Thursday, July 19, 2012

ഹിലാല്‍ ദര്‍ശനം: ഒരു അറേബ്യന്‍ നുണ

കെ.കെ. ആലിക്കോയ

സഊദി അറേബ്യയില്‍ ജൂലൈ 19 ന്‌ ഹിലാല്‍  കണ്ടതിന്റെ അടിസ്ഥാനത്തില്‍ 20 ന്‌ റമദാന്‍ നോമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സഊദിയിലെ പ്രധാന നഗരങ്ങളായ മക്ക, മദീന, റിയാദ് എന്നിടങ്ങളില്‍ സൂര്യാസ്‌തമയത്തിനു ശേഷം യഥാക്രമം 6, 5, 3 മിനിറ്റുകള്‍ കഴിഞ്ഞാണ്‌  ജൂലൈ 19 ന്‌ ചന്ദ്രന്‍ അസ്‌തമിച്ചത്. അതിനാല്‍ 20 ന്‌ റമദാന്‍ തുടങ്ങാനുള്ള തീരുമാനം  സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ 19 ന്‌ അസ്‌തമയ ശേഷം ഹിലാല്‍ കണ്ടു എന്ന പ്രസ്താവന മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നുണയാണ്‌. കാരണം 3, 5, 6 മിനിറ്റ് നേരം ചക്രവാളത്തിലുണ്ടാകുന്ന ചന്ദ്രനെ ലോകത്ത് ഇന്നു വരെ ആരും ഒരിടത്തും കണ്ടതായി ഒരു രേഖയും നിലവിലില്ല. സൂര്യാസ്‌തമയ ശേഷം 20 മിനിറ്റില്‍ കൂടുതല്‍ സമയം ചന്ദ്രന്‍ ചക്രവാളത്തിലുണ്ടായാല്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. എന്നാണ്‌ ഒബ്‌സര്‍വേറ്ററികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൂര്യാസ്‌തമയ ശേഷം ചന്ദ്രന്‍ ചക്രവാളത്തിലുണ്ടെങ്കില്‍ അതോടെ പുതിയ മാസം ആരംഭിക്കുകയാണ്‌ സഊദിയില്‍  ഇപ്പോള്‍ ചെയ്തുവരുന്നത്; ഹിലാല്‍ കാണണമെന്ന വാശി അവര്‍ക്കില്ല. എന്നാല്‍ ഇത് സമൂഹത്തോട് തുറന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കാറില്ല. പകരം അവരൊരു നുണ പറയും: 'ഇന്ന സ്ഥലത്ത് കണ്ടതിന്റെ അടിസ്ഥാനത്തില്‍....' എന്ന്.
''സത്യം പറയുക; അത് കൈപ്പുറ്റതാണെങ്കിലും.'' (ഹദീസ്)


14 comments:

  1. അന്ധന്‍ അന്ധനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും. ഇരുട്ടില്‍ തപ്പുന്നവരെ മാര്‍ഗദര്‍ശനത്തിനായി അവലംബിക്കരുത്. ഈദുല്‍ ഫിത്വ്‌റ്‌ എന്നായിരിക്കുമെന്ന് ഈ ലിങ്ക് ഉപയോഗിച്ച് പരിശോധിച്ച് മനസ്സിലാക്കുക.

    ആഗസ്‌ത് മാസത്തിലെ, ഉദയാസ്‌തമയങ്ങള്‍:
    ചന്ദ്രന്‍

    സൂര്യന്‍

    ReplyDelete
  2. Shafeeq Mohammed: "പുതുചന്ദ്രനെ കാണുന്ന ദിവസം ആണ് മാസാവസാനദിവസമെന്ന തെറ്റിദ്ധാരണ മുസ്‌ലീംകളിലുണ്ടായത് അടുത്ത കാലത്താണ്. ഈ തെറ്റായ സമ്പ്രദായം ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതില്ലേ? "

    = നിലവിലുള്ള മാസത്തിന്റെ അവസാന ദിവസമാണ്‌ അടുത്ത മാസത്തിന്റെ ഹിലാല്‍ കാണുക എന്ന് അടുത്തകാലത്തെ മുസ്ളിംകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന ശഫീഖിന്റെ ഈ പ്രസ്താവന അബദ്ധമാണ്‌. അങ്ങനെ ഒരു തെറ്റിദ്ധാരണ മുസ്‌ലിംകള്‍ക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല; ഇപ്പോഴുമില്ല. ഉണ്ടെന്ന് വിമര്‍ശകന്‍ വരുത്തിത്തീര്‍ക്കുകയാണ്‌ ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാദത്തിന്‌ സ്വീകാര്യത ഉണ്ടാക്കാന്‍ വേണ്ടിയാണത് ചെയ്യുന്നത്. ഇവിടെ യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധാരണയുള്ളത് ശഫീഖിനും സമാനചിന്താഗതിക്കാര്‍ക്കും തന്നെയാണ്‌. ഇസ്‌ലാമിക കാഴ്ചപ്പാടനുസരിച്ച് ദിവസം തുടങ്ങുന്നതെപ്പോള്‍ എന്ന കാര്യത്തില്‍ ശഫീഖ്‌ തെറ്റിദ്ധാരണയിലാണുള്ളത്. അതുകൊണ്ടാണ്‌ അദ്ദേഹം മേല്‍കൊടുത്ത വിധം എഴുതിയത്.
    ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ദിവസം തുടങ്ങുന്നത് സന്ധ്യ മുതലാണ്‌. ആ സന്ധ്യക്ക് തന്നെയാണ്‌ ഹിലാല്‍ കാണുന്നതും. അഥവാ ദിവസം തുടങ്ങുന്ന സമയത് തന്നെ മാസവും തുടങ്ങുന്നു.

