Saturday, August 18, 2012

സൂര്യനും ചന്ദ്രനും രണ്ട് ന്യായമോ?

കെ.കെ. ആലിക്കോയ


പാകിസ്‌താന്റെ വടക്കുപടിഞ്ഞാര്‍ ഭാഗത്തുള്ള നോര്‍ത്ത് വസീരിസ്താനിലെ മീര്‍ അലി ജില്ലയില്‍ ആഗസ്‌ത് 17 വെള്ളിയാഴ്‌ച ഹിലാല്‍ കണ്ടതായി ആറു പേര്‍ അവകാശപ്പെടുകയും അത് പ്രാദേശിക ഉലമാ സമിതി അംഗീകരിക്കുകയും ശനിയാഴ്‌ച ഈദുല്‍ ഫിത്വ്‌റ്‌ ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ഒരു വാര്‍ത്തയുണ്ട്. സാധാരണ ജനം പലതും പറയും; നമ്മുടെ ഉലമാ സംഘങ്ങള്‍ പലതും അംഗീകരിക്കുകയും ചെയ്യും. അതിന്റെ വ്യവസ്ഥയോ ന്യായമോ ശാസ്ത്രീയതയോ ഒന്നും ആരും ആരോടും ചോദിക്കാറില്ല; ചോദിച്ചിട്ട് ഫലവുമില്ല. ഇനി അവരോടാരെങ്കിലും ചോദിച്ചാലോ? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ചില കൃതികളില്‍ അങ്ങനെ കാണുന്നു; ഇങ്ങനെ കാണുന്നു; ഇത്യാദി മനംപിരട്ടലുണ്ടാക്കുന്ന മറുപടി മാത്രമേ അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതുള്ളു.

പാകിസ്താനിലെ പ്രധാനപ്പെട്ട 18 കേന്ദ്രങ്ങളിലെ ഇന്നലത്തെ (17/08/12) അസ്‌തമയ സമയം ഞാന്‍ പരിശോധിച്ചുനോക്കി. ഇസ്‌ലാമാബാദ്, പെഷവാര്‍, അബട്ടാബാദ്, ബഹവല്‍പൂര്‍, ചെനാബ് നഗര്‍, ഫൈസലാബാദ്, ഹൈദറാബാദ്, ഝലം, കറാച്ചി, ഖുഷാബ്, ലാഹോര്‍, മുള്‍ട്ടാന്‍, മുറീ, ക്വെറ്റ, റാവല്‍പിണ്ഡി, സഹിവാല്‍, സര്‍ഗോദ, സിയാല്‍കോട്ട് എന്നിവിടങ്ങളിലെല്ലാം സൂര്യന്‍ അസ്‌തമിക്കുന്നതിന്റെ 23 മുതല്‍ 29 വരെ മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്‌തമിക്കുന്നുണ്ട്. എന്നിരിക്കെ ഈ ആറു മഹാന്‍മാര്‍ എന്താണ്‌ കണ്ടതെന്ന് ആര്‍ക്കറിയാം! ഇവരുടെ വാക്ക് വിശ്വസിച്ച മതനേതാക്കന്മാര്‍ എന്ത് വിധിയാണ്‌ പുറപ്പെടുവിച്ചതെന്ന് ആര്‌ കണ്ടു? ഇതൊക്കെയാണ്‌ പാകിസ്‌താനിലെ നമ്മുടെ സമുദായത്തിന്റെ കോലമെന്ന് നാമറിയണം. നമ്മുടെ നാട്ടിലുള്ളവരും ഏറെ മെച്ചപ്പെട്ടവരൊന്നുമല്ലെന്ന തിരിച്ചറിവും കൂട്ടത്തില്‍ ഉണ്ടാകണം.

ഇന്ന്, ആഗസ്‌ത് 18 ശനിയാഴ്‌ച സന്ധ്യക്ക് സൂര്യന്‍ അസ്‌തമിച്ച് 25 മിനിറ്റ് കഴിഞ്ഞിട്ടാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുക. അത് കണക്കുകൂട്ടി മനസ്സിലാക്കുന്നതാണ്‌. സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ചിലര്‍ പറയുന്നതോ? അതൊന്നും ഞങ്ങള്‍ക്ക് സമ്മതമല്ല; ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കണമെങ്കില്‍ അത് ഞങ്ങളുടെ കണ്ണുകൊണ്ട് കാണണം. ഇല്ലെങ്കില്‍ അംഗീകരിക്കുകയില്ല. ഇവരെക്കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു?

ഇന്നു കാലത്ത് 6.17 ന്‌ സൂര്യന്‍ ഉദിക്കുമെന്ന് കലണ്ടറില്‍ കാണുന്നു. എന്നാല്‍ അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആ സമയത്തോ പീന്നീട് മണിക്കൂറുകള്‍ക്ക് ശേഷമോ എനിക്ക് സൂര്യനെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്ന് സൂര്യന്‍ ഉദിച്ചിട്ടില്ലെന്നാണോ ഞാന്‍ പറായേണ്ടത്? അങ്ങനെ ആരെങ്കിലും പറയുമോ? വല്ല പൊട്ടന്മാരും പറഞ്ഞാല്‍ തന്നെ ആരെങ്കിലും അത് വകവെച്ച് കൊടുക്കുമോ?
സൂര്യനും ചന്ദ്രനും രണ്ട് ന്യായമോ?

