Sunday, August 19, 2012

ഖിബ്‌ലമാറ്റരേഖ എന്ന അസംബന്ധം


കെ.കെ. ആലിക്കോയ


ചിത്രം - 1
അന്താരാഷ്ട്ര തിയ്യതിരേഖ മിക്കവാറും രേഖാംശരേഖ 180 ഡിഗ്രിയിലൂടെയാണ്‌ കടന്നു പോകുന്നത്. ഇത് അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിങ് കടലിടുക്കിലൂടെ കടന്നുപോകണമെന്നാണ്‌ തീരുമാനിച്ചിട്ടുള്ളത്. രേഖാംശരേഖ 180 ഡീഗ്രിയിലൂടെയാണ്‌ കടന്നു പോകുന്നതെങ്കില്‍ റഷ്യയുടെ കരയിലൂടെ കടന്നു പോകേണ്ടിവരും. അതൊഴിവാക്കാന്‍ വേണ്ടി പലേടത്തും ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ചാണ്‌ ഈ രേഖ സങ്കല്‌പ്പിച്ചിട്ടുള്ളത്. കരയിലൂടെ ആവാതിരിക്കാനാണ്‌ അങ്ങനെ ചെയ്തത്. ഈ രേഖയ്ക്കടുത്തുള്ള ദ്വീപുകള്‍ക്കു മേലുള്ള അവകാശം മാറുന്നതിന്നനുസരിച്ച് രേഖ മാറ്റി വരയ്ക്കപ്പെട്ടിട്ടുണ്ട്; ഇനിയും അങ്ങനെ സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല.

ഈ രേഖയുടെ  പടിഞ്ഞാറു ഭാഗത്ത്  ഞായറാഴ്‌ചയാണെങ്കില്‍കിഴക്കുവശത്ത്  ശനിയാഴ്‌ചയായിരിക്കും.  കിഴക്ക്  ഒന്നാം തിയ്യതിയാണെങ്കില്‍ പടിഞ്ഞാറ്‌  രണ്ടാം തിയ്യതിയായിരിക്കും.  തിയ്യതിമാറ്റരേഖയും ദിവസമാറ്റരേഖയുമായ ഇത് ഖിബ്‌ലമാറ്റരേഖയായിക്കൂടി അവതരിപ്പിക്കുന്നുണ്ട് അലി മണിക്‌ഫാന്‍. അദ്ദേഹം എഴുതുന്നു: ''ലോകത്തുള്ള എല്ലാവരും വെള്ളിയാഴ്‌ച തന്നെ ജുമുഅ നമസ്‌ക്കരിക്കണം. ഇത് സാദ്ധ്യമാണല്ലോ. ലോകത്ത് ഒരു സ്ഥലത്തല്ലാതെ വേറെ എവിടെയും ഈ ദിവസത്തിന്‌ വ്യത്യാസം പാടില്ല. ദിവസമാറ്റരേഖ (Internatioal Date line) യില്‍ മാത്രം ഒരു ഭാഗത്ത് വെള്ളിയും മറുഭാഗത്ത് വ്യാഴവുമാണ്‌. ഈ രേഖ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിന്‍ കടലിടുക്കിലൂടെയാണ്‌ പോകുന്നത്.   ഇത് ദീനുല്‍ ഇസ്‌ലാമില്‍ വളരെ ആവശ്യമുള്ള ഒരു രേഖയാണ്‌. ലോകത്ത് ഒരു ഖിബ്‌ലമാറ്റ രേഖ വേണം. അതും ഈ രേഖ തന്നെയാണ്‌. വേറെ എവിടെയും  ഈ രേഖയിടുക സാദ്ധ്യമല്ല. മക്കയിലുള്ള കഅ്‌ബയെയാണല്ലോ നമസ്‌ക്കാരത്തില്‍ അഭിമുഖീകരിക്കേണ്ടത്. മക്കയ്ക്ക് പടിഞ്ഞാറുള്ളവര്‍ കിഴക്കൊട്ടും കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും മുഖം തിരിക്കുന്നു. 'കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം ഇടുന്നതിലല്ല പുണ്യം. പുണ്യവാന്മാര്‍ സൂക്‌ഷ്‌മത പാലിക്കുന്നവരാണ്‌ (2:177) എന്ന ഖുര്‍ആന്‍ വാക്യം ഇത് വിശദീകരിക്കുകയാണ്‌. ഖിബ്‌ലക്ക് ഇരു ഭാഗത്തുള്ളവര്‍ പിന്നോട്ടു നീങ്ങി വട്ടം വലുതാക്കിക്കൊണ്ട് പോകുമ്പോള്‍ രണ്ടു പേരുടെയും പിന്‍ഭാഗം മുട്ടുന്ന ഒരു സ്ഥലം ഭൂഗോളത്തില്‍ വരണമല്ലോ. ഈ സ്ഥലത്തുള്ള പള്ളികളുടെ ഖിബ്‌ല എതിരവശങ്ങളിലേക്കാകണം. ഇത് ജനങ്ങള്‍ താമസിക്കുന്ന ഒരു രാജ്യത്തായാല്‍ കുഴപ്പത്തിനും ഭിന്നിപ്പിനും ഇടയാകുമല്ലോ. ഇത് തഖ്‌വയാവുകയില്ല. അപ്പോള്‍ ഖിബ്‌ല മാറുന്ന രേഖയും ഈ ദിവസമാറ്റ രേഖയാണ്‌.
"ഇവിടെ ദിവസേന നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മില്‍ അധികപേരും ചിന്തിച്ചു കാണുകയില്ല. റഷ്യയുടെ കിഴക്കേ തീരത്ത് ഒരു പള്ളിയും അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് ഒരു പള്ളിയും ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഈ രണ്ട് പള്ളികളിലെയും ഖിബ്‌ലകള്‍ എതിര്‍വശങ്ങളിലേക്കാണ്‌.'' (പേജ് 43, 44 ചന്ദ്രമാസപ്പിറവി)

അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ളവരുടെയും റഷ്യയുടെ കിഴക്കേ അറ്റത്തുള്ളവരുടെയും ഖിബ്‌ലകള്‍ നേരെ എതിര്‍ദിശയിലാണെന്ന വാദം ശരിയല്ല. മറിച്ച്, ഏതാണ്ട് സമാനദിശയിലേക്കാണ്‌. രണ്ടിടത്ത് നിന്ന് നമസ്‌ക്കരിക്കുമ്പോഴും നേരെ വടക്കു നിന്ന് അല്‍പ്പം ഇടത്തോട്ട് തിരിഞ്ഞാണ്‌ നില്‍ക്കേണ്ടത്. അല്ലാതെ അമേരിക്കയില്‍ നിന്ന് കിഴക്കോട്ടും റഷ്യയില്‍ നിന്ന് പടിഞ്ഞാറോട്ടുമല്ല. പരന്ന ഒരു മാപ്പില്‍ ലോകത്തിന്റെ കിടപ്പ് നിരീക്ഷിച്ചാല്‍ തോന്നാനിടയുള്ളതെന്തോ അതാണ്‌ അലി മണിക്‌ഫാന്‍ തന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ അടിത്തറകളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി ഗോളാകൃതിയിലാണെന്ന കാര്യം ഇത് പറയുമ്പോള്‍ അദ്ദേഹം മറന്നുപോയിരിക്കാം.