    ഉദാഹാര്ണം: ലൈലത്തുല്‍ ജുമുഅയില്‍/ വെള്ളിയാഴ്ച രാവില്‍ മഗ്‌രിബ് നമസ്‌ക്കാരത്തില്‍ കാഫിറൂനയും ഇഖ്‌ലാസും ഓതണമെന്നുണ്ടല്ലോ. ഏത് രാത്രിയിലാണ്‌ നാമത് ഓതാറുള്ളത്? വെള്ളിയാഴ്ച പകലിനു മുമ്പത്തെ രാത്രിയിലോ അതോ ശേഷമുള്ള രാത്രിയിലോ?
    റമദാനില്‍ നാം തറാവീഹ് നമസ്‌ക്കരിക്കുന്നു. ഒന്നാമത്തെ നോമ്പ് നോല്‍ക്കുന്നതിന്റെ മുമ്പത്തെ രാത്രിയോ അതല്ല അടുത്ത രാത്രിയോ എപ്പോഴാണ്‌ തറാവീഹ് നമസ്‌ക്കരിക്കുന്നത്?
    പെരുന്നാള്‍ പകലിന്റെ മുമ്പത്തെ രാത്രിയില്‍ തറാവീഹ് നമസ്‌ക്കരിക്കാറുണ്ടോ? ഇല്ലല്ലോ. കാരണം അത് പെരുന്നാള്‍ രാവാണ്‌. സന്ധ്യയോടെയാണ്‌ ദിവസം തുടങ്ങുന്നതെന്നതിന്ന് ഇവ തന്നെ മതിയായ തെളിവാണ്‌.
    (From Facebook)

    ReplyDelete
  3. Shafeeq Mohammed: നബി(സ) തന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും 29-ാം തീയ്യതി സന്ധ്യക്ക് ഹിലാല്‍ നോക്കിയിട്ടില്ല. നോക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.

    = പുതിയ മാസം ആരംഭിക്കുന്ന കാര്യത്തില്‍ നബിയുടെ നടപടി ക്രമം എന്തായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.
    1. എഴുതാനും കണക്കുകൂട്ടാനും അറിയാത്ത ഒരു ജനതയാണ്‌ നാം. മാസം ചിലപ്പോല്‍ 29 ഉം ചിലപ്പോള്‍ 30 ഉം വരും.
    2. ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് ആരംഭിക്കുക; അത് കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക. ആകാശം മേഘാവൃതമായാല്‍ അത് നിങ്ങള്‍ കണക്കാക്കുക.
    3. ഹിലാല്‍ കണ്ടതായി ചിലര്‍ നബിയെ അറിയിച്ചപ്പോള്‍ അടുത്ത പകല്‍ നോമ്പ് ആരംഭിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

    ഈ ഹദീസുകള്‍ മുമ്പില്‍ വെച്ച് ആലോചിച്ചാല്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനങ്ങള്‍:

    1. പടിഞ്ഞാറന്‍ ചക്രവാളത്തില്‍, സൂര്യാസ്തമയ ശേഷം ഹിലാല്‍ കാണാന്‍ സാദ്ധ്യതയുള്ള ദിവസമാണ്‌ അത് നോക്കേണ്ടത്.
    2. ഒരു മാസത്തിന്റെ ഹിലാല്‍ കാണുക ആ മാസം ഒന്നിന്റെ സന്ധ്യയ്ക്കാണ്‌.
    3. ഒരു സന്ധ്യയ്ക്ക് ഹിലാല്‍ കണ്ടാല്‍ ആ സന്ധ്യമുതല്‍ അടുത്തമാസം ആരംഭിക്കുന്നു.
    4. വാവ് അവസാനിച്ചതുകൊണ്ട് -ന്യൂമൂണ്‍ സംഭവിച്ചതുകൊണ്ട്- മാത്രം പുതിയ മാസം ആരംഭിക്കുന്നില്ല.
    5. കണക്കുകൂട്ടാന്‍ നബിയുടെ സമകാലികര്‍ക്ക് അറിയാത്തതുകൊണ്ടാണ്‌ കാഴ്ചയെ അവലംബിക്കാന്‍ നബി ആഹ്വാനം ചെയ്തത്.
    6. കണക്കു കൂട്ടാന്‍ കഴിയുന്നവര്‍ അതാണ്‌ ചെയ്യേണ്ടത്.
    7. കണക്കിലൂടെ മാസപ്പിറവി തീരുമാനിക്കുമ്പോള്‍ മേഘം പൊടിപടലം പുക മുതലായവ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല.
    8. സൂര്യന്‍ അസ്‌തമിച്ച ശേഷം ചന്ദ്രന്‍ ആകാശത്തുണ്ടാകുമോ എന്നാണ്‌ കണക്ക് കൂട്ടേണ്ടത്.
    9. കേരളത്തിലേതു പോലെ സുമാര്‍ ആറു മാസം മഴ വര്‍ഷിക്കുന്ന പ്രദേശത്ത് തുടര്‍ച്ചയായി ആറു മാസം ഹിലാല്‍ കണ്ണുകൊണ്ട് കാണാന്‍ സാധിച്ചില്ല എന്ന് വരാം. അപ്പോള്‍ ആറു മാസം തുടര്‍ച്ചയായി എല്ലാ മാസവും 30 ദിവസം കണക്കാക്കേണ്ടി വരും. ഇത് അസംഭവ്യമാണ്‌.
    10. കണ്ണുകൊണ്ട് കാണുന്നതിനേക്കാള്‍ കുറ്റമറ്റതാണ്‌ കണക്ക്.
    (From Facebook)

    ReplyDelete
  4. Shafeeq Mohammed: മാസാവസാനം ചെറുതായിവന്ന് ഒരുദിവസം ചന്ദ്രനെ കാണാതാവുന്നു. അടുത്ത ദിവസം പടിഞ്ഞാറെ ചക്രവാളത്തില്‍ വലുതാവുന്ന കല കാണാന്‍ തുടങ്ങുന്നു. അവസാനമായി കാണുന്ന ചന്ദ്രക്കലയെ ഉര്‍ജുനുല്‍ ഖദീം പോലെ (36:39) എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നു. കാണാതാവുന്ന ദിവസം മാസത്തിലെ അവസാന ദിവസമാണ്. അവസാനം കാണുന്ന കലയുടെ രണ്ടറ്റങ്ങള്‍ (Horns) പടിഞ്ഞാറോട്ടു ലക്ഷ്യം വെയ്ക്കുമ്പോള്‍ മാസാദ്യം കാണുന്ന കലയുടെ രണ്ടറ്റങ്ങള്‍ കിഴക്കോട്ട് ലക്ഷ്യം വെയ്ക്കുന്നു. മാസാവസാനം പ്രഭാതത്തില്‍ കിഴക്കുഭാഗത്താണ് കാണുന്നതെങ്കില്‍ മാസാരംഭത്തില്‍ സന്ധ്യക്ക് പടിഞ്ഞാറില്‍ കാണുന്നു. ഇവ രണ്ടിനുമിടയില്‍ ഒരു ദിവസം കല കാണുന്നില്ല. അന്നാണ് മാസപ്പിറവി ഉണ്ടാകുന്നത്.

