Sunday, August 19, 2012

അമ്പത് നമസ്‌ക്കാരം


കെ.കെ. ആലിക്കോയ

മിഅ്‌റാജ് രാവില്‍ 50 നമസ്‌ക്കാരം ഫര്‍ദാക്കിയതും പിന്നെ മൂസാ നബിയുടെ ഇടപെടല്‍ മൂലം ഇളവ് നല്‌കി അഞ്ചാക്കിയതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകള്‍ രസാവഹമാണ്‌.

ദിവസേന അമ്പത് നമസ്‌ക്കാരമെന്ന ബാദ്ധ്യത അല്ലാഹു നബിയെ ഏല്‍പ്പിക്കുന്നു; നബി ഏല്‍ക്കുന്നു. എന്നിട്ട് മടക്കയാത്രയില്‍ മൂസാനബിയുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഉപദേശിക്കുന്നു: നിന്നേക്കാള്‍ നന്നായി ജനങ്ങളെക്കുറിച്ചറിയുന്നവന്‍ ഞാനാണ്‌. അതുകൊണ്ട് പറയുകയാണ്‌; നിന്റെ സമുദായത്തിനിത് ദുര്‍വഹമാണ്‌; കുറയ്ക്കാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടണം.

അത് കേട്ട മുഹമ്മദ് നബി ഉടനെ പുറപ്പെട്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ജിബ്‌രീലിനു നേരെ നോക്കി അദ്ദേഹവും അനുഭാവം പ്രകടിപ്പിച്ചപ്പോള്‍ പുറപ്പെട്ടെന്ന് വേറെ റിപ്പോര്‍ട്ടുകള്‍.

ഒന്നാമത്തെ പോക്കില്‍ 50 ന്റെ ഒരു പങ്ക് കുറച്ചു; രണ്ടാമത്തേതില്‍ ഒരു പങ്കുകൂടി കുറച്ചു; മൂന്നാമത് പോയപ്പോള്‍ അത് അഞ്ചാണുള്ളത് ഇനി കുറക്കാന്‍ കഴിയില്ലെന്ന് അല്ലാഹു പറഞ്ഞെന്ന് ചില റിപ്പോര്‍ട്ടുകള്‍.

വേറെ ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത് അഞ്ചു തവണ പോയെന്നും ആദ്യത്തെ നാലു തവണ പത്തു വീതവും അഞ്ചാമത് അഞ്ചും കുറച്ചു കൊടുത്തെന്നാണ്‌.

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത് കുറച്ചുകൂടി കടപ്പമുള്ള രീതിയാണ്‌. ഓരോ തവണയും അഞ്ച് വീതമാണ്‌ കുറച്ചുകൊടുത്തതത്രെ. അപ്പോള്‍ ഈ ആവശ്യമുന്നയിച്ച് ഒമ്പതു തവണ അദ്ദേഹം മുസാ നബിക്കും അല്ലാഹുവിനുമിടയില്‍ കറങ്ങിയിട്ടുണ്ട്.

ചില റിപ്പോര്‍ട്ടുകളിലുള്ളത് അഞ്ചായി ആല്ലാഹു കുറച്ചതിനു ശേഷം വീണ്ടും കുറയ്ക്കന്‍ ആവശ്യപ്പെടണമെന്ന് മുസാ നബി നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ വീണ്ടും കുറയ്ക്കാന്‍ ആവശ്യപ്പെടാന്‍ മുഹമ്മദ് നബി ലജ്ജിച്ചെന്നുമാണ്‌. എന്നാല്‍ മറ്റു ചില റിപ്പോര്‍ട്ടുകളിലുള്ളത് അഞ്ചാക്കിയതിനു ശേഷവും കുറയ്ക്കാന്‍ മുഹമ്മദ് നബി ആവശ്യപ്പെട്ടെന്നും അല്ലാഹു നിരസിച്ചെന്നുമാണ്‌. ഈ ഘട്ടത്തില്‍ എന്റെയടുത്ത് വാക്കുകള്‍ മാറ്റപ്പെടുകയില്ലെന്ന് അല്ലാഹു അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചതായും കാണാം.

ഈ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍, ചോദ്യോത്തരരൂപത്തില്‍, താഴെ ചുരുക്കിപ്പറയാം. ബ്രേക്കറ്റില്‍ നിന്ന് ഏത് ഉത്തരം തെരഞ്ഞെടുത്താലും ഒരേ സമയത്ത് ശരിയും തെറ്റുമായിരിക്കും.