ചിത്രം - 2
ഖിബ്‌ലമാറ്റരേഖ എന്ന ഒന്നില്ല. ഉണ്ടാവുക സാദ്ധ്യവുമല്ല. മസ്‌ജിദുല്‍ ഹറാമില്‍ നമസ്‌ക്കരിക്കാന്‍ നില്‍ക്കുന്നത് കഅ്‌ബയുടെ ചുറ്റുമായി വൃത്താകൃതിയിലാണല്ലോ. മറ്റു പള്ളികള്‍ ഒരോന്നെടുത്ത് നോക്കിയാല്‍ അവയില്‍ ഓരോന്നിലും  അണി  നില്‌ക്കുന്നത് നേരെയാണെങ്കിലും ലോകത്തുള്ള സകല നമസ്‌ക്കാരക്കാരെയും ഒരുമിച്ച് വീക്ഷിച്ചാല്‍ അവര്‍ നില്‍ക്കുന്നത് വൃത്താകൃതിയിലാണെന്ന് കാണാം. കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക. എന്നാല്‍ മസ്‌ജിദുല്‍ ഹറാമില്‍ തുടങ്ങുന്ന ഈ വൃത്തം ക്രമേണ വലുതായി വരുന്നത് കാണാം. (ഉത്തരധ്രുവത്തില്‍ നിന്നകലുമ്പോള്‍ അക്ഷാംശരേഖ വലുതാകുന്നതു പോലെ.) കഅ്‌ബ ഉള്‍ക്കൊള്ളുന്ന അര്‍ദ്ധഗോളം പൂര്‍ണ്ണമാകുവോളമാണ്‌ ഈ വൃത്തം വലുതാവുക. (ഏറ്റവും വലിയ ഈ വൃത്തത്തെ ഭൂമദ്ധ്യരേഖയ്ക്ക് സമാനമായി കണാക്കാക്കാം.) കഅ്‌ബയുടെ എതിര്‍വശത്തുള്ള അര്‍ദ്ധഗോളത്തിലേക്ക് പ്രവേശിക്കുന്നതോടെ വൃത്തം ചെറുതാവാന്‍ തുടങ്ങുന്നു. (ധക്ഷിണധ്രുവത്തോടടുക്കുമ്പോള്‍ അക്ഷാംശരേഖ ചെറുതാവുന്നതു പോലെ.) അങ്ങനെയത് കഅ്‌ബയുടെ എതിര്‍വശത്തുള്ള ഒരു പോയന്റില്‍ എത്തുമ്പോള്‍, മസ്‌ജിദുല്‍ ഹറാമിലേതിനു വിരുദ്ധമായി ആളുകള്‍ പുറം തിരിഞ്ഞ് അണിനില്‍ക്കേണ്ടി വരും. (ധക്ഷിണധ്രുവത്തിലുള്ള ആളുകള്‍ വൃത്താകൃതിയില്‍ വടക്കോട്ടു തിരിഞ്ഞ് നില്‌ക്കുന്നതുപോലെ.) അങ്ങനെയുള്ള ഒരു പോയന്റില്‍ മാത്രമേ ഖിബ്‌ലമാറ്റം സംഭവിക്കുകയുള്ളു. ഈ പോയന്റ് സ്ഥിതി ചെയ്യുന്നത് പസഫിക് മഹാസമുദ്രത്തിലാണ്‌. അതായത് കഅ്‌ബ നില്‍ക്കുന്നിടം ഒരു ധ്രുവമായി സങ്കല്‍പ്പിച്ചാല്‍ എതിര്‍ധ്രുവമായി സങ്കല്‍പ്പിക്കാവുന്ന പോയന്റാണത്. അവിടെ മാത്രമേ ഖിബ്‌ല മാറുവാന്‍ സാധിക്കുകയുള്ളു. അല്ലാതെ ഡെയ്‌റ്റ്‌ ലൈനും ഖിബ്‌ലയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഖിബ്‌ലമാറ്റരേഖ അസംബന്ധമാണ്‌; മറിച്ച്, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. അലി മണിക്‌ഫാന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ അടിത്തറകളിലൊന്നാണ്‌ ഇവിടെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.

ചിത്രം -1 നോക്കുക. അതില്‍ അന്താരാഷ്ട്ര തിയ്യതിരേഖ കാണാം; ചിത്രത്തിന്റെ വലത്തെ അറ്റത്ത് കാണുന്ന സിഗ്‌സാഗ് ലൈന്‍ അതാണ്‌. അതിന്റെ ഇരു വശത്തുമായി അമേരിക്കയും റഷ്യയും സ്ഥിതിചെയ്യുന്നു. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തിന്റെയും റഷ്യയുടെ കിഴക്കെ അറ്റത്തിന്റെയും ഖിബ്‌ലയാണ്‌ ചുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് കിഴക്കോട്ടും മറ്റേത് പടഞ്ഞാറോട്ടുമല്ല; രണ്ടും ഏകദേശം സമാനമാണ്‌. ഭുമി ഗോളാകൃതിയിലാണെന്ന കാര്യം ഖിബ്‌ല നിശ്ചയിക്കുമ്പോഴും ഓര്‍ക്കണം.  ഈ വെബ്‌സൈറ്റിന്റെ സഹായത്താല്‍ ഏത് പ്രദേശത്തിന്റെയും ഖിബ്‌ല മനസ്സിലാക്കാന്‍ കഴിയും. ഏത് പ്രദേശത്തിന്റെ ഖിബ്‌ലയാണോ അറിയേണ്ടത്, അവിടെ ക്ലിക്ക് ചെയ്യുക.

ചിത്രം-2 നോക്കുക. പസിഫിക് സമുദ്രത്തിലെ ഖിബ്‌ല നാനാഭാഗത്തേക്കാണെന്ന് കാണിക്കുന്നു ഈ ചുവപ്പു രേഖകള്‍.

സന്ദര്‍ശിക്കുക:
ചന്ദ്രന്റെ അഹില്ലയും തിയ്യതികളും
ദിവസത്തിന്റെ തുടക്കം
അമാവാസി ഒരു സെക്കന്റ് നേരമോ?
ഇമാം ശഫിഈയും അലി മണിക്‌ഫാനും

31 comments:

  1. ഖിബ്‌ലയുടെ കിഴക്ക് ഭാഗത്തുള്ളവർ പടിഞ്ഞറേക്കും, പടിഞ്ഞറുള്ളവർ കിഴക്കോട്ടും തിരിഞ്ഞാണ് നമസ്കരിക്കുന്നത്. ഇരു ഭാഗക്കാരും പിന്നോട്ട് പോയാൽ ഒരിടത്ത് അവർ തമ്മിൽ പുറം തിരിഞ്ഞു നിൽക്കും. എന്നാലേ ഖിബ്‌ലക്ക് അഭിമുഖമാകൽ സംഭവിക്കൂ. അല്ലെങ്കിൽ ഖിബ്‌ലക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവസ്ഥ ഉണ്ടാകും.
    ഖിബ്‌ല മാറ്റം ആവശ്യമാണോ ഈ ഭൂമിയിൽ ? എന്താണ് അക്കാര്യത്തിൽ താങ്കളുടെ നിലപാട്. അത് ആദ്യം വിശദീകരിക്കുക. എന്നിട്ട് മാണിക്‌ഫാനെ വിമർശിക്കാം.
    "ഭൂമി ഗോളാകൃതിയിലാണെന്ന കാര്യം ഇത് പറയുമ്പോള്‍ അദ്ദേഹം (മാണിക്‌ഫാൻ) മറന്നുപോയിരിക്കാം" മെങ്കിലും , അത് ഓർമ്മയുള്ള താങ്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറഞ്ഞ് തരാനുള്ളത്.
    സംഹാരദൗത്യം മാത്രം ഏറ്റെടുത്താൽ പോരല്ലോ, സംസ്ഥാപനവും വേണ്ടേ ??
    >>>ഖിബ്‌ലമാറ്റരേഖ അസംബന്ധമാണ്‌; മറിച്ച്, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. <<< ഒരു ചിത്രത്തിന്റെ സഹായത്താൽ അതൊന്ന് വിശദീകരിക്കാമോ??
    http://islamic-month.blogspot.in/2012/01/meeqatul-qibla-and-islamic-calendar-by.html

    ReplyDelete
    Replies
    1. ലേഖനം വായിക്കുക. ഇതിനൊക്കെയുള്ള ഉത്തരം അതിലുണ്ട്.

      Delete
  2. very informative article......
    thank you Ali koya saahib

    ReplyDelete
  3. If people on one direction, proceed further back, at last they end up with opposed to Qibla.
    Fig 1
    To avoid opposing to Qibla, where should they change direction? Where is that place in the globe.
    Fig 2

    Where is the difference in opinion between you and manikfan in this subject? Is it on a word "line and point"? Of course, it must not be a 'point'. Because latitude lines are concentric to North and south pole. If qibla is on either North or South pole, (at axis of rotation), then center point can be considered.But qibla is not on poles.Also longitude lines are parallel, not concentric. So demarcation must be a line, not point.

    However Please explain what you mean by >>ഖിബ്‌ലമാറ്റരേഖ അസംബന്ധമാണ്‌; മറിച്ച്, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. << ഒരു ചിത്രത്തിന്റെ സഹായത്താൽ അതൊന്ന് വിശദീകരിക്കാമോ??