    = മാസപ്പിറവി എപ്പോള്‍ എന്നത് നബിയുടെ നടപടിക്രമത്തില്‍ വളരെ വ്യക്തമാണ്‌.
    * ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് ആരംഭിക്കുക; അത് കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക.
    * ഹിലാല്‍ കണ്ടതായി ചിലര്‍ നബിയെ അറിയിച്ചപ്പോള്‍ അടുത്ത പകല്‍ നോമ്പ് ആരംഭിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

    നബിയുടെ നടപടിക്രമത്തെക്കുറിച്ചുള്ള ii റിപ്പോര്‍ട്ടുകള്‍ ശഫീഖിന്റെ വാദത്തെ ഖണ്ഡിക്കുന്നു.
    ഹിലാല്‍ കണ്ട വിവരം നബിയെ അറിയിച്ചപ്പോള്‍ അടുത്ത പകല്‍ നോമ്പ് ആരംഭിക്കാന്‍ അദ്ദേഹം കല്‌പിച്ചു. ശഫീഖ് പറയുന്നതാണ്‌ ശരിയെങ്കില്‍ 'കണ്ടതായുള്ള റിപ്പോര്‍ട്ടല്ല; കാണാതിരുന്നതായി റിപ്പോര്‍ട്ട് ലഭിക്കുമ്പോഴാണ്‌ നോമ്പ് ആരംഭിക്കാന്‍ കല്‌പിക്കേണ്ടത്. അങ്ങനെ സംഭവിച്ചിട്ടുണ്ടോ? എപ്പൊഴെങ്കിലും?
    ''ഹിലാല്‍ കാണാതിരുന്നാല്‍ നോമ്പ് തുടങ്ങുക; അത് കാണാതിരുന്നാല്‍ നോമ്പ് അവസാനിപ്പിക്കുക'' എന്നാണ്‌ നബി കല്‌പിക്കേണ്ടിയിരുന്നതും. അങ്ങനെയും ഇല്ലല്ലോ.

    'കണ്ടാല്‍...' എന്നതുകൊണ്ട് എന്താണ്‌ ഉദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
    (From Facebook)

    ReplyDelete
  5. Shafeeq Mohammed: അവസാനദിവസം ഭൂമിയില്‍ ഒരിടത്ത് സൂര്യനും ചന്ദ്രനും ഒരുമിച്ച് ഉദിക്കുകയും മദ്ധ്യാഹ്നത്തില്‍ ചന്ദ്രന്‍ സൂര്യനെ മറികടക്കുകയും ചെയ്യുന്നു (36:40).

    = ഖുര്‍ആന്‍ 36/40 ആയിരിക്കും ഉദ്ദേശിച്ചതെന്ന് കരുതുന്നു. അതിപ്രകാരമാണ്‌: "ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യനു സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിത്തുടിക്കുകയാണ്."
    ഇതിലെവിടെയാണ്‌ താങ്കള്‍ പറഞ്ഞ കാര്യമുള്ളത്? ഇല്ലെങ്കില്‍ ഇതും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം തന്നെയല്ലേ?
    (From Facebook)

    ReplyDelete
  6. Shafeeq Mohammed: സൂറ ശംസില്‍ ഇതാ തലാഹാ എന്ന ആയത്തിനെ തഫ്‌സീര്‍ ഇബ്‌നു കസീര്‍ മാസത്തിലെ ആദ്യപാതിയില്‍ ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നു. അവസാനപാതിയില്‍ സൂര്യന്‍ ചന്ദ്രനെ പിന്തുടരുന്നു എന്ന് വിശദീകരിച്ചിരിക്കുന്നു.

    = ഇബ്‌നു സൈദില്‍ നിന്ന് ഇബ്‌നു കസീര്‍ ഉദ്ധരിച്ച ഈ പ്രസ്‌താവന കൃത്യതയുള്ള ഒന്നാണോ?
    ഇതേ ആയത്തിന്റെ വ്യാഖ്യാനത്തില്‍ തന്നെ ഖതാദയുടെ വാക്കും ഇബ്‌നു കസീര്‍ ഉദ്ധരിച്ചിട്ടുണ്ടല്ലോ. താങ്കളെന്തുകൊണ്ടാണ്‌ അത് കണ്ടില്ലെന്ന് നടിക്കുന്നത്?

    ഖതാദ: ''ഹിലാലിന്റെ രാത്രിയില്‍ ചന്ദ്രന്‍ സൂര്യനെ പിന്‍തുടര്‍ന്നാല്‍; സൂര്യന്‍ അസ്‌തമിച്ചാല്‍ ഹിലാല്‍ കാണപ്പെടും.''

    ഹിലാല്‍ കാണുന്ന രാത്രിയില്‍ സൂര്യന്‍ അസ്‌തമിച്ച ശേഷമാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുന്നത്. അതിനാല്‍ ചന്ദ്രന്‍ സൂര്യനെ പിന്‍തുടരുമ്പോള്‍ എന്ന ഖുര്‍ആന്‍ വാക്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നുണ്ട്. അതേ സമയം ഖതാദയുടെ വാക്ക് താങ്കളുടെ ശൈലിയുമായി പൊരുത്തപ്പെടുന്നില്ല. എന്നാല് താങ്കളുദ്ധരിച്ച ഇബ്‌നു സൈദിന്റെ വാക്കാകട്ടെ വസ്‌തുതകള്‍ക്ക് നിരക്കുന്നുമില്ല.
    മാത്രമല്ല; ചന്ദ്രന്‍ സൂര്യനെ പിന്‍തുടരുന്നതിനെപ്പറ്റി ഖുര്‍ആനില്‍ എവിടെയുമില്ലല്ലോ. അത് ഇബ്‌നു സൈദിന്റെ വെറും ഉഹമല്ലേ? ആ ഊഹം ഒപ്പിക്കാന്‍ വേണ്ടിയല്ലേ മാസത്തിന്റെ പകുതി അങ്ങോട്ടും മറുപാതി ഇങ്ങോട്ടും പിന്‍തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞത്?
    ഇതൊക്കെയാണോ താങ്കളുടെ തെളിവുകള്‍?
    (From Facebook)