3 comments:

  1. മൌലവിയെ പരിചയപ്പെടുത്തിയതില്‍ നന്ദി. മൌലവിയുടെ പ്രശസ്തമായ ഗ്രന്ഥം ഇസ്ലാമിക സമഗ്ര പഠനവും, ഖുര്‍ആന്‍ വിവര്‍ത്തനവും തന്നെ. 1969 കാലഘട്ടങ്ങളില്‍ ഇസ്ലാമിക സമഗ്ര പഠനം എല്ലാ ഓരോ പുരോഗമനാശയക്കാരുടെയും ജാതി മത ഭേദമന്യേ എല്ലാവരുടെയും വശം ഉണ്ടായിരുന്നു. മൌലവിയുടെ ഈ ഗ്രന്ഥം ആദ്യമായി ഞാന്‍ കാണുന്നത് എന്റെ ഒരു അമ്മാവന്റെ വീട്ടില്‍ വെച്ചാണ്. എന്റെ അമ്മാവന്‍ ഒരു ഭൌതിക വാദിയാണ്. ‍അന്നും ഇന്നും. ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. മൂസാ നബിയുടെയും ഇബ്രാഹിം നബിയുടെയുമൊക്കെ ചരിത്ര സംഭവങ്ങള്‍ ആദ്യമായി ഞാന്‍ വായിക്കുന്നത് മൌലവിയുടെ ഈ ഗ്രന്ഥത്തില്‍ നിന്നായിരുന്നു. വായനക്കാരെ മനസ്ശാസ്ത്രപരമായിട്ടാണ് അദ്ദേഹത്തിന്‍റെ തൂലികയിലൂടെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം സമീപിക്കുന്നത് എന്ന് ഇസ്ലാമിക സമഗ്ര പഠനം, ഇസ്ലാമിക ചരിത്രം എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അദ്ദേഹത്തിന്‍റെ കൃതികളില്‍ പല വ്യതിയാനങ്ങളും, പല അപാകതകളും വന്നു പോയിട്ടുണ്ട്. അതിവിടെ ചര്‍ച്ച വിഷയമാക്കുന്നില്ല. എങ്കിലും അക്കാലത്തെ മത പൌരോഹിത്യത്തിന്നെതിരെ ശക്തമായി തൂലിക ചലിപ്പിച്ച ഒരു മഹാ പണ്ഡിതനായിരുന്നു മര്‍ഹൂം സീ.എന്‍. അഹമദ് മൌലവി.

    ReplyDelete
  2. മൌലവിയെ പരിചയപ്പെടുത്തിയതില്‍ നന്ദി. മൌലവിയുടെ പ്രശസ്തമായ ഗ്രന്ഥം ഇസ്ലാമിക സമഗ്ര പഠനവും, ഖുര്‍ആന്‍ വിവര്‍ത്തനവും തന്നെ. 1969 കാലഘട്ടങ്ങളില്‍ ഇസ്ലാമിക സമഗ്ര പഠനം എല്ലാ ഓരോ പുരോഗമനാശയക്കാരുടെയും ജാതി മത ഭേദമന്യേ എല്ലാവരുടെയും വശം ഉണ്ടായിരുന്നു. മൌലവിയുടെ ഈ ഗ്രന്ഥം ആദ്യമായി ഞാന്‍ കാണുന്നത് എന്റെ ഒരു അമ്മാവന്റെ വീട്ടില്‍ വെച്ചാണ്. എന്റെ അമ്മാവന്‍ ഒരു ഭൌതിക വാദിയാണ്. ‍അന്നും ഇന്നും. ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. മൂസാ നബിയുടെയും ഇബ്രാഹിം നബിയുടെയുമൊക്കെ ചരിത്ര സംഭവങ്ങള്‍ ആദ്യമായി ഞാന്‍ വായിക്കുന്നത് മൌലവിയുടെ ഈ ഗ്രന്ഥത്തില്‍ നിന്നായിരുന്നു. വായനക്കാരെ മനസ്ശാസ്ത്രപരമായിട്ടാണ് അദ്ദേഹത്തിന്‍റെ തൂലികയിലൂടെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം സമീപിക്കുന്നത് എന്ന് ഇസ്ലാമിക സമഗ്ര പഠനം, ഇസ്ലാമിക ചരിത്രം എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അദ്ദേഹത്തിന്‍റെ കൃതികളില്‍ പല വ്യതിയാനങ്ങളും, പല അപാകതകളും വന്നു പോയിട്ടുണ്ട്. അതിവിടെ ചര്‍ച്ച വിഷയമാക്കുന്നില്ല. എങ്കിലും അക്കാലത്തെ മത പൌരോഹിത്യത്തിന്നെതിരെ ശക്തമായി തൂലിക ചലിപ്പിച്ച ഒരു മഹാ പണ്ഡിതനായിരുന്നു മര്‍ഹൂം സീ.എന്‍. അഹമദ് മൌലവി.

    ReplyDelete
  3. Dear friend, please put this comment in the correct post.
    CLICK HERE

    ReplyDelete