Monday, May 7, 2012

സൂര്യനും സിംഹാസനവും 


കെ.കെ. ആലിക്കോയ

(A FACEBOOK DISCUSSION)

അസ്‌തമിച്ച സൂര്യന്‍ നേരെ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ കീഴില്‍ ചെന്ന് സുജൂദ് ചെയ്യുകയും പിറ്റേന്നും ഉദിക്കാന്‍ അനുവാദം തേടുകയും ചെയ്യുന്നു. ഓരോ ദിവസവും ഇത് ആവര്‍ത്തിക്കുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ അല്ലാഹു കല്‍പ്പിക്കും: 'നീ വന്നിടത്തേക്ക് മടങ്ങുക.' അന്നത് പടിഞ്ഞാറ്‌ ഉദിക്കും. (ബുഖാരി)

സൂര്യന്‍ ഉദിക്കുകയോ അസ്‌തമിക്കുകയോ ചെയ്യുന്നില്ലെന്ന് ഇന്ന് നമുക്കറിയാം. ഭുമിയിലെ നാമുള്ള ഭാഗം സൂര്യന്നഭിമുഖമായി വരുമ്പോള്‍ സൂര്യന്‍ ഉദിച്ചെന്നും മറിച്ചാകുമ്പോള്‍ അസ്‌തമിച്ചെന്നും നാം പറയുന്നു. അഥവാ ഉദയാസ്തമയങ്ങള്‍ വെറും പ്രതിഭാസങ്ങള്‍ മാത്രം‌.

മേല്‍ പറഞ്ഞ ആശയമുള്‍ക്കൊള്ളുന്ന ഹദീസുകള്‍ മുസ്‌ലിമിലുമുണ്ട്. അതിലുള്ളത് ഇപ്രകാരമാണ്‌. 'നീ വന്നിടത്തേക്ക് മടങ്ങുക' എന്ന കല്‍പനയാണ്‌ എല്ലാ ദിവസവും അതിന്‌ കിട്ടിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ്‌ അത് കിഴക്ക് ഉദിക്കുന്നത്.
അവസാനം 'അസ്തമിക്കുന്നിടത്ത് നിന്ന് ഉദിക്കുക' എന്ന കല്‍പന കിട്ടും അന്നാണത് പടിഞ്ഞാറ്‌ ഉദിക്കുക.

'നീ വന്നിടത്തേക്ക് മടങ്ങുക' എന്ന കല്‍പന ദിവസേന കിട്ടുനതാണോ; അതല്ല അവസാനനാള്‍ മാത്രം കിട്ടുന്നതാണോ എന്നതില്‍ ഈ റിപ്പോര്‍ട്ടുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്.

മനുഷ്യന്റെ ബുദ്ധിക്കും, ശരിയാണെന്ന് ഉറപ്പിക്കാവുന്ന അറിവിനും എതിരാകുന്നതും അതോടൊപ്പം വ്യാഖ്യാനിക്കാന്‍ പഴുതില്ലാത്തതുമായ ഹദീസുകള്‍ വിശ്വാസയോഗ്യമല്ല. അവ്വിധം നബി സംസാരിക്കുകയില്ലെന്നതാണ്‌ കാരണം.

Ajmal Bin Muhammed: ee hadeeth swaheeh anenna kaaryathil samshayamillalo? Sanad swaheehanennu urappulla 1 hadeeth nishethikunnath muzhuvan nabi vajanagaleyum thallunnathinu thullyamalle? Hatheeth sweekarikkunnathinulla manathandam enthanu? Nammude kevala buddhik yojikkalo, atho sanad swaheeh aavalo?

Ali Koya: ഈ ഹദീസുള്‍ക്കൊള്ള ആശയം മനുഷ്യന്റെ സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതാണോ?

Ajmal Bin Muhammed: Illayirikaam. Pakshe, swaheehaya hadees nishethikkappedukayanenkil pinne hadeesukale pramanamanennu parayunnathil arthamilla.

Ali Koya: മനുഷ്യന്റെ സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യം അല്ലാഹുവിന്റെ റസൂല്‍ പറയുമോ?