    ReplyDelete
  7. Shafeeq Mohammed: സൂര്യനു നേരെനിന്നു തുടങ്ങി അതേ സ്ഥാനത്ത് ചന്ദ്രന്‍ തിരിച്ചെത്തുന്ന കാലയളവാണ് ഇസ്‌ലാമിക മാസം. ഇതിന് 29.5 ദിവസം എടുക്കുന്നു. നബി(സ) പറഞ്ഞു മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളുണ്ടാകും. അതായത് ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ ഒരു നേര്‍രേഖയില്‍ എത്തുന്നത് മുതല്‍ 29/30 ദിവസത്തിനുശേഷം അതേസ്ഥിതിയില്‍ തിരിച്ചെത്തുന്നതുവരെയുള്ള കാലയളവാണ് (ചന്ദ്രന്‍ ഭൂമിക്കുചുറ്റും കറങ്ങുന്നതാണ്) ഇസ്ലാമില്‍ ഒരു മാസം. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു നേര്‍രേഖയില്‍ സമ്മേളിക്കുന്നതിനെയാണ് ന്യൂമൂണ്‍, അമാവാസി, ഗ്രഹണം എന്നെല്ലാം പറയുന്നത്. ആസ്‌ട്രോണമിക്കല്‍ എന്‍സൈക്ലോപീഡിയയില്‍ ഒരു മാസത്തിന്റെ അളവും ഇതുതന്നെയാണ്.

    = 'ആസ്‌ട്രോണമിക്കല്‍ എന്‍സൈക്ലോപീഡിയ'യില്‍ നിര്‍വചിച്ചതുപോലെത്തന്നെയാണോ ഇസ്‌ലാമും മാസത്തെ നിര്‍വചിച്ചിട്ടുള്ളത്?
    നബിയുടെ നടപടിയില്‍ നിന്ന് മനസ്സിലാകുന്നത് അങ്ങനെയല്ലല്ലോ. സുര്യാസ്‌തമയശേഷം ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടാകുന്ന ഒന്നാമത്തെ സന്ധ്യ മുതല്‍, വീണ്ടും ഹിലാല്‍ അതേ സ്ഥാനത്ത് ഉണ്ടാകുന്ന സന്ധ്യ വരെ എന്നും മാസത്തെ നിര്‍വചിച്ചുകൂടേ? അതല്ലേ ഇസ്‌ലാമികം? നബിയുടെ നടപടിക്രമത്തിലുള്ളതും അതു മാത്രമല്ലേ?
    (From Facebook)

    ReplyDelete
  8. പ്രവാചകന്റെ നടപടിയാണല്ലോ എല്ലാ വിഷയത്തിലും നമുക്ക് മാതൃക.
    കറുത്ത വാവ് അവസാനിച്ചതിന്റെ അടുത്ത പകല്‍ ഒന്നാം തിയ്യതിയായി കണക്കാക്കുന്ന ശൈലി നബി അംഗീകരിച്ചിരുന്നില്ല. ('മാസപ്പിറവിയും വിടവാങ്ങല്‍ ഹജ്ജും' വായിക്കുക. http://themessage77.blogspot.in/2012/05/blog-post_15.html)

    പിന്നെ ഹിലാല്‍ കാണുക എന്നതായിരുന്നു നബിയുടെ നടപടിക്രമം. ഹദീസുകളില്‍ ഇത് വ്യക്തമാണ്‌. നോക്കാന്‍ നബി കല്‍പ്പിച്ചിട്ടുണ്ടോ എന്ന ചോദിക്കുന്നത് തെറ്റിദ്ധാരണ മൂലമാണ്‌. 'കണ്ടാല്‍...' എന്ന് നബി പറഞ്ഞിട്ടുണ്ട്. '29 ന്‌ സന്ധ്യാനേരത്ത് മഗ്‌രിബ് നമസ്‌കരിക്കാന്‍ നില്‌ക്കാതെ ഹിലാല്‍ നോക്കാന്‍ പോവുക' എന്നൊന്നും നബി പറഞ്ഞതായി എവിടെയും കാണണമെന്നില്ല. പക്ഷേ, 29 ന്‌ മാസം കണ്ട വിവരം സഹാബികള്‍ നബിയെ അറിയിച്ചതും നബി അംഗീകരിച്ചതും ഹദീസുകളിലുണ്ട്. 'കണ്ടാല്‍...' എന്ന് നബി പറഞ്ഞതിന്റെ അര്‍ത്ഥം നോക്കണമെന്നാണെന്ന് സഹാബികള്‍ മനസ്സിലാക്കിയിരുന്നു എന്ന് സാരം.

    'കണ്ടാല്‍...' എന്ന് പറഞ്ഞപ്പോള്‍ അനുബന്ധമായി 'നാം കണക്കറിയാത്ത ജനതയാണെ'ന്നത് നബി എടുത്ത് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നു തന്നെ കണക്കറിയുന്ന മുസ്‌ലിംകള്‍ എന്താണ്‌ ചെയ്യേണ്ടതെന്ന് വ്യക്തമാകുന്നുണ്ട്.

    പിന്നെ ആലോചിക്കാനുള്ളത് എന്താണ്‌ കണക്ക് കൂട്ടേണ്ടതെന്നാണ്‌. നബി എന്താണോ നോക്കിക്കാണാന്‍ ആവശ്യപ്പെട്ടത് അത് കണക്ക് കൂട്ടി കണ്ടുപിടിക്കുക, അതല്ലേ ശരി?
    സൂര്യാസ്‌തമയ ശേഷം ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടോ എന്ന് നോക്കാനാണ്‌ നബി ആവശ്യപ്പെട്ടത്. അപ്പോള്‍ സൂര്യാസ്‌തമയ ശേഷം ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടാകുമോ എന്ന് കണക്ക് കൂട്ടി കണ്ടുപിടിക്കണം. എന്ന് മനസ്സിലാവുകയില്ലേ?
    (From Facebook)

