Wednesday, August 1, 2012

റസൂലുല്ലാഹി അദ്‌നാന്‍ (സ)?


കെ.കെ. ആലിക്കോയ

അന്ത്യനാളിന്റെ മുമ്പായി വരുമെന്ന് ഹദീസുകളില്‍ പ്രവചിക്കപ്പെട്ട ഇമാം മഹ്‌ദിയുടെ പേര്‌ നബിയുടെ പേരായിരികുമെന്നും ചില ഹദീസുകളിലുണ്ടല്ലോ. എന്നാല്‍ മഹ്‌ദി വേശം കെട്ടുന്ന -സ്വയം വാദിക്കുകയില്ല, മറ്റുള്ളവര്‍ വാദിക്കും- ഹാറൂന്‍ യഹ്‌യാക്ക് അയാളുടെ പേരൊരു തടസ്സമാണ്‌. അദ്‌നാന്‍ ഒക്‌താര്‍ എന്നാണ്‌ പേര്‌.

ഈ തടസ്സം നീക്കാന്‍ രണ്ടു തരം ശ്രമങ്ങള്‍ നടക്കുന്നു. ഒന്ന് മുഹമ്മദ് നബിക്ക് അദ്‌നാന്‍ എന്നുകൂടി പേരുണ്ടായിരുന്നു എന്ന് വാദിക്കുക. ഇത് വിജയിക്കാതെ പോകുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ കൂട്ടത്തില്‍ മറ്റൊരു ശ്രമം കൂടി നടത്തുന്നുണ്ട്.

ഹാറൂന്‍ യഹ്‌യക്ക് മുഹമ്മദ് എന്നുകൂടി പേരുണ്ടെന്ന് വരുത്തുക. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പറയുന്നത് ഹാറൂന്‍ യഹ്‌യയെ അദ്ദേഹത്തെ വല്ലാതെ സ്നേഹിക്കുന്ന ഒരാള്‍ മുഹമ്മദ് എന്ന് വിളിച്ചപ്പോള്‍ അദ്ദേഹമത് നിഷേധിച്ചിട്ടില്ലെന്ന്. പോരേ തെളിവ്?

എന്തും വിശ്വസിക്കാന്‍ കുറെ മരത്തലയന്മാര്‍ കൂടെയുള്ളവര്‍ക്ക് എന്താ ജല്പിച്ചുകൂടാത്തത്?

No comments:

Post a Comment