Ajmal Bin Muhammed: Allahuvinte rasool (saw) paranju allenkil paranjlla ennu namuk manassilakunnath prasthutha vajanathinte sanad parishothikunnathiloode maathramalle?

Ali Koya: സനദ്* മാത്രം പരിശോധിച്ചാല്‍ മതിയോ? മത്‌ന്**` പരിശോധിക്കേണ്ടതില്ലേ?
(* നിവേദകന്മാരുടെ പരമ്പര.  ** ടെക്സ്റ്റ്)

Ajmal Bin Muhammed: ‎'mathn' parishothikkukayo! Athinartham rasool (saw) chilappol shariyum mattu chilappol thettum parayum ennaville?

Ali Koya: ശരി മാത്രമേ റസൂല്‍ പറയുകയുള്ളു എന്ന ഉറച്ച വിശ്വാസത്തോടെയുള്ള മത്‌ന്` പരിശോധനയെക്കുറിച്ച് എന്ത് പറയുന്നു? അല്ല അത്തരം ഒരു മത്‌ന്` പരിശോധനയും നടത്താമല്ലോ.

Ajmal Bin Muhammed: ‎1 debateinulla arivu enikilla. ee vishayathe kurichu kooduthal padikaan angu prajothanamayi, jazakallahu khairan....

Ali Koya: Dr. മുസ്ഥഫസ്സിബാഇയുടെ 'അസ്സുന്നത്തു വ മകാനതുഹാ ഫി ത്തശ്രീഇല്‍ ഇസ്‌ലാമി'
വായിക്കുക. ഇതിന്ന് അമാനി മൌലവി തയ്യാറാക്കിയ മലയാളവിവര്‍ത്തനം KNM പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും' എന്ന പേരില്‍.

മേല്‍ ചൂണ്ടിക്കാണിച്ചതിനേക്കാള്‍ അപകടം പിടിച്ച ഹദീസുകള്‍ ബുഖാരിയില്‍ വേറെയുമുണ്ട്. അവയില്‍ ചിലത് ബുദ്ധിക്ക് നിരകാത്തവയോ ഖുര്‍ആനും സ്വീകാര്യമായ ഹദീസുകളുമായും പൊരുത്തപ്പെടാത്തവയോ ആണ്‌. അവ സ്വീകരിക്കാന്‍ ഒരു വിശ്വാസിക്ക് സാദ്ധ്യമല്ല.

(ഇത് പറയുമ്പോള്‍ നബി പറഞ്ഞ ചില കാര്യങ്ങള്‍ സ്വീകാര്യമല്ലെന്നാണ്‌ നാം പറയുന്നതെന്ന് ധരിക്കരുത്; മറിച്ച് നബി അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുകയില്ലെന്നാണ്‌ നാം പറയുന്നത്. ആയിശയുടെ വചനങ്ങളില്‍ ഈ ശൈലി കാണാം. മരിച്ചവര്‍ക്കു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ കരഞ്ഞാല്‍ അക്കാരണത്താല്‍ മരിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ആയിശയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒരു മനുഷ്യനും താന്‍ ചെയ്ത കുറ്റമല്ലാതെ വഹിക്കുകയില്ലെന്ന് ആയത്ത് ഉദ്ധരിച്ച് ആയിശ അത് ഖണ്ഡിച്ചിട്ടുണ്ട്.)

* വാദപ്രതിവാദമായി കാണാതെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്താല്‍ നന്നായിരിക്കും.
* സനദ് ശരിയായതുകൊണ്ടു മാത്രം ഒരു ഹദീസ് സ്വീകാര്യമാവണമെന്നില്ല.