    ReplyDelete
  9. Pilacherry Aboobacker: ചന്ദ്ര മാസപ്പിറവിയെ കുറിച്ചുള്ള പോസ്റ്റും, ബ്ലോഗും എല്ലാം വായിച്ചു. പക്ഷെ ആകെ കണ്‍ഫ്യൂഷന്‍ ആയി. കണക്കോ കാഴ്ചയോ ഏതാണ്‌ സ്വീകാര്യമായ മാനദണ്ഡം എന്നതില്‍ ആകെ ആശയക്കുഴപ്പത്തിലായി. ഇത് എന്റെ മാത്രം സംശയമാണെന്ന് എനിക്ക് തോന്നുന്നില്ല. വായിക്കുന്ന ഏതൊരാള്‍ക്കും ഇങ്ങിനെ ഒരു ആശയക്കുഴപ്പം ഉണ്ടാകും എന്ന് ഞാന്‍ ബലമായും സംശയിക്കുന്നു. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (ജൂലൈ 20 ) നാം പ്രവാസികള്‍ അനുഷ്ടിക്കുന്ന വ്രതം ബാതിലും (നിര്‍ബന്ധമല്ലാത്ത വെറും ഒരു പാഴ്വേല ) യും നമ്മുടെ കേരളത്തിലെ സഹോദരന്മാര്‍ അനുഷ്ടിക്കുന്ന വ്രതം ശരിയും എന്ന് പറയേണ്ടി വരും. നാം പ്രവാചകന്‍ പഠിപ്പിച്ച കാഴ്ച്ചയെ മാത്രം അടിസ്ഥാനപ്പെടുത്തിയാല്‍ ഈ പ്രശ്നമൊന്നുമില്ല.
    July 20 at 6:56pm

    Ali Koya: പിലാച്ചേരി കേരളത്തിലെ വിശേഷം ഒന്നും അറിഞ്ഞിട്ടില്ലേ?
    മുജാഹിദുകള്‍ക്ക് ഇന്നലെ ശ'അ്‌ബാന്‍ 29 ആയിരുന്നു. 6 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടാകും; നോക്കണം; കണ്ടാല്‍ വിവരമറിയിക്കണം -,എന്നൊക്കെ പരസ്യം ചെയ്തിരുന്നു. എന്നാല്‍ സുന്നികള്‍ക്ക് ഇന്നാണ്‌ 29. 51 മിനിറ്റ് നേരം കാണാനുണ്ടാകുമെന്നും കണ്ടാല്‍ വിവരമറിയിക്കണമെന്നും അവരും അറിയിച്ചിരിക്കുന്നു.

    മുജാഹിദുകളുടെ 29, സുന്നികള്‍ക്ക് 28 ആയത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ആലോചിക്കണം. സുന്നികള്‍ മിഅ്‌റാജും ബറാഅത്തും ആചരിക്കുന്നു. അതിനാല്‍ അവര്‍ റജബിനും ശ'അ്‌ബാനും ഹിലാല്‍ നോക്കിയിരുന്നു. രണ്ടും കണ്ടില്ല. മുജാഹിദുകള്‍ക്ക് മിഅ്‌റാജും ബറാഅത്തും ആചരിക്കേണ്ടതില്ലാത്തതിനാല്‍ അവര്‍ ഹിലാല്‍ നോക്കിയിരുന്നില്ല. അതുകൊണ്ടാണ്‌ അവര്‍ക്ക് ഇന്നലെ 29 ആയത്. റജബിന്റെയും ശ'അ്‌ബാണ്ടെയും ഹിലാല്‍ കൂടി മുജാഹിദുകളും നോക്കിയിരുന്നുവെങ്കില്‍ അവര്‍ക്കും ഇന്നേ 29 ആകുമായിരുന്നുള്ളു. പറഞ്ഞത് മനസ്സിലായിക്കാണുമല്ലോ. നോക്കാന്‍ നിന്നാല്‍ പണിയാകുമെന്ന്. അഥവാ നോക്കേണ്ടതില്ലെന്ന് തന്നെ. പിന്നെ, കണക്കാണ്‌ നോക്കേണ്ടത്. സൂര്യന്‍ അസ്തമിച്ചതിന്നു ശേഷം ചന്ദ്രന്‍ ആകാശത്തുണ്ടാകുമോ എന്ന കണക്കാണ്‌ നോക്കേണ്ടത്. ആ കണക്കനുസരിച്ച് കോഴിക്കോട്ട് 6 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടായിരുന്നു; ഇന്നലെ. അപ്പോള്‍ ഇന്ന് ഒന്നാം തിയ്യതിയായി കണക്കാക്കണം. നോമ്പ് തുടങ്ങണം. ഇപ്പോള്‍ പിലാച്ചേരിക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.
    (From Facebook)

    ReplyDelete
  10. ‎'ഹിലാല്‍ കണ്ടാല്‍ നോമ്പനുഷ്ഠിക്കുക' നബി പറഞ്ഞു‌. അതുകൊണ്ട് കണ്ടേ അപ്റ്റൂ എന്ന് ഖാദിമാരും ഹിലാല്‍ കമ്മിറ്റികാരും വാശിപിടിക്കുന്നു. എന്നാല്‍, 'നാം കണക്കറിയാത്ത ജനതയാണ്; അതുകൊണ്ട്, കണ്ടാല്‍ നോമ്പനുഷ്ഠിക്കുക' എന്നാണ്‌ നബി പറഞ്ഞിട്ടുള്ളത്.

    ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം:
    1. സൂര്യാസ്‌തമയശേഷം ചന്ദ്രന്‍ ആകാശാത്തുണ്ടാകുന്ന ആദ്യ സന്ധ്യമുതലാണ്‌ ഒന്നാം തിയ്യതി ആരംഭിക്കേണ്ടത്.
    2. കണക്കറിയാത്ത സമൂഹം കാഴ്ചയെ അവലംബിക്കണം. എന്നാല്‍ കണക്കറിയുന്നവര്‍ കാണാന്‍ ശ്രമിക്കേണ്ടതില്ല. കണക്കനുസരിച്ച് ചന്ദ്രന്‍ ആകാശത്തുണ്ടാകുമെന്ന് ഉറപ്പ് വരുത്തിയാല്‍ മതി. അത് കാണുന്നതിനേക്കാള്‍ കൃത്യതയുള്ളതാണ്‌. കാണണമെന്നത് ദറൂറത്തിന്റെ അസ്‌അലയാണ്‌.

    ഇന്നത്തെ (18/07/12) പത്രത്തില്‍ കോഴിക്കോട് ഖാദിയുടെ പ്രസ്താവനയുണ്ട്. 'ജൂലൈ 20 വെള്ളിയാഴ്ച സൂര്യന്‍ അസ്‌തമിച്ച് 51 മിനിറ്റ് കഴിഞ്ഞാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുന്നതെന്നും അതിനാല്‍ മാസം കണ്ടാല്‍ വിവരമറിയിക്കണമെന്നും അതില്‍ പറഞ്ഞിരിക്കുന്നു. വെള്ളിയാഴ്ച മാസം കണ്ടാല്‍ ശനിയാഴ്‌ചയും ഇല്ലെങ്കില്‍ ഞായറാഴ്‌ചയുമാണ്‌ അവര്‍ നോമ്പ് തുടങ്ങുക എന്നര്‍ത്ഥം.

