Friday, September 30, 2011

ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ


" ലേവി വംശജനായ യേശു ക്രിസ്തു " എന്ന ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അവിടെ, ബൈബിളനുസരിച്ച്, ക്രിസ്തു ലേവി വംശജനാണോ എന്ന ചര്‍ച്ചയാണ്‌ യഥര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെ ആണെന്ന് ഖുര്‍ആനിലിണ്ടോ എന്ന ചര്‍ച്ചയാണ്‌ ഇപ്പോള്‍ നടക്കുന്നത്. ആ ചര്‍ച്ചയ്ക്കാകട്ടെ വ്യക്തത കൈവന്നിട്ടുമില്ല. അത്കൊണ്ട് ആ വശം മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നാന്നായിരിക്കും എന്ന് കരുതുന്നു. രണ്ട് കാര്യങ്ങള്‍ക്കാണ്‌ ഈ ചര്‍ച്ച കൊണ്ട് വ്യക്തത കൈവരേണ്ടത്.

1. യേശു ലേവി വംശജനാണെന്നതിന്ന് ഖുര്‍ആനില്‍ തെളിവുണ്ടോ?
2. ഇംറാന്‍, ഹാറൂന്‍, മറിയം ഇവര്‍ തമ്മിലുള്ള ബന്ധമെന്താണ്‌?

* ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്ന് ഉത്തരം കണ്ടെത്താനാണ്‌ ഇവിടെ നേര്‍ക്ക് നേരെ ശ്രമി ക്കേണ്ടത്. അതിന്റെ ഉത്തരം ​കിട്ടുന്നതോട് കൂടി ഒന്നാമത്തേതിന്റെ ഉത്തരം ​കിട്ടിക്കൊള്ളും.
……………………………………

മൂന്ന് ചോദ്യങ്ങളും ഓരോ ചോദ്യത്തിനും ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളുമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്. 

ചോദ്യം:

1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്ന്.

ബി. അവര്‍ ഹാറൂന്‍ നബിയുടെ വംശത്തില്‍ പെട്ടവള്‍ ആണെന്ന്.

സി. മറിയമിന്ന് ഹാറൂന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടെന്ന്.
……………………………………

ചോദ്യം:

2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. അവര്‍ മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്ന്.

ബി. അവര്‍ ഇംറാന്‍ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ ആണെന്ന്.

സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്നു തന്നെ ആണെന്ന്.
……………………………………………….

ചോദ്യം:

3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ എന്താണ്‌?

സാദ്ധ്യതയുള്ള ഉത്തരങ്ങള്‍:

എ. കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്ന്.

ബി. കന്യാ മറിയം പിറന്നത് ഇംറാന്‍ കുടുംബത്തില്‍ ആണെന്ന്.

സി. കന്യാ മറിയമിന്റെ പിതാവിന്റെ പേരും ഇംറാന്‍ എന്ന് തന്നെ ആണെന്ന്.
……………………………………………………

ഉത്തരങ്ങളുടെ മൂന്ന് സാദ്ധ്യതകളില്‍ ഒന്നാമത്തെ സാദ്ധ്യത (എ.) ആദ്യം പരിഗണിക്കാമെന്ന് കരുതുന്നു. ആ ഉത്തരം ശരിയാണെന്ന് വന്നാല്‍ ചാര്‍ച്ച പിന്നെ നീട്ടേണ്ട ആവശ്യവുമില്ല.

ഈ സാദ്ധ്യതയുടെ ചര്‍ച്ചയ്ക്കുള്ള സൌകര്യത്തിന്ന് ചോദ്യം ഇങ്ങനെ മാറ്റി എഴുതുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു:

ചോദ്യം: 1. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഹാറൂന്‍ സഹോദരി' (19:28) എന്ന്‍ വിശേഷിപ്പിച്ചതിന്റെ വിവക്ഷ, അവര്‍ ഹാറൂന്‍ നബിയുടെ സഹോദരി ആണെന്നാണോ?

ചോദ്യം: 2. കന്യാ മറിയമിന്റെ അമ്മയെ ഖുര്‍ആന്‍ 'ഇംറാനിന്റെ സ്ത്രീ' (3:35) എന്ന് വിളിച്ചതിന്റെ വിവക്ഷ, അവര്‍ മൂസയുടെ പിതാവ് ഇംറാനിന്റെ ഭാര്യ ആണെന്നാണോ?

ചോദ്യം: 3. കന്യാ മറിയമിനെ ഖുര്‍ആന്‍ 'ഇംറാന്റെ പുത്രി' (66:12) എന്ന് വിളിച്ചതിന്റെ വിവക്ഷ, കന്യാ മറിയം മൂസാ നബിയുടെ പിതാവ് ഇംറാനിന്റെ മകളാണ്‌ എന്നാണോ?
.........................................................
# എന്റെ അഭിപ്രയം ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പിന്നീട് പറയുന്നതാണ്‌. 




കെ.കെ. ആലിക്കോയ

No comments:

Post a Comment