    ReplyDelete
    Replies
    1. ലേഖനം വായിച്ച് മനസ്സിലാക്കാതെ ചോദ്യങ്ങള്‍ ചോദിക്കുകയാണ്‌ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അനീസിന്റെ ഒന്നാമത്തെ ചോദ്യം: If people on one direction, proceed further back, at last they end up with opposed to Qibla.
      ഇതിന്റെ ഉത്തരം എന്റെ ലേഖനത്തിലുണ്ട്. ആ ഭാഗം താങ്കളുടെ ശ്രദ്ധയില്‍ പെടാനായി ഇവിടെ ഉദ്ധരിക്കാം: "ഖിബ്‌ലമാറ്റരേഖ എന്ന ഒന്നില്ല. ഉണ്ടാവുക സാദ്ധ്യവുമല്ല. മസ്‌ജിദുല്‍ ഹറാമില്‍ നമസ്‌ക്കരിക്കാന്‍ നില്‍ക്കുന്നത് കഅ്‌ബയുടെ ചുറ്റുമായി വൃത്താകൃതിയിലാണല്ലോ. മറ്റു പള്ളികള്‍ ഒരോന്നെടുത്ത് നോക്കിയാല്‍ അവയില്‍ ഓരോന്നിലും അണി നില്‌ക്കുന്നത് നേരെയാണെങ്കിലും ലോകത്തുള്ള സകല നമസ്‌ക്കാരക്കാരെയും ഒരുമിച്ച് വീക്ഷിച്ചാല്‍ അവര്‍ നില്‍ക്കുന്നത് വൃത്താകൃതിയിലാണെന്ന് കാണാം. കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക. എന്നാല്‍ മസ്‌ജിദുല്‍ ഹറാമില്‍ തുടങ്ങുന്ന ഈ വൃത്തം ക്രമേണ വലുതായി വരുന്നത് കാണാം. (ഉത്തരധ്രുവത്തില്‍ നിന്നകലുമ്പോള്‍ അക്ഷാംശരേഖ വലുതാകുന്നതു പോലെ.) കഅ്‌ബ ഉള്‍ക്കൊള്ളുന്ന അര്‍ദ്ധഗോളം പൂര്‍ണ്ണമാകുവോളമാണ്‌ ഈ വൃത്തം വലുതാവുക. (ഏറ്റവും വലിയ ഈ വൃത്തത്തെ ഭൂമദ്ധ്യരേഖയ്ക്ക് സമാനമായി കണാക്കാക്കാം.) കഅ്‌ബയുടെ എതിര്‍വശത്തുള്ള അര്‍ദ്ധഗോളത്തിലേക്ക് പ്രവേശിക്കുന്നതോടെ വൃത്തം ചെറുതാവാന്‍ തുടങ്ങുന്നു. (ധക്ഷിണധ്രുവത്തോടടുക്കുമ്പോള്‍ അക്ഷാംശരേഖ ചെറുതാവുന്നതു പോലെ.) അങ്ങനെയത് കഅ്‌ബയുടെ എതിര്‍വശത്തുള്ള ഒരു പോയന്റില്‍ എത്തുമ്പോള്‍, മസ്‌ജിദുല്‍ ഹറാമിലേതിനു വിരുദ്ധമായി ആളുകള്‍ പുറം തിരിഞ്ഞ് അണിനില്‍ക്കേണ്ടി വരും. (ധക്ഷിണധ്രുവത്തിലുള്ള ആളുകള്‍ വൃത്താകൃതിയില്‍ വടക്കോട്ടു തിരിഞ്ഞ് നില്‌ക്കുന്നതുപോലെ.) അങ്ങനെയുള്ള ഒരു പോയന്റില്‍ മാത്രമേ ഖിബ്‌ലമാറ്റം സംഭവിക്കുകയുള്ളു. ഈ പോയന്റ് സ്ഥിതി ചെയ്യുന്നത് പസഫിക് മഹാസമുദ്രത്തിലാണ്‌. അതായത് കഅ്‌ബ നില്‍ക്കുന്നിടം ഒരു ധ്രുവമായി സങ്കല്‍പ്പിച്ചാല്‍ എതിര്‍ധ്രുവമായി സങ്കല്‍പ്പിക്കാവുന്ന പോയന്റാണത്. അവിടെ മാത്രമേ ഖിബ്‌ല മാറുവാന്‍ സാധിക്കുകയുള്ളു."

      Delete
    2. അനീസിന്റെ രണ്ടാമത്തെ ചോദ്യം: To avoid opposing to Qibla, where should they change direction? Where is that place in the globe.
      ഇതിന്റെ ഉത്തരവും മേല്‍ ഉദ്ധരണിയില്‍ ഉണ്ട്. മനസ്സിലായില്ലെങ്കില്‍ ഒരിക്കല്‍കൂടി പറയാം. ആ പോയിന്റ് പസിഫിക് സമുദ്രത്തിലാണ്‌. ചിത്രം രണ്ട് നോക്കുക.
      ക'അ്‌ബയുടെ നാനാഭാഗത്തും ക'അ്‌ബക്ക് അഭിമുഖമായി ആളുകള്‍ നില്‍ക്കുക; എന്നിട്ട് എല്ലാവരും പിന്നോട്ട് നടക്കുക. കരയിലൂടെയും കടലിനു മുകളിലൂടെയും അവര്‍ നടക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ അവര്‍ പസിഫിക് സമുദ്രത്തിലെ ഒരു പോയന്റില്‍ എത്തിച്ചേരും. ക'അ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിച്ചാല്‍ എതിര്‍ധ്രുവമായി സങ്കല്‍പ്പിക്കാവുന്ന പോയന്റായിരിക്കുമത്. ഈ സംഗമത്തില്‍ ആ പോയന്റിന്‌ പിന്‍തിരിഞ്ഞാണ്‌ അവരുണ്ടാവുക.

      Delete
    3. അനീസിന്റെ മൂന്നാമത്തെ ചോദ്യം: Where is the difference in opinion between you and manikfan in this subject? Is it on a word "line and point"?
      ഇതിന്റെ ഉത്തരവും മേല്‍ കൊടുത്ത ഉദ്ധരണിയില്‍ തന്നെയുണ്ട്. പോയന്റും ലൈനും തമ്മില്‍ വ്യത്യാസമുണ്ടോ എന്നാണ്‌ അനീസിന്‌ ഇനിയും മനസ്സിലാകാത്തത്. മണിക്‌ഫാന്റെ ഗ്രന്‍ഥത്തില്‍ നിന്ന് ഞാന്‍ ഉദ്ധരിച്ച ഭാഗം ഒരിക്കല്‍ കൂടി ശ്രദ്ധിക്കുക. അനീസിന്റെ സൌകര്യത്തിനായി അതിവിടെ ഒരിക്കല്‍കൂടി ഉദ്ധരിക്കാം. ''ലോകത്തുള്ള എല്ലാവരും വെള്ളിയാഴ്‌ച തന്നെ ജുമുഅ നമസ്‌ക്കരിക്കണം. ഇത് സാദ്ധ്യമാണല്ലോ. ലോകത്ത് ഒരു സ്ഥലത്തല്ലാതെ വേറെ എവിടെയും ഈ ദിവസത്തിന്‌ വ്യത്യാസം പാടില്ല. ദിവസമാറ്റരേഖ (Internatioal Date line) യില്‍ മാത്രം ഒരു ഭാഗത്ത് വെള്ളിയും മറുഭാഗത്ത് വ്യാഴവുമാണ്‌. ഈ രേഖ അമേരിക്കക്കും റഷ്യക്കും ഇടയിലുള്ള ബെറിന്‍ കടലിടുക്കിലൂടെയാണ്‌ പോകുന്നത്. ഇത് ദീനുല്‍ ഇസ്‌ലാമില്‍ വളരെ ആവശ്യമുള്ള ഒരു രേഖയാണ്‌. ലോകത്ത് ഒരു ഖിബ്‌ലമാറ്റ രേഖ വേണം. അതും ഈ രേഖ തന്നെയാണ്‌. വേറെ എവിടെയും ഈ രേഖയിടുക സാദ്ധ്യമല്ല."
      മണിക്‌ഫാന്‍ പറഞ്ഞത് അനീസിന്‌ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ഇല്ലെങ്കില്‍ ഞാന്‍ ഒന്നുകൂടി വിശദീകരിക്കാം. ഉത്തരധ്രുവം മുതല്‍ ധക്ഷിണധ്രുവം വരെ നീണ്ടു കിടക്കുന്ന ഒരു രേഖയാണ്‌ അന്താരാഷ്ട്രതിയ്യതിരേഖ. ഇത്രയും വലിയ ഒരു രേഖയിലാണ്‌ ഖിബ്‌ല മാറുന്നത് എന്നാണ്‌ മണിക്‌ഫാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതോ പസിഫിക് സമുദ്രത്തിലെ ഒരു പോയന്റില്‍ മാത്രമാണ്‌ ഖിബ്‌ല മാറുക എന്നും. രണ്ടും തമ്മില്‍ പദങ്ങളുടെ വ്യത്യാസം മാത്രമല്ല; അര്‍ത്ഥവും സങ്കല്‍പ്പവും ആശയവും എല്ലാം വ്യത്യസ്തമാണ്‌. ചിത്രം രണ്ട് നോക്കി ഇത് കൂടുതല്‍ മനസ്സിലാക്കാം.

      Delete
    4. അനീസിന്റെ അടുത്ത സംശയമിതാണ്‌: Of course, it must not be a 'point'. Because latitude lines are concentric to North and south pole. If qibla is on either North or South pole, (at axis of rotation), then center point can be considered.
      ഈ സംശയം മാറാന്‍ എന്ത് ചെയ്യണമെന്നും ഞാന്‍ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
      ക'അ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക. അപ്പോള്‍ ഒരു മറുദ്രുവം വേണമല്ലോ; അത് പസിഫികില്‍ ആയിരിക്കും. ആ ഒരു പോയന്റില്‍ മാത്രമേ ഖിബ്‌ല ഡയരക്‌ഷന്‍ മാറുകയുള്ളു.

      Delete
    5. അനീസിന്റെ അടുത്ത സംശയം: However Please explain what you mean by >>ഖിബ്‌ലമാറ്റരേഖ അസംബന്ധമാണ്‌; മറിച്ച്, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ സങ്കല്‍പ്പിക്കാന്‍ കഴിയുകയുള്ളു. << ഒരു ചിത്രത്തിന്റെ സഹായത്താൽ അതൊന്ന് വിശദീകരിക്കാമോ??