    തൊട്ടു താഴെ ഹിലാല്‍ കമ്മിറ്റിയുടെ പ്രസ്താവനയുമുണ്ട്. ജൂലൈ 19 വ്യാഴാഴ്‌ച സൂര്യന്‍ അസ്‌തമിച്ച് 6 മിനിറ്റോ (കോഴിക്കോട്) 7 മിനിറ്റോ (കൊച്ചി) കഴിഞ്ഞാണ്‌ ചന്ദ്രന്‍ അസ്‌തമിക്കുന്നതെന്നും കണ്ടാല്‍ വിവരമറിയിക്കണമെന്നും അതില്‍ പറഞ്ഞിരിക്കുന്നു. അപ്പോള്‍ വ്യാഴാഴ്‌ച മാസം കണ്ടാല്‍ വെള്ളിയാഴ്‌ചയും ഇല്ലെങ്കില്‍ ശനിയാഴ്‌ചയുമാണ്‌ അവര്‍ നോമ്പ് ആരംഭിക്കുക എന്നര്‍ത്ഥം.

    ഇന്നത്തെ കാലാവസ്ഥ തുടരുകയാണെങ്കില്‍ കേരളത്തില്‍ എവിടെയും, ജൂലൈ 19 നോ 20 നോ മാസം കാണാന്‍ സാദ്ധ്യതയില്ല. അപ്പോള്‍ ഖാദിമാരുടെ വീക്ഷണം അനുസരിക്കുന്നവര്‍ ഞായറാഴ്‌ചയും ഹിലാല്‍ കമ്മിറ്റിയുടെ വീക്ഷണം അനുസരിക്കുന്നവര്‍ ശനിയാഴ്‌ച നോമ്പ് തുടങ്ങാനാണ്‌ സാദ്ധ്യത.

    ഇവിടെ പ്രാഥമികമായിത്തന്നെ കോഴിക്കോട് ഖാദിയോട് ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്: ജൂലൈ 19 ന്‌ ആറു മിനിറ്റ് നേരം ചന്ദ്രന്‍ (കോഴിക്കോട്) ചക്രവാളത്തിലുണ്ടാകുമല്ലോ. എന്നിട്ടും നിങ്ങളെന്തുകൊണ്ട് അത് പരിഗണിക്കുന്നില്ല. നിങ്ങള്‍ തീരുമാനിച്ച പ്രകാരം അന്ന് ശ'അ്‌ബാന്‍ 28 ആയതുകൊണ്ടാണോ?

    ഇനി ഒരു ഒത്തുതീര്‍പ്പിനുള്ള സാദ്ധ്യത ഇല്ലെന്നും പറഞ്ഞുകൂടാ. വെള്ളിയാഴ്‌ച കാപ്പാട് ''കടപ്പുറത്ത് കടപ്പുറത്ത്'' മാസം കണ്ടെന്ന് ഒരു കള്ളം പറയുകയും അതിന്റെ അടിസ്ഥാന്ത്തില്‍ ശനിയാഴ്‌ച ഇരു വിഭാഗവും ഒരുമിച്ച് നോമ്പ് തുടങ്ങുകയും ചെയ്തു എന്നും വരാവുന്നതാണ്‌. (കാപ്പാട്ടുകാര്‍ ജാഗ്രത പാലിക്കുക)
    (Cont.....

    ReplyDelete
  11. ഇതപര്യന്തം ഖാദിമാരുടെ നടപടികള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഇതൊന്നും സംഭവിക്കാനുള്ള സാദ്ധ്യത വിദൂരമല്ല. പല മലക്കം മറിച്ചിലുകളും അവര്‍ പലപ്പോഴും നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ശ'അ്‌ബാന്‍ 28 ആണെന്ന് ഖാദിമാര്‍ പറഞ്ഞ ദിവസം മാസം കണ്ടെന്നും പറഞ്ഞ് പിറ്റേന്ന് നോമ്പ് തുടങ്ങിയിരുന്നു. ഏതായാലും ഖദിമാരുടെ രീതി ഒട്ടും ശരിയല്ലെന്ന് നാട്ടുകാര്‍ക്ക് ബോദ്ധ്യം വരുന്നുണ്ടെന്ന് ഖാദിമാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷകരം തന്നെയാണ്‌. ഇനി ഹിലാല്‍ കമ്മിറ്റിയെക്കുറിച്ചും ഒരു വാക്ക് പറയാതിരുന്നുകൂടാ. അവര്‍ റമദാനിന്റെ മാസപ്പിറവി മാത്രമേ നോക്കാറുള്ളു. റജബും ശ'അ്‌ബാനും നോക്കാറില്ല. (മിഅ്‌റാജും ബറാഅത്തും ആചരിക്കാത്തതിനാലാണ്‌ അവര്‍ നോക്കാതിരുന്നത്.) അവരും അത് നോക്കിയിരുന്നുവെങ്കില്‍ ഖാദിമാര്‍ എത്തിയ അതേ നാണക്കേടില്‍ അവരും എത്തുമായിരുന്നു. കാരണം റജബിഉം ശ'്‌ബാനിനും തുടങ്ങാന്‍ മാസം കാണേണ്ടിയിരുന്ന സ്ന്ധ്യകളില്‍ മാസം കാണുമായിരുന്നില്ല. മാസം കാണണമെന്ന് അവര്‍ക്കും നിര്‍ബന്ധമാണല്ലോ. അപ്പോള്‍ പിന്നെ ഖാദിമാരും അവരും തമ്മില്‍ മാസപ്പിറവിക്കാര്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ അവശേഷിക്കുന്നത് ഒരേയൊരു വ്യത്യാസം മാത്രമാണ്‌. മിഅ്‌റാജും ബറാഅത്തും ആചരിക്കുന്നില്ല; അതുകൊണ്ട് റജബും ശ'അ്‌ബാനും തുടങ്ങുന്നത് എന്നാണെന്ന് തീരുമാനിക്കാന്‍ മാസം നോക്കിയിരുന്നില്ല. അതുകൊണ്ട് മാത്രമാണ്‌ അവര്‍ രക്ഷപ്പെട്ടത്. അല്ലാതെ അവരുടെ രീതി കുറ്റമറ്റതായതുകൊണ്ടല്ല.
    കുറ്റമറ്റ രീതി ഇതാണ്‌: വ്യാഴാഴ്‌ച സൂര്യന്‍ അസ്‌തമിച്ച ശേഷം ആറു മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടാകും. അതിനാല്‍ വെള്ളിയാഴ്‌ച റമദാന്‍ ഒന്നായി കണക്കാക്കി നോമ്പ് ആരംഭിക്കണം. ഈ ശരിയിലെത്താന്‍ ഹിലാല്‍ കമ്മിറ്റിക്കും കഴിയുകയില്ല. കാരണം മാനം തെളിഞ്ഞാല്‍ പോലും ആറു മിനിറ്റ് സമയം കൊണ്ട് മാസം കാണുകയില്ല. ലോകത്തെവിടെയും ആറു മിനിറ്റ് മാത്രം ചക്രവാളത്തിലുണ്ടാകുന്ന ചന്ദ്രനെ കണ്ടതായി 'വിശ്വസയോഗ്യമായ' ഒരു തെളിവുമില്ല. ഇതിന്നര്‍ത്ഥം നമ്മുടെ നാട്ടിലെയോ സഊദി അറേബിഅയിലെയോ ഖാദിമാര്‍ മൂന്ന് മിനിറ്റ് നേരം മാത്രം ആകാശത്തുണ്ടായിരുന്ന ചന്ദ്രനെ കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നല്ലോ അതിന്റെ അടിസ്ഥനത്തില്‍ നോമ്പും പെരുന്നാളുകളും ഹജ്ജും നടത്തിയിട്ടെല്ലെന്നോ അല്ല. അതുകൊണ്ടാണ്‍ ആദ്യമേ പറഞ്ഞത് "വിശ്വസയോഗ്യമായ തെളിവിലെന്ന്".