1. മൂസാ നബിയുടെ വാക്ക് കേട്ട ഉടനെ നബി അല്ലാഹുവിലേക്ക് തിരിച്ചോ; അതല്ല ജിബ്‌രീലിന്റെ ഇംഗിതം കൂടി നോക്കിയോ? (അതെ/ ഇല്ല)
2. കുറയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് നബി എത്രതവണ അല്ലാഹുവിങ്കല്‍ പോയി? (3/ 5/ 9)
3. ഓരോ തവണയും എത്ര വീതം കുറച്ചു? (ആദ്യം ഒരു പങ്ക്, പിന്നെ ഒരു പങ്ക്; അതോടെ അഞ്ചായി/ നാലു തവണ പത്തു വീതവും അഞ്ചാമത് അഞ്ചും/ ഓരോ തവണയും അഞ്ചു വീതം.)
4. അഞ്ചായി നിജപ്പെടുത്തിയ ശേഷം വീണ്ടും കുറയ്ക്കാന്‍ ആവശ്യപ്പെട്ടോ? (ഉണ്ട്/ ഇല്ല)
------------------------------


Visit: ഹദീസ്: നെല്ലും പതിരും

12 comments:

  1. take the most authentic report.........
    we can understand the fact that the 50 was reduced into 5...... it is enough for us to believe......
    sameenaa va athaanaa

    ReplyDelete
  2. കുടുങ്ങി മാഷേ... പണ്ടേ ചേകന്നൂരികള്‍ നമ്മളെയിട്ട് കറക്കുന്നൊരു വിഷയാണേയ്... ഇപ്പൊ ങ്ങളും തൊടങ്ങീ... ല്ലേ..???

    ReplyDelete
  3. 1 ) അറേബ്യയില്‍ 50 വര്‍ഷം ജീവിച്ച മുഹമ്മദ്‌ നബിയെക്കാള്‍ തന്റെ ഉമ്മത്തിനെ കുറിച്ച് കൂടുതല്‍ അറിവ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മരിച്ച മൂസ നബിക്കാണ് എന്ന് കരുതണം
    .
    2) ഓരോ 28 മിനുട്‌ കൂടുമ്പോള്‍ നമസ്കാരം നിര്‍ബന്ധമാക്കി മുഹമ്മദ്‌ നബിയുടെ ഉമ്മത്തിനെ ഉറക്കം കെടുത്തുന്ന യുക്തിരഹിതമായ തീരുമാനം യുക്തിമാനെന്നു നിരവധി തവണ പ്രഖ്യാപിച്ച അല്ലാഹു എടുത്തു.

    3) മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു മലക്കുകളുടെ അഭിപ്രായം തള്ളിയ, ലൂത്തിന്റെ ജനതയുടെ കാര്യത്തില്‍ ഇബ്രാഹിം തര്‍ക്കിച്ചപ്പോഴും തന്റെ തീരുമാനത്തില്‍ മാറ്റം വരുത്താത്ത, "അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍" എന്ന് പറയുന്ന അല്ലാഹു തന്റെ തീരുമാനം 9 തവണ തിരുത്തി.

    4) ഓരോ തവണ ആകാശങ്ങള്‍ കയറിയിറങ്ങുമ്പോഴും തന്റെ ജനതക്ക് ഇത് താങ്ങാനാവില്ലെന്നു മനസ്സിലാക്കാന്‍ കഴിയാത്ത മുഹമെദ് നബിക്ക് ബുദ്ധി നിര്‍ദ്ദേശിക്കുന്ന മൂസനബി.

    5) ഈ ജനതക്ക് ഇത് താങ്ങാനാവില്ലെന്നു മനസ്സിലായിട്ടും 9 മുഹമ്മദ്‌ നബിയെ ആകാശങ്ങള്‍ കയറ്റിയിറക്കുന്ന അല്ലാഹുവും മൂസാനബിയും,

    പ്രിയ ആലിക്കോയ സാഹിബ് ചുരുങ്ങിയതു 90 ലധികം ആയത്തുകള്‍ക്ക് വിരുദ്ധമാണ് ഈ കഥകള്‍.... ഇത് വായിക്കുന്ന ആരും എന്നെ ചെകനൂരിയെന്നു മുദ്രകുത്തരുത് പടച്ചോന്‍ പൊറുക്കില്ല.