      ഒരു ചിത്രത്തിന്റെ സഹായത്താല്‍ തന്നെ ഞാനത് വിശദീകരിച്ചിട്ടുണ്ടല്ലോ. എന്റെ ലേഖനത്തോടൊപ്പമുള്ള ചിത്രം രണ്ട് കാണുക. ഒപ്പം (http://www.al-habib.info/qibla-pointer/) ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ കൂടുതല്‍ ഉറപ്പ് വരുത്തുകയും ചെയ്യുക.

      Delete
    6. ഒരു കാര്യം കൂടി പറയാനുണ്ട്. അനീസിന്റെ ചോദ്യത്തോടൊപ്പം കൊടുത്ത ചിതങ്ങള്‍ ആശയം വിശദീകരിക്കാന്‍ പര്യപ്‌തമല്ല; ആളുകളുടെ മനസ്സില്‍ സംശയമുണ്ടാക്കാന്‍ മാത്രമേ അതുപകരിക്കുകയുള്ളു. കാരണം ഭൂമിയുടെ ആകൃതി ഒരു പരന്ന പ്രതലത്തിന്റെതോ ഒരു പൈപ്പിന്റെതോ അല്ല.

      Delete
  4. 1) താങ്കളുടെ വീക്ഷണത്തിന്റെ ആകെത്തുക >>കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക.<< എന്നതാണ്.
    ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ട് കടന്ന് പോകുന്ന കേന്ദ്രം ആണ് ധ്രുവങ്ങൾ എന്ന് പറയുന്നത്. അത് കഅ്‌ബ അല്ല. അത് തന്നെയാണ് വിഷയത്തിന്റെ മർമ്മവും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്ന അച്ചുതണ്ട് (axis) കഅ്‌ബ ആയിരുന്നെങ്കിൽ concentric circle എന്ന പോലെ, ഖിബ്‌ല മാറ്റം ആവശ്യമില്ലാതെ എല്ലാവരും അങ്ങോട്ട് തിരിഞ്ഞ് തന്നെ നിൽക്കുമായിരുന്നു.
    കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. അത് ധ്രുവമല്ല എന്നത് കൊണ്ട് തന്നെ. താങ്കളും, വായിക്കുന്നവരും കൂടി സങ്കൽപിച്ചു എന്നത് കൊണ്ട് ഭൂമിയുടെ കറക്കം, ഇപ്പോഴുള്ള N-S Axis നിന്ന് മാറി, ഒരു വശം കഅ‌ബയും മറുവശം താങ്കൾ കണ്ടെത്തിയ പസഫിക് സമുദ്രത്തിലെ "ആ പോയന്റിലൂടെയും" ആകുമോ????
    നടക്കാത്ത, സാങ്കൽപ്പികമായ ഒരു കാര്യമല്ല പ്രായോഗിക പ്രശ്‌നത്തിലെ പരിഹാരം.
    ലോകത്ത് മുഴുവൻ നടക്കുന്ന സാംമ്രാജ്യത്ത്വ അധിനിവേശത്തിന്റെ പരിഹാരം എന്ത് എന്ന് ചോദ്യം. ഉത്തരം: അലിക്കോയ സാഹിബ് എന്ന താങ്കൾ അമേരിക്കൻ പ്രസിഡന്റായി എന്ന് സങ്കൽപ്പിക്കുക. ശേഷം ലോകത്തുള്ള എല്ലാ മിലിട്ടറി ബേസും അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു, എല്ലാ അധിനിവേശവും അവസാനിപ്പിക്കുന്നു. പ്രശ്‌നം സാങ്കൽപ്പികമായി തീരുമെങ്കിലും, പ്രായോഗികമായി പരിഹരിക്കപ്പെടില്ലല്ലോ?? അത് പോലെയാണ് ഖിബ്‌ലയെ ഭൂമിയുടെ Axis of rotation ആക്കുന്ന താങ്കളുടെ പരിഹാര നിർദ്ദേശവും.
    മാണിക്‌ഫാൻ ഭൂമിയിൽ നിലവിലുള്ള വസ്തുതകളുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ വീക്ഷണം അവതരിപ്പിക്കുകയും, അതിനെ എതിർക്കാൻ താങ്കൾ സാങ്കൽപികമായി ഒരു പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

    ReplyDelete
    Replies
    1. ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ട് കടന്നു പോകുന്ന ഇടത്തിനാണ്‌ ധ്രുവം എന്ന് പറയുന്നത്. അല്ലെന്ന് ഞാന്‍ പറഞ്ഞോ? ലോകം മുഴുവനും അംഗീകരിക്കുന്ന രണ്ടു ധ്രുവങ്ങള്‍ -ഉത്തരം,ധക്ഷിണം- ഇവ രണ്ടും മാറ്റിയിട്ട് ക'അ്‌ബ ധ്രുവമാക്കി മാറ്റണം എന്ന് ഞാന്‍ പറഞ്ഞോ? ഇല്ലല്ലോ. ക'അ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക എന്നതില്‍ തന്നെയുണ്ടല്ലോ താങ്കളുടെ ഈ ആരോപണത്തിനുള്ള മറുപടി. ക'അ്‌ബ ധ്രുവമാണെങ്കില്‍ പിന്നെ അങ്ങനെ സങ്കല്‍പ്പിക്കേണ്ടതുണ്ടോ? അല്ലാത്തതുകൊണ്ടല്ലേ സങ്കല്‍പ്പിക്കേണ്ടി വരുന്നത്. ക'അ്‌ബയെ ധ്രുവമാക്കി മാറ്റി നിശ്ചയികക്ണമെന്നും ഞാന്‍ പറഞ്ഞിട്ടില്ല. തല്‍ക്കാലം ഒന്ന് സങ്കല്‍പ്പിക്കാനേ പറഞ്ഞിട്ടുള്ളൂ. അതും എന്തിനാണെന്നറിയുമോ? അനീസിന്‌ മനസ്സിലായിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട് വിശദീകരിക്കാം. ഉത്തര ധ്രുവത്തിന്‌ ഒരു മറുധ്രുവമുണ്ട്; ധക്ഷിണധ്രുവം. അതേ പോലെ ക'അ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിച്ചാല്‍ അതിനും ഉണ്ടാകണമല്ലോ ഒരു മറുധ്രുവം. അല്ല സങ്കല്‍പ്പിച്ചാല്‍ മതി. അതുകൊണ്ടൊന്നും ഭൂമിയുടെ അച്ചുതണ്ട് ഒടിഞ്ഞു പോവുകയില്ല. അതുകൊണ്ട് പേടിക്കാതെ സങ്കല്‍പ്പിച്ചോളൂ. അഥവാ ക'അ്‌ബ ആയിരുന്നു ഭൂമിയുടെ ഒരു ധ്രുവമെങ്കില്‍ അതിന്നും ഒരു മറുധ്രുവം ഉണ്ടാകണമല്ലോ. ക'അ്‌ബയുടെ മറു ധ്രുവമായി സങ്കല്‍പിക്കുന്ന ആ പോയന്റില്‍ മാത്രമേ ഖിബ്‌ല മാറുകയുള്ളൂ. ഇതാണ്‌ വിഷയത്തിന്റെ മര്‍മ്മം. അല്ലാതെ ഭൂമിയുടെ ധ്രുവമേതാണ്‌? അത് മാറ്റി നിശ്ചയിക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ മാറ്റി സങ്കല്‍പ്പിക്കാന്‍ പറ്റുമോ? അങ്ങനെ മാറ്റി സങ്കല്‍പ്പിച്ചാല്‍ ഭൂമിയുടെ കറക്കത്തിന്‍ മാറ്റം വരുമോ? ഇതൊന്നും എന്നെയോ എന്റെ വാദങ്ങളെയോ ബാധിക്കുന്ന കാര്യങ്ങളല്ല. അനീസിന്റെ അവിവേകത്തില്‍ നിന്നുണ്ടാകുന്ന ചപലവാദങ്ങള്‍ മാത്രമാണ്‌.

      ഇത്രയൊക്കെ പറഞ്ഞിട്ടും അനീസിന്‌ ഞാന്‍ പറഞ്ഞതുപോലെ സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റൊരു വഴിക്ക് ഇത് മനസ്സിലാകിത്തരാന്‍ ശ്രമിക്കാം.
      12500 കിലോമീറ്ററിലധികം നീളമുള്ള ഒരു അച്ചുതണ്ട്, അല്ലെങ്കില്‍ അച്ചുതണ്ട് വേണ്ട, വെറുമൊരു ദണ്ഡ് സങ്കല്‍പ്പിക്കുക. ക'അ്‌ബ നില്‍ക്കുന്നത് ഈ ഭൂമിയില്‍ തന്നെ ഒരിടത്താണല്ലോ. ആ ദണ്ഡ് നാം ക'അ്‌ബയുടെ ഉള്‍ഭാഗത്ത് ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക് അടിച്ചിറക്കുന്നു എന്നും സങ്കല്‍പ്പിക്കുക. ഈ ദണ്ഡ് ഭൂമിയില്‍ ആഴ്‌ന്നിറങ്ങി, ഭൂമിയുടെ മദ്ധ്യഭാഗവും കഴിഞ്ഞ് പിന്നെയും മുമ്പോട്ട് നീങ്ങി അത് ഭൂഗോളത്തിന്റെ മറുഭാഗത്ത് പുറത്ത് വരുമല്ലോ. അങ്ങനെ ഒരു സ്ഥലം മനസ്സിലാക്കാന്‍ കഴ്യുന്നുണ്ടോ? അവിടെയാണ്‌ ഖിബ്‌ലമാറ്റം സംഭവിക്കുക.