ഹദീസ്: നെല്ലും പതിരും

2 comments:

  1. നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  2. ഹദീസ് അല്ലെങ്കില്‍ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥനപ്രമാണങ്ങളില്‍ രണ്ടാം സ്ഥനത്തുള്ളതാണ്‌.
    എന്നാല്‍ ഹദീസ് എന്ന പേരില്‍ ഉദ്ധരിക്കപ്പെടുന്നതെന്തും ഒട്ടും വിവേചനം കൂടാതെ സ്വീകരിക്കണം എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. അവ പരിശോധനയ്ക്ക് വിധേയമാക്കപ്പെടണം.
    സനദ് പരിശോധിക്കണം. അത് പരിശോധനയുടെ ഒന്നാം ഘട്ടം മാത്രം.
    രണ്ടാം ഘട്ടത്തില്‍ മത്‌ന്‌ (ടെക്‌സ്‌റ്റ്) പരിശോധിക്കണം. സനദ് ശരിയായാല്‍ പോലും ചില ഹദീസ് അംഗീകരിക്കാന്‍ കഴിയുകയില്ല. അതിന്റെ മത്‌നിന്‌ തകരാറുണ്ടെങ്കില്‍!
    സനദ് പരിശോധനയ്ക്കെന്നപോലെ മത്‌ന്‌ പരിശോധനക്കും പല തലങ്ങളുണ്ട്.

