Monday, May 7, 2012

ഇവന്‍ ഭീകരനല്ല!!



കെ.കെ. ആലിക്കോയ

1979 ഫെബ്രുവരി 13 ന്‌ ജനിച്ച ഈ ഭീകരന്‍ 77 മനുഷ്യരെ കൊല്ലുകയും 151 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. 2011 ജൂലൈ 22 ന്‌ ഓസ്‌ലോയില്‍ ചേര്‍ന്ന നോര്‍വേ ലേബര്‍ പാര്‍ട്ടി ശിബിരത്തിനു നേരെയായിരുന്നു ആക്രമണം. അവര്‍ ബഹുസ്വരത അംഗീകരിക്കുന്നു എന്നതാണത്രേ ആക്രമണകാരണം. ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഒരു ക്രിസ്ത്യന്‍ ഭീകരനായ ഇയാളെ മനോരോഗിയായി ചിത്രീകരിച്ച് ശിക്ഷയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഇസ്‌ലാമോ ഫോബിയ എന്ന മനോരോഗമാണ്‌ ഇയാളെ ബാധിച്ചിട്ടുള്ളത്. അയാളുടെ പ്രസ്താവനകളില്‍ നിന്നത് വ്യക്തമണ്‌. ആ രോഗം പടിഞ്ഞാറിനെ മൊത്തം ബാധിച്ചതായതിനാല്‍ അവരത് തിരിച്ചറിയുകയില്ലെന്നത് വാസ്തവം. താന്‍ ചെയ്ത കൊടുംകൃത്യങ്ങള്‍ കോടതിയില്‍ ഏറ്റു പറഞ്ഞ ഇയാള്‍ പറയുന്നത് ചെയ്തത് കുറ്റമല്ലെന്നും തനിക്ക് ഖേദമില്ലെന്നുമാണ്‌. ഇയാള്‍ക്ക് ഖേദമുള്ളത് ലേബര്‍ പാര്‍ട്ടിയുടെ പഠനശിബിരത്തില്‍ പങ്കെടുത്ത 564 പേരെ മുഴുവനും കൊല്ലാന്‍ കഴിഞ്ഞില്ലല്ലോ എന്നതില്‍ മാത്രമാണത്രേ. തന്നെയുമല്ല ഇനിയുമിത് ആവര്‍ത്തിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഇയാളെ ഒരു കൊടുംഭീകരനായി പ്രഖ്യാപിച്ച് ശക്തമായ നടപടി കൈക്കൊള്ളാനും ഇയാളുള്‍ക്കൊള്ളുന്ന വിഭാഗത്തിനെതിരെ പ്രചാരണം നടത്താനും മുന്‍കരുതല്‍ നടപടി കൈക്കൊള്ളാനും ആരും തയ്യാറാകുന്നില്ല. ജിഹാദ് വിരുദ്ധ/ ഇസ്‌ലാം വിരുദ്ധ കുരിശുയുദ്ധ പോരാളികളെന്ന നിലയില്‍ സംഘടിപ്പിക്കപ്പെട്ട നൈറ്റ്‌സ് ടെംബ്ലര്‍ (Knights Templar) എന്ന സംഘടനയുടെ സ്ഥപക മെംബറാണ്‌ താനെന്നാണ്‌, ചര്‍ച്ച് ഓഫ് നോര്‍വേ അംഗമായ, ഇയാള്‍ അവകാശപ്പെടുന്നത്.

4 comments:

  1. Subi Samad wites: brevikine poleyullavare manorogiyakkan maadhyamangalk entha thalparyam.athu valla muslim aayirunnuvenkil aagola bheekara virudhatha ilakimariyumayirunnu..

    ReplyDelete
  2. നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  3. ശരിക്കും ആരാ ഭീകരന്‍ ...???

    ReplyDelete
  4. മാധ്യമങ്ങള്‍ പല കാര്യങ്ങളിലും വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഒരു മുന്‍ധാരണയുള്ളവരാന്. ആ മുന്‍ധാരണ എപ്പോഴും ഇസ്ലാമിന് എതിരെയാവണമെന്ന കാര്യത്തില്‍ അവര്‍ക്ക് തര്‍ക്കമില്ല.

    ReplyDelete