      ഇനി ഇതിന്‌ മറുപടി എഴുതുമ്പോള്‍ 12500 കിലോമീറ്ററിലധികം നീളമുള്ള ഒരു ദണ്ഡ് നിര്‍മ്മിക്കാന്‍ സാദ്ധ്യമല്ല; അത് അടിച്ചിറക്കാന്‍ ഒട്ടും കഴിയുകയില്ല; അടിച്ചിറക്കിയാല്‍ തന്നെ ഭൂമിയുടെ മദ്ധ്യഭാഗത്ത് ചെല്ലുമ്പോള്‍ ഉരുകിപ്പോവും, അതുകൊണ്ട് മറുഭാഗത്ത് പുറത്ത് വരുകയില്ല. എന്നൊന്നും എഴുതി അവിവേകം പ്രകടിപ്പിക്കരുത്.
      ഭൂഗോളത്തില്‍ ക'അ്‌ബയുടെ നേര്‍ മറുഭാഗത്ത് വരുന്ന ഒരു പോയന്റ്; അവിടെയേ ഖിബ്‌ലമാറ്റം സംഭവിക്കുകയുള്ളു എന്ന് പറയാന്‍ മാത്രമാണ്‌ ഞാദുദ്ദേശിച്ചത്.

      Delete
    2. മിസ്റ്റര്‍ അനീസ്, എന്റെ വാക്കുകള്‍ വായിച്ചിട്ട് താങ്കള്‍ക്ക് മനസ്സിലായിട്ടില്ല. അതുകൊണ്ട് തന്നെ ഞാനുദ്ദേശിക്കാത്ത അര്‍ത്ഥവും മാനവും എന്റെ വാക്കുകള്‍ക്ക് നല്‍കി താങ്കള്‍ അതിന്ന് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് മറുപടി പറഞ്ഞതില്‍ താങ്കള്‍ കാണിച്ച അവിവേകം മനസ്സിലാക്കാന്‍ താങ്കളുടെ ചില വാക്കുകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം:

      1. ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ട് കടന്ന് പോകുന്ന കേന്ദ്രം ആണ് ധ്രുവങ്ങൾ എന്ന് പറയുന്നത്. അത് കഅ്‌ബ അല്ല. അത് തന്നെയാണ് വിഷയത്തിന്റെ മർമ്മവും.

      = അതല്ല മര്‍മ്മം. ക'അ്‌ബയുടെ നേരെ മറുഭാഗത്തുള്ള ഒരു പോയന്റ് മാത്രമാണ്‌ ഖിബ്‌ലമാറ്റം നടക്കുന്ന സ്ഥലം എന്ന കാര്യമാണ്‌ വിഷയത്തിന്റെ മര്‍മ്മം.

      2. കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. അത് ധ്രുവമല്ല എന്നത് കൊണ്ട് തന്നെ. താങ്കളും, വായിക്കുന്നവരും കൂടി സങ്കൽപിച്ചു എന്നത് കൊണ്ട് ഭൂമിയുടെ കറക്കം, ഇപ്പോഴുള്ള N-S Axis നിന്ന് മാറി, ഒരു വശം കഅ‌ബയും മറുവശം താങ്കൾ കണ്ടെത്തിയ പസഫിക് സമുദ്രത്തിലെ "ആ പോയന്റിലൂടെയും" ആകുമോ????

      = ഭൂമിയുടെ കറക്കം മാറ്റാനൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. ഇപ്പോഴുള്ള അച്ചുതണ്ട് മാറ്റിപ്പണിയാനും പരിപാടിയില്ല. അനീസിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ; പസിഫികിലെ ആ പോയന്റില്‍ മാത്രമാണ്‌ ഖിബ്‌ല മാറുക എന്ന വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കുക.

      3. നടക്കാത്ത, സാങ്കൽപ്പികമായ ഒരു കാര്യമല്ല പ്രായോഗിക പ്രശ്‌നത്തിലെ പരിഹാരം.

      = ധ്രുവമാറ്റം നടക്കുന്ന കാര്യമാണെന്നോ നടത്തണമെന്നോ നടത്താന്‍ ശ്രമിക്കണമെന്നോ ഞാന്‍ പറഞ്ഞില്ലല്ലോ. അങ്ങനെ സങ്കല്‍പ്പിച്ചാല്‍ മാസപ്പിറവി പ്രശ്‌നം പരിഹരിക്കപെടുമെന്നും പറഞ്ഞിട്ടില്ലല്ലോ. ഖിബ്‌ല മാറ്റ രേഖ അസംബന്ധമാണെന്നും, ഖിബ്‌ലമാറ്റ പോയന്റ് മാത്രമേ ഈ ഭൂമിയില്‍ ഉള്ളുവെന്നും അത് പസിഫിക് സമുദ്രത്തിലാണെന്നുമാണ്‌ ഞാന്‍ പറഞ്ഞത്. ഈ സത്യം മനസ്സിലാക്കാതെ, തിയ്യതിരേഖയെ ഖിബ്‌ലമാറ്റരേഖകൂടിയായി കണക്കാക്കിയ അലി മണിക്‌ഫാന്‌ ഈ വിഷയത്തില്‍ ഭീമമായ അബദ്ധം പിണഞ്ഞിരിക്കുന്നു എന്നുമാണ്‌ ഞാന്‍ പറഞ്ഞത്.

      4. മാണിക്‌ഫാൻ ഭൂമിയിൽ നിലവിലുള്ള വസ്തുതകളുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ വീക്ഷണം അവതരിപ്പിക്കുകയും, അതിനെ എതിർക്കാൻ താങ്കൾ സാങ്കൽപികമായി ഒരു പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

      = ഖിബ്‌ലമാറ്റരേഖ വസ്തുതയല്ല; വങ്കത്തമാണ്‌.

      Delete
    3. >>>ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ട് കടന്നു പോകുന്ന ഇടത്തിനാണ്‌ ധ്രുവം എന്ന് പറയുന്നത്. അല്ലെന്ന് ഞാന്‍ പറഞ്ഞോ? ലോകം മുഴുവനും അംഗീകരിക്കുന്ന രണ്ടു ധ്രുവങ്ങള്‍ -ഉത്തരം,ധക്ഷിണം- ഇവ രണ്ടും മാറ്റിയിട്ട് ക'അ്‌ബ ധ്രുവമാക്കി മാറ്റണം എന്ന് ഞാന്‍ പറഞ്ഞോ? ഇല്ലല്ലോ. ക'അ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക എന്നതില്‍ തന്നെയുണ്ടല്ലോ താങ്കളുടെ ഈ ആരോപണത്തിനുള്ള മറുപടി. ക'അ്‌ബ ധ്രുവമാണെങ്കില്‍ പിന്നെ അങ്ങനെ സങ്കല്‍പ്പിക്കേണ്ടതുണ്ടോ?<<<<

      താങ്കൾ അങ്ങ് സങ്കൽപിച്ചത് കൊണ്ട് ഭൂമിയുടെ Axis of rotation മാറില്ല.അത് കൊണ്ട് തന്നെ N-S Axis ൽ ഭൂമി ചുറ്റുന്നത് കാരണം ഉണ്ടാവുന്ന പ്രതിഭാസങ്ങൾക്ക് മാറ്റം ഉണ്ടാവുകയുമില്ല.

      >>അഥവാ ക'അ്‌ബ ആയിരുന്നു ഭൂമിയുടെ ഒരു ധ്രുവമെങ്കില്‍ അതിന്നും ഒരു മറുധ്രുവം ഉണ്ടാകണമല്ലോ. ക'അ്‌ബയുടെ മറു ധ്രുവമായി സങ്കല്‍പിക്കുന്ന ആ പോയന്റില്‍ മാത്രമേ ഖിബ്‌ല മാറുകയുള്ളൂ. ഇതാണ്‌ വിഷയത്തിന്റെ മര്‍മ്മം.<<<<
      ക'അ്‌ബ അല്ലല്ലോ ഭൂമിയുടെ ഒരു ധ്രുവം. അതുകൊണ്ട് തന്നെ, ആ "എങ്കിലിൽ" സ്ഥാപിതമായ മർമ്മത്തിനും പ്രസക്തിയില്ല.

      ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്ന അച്ചുതണ്ട് (axis) കഅ്‌ബ ആയിരുന്നെങ്കിൽ concentric circle എന്ന പോലെ, ഖിബ്‌ല മാറ്റം ആവശ്യമില്ലാതെ എല്ലാവരും അങ്ങോട്ട് തിരിഞ്ഞ് തന്നെ നിൽക്കുമായിരുന്നു. അത് അങ്ങിനെ അല്ലത്തത് കൊണ്ടുണ്ടായ പ്രശ്‌നത്തിന് പരിഹാരം, അങ്ങിനെയാണ് എന്ന് സങ്കൽപ്പിച്ചത് കൊണ്ട് ഉണ്ടാവുന്നതല്ലല്ലോ !!