    ReplyDelete
  4. ‎'അമ്പത് നമസ്‌ക്കാരം' എന്ന പോസ്റ്റില്‍ നിന്ന് രണ്ടു ചോദ്യങ്ങള്‍ (ഒന്നും ആറും നമ്പറായി ഉണ്ടായിരുന്നവ) ഞാന്‍ പിന്‍വലിച്ചിരിക്കുന്നു. അവ ചോദിക്കേണ്ടതല്ലാത്തതുകൊണ്ടല്ല പിന്‍വലിച്ചത്. എന്നാല്‍ ആ ഹദീസുകളെക്കുറിച്ച് നടക്കേണ്ട ചര്‍ച്ച പൂര്‍ണ്ണമായും ഇവയില്‍ ഒന്നില്‍ ഉടക്കിനില്‍ക്കുന്നതിനാലാണ്‌ ഒഴിവാക്കിയത്.
    ഇനി നമുക്ക് ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം.

    ReplyDelete
  5. റിപ്പോര്‍ട്ടുകളില്‍ ഇത്തരം വ്യത്യാസം വരുന്നിടത്ത് പ്രമാണികത നോക്കി കൂടുതല്‍ ശരിയാകാനിടയുള്ള ഒരു അഭിപ്രായം നാം സ്വീകരിക്കുകയാണല്ലോ ഏത് വിഷയത്തിലും ഇസ്ലാമിക ലോകം പിന്തുടരുന്ന ശൈലി. ഇക്കാര്യത്തിലും അത് മതിയാകുന്നതാണ്.

    ReplyDelete
  6. ഈ ലേഖനത്തിന് ഞാന്‍ കാണുന്ന ഒരു പോരായ്മ, എന്താണ് ഈ ലേഖനം കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് ഈ പോസ്റ്റ് മാത്രം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നുവെന്നതാണ്.(ചോദ്യം വരുന്നതിനുസരിച്ച് കമന്റ് ബോക്സില്‍ വിശദീകരണം നല്‍കാവുന്നതേയുള്ളൂ. പക്ഷെ കമന്റ് ബോക്സ് എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഇപ്പോള്‍ ബ്ലോഗ് വായിച്ച് തുടങ്ങുന്നവര്‍ക്ക് തിട്ടമില്ല. പുസ്തകത്തിലെ ലേഖനം പോലെ വായിക്കുകയും അതില്‍നിന്ന് സ്വന്തമായ അഭിപ്രായം സ്വരൂപിക്കുകയുമാണ് മിക്കവരും ചെയ്യുന്നത്) നെറ്റില്‍ യുക്തിവാദികളും ഹദീസിനെതന്നെ നിഷേധിക്കുന്നവരും ഉന്നയിക്കുന്ന ഒരു ആരോപണം വിശകലനം ചെയ്യുകയാണ് എന്നറിയാത്തവര്‍ ഈ വിഷയത്തില്‍ ഹദീസിനെ മൊത്തമായി നിഷേധിക്കുകയാണോ അതല്ല ഈ സംഭവത്തെ തന്നെ നിഷേധിക്കുകയാണോ എന്നൊക്കെ അറിയാതെ നട്ടം തിരിയും.

    ReplyDelete
  7. ഈ വിഷയത്തില്‍ താങ്കള്‍ ചെയ്യേണ്ടത്. കുറേകൂടി ആധികാരികമായി (റെഫ. സഹിതം) ഇത്തരം ഹദീസുകള്‍ അവയുടെ ടെക്സ്റ്റ് സഹിതം ഉദ്ധരിച്ച്. വൈരുദ്ധ്യം കാണിക്കുകയും പ്രാമാണികമായി സ്വീകരിക്കാവുന്ന അഭിപ്രായത്തിലേക്ക് എത്തിച്ചേരാന്‍ വായനക്കാരെ സഹായിക്കുകയുമാണ്. ആദ്യം അമ്പതാക്കി നിശ്ചയിച്ചുവെന്നും പിന്നീട് അഞ്ചാക്കിക്കുറച്ചുവെന്നുമുള്ള ഹദീസുകളൊക്കെയും സൂക്ഷമായ വിശകലനത്തില്‍ ദുര്‍ബലമാണെങ്കില്‍ നേരത്തെ അപ്രകാരം ഒരു വിശ്വാസം പ്രചരിച്ചത് കൊണ്ട് മാത്രം അത് പിന്തുടരേണ്ട ആവശ്യം ഇല്ല.

