍ ജലം സംഭരിക്കുന്നതിനെക്കുറിച്ച് കാര്യമായിട്ട് ആലോചിക്കേണ്ട സമയമാണിത്. 5000 അല്ലെങ്കില്‍ 10000 ലിറ്റര്‍ ശേഷിയുള്ള ഒരു ടാങ്ക് വാങ്ങി അതില്‍ മഴവെള്ളം ശേഖരിച്ചു വെച്ച് വേനലില്‍ ഉപയോഗിക്കാം എന്നത് പമ്പരവിഡ്ഢിത്തമാണ്‌. ആ വെള്ളം വിസര്‍ജ്ജനാനന്തര ശുചീകരണത്തിനുപയോഗിക്കാന്‍ പോലും നമ്മുടെ വൃത്തിബോധം അനുവദിക്കുന്നില്ല. കോടികളാണ്‌ ആ വകയില്‍ കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത്. ഇത് സ്ഥാപിക്കാത്ത വീടുകള്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നമ്പര്‍ നല്‍കുകയില്ലെന്നു പോലും നേരത്തെ കേട്ടിരുന്നു. ഇപ്പോള്‍ എന്തായെന്നറിയുകയില്ല. ഏതായാലും കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണത്. ഏതു 'വിദഗ്ദ'ന്റെ തിരുമണ്ടയിലാണാവോ ഈയൊരു മഹാ വെളിപാടുദിച്ചത്?

മറിച്ച്, ജലം മണ്ണില്‍ ആഴ്‌ന്നിറങ്ങനാവശ്യമായ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്. അതാണ്‌ ബുദ്ധി. നമ്മുടെ കിണറിനോട് വളരെ അടുത്തല്ലാത്ത വിധം 10 അടി ആഴത്തില്‍ ഒരു കുഴിയെടുക്കുക. കല്ലുപയോഗിച്ച് ഉള്‍ഭാഗം കെട്ടുകയോ റിംഗിടുകയോ  ചെയ്യാം. സ്ലാബോ മറ്റോ ഇട്ട് കുഴി മൂടൂന്നതും നല്ലതാണ്‌. വീടിന്മേല്‍ നിന്നു വീഴുന്ന വെള്ളം ഒരു പാത്തി വഴി ആ കുഴിയില്‍ എത്തിക്കുക. മുറ്റത്ത് വീഴുന്ന വെള്ളവും എളുപ്പം സംഭരിക്കാവുന്നതാണ്‌. 100 ചതുരശ്ര മീറ്റര്‍ സ്ഥലത്തു നിന്ന് ശരാശരി  3 ലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം സംഭരിക്കന്‍ സാധിക്കും. കേരളം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞാണിരിക്കുന്നത്. അതിനാല്‍ മഴപെയ്ത ഉടനെ വെള്ളം ഭൂരിഭാഗവും ഒഴുകി അറബിക്കടലിലെത്തും എന്നൊക്കെ വിലപിക്കുന്നത് മതിയാക്കുക. നമ്മുടെ മുറ്റത്ത് വീഴുന്ന വെള്ളം എങ്ങോട്ടൊഴുകണമെന്ന് നമുക്ക് തീരുമാനിക്കാം.

സ്ത്രീകള്‍ക്കുള്ള വാതില്‍ ഇനിയും തുറന്നിട്ടില്ല

കെ.കെ. ആലിക്കോയ

സ്ത്രീകള്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ശഠിക്കുന്നവരാണല്ലോ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം മുസ്‌ലിംകളും. ഇവരുടെ ചില പള്ളികളില്‍ ഈയിടെയായി യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കാര സൌകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കും ജുമുഅയിലോ ജമാഅത്തില്‍ പങ്കെടുക്കാനുള്ള സൌകര്യമോ അനുവാദമോ ഉണ്ടായിരിക്കുകയില്ല.


ഈയിടെ വയനാട്ടിലൂടെ സഞ്ചരിച്ച, സ്ത്രീകളുള്‍ക്കൊള്ളുന്ന ഒരു യാത്രാസംഘം നമസ്‌കരിക്കാന്‍ വേണ്ടി ഒരു പള്ളിയില്‍ ചെന്നു. "യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ സൌകര്യമുണ്ട്" എന്ന ബോഡ് കണ്ടിട്ടാണ്‌ അങ്ങോട്ട് ചെന്നത്. പക്ഷേ റൂം പൂട്ടിയിരിക്കുന്നു. കാരണം, ദിവസം വെള്ളിയും നേരം മദ്ധ്യാഹ്നവുമായിരുന്നു. സ്ത്രീകള്‍ അവരുടെ റൂമില്‍ ളുഹ്‌റ്‌ നമസ്‌കരിക്കാന്‍ അനുവാദം ചോദിച്ചിട്ടും ലഭിച്ചില്ല. അവസാനം സ്ത്രീകളെ റോഡരുകില്‍ നിറുത്തിയിട്ട വാഹനത്തിലിരുത്തിയിട്ട് സംഘത്തിലെ പുരുഷന്മാര്‍ ജുമുഅയില്‍ പങ്കെടുത്തു.


വേറെ ഒരനുഭവം: ഒരു പള്ളിയില്‍ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള റൂമുണ്ട്. എന്നാല്‍ അത് എപ്പോഴും ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരിക്കും. അവിടെ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ കഴിയണമെങ്കില്‍, ഇതിന്റെ 'രഹസ്യ'മറിയാവുന്ന  പുരുഷന്മാരാരെങ്കിലും സ്ഥലത്തുണ്ടാവുകയും അവര്‍ ഉള്ളില്‍ നിന്ന് വാതില്‍ തുറന്നു കൊടുക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ നമസ്‌കാരസൌകര്യം തേടിയെത്തുന്ന സ്ത്രീകള്‍ ആ പള്ളിയെ പലതവണ തവാഫ് ചെയ്ത് തിരിച്ചു പോരേണ്ടി വരും. ആ പള്ളിയിലെ മറ്റൊരു നിബന്ധന സ്ത്രീകള്‍ അകത്തു കടന്നാല്‍ ഉടനെ വാതില്‍ കുറ്റിയിടണമെന്നതാണ്‌.


മറ്റൊരു പള്ളിയില്‍ ഒരു പാറാവിനെ നിറുത്തിയിട്ടുണ്ട്. നമസ്‌കരിക്കാന്‍ വരുന്ന സ്ത്രീ, യാത്രക്കാരി തന്നെയാണോ എന്ന് ഉറപ്പാക്കിയിട്ടേ അയാള്‍ വാതില്‍ തുറക്കുകയുള്ളു.
അഥവാ സ്ത്രീകള്‍ക്കുള്ള വാതില്‍ ഇനിയും തുറന്നിട്ടില്ല.