      Axis of rotation മാറ്റിയും, 12500 km നീളത്തിൽ കഅബയിലൂടെ കുറ്റിയടിച്ച് പുതിയ Axis ഉണ്ടാക്കിയും സങ്കൽപ്പിക്കാനുള്ള താങ്കളുടെ വ്യക്തി സ്വാതന്ത്രത്തെ ഞാൻ മാനിക്കുന്നു. സങ്കൽപ്പങ്ങൾ തുടരട്ടെ....

      Delete
    4. Where is my reply between your comments on August 20, 2012 11:09 PM and 10:52 PM. you must release that. Then reply to that. why it is one sided?

      Delete
  5. 2) ഞാൻ കൊടുത്ത ചിത്രം കാര്യങ്ങൾ വ്യക്തമാകാൻ വളരെ ഉപയുക്തമാണ്. ഭൂമി "പൈപ്പാണെന്നോ, പരന്നതാണെന്നോ" ഞാൻ പറഞ്ഞിട്ടില്ല. ഞാൻ വ്യക്തമായി ഇപ്രകാരം എഴുതി "Consider a map is joined together at ends".
    കാര്യം അത്ര തന്നെയേ ഉള്ളൂ. ഞാൻ "ഉള്ള കാര്യം പറഞ്ഞതാണ്", അല്ലാതെ അപ്രായോഗികമായ ഒന്ന് സങ്കലിപിച്ചതല്ല.
    ഖിബ്‌ല പ്രശ്നത്തിൽ lattitude വിഷയമല്ല. Longittude ആണ് പ്രധാനം. world time zone map അല്ലെങ്കിൽ Political map ന്റെ അറ്റങ്ങൾ കൂട്ടി യോജിപ്പിച്ചാൽ അത് എല്ലാ longittude ഉം പ്രതിനിധീകരിക്കും. അതാണ് ചിത്രം. അതിലൂടെ എന്തു കൊണ്ട് ഖിബ്‌ല മാറ്റം ആവശ്യമാകുന്നു എന്ന് വ്യക്തമാകുകയും ചെയ്യുന്നു.

    ReplyDelete
    Replies
    1. പ്രിയ അലികോയ സാഹിബ്‌
      താങ്കളുടെ ഖിബ്‌ല ഒന്ന് കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്, അത് ഖുര്‍ആന്റെയും ഹദീസിന്റെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നുമാത്രം, വിമര്‍ശനമാവാം പക്ഷെ മുന്‍വിധി വേണ്ട. അത് അന്ധതയാണ്, കാരണം ഭൂമി ഒരു ഗോളമാണ് എന്ന കാര്യം അലി മണിക്ഫന്‍ മറന്നു പോയിരികും എന്നത് പരിഹാസമാണ് . ആയതിനാല്‍ താങ്കള്‍ വീണ്ടും പരിശോധിക്കുക, അത്യാധുനിക സാങ്കേതിക വിദ്യ ഒന്നുമില്ലാതെ ഒരു സാധാരണ മനുഷ്യനു അവന്റെ ഖിബ്‌ല എങ്ങിനെ മനസിലാക്കാം?

      Delete
    2. പ്രിയ അലികോയ സാഹിബ്‌
      താങ്കളുടെ ഖിബ്‌ല ഒന്ന് കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്, അത് ഖുര്‍ആന്റെയും ഹദീസിന്റെയും പ്രായോഗികതയുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നുമാത്രം, വിമര്‍ശനമാവാം പക്ഷെ മുന്‍വിധി വേണ്ട. അത് അന്ധതയാണ്, കാരണം ഭൂമി ഒരു ഗോളമാണ് എന്ന കാര്യം അലി മണിക്ഫന്‍ മറന്നു പോയിരികും എന്നത് പരിഹാസമാണ് . ആയതിനാല്‍ താങ്കള്‍ വീണ്ടും പരിശോധിക്കുക, അത്യാധുനിക സാങ്കേതിക വിദ്യ ഒന്നുമില്ലാതെ ഒരു സാധാരണ മനുഷ്യനു അവന്റെ ഖിബ്‌ല എങ്ങിനെ മനസിലാക്കാം?

      Delete
    3. അതെ, വസ്‌തുതകള്‍ മനസ്സിലാക്കുന്നിടത്ത് താങ്കള്‍ക്ക് വീണ്ടും പിഴയ്ക്കുന്നു. ഒരു ഗ്ലോബ് കയ്യിലെടുത്ത് അതില്‍ നോക്കി ഞാന്‍ പറഞ്ഞ കാര്യം മനസ്സിലാക്കുക. പരന്ന മേപ്പില്‍ നോക്കിയാല്‍ ഞാന്‍ പറയുന്ന കാര്യം താങ്കള്‍ക്ക് മനസ്സിലാവില്ല. അത് പൈപ്പ് രൂപത്തിലാക്കിയതുകൊണ്ടും മനസ്സിലാവില്ല. ഭുമിയുടെ ആകൃതി ഗോളാകൃതിയാണ്‌. അതുകൊണ്ട് ഒരു ഗ്ലോബ് നോക്കി കാര്യം മനസ്സിലാക്കാന്‍ ശരിമിച്ചു നോക്കുക, അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

      Delete
  6. ഇത് നമുക്കിടയില്‍ തര്‍ക്കമുള്ള ഒരു വിഷയമാണോ? ആണെങ്കില്‍ നമുക്ക് ചര്‍ച്ച നടത്താം.
    എന്റെ അഭിപ്രായത്തില്‍ അന്താരാഷ്ട്ര തിയ്യതിരേഖയിലാണ്‌ ദിവസം മാറുന്നത്. അവിടെയല്ല; മറ്റെവിടെയോ ആണ്‌ ദിവസം മാറുന്നതെന്ന വാദം താങ്കള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക് ചര്‍ച്ച നടത്തിനോക്കാം.
    യഥാര്‍ത്ഥത്തില്‍ എനിക്ക് താങ്കളെ അറിയിക്കാനുള്ളത് മറ്റൊന്നാണ്‌; ഇങ്ങനെ വിഷയം മാറ്റാന്‍ ശ്രമിക്കാതെ ഈ പോസ്റ്റിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ധൈര്യം കാണിക്കുക. അപ്പോള്‍ താങ്കള്‍ക്ക് മനസ്സിലാകും; മാസപ്പിറവി വിഷയത്തില്‍ മണിക്‌ഫാന്‍ ഒരു ബിഗ് സീറോ ആണെന്ന്.

    ReplyDelete
  7. Anees Aluva: ഖിബ്‌ലയുടെ കിഴക്ക് ഭാഗത്തുള്ളവർ പടിഞ്ഞറേക്കും, പടിഞ്ഞറുള്ളവർ കിഴക്കോട്ടും തിരിഞ്ഞാണ് നമസ്കരിക്കുന്നത്. ഇരു ഭാഗക്കാരും പിന്നോട്ട് പോയാൽ ഒരിടത്ത് അവർ തമ്മിൽ പുറം തിരിഞ്ഞു നിൽക്കും. എന്നാലേ ഖിബ്‌ലക്ക് അഭിമുഖമാകൽ സംഭവിക്കൂ. അല്ലെങ്കിൽ ഖിബ്‌ലക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവസ്ഥ ഉണ്ടാകും.
    ഖിബ്‌ല മാറ്റം ആവശ്യമാണോ ഈ ഭൂമിയിൽ ?

    = ക'അ്‌ബയുടെ കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും, പടിഞ്ഞാറുള്ളവര്‍ കിഴക്കോട്ടും തിരിഞ്ഞാണ്‌ നമസ്‌ക്കരിക്കേണ്ടത്. ശരിയാണ്‌. ഇരു ഭാഗക്കാരും പിന്നോട്ട് പോയാല്‍ ഒരിടത്ത് അവര്‍ തമ്മില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ സന്ധിക്കും. അതും ശരിയാണ്‌.

    പക്ഷേ, വളരെ പരിമിതമായ ശരിയാണത്. ക'അ്‌ബയുടെ തെക്കുള്ളവര്‍ വടക്കോട്ടും വടക്കുള്ളവര്‍ തെക്കോട്ടും തിരിഞ്ഞല്ലേ നമസ്‌ക്കരിക്കുക? അവരും ഇതേ പോലെ പുറകോട്ട് നടന്നാല്‍ ഒരിടത്ത് സന്ധിക്കുകയില്ലേ? അതെവിടെയായിരിക്കും? ക'അ്‌ബയില്‍ നിന്ന് തെക്കോട്ടും വടക്കോട്ടും നടന്നാല്‍ അവര്‍ അന്താരാഷ്ട്ര തിയ്യതിരേഖയിലാണോ എത്തിച്ചേരുക? അല്ലെങ്കില്‍ മറ്റൊരു ഖിബ്‌ല ലൈന്‍ കൂടിയുണ്ടോ? ഇവര്‍ക്ക് ഒരു ഖിബ്‌ലമാറ്റം ആവശ്യമില്ലേ?
    ചിന്തിക്കുക.