    ReplyDelete
  12. പ്രവാചകന്റെ നടപടിയാണല്ലോ എല്ലാ വിഷയത്തിലും നമുക്ക് മാതൃക.
    കറുത്ത വാവ് അവസാനിച്ചതിന്റെ അടുത്ത പകല്‍ ഒന്നാം തിയ്യതിയായി കണക്കാക്കുന്ന ശൈലി നബി അംഗീകരിച്ചിരുന്നില്ല. ('മാസപ്പിറവിയും വിടവാങ്ങല്‍ ഹജ്ജും' വായിക്കുക. http://themessage77.blogspot.in/2012/05/blog-post_15.html)

    പിന്നെ ഹിലാല്‍ കാണുക എന്നതായിരുന്നു നബിയുടെ നടപടിക്രമം. ഹദീസുകളില്‍ ഇത് വ്യക്തമാണ്‌. നോക്കാന്‍ നബി കല്‍പ്പിച്ചിട്ടുണ്ടോ എന്ന ചോദിക്കുന്നത് തെറ്റിദ്ധാരണ മൂലമാണ്‌. 'കണ്ടാല്‍...' എന്ന് നബി പറഞ്ഞിട്ടുണ്ട്. '29 ന്‌ സന്ധ്യാനേരത്ത് മഗ്‌രിബ് നമസ്‌കരിക്കാന്‍ നില്‌ക്കാതെ ഹിലാല്‍ നോക്കാന്‍ പോവുക' എന്നൊന്നും നബി പറഞ്ഞതായി എവിടെയും കാണണമെന്നില്ല. പക്ഷേ, 29 ന്‌ മാസം കണ്ട വിവരം സഹാബികള്‍ നബിയെ അറിയിച്ചതും നബി അംഗീകരിച്ചതും ഹദീസുകളിലുണ്ട്. 'കണ്ടാല്‍...' എന്ന് നബി പറഞ്ഞതിന്റെ അര്‍ത്ഥം നോക്കണമെന്നാണെന്ന് സഹാബികള്‍ മനസ്സിലാക്കിയിരുന്നു എന്ന് സാരം.

    'കണ്ടാല്‍...' എന്ന് പറഞ്ഞപ്പോള്‍ അനുബന്ധമായി 'നാം കണക്കറിയാത്ത ജനതയാണെ'ന്നത് നബി എടുത്ത് പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നു തന്നെ കണക്കറിയുന്ന മുസ്‌ലിംകള്‍ എന്താണ്‌ ചെയ്യേണ്ടതെന്ന് വ്യക്തമാകുന്നുണ്ട്.

    പിന്നെ ആലോചിക്കാനുള്ളത് എന്താണ്‌ കണക്ക് കൂട്ടേണ്ടതെന്നാണ്‌. നബി എന്താണോ നോക്കിക്കാണാന്‍ ആവശ്യപ്പെട്ടത് അത് കണക്ക് കൂട്ടി കണ്ടുപിടിക്കുക, അതല്ലേ ശരി?
    സൂര്യാസ്‌തമയ ശേഷം ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടോ എന്ന് നോക്കാനാണ്‌ നബി ആവശ്യപ്പെട്ടത്. അപ്പോള്‍ സൂര്യാസ്‌തമയ ശേഷം ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടാകുമോ എന്ന് കണക്ക് കൂട്ടി കണ്ടുപിടിക്കണം. എന്ന് മനസ്സിലാവുകയില്ലേ?

    ReplyDelete
  13. Sighting Reports
    The earliest reprted sighting of the new crescent was on July xx, 2012 from ...................