    മുസ്‌തഫ സബാഈ എഴുതുന്നു:
    "നിര്‍മ്മിത ഹദീസുകളുടെ അടയാളങ്ങള്‍ മത്‌നില്‍:
    1. ഹദീസിലെ വാചകങ്ങള്‍ ആരോഗ്യകരമാവാതിരിക്കുക. .......... താണ നിലവാരത്തിലുള്ളതോ കെട്ടിക്കുടുക്കുള്ളതോ സാഹിത്യദൃഷ്ടിയില്‍ അരോചകമായിട്ടുള്ളതോ ആയ സംസാരങ്ങള്‍ നബി (സ) യില്‍ നിന്നുണ്ടാവാന്‍ തരമില്ല. ............
    2. ആശയം സ്വീകാര്യമല്ലാത്തതായിരിക്കുക. ഇതിന്നു കാരണം പലതാവാം. ചിലപ്പോള്‍ വ്യാഖ്യാനം നല്‍കി ഒപ്പിക്കുവാന്‍ കഴിയാത്ത വിധം പ്രാഥമിക ബുദ്ധിക്ക് എതിരായതുകൊണ്ടായിരിക്കാം..........
    ചിലപ്പോള്‍ വിജ്ഞാനങ്ങള്‍ക്കും സ്വഭാവമൂല്യങ്ങള്‍ക്കും എതിരായതുകൊണ്ടായിരിക്കാം. അല്ലെങ്കില്‍ തന്നിഷ്ടങ്ങള്‍ക്കും തോന്ന്യവാസങ്ങള്‍ക്കും പ്രേരണ നല്‍കുന്നതുകൊണ്ടായിരിക്കാം. ............. അനുഭവത്തിനു വിരുദ്ധമായിരിക്കുക, വൈദ്യശാസ്ത്രത്തിലും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള തത്വങ്ങള്‍ക്ക് എതിരാവുക, ചരിത്രസത്യത്തിനു നിരക്കാത്തതാവുക, അല്ലാഹുവിന്റെ പരിശുദ്ധതയ്ക്കും മഹത്വത്തിനും യോജിക്കാത്തതാവുക, അല്ലാഹു ഈ ലോകത്ത് നടപ്പില്‍ വരുത്തിയിട്ടുള്ള നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാവുക, എന്നിങ്ങനെ പലതും ഇതിന്നു കാരണങ്ങളത്രെ. .................. വേറെ ചിലപ്പോള്‍ ബുദ്ധിമാന്മാരില്‍ നിന്ന് വരാവതല്ലാത്തവിധം താണ നിലവാരത്തിലുള്ളതായിരിക്കുക എന്ന ദോശമായിരിക്കും ഉണ്ടാവുക.
    ഇബ്‌നുല്‍ ജൌസീ (റ) പറയുന്നു: "ഒരു വക്താവ് പറഞ്ഞത് എത്ര നന്നായിരിക്കുന്നു? ബുദ്ധികള്‍ക്കു എതിരായതോ മൌലിക തത്വങ്ങള്‍ക്കു വിപരീതമായതോ നഖ്‌ലുകള്‍ക്കു (ഖുര്‍ആനിലും ഹദീസിലും വന്നതിന്നു) വ്യത്യാസമായതോ ആയ എല്ലാ ഹദീസും നിര്‍മ്മിതമാണെന്നറിഞ്ഞു കൊള്ളുക.
    റാസീ (റ) യുടെ മഹ്‌സൂല്‍ എന്ന ഗ്രന്‍ഥത്തില്‍ പറയുന്നു: അയഥാര്‍ത്ഥമെന്ന് തോന്നിക്കുകയും വ്യാഖ്യാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ വാര്‍ത്തയും കളവായിരിക്കും. അല്ലെങ്കില്‍ തെറ്റിദ്ധാരണ നീക്കുമാറുള്ളഭാഗം അതില്‍ നിന്ന് നഷ്ടപ്പെട്ടു പോയിട്ടുണ്ടായിരിക്കും. (ബുദ്ധിക്ക് എതിരാവുക എന്നതുകൊണ്ടുള്ള വിവക്ഷ, ബുദ്ധിക്കു അപരിചിതമാവുക എന്നോ അതിന്നു ആശ്ചര്യകരമായി തോന്നുക എന്നോ അല്ലെന്നും ബുദ്ധി അസംഭവ്യമായിക്കാണുന്നതു എന്നാണെന്നും മുമ്പ് പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക).
    3. ഖുര്‍ആന്‍ തുറന്ന ഭാഷയില്‍ പ്രസ്താവിച്ചതിനോടു വ്യാഖ്യാനത്തിന്നു പഴുതില്ലാത്ത വിധം എതിരായിരിക്കുക. അല്ലെങ്കില്‍ മുതവാതിറായി (നിരവധി മാര്‍ഗങ്ങളില്‍ കൂടി) വന്ന സുന്നത്തിന്റെ തുറന്ന പ്രസ്താവനക്കു എതിരാവുക. അല്ലെങ്കില്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമായി അറിയപ്പെട്ട പൊതു തത്വങ്ങള്‍ക്കോ പണ്ഡിതന്മാരുടെ ഇജ്‌മാഇന്നോ (ഏകോപിച്ച അഭിപ്രായത്തിന്നോ) വിരുദ്ധമായിരിക്കുക.
    ..................
    4. നബിയുടെ കാലത്തെ ചരിത്ര യാഥര്‍ത്യങ്ങള്‍ക്കു എതിരായിരിക്കുക. .....................
    5. ഹദീസ്, റാവിയുടെ ആശയത്തോട് യോജിച്ചതായിരിക്കുകയും ആ ആശയത്തില്‍ അയാള്‍ പക്ഷവാദ മനഃസ്ഥിതിയുള്ളവനായിരിക്കുകയും ചെയ്യുക.
    6. ഹദീസിലെ വിഷയം ജനക്കൂട്ടത്തില്‍ വെച്ച് പരസ്യമായി നടന്നതും ധാരാളമാളുകള്‍ നിവേദനം ചെയ്യാന്‍ അവകാശമുള്ളതും ആയിരുന്നിട്ടും അതിന്ന് യാതൊരു പ്രസിദ്ധിയും ലഭിക്കാതെ ഒരാള്‍ മാത്രം രിവായത്ത് ചെയ്യുക.............
    7. തുച്ഛമായ കര്‍മ്മങ്ങള്‍ക്കു വളരെ അതിര്‍ കവിഞ്ഞ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ അല്ലെങ്കില്‍ അവര്‍ക്കു അതി ഭയങ്കരമായ ശിക്ഷകളെക്കുറിച്ച് താക്കീത് നല്ക്കുന്നതോ ആയിരിക്കുക. .................."
    (പേജ് 101-105, നബിചര്യയും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാനവും. ഡോ. മുസ്ഥഫ സബാഈ, വിവര്‍ത്തനം: മുഹമ്മദ് അമാനി മൌലവി, പ്രസാധനം KNM)

    അഥവാ സനദ് ശരിയായതുകൊണ്ടു മാത്രം ഹദീസ് സ്വീകാര്യമാവില്ല എന്നു തന്നെ.

    ReplyDelete