    ഞാന്‍ പറയുന്നത്; ഇവര്‍ നാലും ഒരിടത്ത്, പസിഫിക് സമുദ്രത്തിലെ ഒരു പോയന്റില്‍ എത്തിച്ചേരുമെന്നാണ്‌. അവിടെ ആ പോയന്റില്‍ മാത്രമേ ഖിബ്‌ലമാറ്റം സംഭവിക്കുകയുള്ളു എന്നും ഞാന്‍ പറയുന്നു. ചിത്രം-2 നോക്കി അത് മനസ്സിലാക്കുക. ചിലരോടുള്ള ആരാധനയും മറ്റു ചിലരോടുള്ള വിരോധവും മാറ്റിവെച്ച് ചിന്തിക്കുക.
    ചിന്തിച്ച് മനസ്സിലാക്കുക.

    ReplyDelete
  8. ഗ്ലോബ് എടുത്ത് നോക്കിയാലും താങ്കളുടെ "സങ്കല്പങ്ങൾ" പൂവണിയില്ല. കാരണം ഗ്ലോബും, ഭൂമി ഉള്ളത് പോലെ തന്നെ, N-S Axis ൽ ആണ് .ഈ പഠനത്തിനായി ഖിബ്‌ലയിലൂടെ കുറ്റിയടിച്ച് "ദ്രുവങ്ങൾ" രൂപപ്പെടുത്തിയ ഗ്ലോബ് മാർക്കറ്റിൽ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും....

    ReplyDelete
    Replies
    1. ഖിബ്‌ല മനസ്സിലാക്കാന്‍ ഈ വെബ്‌സൈറ്റിന്റെ സഹായം ഉപയോഗപെടുത്തുക.

      http://www.al-habib.info/qibla-pointer/

      Delete
    2. ഗോളാകൃതിയിലുള്ള ഭൂമിയില്‍ ക'അ്‌ബ നില്‍ക്കുന്നതിന്റെ നേരെ മറുഭാഗത്തുള്ള പോയന്റ് കണക്കാക്കുക. അവിടെമാത്രമാണ്‌ ഖിബ്‌ല മാറ്റം നടക്കുക. ഭൂമിയില്‍ മറ്റെവിടെയും അത് സംഭവിക്കുകയില്ല. പസിഫിക് സമുദ്രത്തിലാണ്‌ ആ പോയന്റുള്ളത്. ഒരു ഗ്ലോബെടുത്ത് നോക്കിയാല്‍ അത് മനസ്സിലാക്കാം. ഈ ലേഖനത്തിലെ ചിത്രം രണ്ട് നോക്കിയാലും അത് മനസ്സിലാക്കാം .
      മനസ്സിലാക്കാന്‍ ശ്രമിക്കുക, മണിക്‌ഫാന്‍ പഠിപ്പിച്ച അന്ധവിശ്വാസങ്ങളോട് വിടപറയുക.

      Delete
    3. ആ പോയന്റ് തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഉദാഹരണമായിട്ടാണ്‌ ക'അ്‌ബയെ ധ്രുവമായി സങ്കല്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നത്. അങ്ങനെ സങ്കല്‍പ്പിക്കുമ്പോള്‍ മറുഭാഗത്ത് വരുന്ന എതിര്‍ധ്രുവമായി സങ്കല്‍പ്പിക്കാവുന്ന പോയന്റ് എവിടെയോ അവിടെ മാത്രമേ ഖിബ്‌ലമാറ്റം നടക്കുകയുള്ളൂ. അത് മനസ്സിലാക്കിത്തരാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്. അനീസിന്‌ ഭാവനാശേഷി ഇല്ലെന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല.

      Delete
  9. ‎>>>Ali koya - ക'അ്‌ബയുടെ തെക്കുള്ളവര്‍ വടക്കോട്ടും വടക്കുള്ളവര്‍ തെക്കോട്ടും തിരിഞ്ഞല്ലേ നമസ്‌ക്കരിക്കുക? അവരും ഇതേ പോലെ പുറകോട്ട് നടന്നാല്‍ ഒരിടത്ത് സന്ധിക്കുകയില്ലേ? അതെവിടെയായിരിക്കും? ക'അ്‌ബയില്‍ നിന്ന് തെക്കോട്ടും വടക്കോട്ടും നടന്നാല്‍ അവര്‍ അന്താരാഷ്ട്ര തിയ്യതിരേഖയിലാണോ എത്തിച്ചേരുക? അല്ലെങ്കില്‍ മറ്റൊരു ഖിബ്‌ല ലൈന്‍ കൂടിയുണ്ടോ? ഇവര്‍ക്ക് ഒരു ഖിബ്‌ലമാറ്റം ആവശ്യമില്ലേ? ചിന്തിക്കുക. <<<

    N-S Axis ൽ ഭൂമി കറങ്ങുമ്പോൾ, ഒരു അറ്റം വടക്കും, താഴെ തെക്കും ആണ്. അത് നിർണ്ണിതമാണ്.
    എന്നാൽ കിഴക്കും പടിഞ്ഞാറും ഭൂമിയിൽ, വടക്കും തെക്കും പോലെ നിർണ്ണിതമല്ല.

    താങ്കൾക്കറിയാമോ ഭൂമിയിലെ കിഴക്ക് എവിടെ തുടങ്ങുന്നു, പടിഞ്ഞാറ് എവിടെ അവസാനിക്കുന്നു എന്ന്. ദയവായി പഠിപ്പിച്ച് തരിക.

    വടക്കോട്ടും തെക്കോട്ടും നടന്നാൽ വടക്കിലും തെക്കിലും എത്തി നിൽക്കും. അതായത് Lattitude ചുരുങ്ങി ചുരുങ്ങി pole ൽ അവസാനിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്നാൽ, തീരില്ല , നടന്നു കൊണ്ടേയിരിക്കും. നടത്തം തുടങ്ങിയിടത്ത് തന്നെ തിരികെ എത്തും.
    വടക്കോട്ട് നടന്നാലും അങ്ങിനെ വരില്ലേ എന്ന് താങ്കൾക്ക് സങ്കല്പിക്കാം. പക്ഷേ വടക്കും തെക്കും നിർണ്ണിതമായതിനാൽ അത് സംഭവ്യമല്ല.

    >> Ali koya - ധ്രുവവും കടന്ന് പിന്നെയും പോകാമല്ലോ. അപ്പോള്‍ എവിടെയെത്തും. അതല്ല ധ്രുവം ഭൂമിയുടെ അറ്റമാണെന്നാണോ ധരിച്ചുവെച്ചത്? <<
    ‎ഞാൻ മനസ്സിലാക്കിയത് ജ്യോഗ്രഫി പ്രകാരം ഭൂമിക്ക N-S Pole കൾ ഉണ്ട്. 90 deg N ൽ വടക്കും, 90 deg S ൽ തെക്കും അവസാനിക്കുന്നു. പക്ഷേ താങ്കൾ പറയുന്നത് അതിനപ്പുറവും "വടക്കും തെക്കുമുണ്ടെന്നാണ്".

    അതു കൊണ്ട്, നോര്‍ത്ത് പോളിനപ്പുറം ഉള്ള വടക്കിന്റെ സ്ഥല പ്പേരോ, അല്ലെങ്കിൽ 90deg N അപ്പുറമുള്ള വടക്കേ lattiitude value വോ തന്നാൽ മതി. പഠിക്കാമല്ലോ Please give me Name of that place and its Lattitude and Longittude.

    >> Ali koya - ഇതൊന്നുമല്ലല്ലോ നമ്മുടെ വിഷയം. എന്റെ പോസ്റ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനുള്ള അടവല്ലേ ഇതെല്ലാം?<<<

    ഇക്കര്യത്തിൽ വ്യക്തമല്ലാത്തതിനാലാണ്, മക്കയിലൂടെ പുതിയ Pole ഉം Axis of rotation ഉണ്ടാക്കാൻ താങ്കൾ നടക്കുന്നത്. ഇത് മനസ്സിലായാൽ തന്നത്താൻ വിഷയം കഴിയും. കാരണം വടക്കും തെക്കും ഭൂമിയിൽ നിർണ്ണിതമാണ്. കിഴക്കും പടിഞ്ഞാറും ഇല്ല., അത് ആപേക്ഷികമാണ്.

    ReplyDelete
    Replies
    1. Anees: N-S Axis ൽ ഭൂമി കറങ്ങുമ്പോൾ, ഒരു അറ്റം വടക്കും, താഴെ തെക്കും ആണ്. അത് നിർണ്ണിതമാണ്.
      എന്നാൽ കിഴക്കും പടിഞ്ഞാറും ഭൂമിയിൽ, വടക്കും തെക്കും പോലെ നിർണ്ണിതമല്ല.