    ReplyDelete
  8. ഈ ഒരു ഹദീസിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ ലതീഫ് സാഹിബേ ഹദീസുകളിലെ ആശയക്കുഴപ്പം. യുക്തിവാദികളും ചേകന്നൂരികളും മുസ്ലിം ലോകം രണ്ടാം പ്രമാണമായി സ്വീകരിച്ച ഗ്രന്ധങ്ങളിൽ നിന്നു തന്നെ പല ഹദീസുകളുമായി നിലവിലെ മുസ്ലിം വിശ്വാസങ്ങൽക്കെതിരെ വരുമ്പോഴും ഇവിടെയെങ്ങും ആരും സമർഥിച്ച് സ്ഥപിക്കാൻ ശ്രമിക്കുന്നത് കാണാറില്ല. ആലിക്കോയ ഉദ്ദേശിക്കുന്നത് ഇതൊരു ചർച്ചാവിശയം ആക്കാൻ തന്നെയാണെന്നാൺ കരുതേണ്ടത്. പക്ഷെ ചർച്ചയിൽ വലിയ പ്രതീക്ഷയൊന്നും ഇല്ല.

    ReplyDelete
  9. യുക്തിവാദികളും ചേകന്നൂരികളും മറ്റു ഹദീസ് നിഷേധികളും ഹദീസിനെ വിമര്‍ശിക്കുന്നുണ്ട്. അവര്‍ മാത്രമല്ല ശിയാക്കള്‍ നിരവധി 'സുന്നി ഹദീസു'കളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. സുന്നികള്‍ തന്നെ പല സുന്നി ഹദീസുകളെയും വിമര്‍ശിക്കുന്നുണ്ട്. ഇമാം ബുഖരിക്ക് കിട്ടിയ ആറു ലക്ഷം ഹദീസില്‍ നിന്ന് ഏതാനും ഹദീസുകള്‍ മാത്രമേ അദ്ദേഹം സ്വീകരിച്ചിട്ടുള്ളു; അദ്ദേഹം സ്വീകരിക്കാതെ വിട്ട ഹദീസുകള്‍ മറ്റു പലരും സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വീകരിച്ച ചില ഹദീസുകളെ മറ്റു പലരും തള്ളിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹദീസിലെ നെല്ലിനെക്കുറിച്ചും പതിരിനെക്കുറിച്ചുമുള്ള ചര്‍ച്ചക്ക് പ്രസക്തിയേറെയാണ്‌. ഈ വിഷയത്തില്‍ നാമൊരു തയ്യാറെടുപ്പ് നടത്തിയിട്ടില്ലെങ്കില്‍ വിമര്‍ശകന്മാരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരും.
    'സനദ് സ്വഹീഹാകുന്നു; അതുകൊണ്ട് ഹദീസ് സ്വീകാര്യമാണ്‌' എന്ന അഹ്‌ലേ ഹദീസ് ശൈലി അപകടാവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുകയാണ്‌ ചെയ്യുക എന്ന മുന്നറിയിപ്പ് നല്‌കാനാണ്‌ ഞാനുദ്ദേശിക്കുന്നത്.

    ReplyDelete
  10. ചുരുക്കിപ്പറഞ്ഞാൽ ഹദീസ് സ്വീകരിക്കുന്നതിൽ നാം ഇന്ന് പ്രയോഗിച്ചു വരുന്ന യുക്തി പോര. കുറച്ചുകൂടി യുക്തി ആകാം. കുർആൻ എന്നാൽ അല്ലാഹുവിൻറെ വചനം എന്നതു പോലെ ഹദീസ് നബിയുടെ വചനം എന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. ഇതെവിടേയും ഒരു മതവാദിയും ഉറക്കെ പ്രഖ്യാപിക്കുന്നത് കാണാറില്ല. ഇസ്ലാമിനെതിരെ ഹദീസുമായി വിമർശനം വരുമ്പോൾ ഒരഴകൊഴമ്പൻ രീതിയിൽ കമൻറിടുകയോ, കണ്ടില്ല എന്ന് നടിക്കുകയോ ആൺ പലരും ചെയ്യാറ്.
    “നിങ്ങള്ക്കുറപ്പില്ലാത്തത് നിങ്ങളുടെ വായകൊണ്ട് നിങ്ങള്‍ പ്രചരിപ്പിക്കുന്നു.” ഉറപ്പില്ലാത്തത് പറയുന്നത് നിസ്സാര കാര്യമായിട്ടാണ് നിങ്ങള്‍ കണക്കാക്കുന്നത്. അല്ലാഹുവിങ്കല്‍ അത് ഭയങ്കരമായ പാപമാണ് "(വി:ഖു:24:15)

    ReplyDelete