    Thursday, 19 July 2012:
    Australia:
    Not Seen: Abbas Aly (MCW member) from Annangrove NSW reported Thursday 19th July 2012 Viewing a clear sky, stars clearly visible there was NO moon sighted in Sydney, the location for sighting is one of the highest points in Sydney 215m above sea level no buildings to horizon observation stopped at 6.00pm more than 30 minutes after Maghrib. Since the moon of 1st Shaaban was sighted we will complete the 30 days of Shaaban. Therefore first day of Ramadhan will be Saturday 21st July in Australia.
    Brunei:
    Not Seen: Dr. Mohammed Hussain Ahmad (MCW member) from Brunei Darussalam reported: The new moon was not sighted in Brunei this afternoon, Thursday 19/7/2012. Therefore the 1st day of Ramadan will start on Saturday, 21 July 2012.
    Chile:
    Not Seen: Ayman Al-Layla (MCW member) from Leeds UK reported: I just called my friend from chile, he said they were 4 members went 75Km east of Iquique city and 1500m above see level and they COULD NOT SAW ANYTHING.
    France:
    Not Seen: Rida Roty (MCW member) from Caen (Normandie) reported: The "Conseil Français du Culte Musulman" (CFCM) announces that tomorrow Friday, July 20, 2012, is the first day of the holy month Ramadan 1433. See link in french
    Indonesia:
    Not Seen: AR Sugeng Riyadi (MCW member) from Surakarta, Java reported: On Thursday, July 19, 2012: The New Crescent of Ramadhan 1433 AH was NOT SEEN from Assalaam Observatory- Surakarta Central Java - Indonesia. We are about 200 moslem tried to see, but the sky was cloudy. And also about 38 location in Indonesia reported that the Hilal was not seen. Indonesia Government declared the 1st Ramadhan 1433 AH will be on Saturday, July 21, 2012.
    Japan:
    Not Seen: Aqeel Siddiqi (Secretary, Ruyat-e-Hilal Committee-Japan) from Japan reported: The new moon was not sighted in Japan this evening, Thursday 19/7/2012. Therefore the 1st day of Ramadan will start on Saturday, 21 July 2012.
    Kenya:
    Not Seen: Mahmood Essa (MCW member) from Mombasa reported: The Ramadhaan Crescent was not sighted here in Kenya this Thursday evening. Insha Allah,the first day of Ramadhaan will be on Saturday, 21/07/2012.
    Luxembourg:
    Not Seen: Mr. Michael Bruppacher (MCW member) reported: I attempted to look for hilal this evening but I was not able to see the moon, due to the presence of clouds in the north-west horizon and moonset was before sunset. However the Shoura (institution representing the muslims in Luxembourg) announced that the 1st of Ramadan will start on July 20, 2012, by following the fatwa of the ECFR (European Council of Fatwa and Research). See link in french.
    Morocco:
    Not Seen: Khalid Chraibi (MCW member) from Casablanca reported: I am pleased to inform you that the Moroccan authorities have announced this Thursday evening that the crescent of the new moon couldn't be observed at sunset today. The month of Ramadan will thus begin on Saturday 21 July 2012 in Morocco.
    Namibia:
    Not Seen: Azgar Suleman from Walvis Bay reported: The Hilaal was NOT sighted in Walvis Bay.
    Nigeria:
    Not Seen: Official Announcement is seen: Mohammed Jalal (MCW member) from Kaduna, Kaduna State reported: I tried, but could not see. There is a radio announcement now from the Amirul Mumineen in Nigeria that the moon was sighted in 4 Nigerian cities. Tomorrow, July 20 is therefore Ramadan 1st. Moonsighting.com opinion is that this is a mistaken claim of sighting.
    Philippines:
    Not Seen: Mohammad Amin Mangorsi (MCW member) from Manila reported: On Thursday July 19, 2012. I could not see the moon in Manila, because of bad weather in our country. I tried to look from 6:10pm to 6:35pm.
    Qatar:
    Not Seen: Muhammad Imran Paracha (MCW member) from Doha reported: Tried to sight the moon before maghrib prayer but wasn't able to. The age of the moon was around 11 hours and moonset was only 3 mins after sunset.
    (Cont.....

    ReplyDelete
  14. South Africa:
    Not Seen: Ammar Tahir (MCW member) from Cape Town reported: I just returned from trying to sight the Ramadhan Hilaal by the beach front. There were 4 of us Muslims (1 female and 3 males). We used telescope and also telescopic camera lenses but failed to sight any Hilaal. The Islamic Authorities here also could not sight the moon. The declaration has been made on radio just now that the official first day of Ramadhan will be thsi Saturday 21st July 2012.
    Not Seen: Dr. Abdurrazak Ebrahim (MCW member) from Cape Town reported: The Hilaal was not sighted in Southern Africa this Thursday evening (19 July 2012 --- 29 Shabaan 1433). The official 1st day of Ramadaan in this area will be on Saturday, 21st July 2012.
    As a point of interest, I set up a Dobsonian XT6 telescope to try to capture the crescent but to no avail. The solar coronal glare was larger than usual, especially upwards of the trailing limb of the sun. The moon was positioned in this area. There was a mass coronal emission yesterday and perhaps (?) this may be the cause of the excessive coronal glare. The weather was fine and trying to break the world record for a telescopic sighting proved unsuccessful.
    Spain:
    Not Seen: Gabriel Jairodín Riaza (MCW member) from Madrid reported: The Union of Islamic Communities of Spain (Islamic Commission of Spain) announces that tomorrow Friday, July 20, 2012, is the first day of the holy month Ramadan 1433. Click here
    Sri Lanka:
    Not Seen: Nular Bary (MCW member) from Colombo reported: Today 28th of Sha'ban 1433 (19/07/2012) evening in Colombo western sky was clear, I went to Bambalapitiy beach to watch the Sun set and the New Moon. I know the Moon is setting 10 minutes after Sun set in Colombo but still I wanted to take chance. I was scanning the western horizon with my binoculars still I couldn't see the crescent, I witness the Sun setting clearly in western horizon at 6:32pm "MashaAllah". Tomorrow on 29th of Sha'ban I have 56 minutes to try again after Sun set "InshaAllah".
    Tanzania:
    Not Seen: Hamza Rijal (MCW member) from Tiny Island of Zanzibar reported: I would like to inform you all that in tiny island of Zanzibar Hilal is not being sighted and it was declared by Mufty Office that we shall complete the month of Shaaban and The officially first day of Ramadhan shall be 21st of July.
    UK:
    Not Seen: Mohammad Ali Javed (MCW member) from Luton, Bedfordshire reported: The new moon was not seen because the sky was cloudy. We will complete 30 days and 1st Ramadan will be on Saturday 21st July 2012.
    Not Seen: Saraj Qazi (MCW member) from Luton, Bedfordshire reported: Allama Qazi Abdul Aziz Chishti on behalf of Markazi Aulema & Musha'ikh Council UK & Marzkazi Jamat Ahle Sunnat UK & Europe (The largest and oldest Jamaat of ahle sunnah in UK) announced the following:
    On following the Sunnah of RasoolAllah SAW and the Shariah, there has been no visible sighting of the Moon in the UK or any positive sighting from any Muslim country close to UK including Morocco on the eve of 19th July 2012. We therefore will be completeing 30 days of Sha’ban and officially announce the 1st of Ramadhan Kareem to be on Saturday 21st July 2012 InshAllah.
    Not Seen: Juned Patel (MCW member) from Bolton Lancshire reported: The new moon was not seen between 20:55 to 21:40 because the sky was cloudy.

    http://www.moonsighting.com/1433rmd.html

    ReplyDelete