      = ഗോളത്തിന്‌ അറ്റമില്ല. ക'അ്‌ബയില്‍ നിന്ന് വടക്കോട്ട് പോകുന്നവര്‍ക്ക് നോര്‍ത്ത് പോള്‍ കടന്ന് പിന്നെയും പോകാന്‍ കഴിയും; നോര്‍ത്ത് പോള്‍ കടന്നാല്‍ പിന്നെ പോകുന്നത് തെക്കോട്ടായിരിക്കും, എന്നാല്‍ വന്നിടത്തേക്കല്ല; വന്നതിന്റെ എതിര്‍ ഭാഗത്തേക്ക്. അതുപോലെ ക'അ്‌ബയില്‍ നിന്ന് തെക്കോട്ട് പോകുന്നവര്‍ക്ക് സൌത് പോള്‍ കടന്ന് പിന്നെയും പോകാം. അവസാനം ഇരുവരും ഒരിടത്ത് സന്ധിക്കും. ആ ഇടം പസിഫിക് സമുദ്രത്തിലായിരിക്കും. ക'അ്‌ബയില്‍ നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും പോയവര്‍ സന്ധിക്കുന്നതും അവിടെത്തന്നെ ആയിരിക്കും. അതാണ്‌ ഈ ലോകത്തുള്ള ഏക ഖിബ്‌ല മാറ്റ പോയന്റ്. പരന്ന മാപ്പില്‍ നോക്കിയാല്‍ ഇതൊന്നും മനസ്സിലാവില്ല. ഒരു ഗ്ലോബ് നോക്കി കാര്യം ഗ്രഹിക്കുക. ഈ (http://www.al-habib.info/qibla-pointer/) വെബ്‌സൈറ്റും ഉപയോഗപ്പെടുത്താം. പസിഫിക് സമുദ്രത്തിലെ പല സ്ഥലങ്ങളുടെ ഖിബ്‌ല ഏത് ദിശയിലേക്കാണെന്ന് ഈ സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ കാര്യം എളുപ്പത്തില്‍ ഗ്രഹിക്കാം. ഈ പോസ്റ്റിനൊപ്പമുള്ള ചിത്രം -2 കാണുക.

      Delete
    2. Anees: വടക്കോട്ടും തെക്കോട്ടും നടന്നാൽ വടക്കിലും തെക്കിലും എത്തി നിൽക്കും. അതായത് Lattitude ചുരുങ്ങി ചുരുങ്ങി pole ൽ അവസാനിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്നാൽ, തീരില്ല , നടന്നു കൊണ്ടേയിരിക്കും. നടത്തം തുടങ്ങിയിടത്ത് തന്നെ തിരികെ എത്തും.
      വടക്കോട്ട് നടന്നാലും അങ്ങിനെ വരില്ലേ എന്ന് താങ്കൾക്ക് സങ്കല്പിക്കാം. പക്ഷേ വടക്കും തെക്കും നിർണ്ണിതമായതിനാൽ അത് സംഭവ്യമല്ല.

      = ക'അ്‌ബയില്‍ നിന്ന് വടക്കോട്ട് പോകുന്നവര്‍ക്ക് നോര്‍ത്ത് പോള്‍ കടന്ന് പിന്നെയും പോകാന്‍ കഴിയും; നോര്‍ത്ത് പോള്‍ കടന്നാല്‍ പിന്നെ പോകുന്നത് തെക്കോട്ടായിരിക്കും, എന്നാല്‍ വന്നിടത്തേക്കല്ല; വന്നതിന്റെ എതിര്‍ ഭാഗത്തേക്ക്. അതുപോലെ ക'അ്‌ബയില്‍ നിന്ന് തെക്കോട്ട് പോകുന്നവര്‍ക്ക് സൌത് പോള്‍ കടന്ന് പിന്നെയും പോകാം. "Lattitude ചുരുങ്ങി ചുരുങ്ങി pole ൽ അവസാനിക്കും." എന്ന് അനീസ് പറയുന്നത് ഒരു ഗ്ലോബില്‍ കാണുന്ന അവസ്ഥയാണ്‌. അല്ലാതെ ഭൂമിയില്‍ എവിടെയും ഒരു രേഖയുമില്ല; ഒന്നിന്റെയും ചുരുക്കവും ഒടുക്കവുമില്ല. എവിടെപ്പോയാലും ഭൂമി ഒരു പോലെയിരിക്കും. എല്ലായിടവും പരന്നാണ്‌ കാണപ്പെടുക.

      ഗോളത്തിന്‌ അറ്റമില്ല.

      Delete
    3. Anees:
      ഇക്കര്യത്തിൽ വ്യക്തമല്ലാത്തതിനാലാണ്, മക്കയിലൂടെ പുതിയ Pole ഉം Axis of rotation ഉണ്ടാക്കാൻ താങ്കൾ നടക്കുന്നത്. ഇത് മനസ്സിലായാൽ തന്നത്താൻ വിഷയം കഴിയും. കാരണം വടക്കും തെക്കും ഭൂമിയിൽ നിർണ്ണിതമാണ്. കിഴക്കും പടിഞ്ഞാറും ഇല്ല., അത് ആപേക്ഷികമാണ്.

      = അനീസിന്റെ അപക്വമനസ്സില്‍ നിന്നുയരുന്ന വികലധാരണകാളാണ്‌ ഇവയെല്ലാം.
      അല്ലെങ്കില്‍, മക്കയില്‍ പോളും ആക്സിസ് ഓഫ് റൊട്ടേഷനും ഉണ്ടാക്കണം എന്ന് ഞാഴുതിയത് എവിടെയാണെന്ന് അനീസ് എനിക്ക് കാണിച്ചു തരണം.

      ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവന്ന് ഭ്രാന്താണെന്നാണ്‌ ഞാന്‍ പറയുക. ഇങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഏറ്റവും ചുരുങ്ങിയത് ആ സമയത്തെങ്കിലും എനിക്ക് ഭ്രാന്തായിരുന്നു എന്ന് ഞാന്‍ സമ്മതിക്കും.

      പക്ഷേ, ഒരു കാര്യം അനീസ് ചെയ്യണം. ഭൂഗോളത്തിന്റെ ധ്രുവം മാറ്റി നിശ്ചയിക്കണമെന്നും പുതിയ അച്ചുതണ്ടില്‍ ഭൂമി കറക്കണമെന്നും ഞാന്‍ എവിടെയാണ്‌ പറഞ്ഞതെന്ന് കാണിക്കണം.

      അത് കാണിക്കാന്‍ അനീസിന്‌ കഴിയുന്നില്ലെങ്കില്‍, അനീസിനെക്കുറിച്ച് ഞാന്‍ പറയുന്നത് ഇതായിരിക്കും: സ്വന്തം വാദം സ്ഥപിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ വാക്കുകള്‍ വളച്ചൊടിക്കാനോ കള്ളം പറയാനോ മടിക്കാത്തവനാണ്‌ അനീസ്.

      Delete
    4. Anees: അതു കൊണ്ട്, നോര്‍ത്ത് പോളിനപ്പുറം ഉള്ള വടക്കിന്റെ സ്ഥല പ്പേരോ, അല്ലെങ്കിൽ 90deg N അപ്പുറമുള്ള വടക്കേ lattiitude value വോ തന്നാൽ മതി. പഠിക്കാമല്ലോ Please give me Name of that place and its Lattitude and Longittude.

      = 'നോര്‍ത്ത് പോളിനപ്പുറം വടക്കുണ്ട്' എന്ന പ്രയോഗം എന്റെ പോസ്റ്റിലോ കമന്റുകളിലോ എവിടെയാണ്‌ വന്നത് . ഞാന്‍ പറഞ്ഞത് 'നോര്‍ത്ത് പോളില്‍ ഭൂമി അവസാനിക്കുന്നില്ല' എന്നാണ്‌. നോര്‍ത്ത് പോളിനപ്പുറം ഭൂമിയുണ്ടെന്നാണ്‌ പറഞ്ഞത്. നോര്‍ത്ത് പോള്‍ കടന്നാല്‍ പിന്നെ തെക്കോട്ടാണ്‌ പോവുക. പക്ഷേ വന്നിടത്തേക്കല്ല. എതിര്‍ ഭാഗത്തേക്ക്.
      അങ്ങനെ പോകാന്‍ കഴിയില്ലെന്ന് അനീസിന്‌ തെളിയിക്കാമോ?
      നോര്‍ത്ത് പോളില്‍ നിന്ന് പിന്നെയും വടക്കോട്ട് പോകാന്‍ കഴിയുകയില്ല; കഴിയുമെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുക.
      എന്നോട് സംസാരിക്കുമ്പോള്‍ പോലും എന്റെ വാക്കുകള്‍ വളച്ചൊടിക്കാനും, എന്റെ വാക്കുകളെക്കുറിച്ച് എന്നോടു തന്നെ കള്ളം പറയാനും  അനീസിന്‌ മടിയില്ലെങ്കില്‍ അനീസിനെക്കുറിച്ച് ഞാനെന്ത് പറയാനാണ്‌?
      എന്റെ വാക്കുകളെക്കുറിച്ച് അനീസ് മറ്റൊരാളോട് സംസാരിക്കുകയാണെങ്കില്‍ എന്തെല്ലാം വാദങ്ങളായിരിക്കും എന്റേതാണെന്ന വ്യാജേന അനീസ് അവതരിപ്പിക്കുക? സത്യസന്ധത പാലിക്കേണ്ടതില്ലേ? ഒട്ടും?

      Delete