Monday, April 30, 2012

ആ മുടിയുടെ സനദെവിടെ?

കെ.കെ. ആലിക്കോയ

കാന്തപുരത്തിന്റെ കേരളയാത്ര സമാപിച്ചിരിക്കുന്നു.
അല്‍ഹംദു ലില്ലാഹ്; തീര്‍ന്നു കിട്ടിയല്ലോ.

ആര്യാടനെയും മുരളിയെയും പോലുള്ള മതേതരനേതാക്കളെ സ്റ്റേജിലെത്തിക്കാന്‍ കഴിഞ്ഞത് താങ്കളുടെ വിജയം തന്നെ.
അതിലേറെ കറകളഞ്ഞ രണ്ട് മതേതരക്കാര്‍ വേറെയുണ്ടായിരുന്നു, ഈ കൊച്ചു കേരളത്തില്‍.
മുനീറും ഷാജിയും!
താങ്കളൊരുക്കിയ മതേതര സ്റ്റേജില്‍ അവരുടെ അഭാവം വലിയ ഒരു പോരായ്മ തന്നെയായിരുന്നു.
സാരമില്ല; പിന്നീട് പരിഹരിക്കാവുന്നതേയുള്ളു.
താങ്കള്‍ ഇത്രമാത്രം മതേതരനാണെന്ന് അവരറിഞ്ഞിരിക്കില്ല; അതവരുടെ വിവരക്കേട്. അറിഞ്ഞിരുന്നുവെങ്കില്‍ ക്ഷണിച്ചില്ലെങ്കില്‍ പോലും അവര്‍ വരുമായിരുന്നു, ആശംസകളര്‍പ്പിക്കാന്‍!

'ആശയത്തെ ആശയം കൊണ്ടാണ്‌ നേരിടേണ്ടതെ'ന്ന് താങ്കളൊരുക്കിയ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞത് വളരെ ഉചിതമായി.
അതു കേട്ട് താങ്കള്‍ പരിഭ്രമിച്ചുവോ?
ഏയ് ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.
അത് താങ്കളെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിയോട് വളരെ അടുപ്പമുള്ള ചിലര്‍ അദ്ദേഹത്തെക്കൊണ്ട് പറയിച്ചതാണെന്ന് മറ്റൊരു നിരീക്ഷകന്‍‍.
ഒന്നും പരിഗണിക്കാതെ താങ്കള്‍ മുമ്പോട്ടു പോകണം.
എല്ലാം മാനവികത ഉണരുന്നത് ഭയക്കുന്നവരുടെ ദുഷ്‌പ്രചരണം മാത്രം.
സാരമില്ല; അതും അതിലപ്പുറവും മറികടാക്കാനുള്ള മെയ്‌വഴക്കം താങ്കള്‍ക്കുണ്ടല്ലോ.

ശൈഖുനാ കാന്തപുരം!
സ്വന്തം മതത്തില്‍ പെട്ടവരെപ്പോലും അടുപ്പിക്കാന്‍ കഴിയാത്ത കാന്തശക്തിയുള്ള നേതാവ്‍!
മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘടനക്കാരുമായി സ്റ്റേജ് പങ്കിടുന്നത് കുറ്റമെന്ന് വിധിച്ച ഗവേഷണപടുവായ മുഫ്‌തി.
ആ കുറ്റത്തിന്‌ ഇ.കെ വിഭാഗം സുന്നികള്‍ക്കെതിരെ ജിഹാദ് നടത്തിയ വീരശൂരപരാക്രമി.
മുജഹിദുകളോടും ജമാഅത്തുകാരോടും സലാം പറയരുതെന്നും മടക്കരുതെന്നും പാഠപുസ്തകത്തിലൂടെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരിഷ്‌കര്‍ത്താവ്.
കുരുന്നു മനസ്സുകളില്‍ പോലും അകല്‍ച്ചയുടെ വിത്ത് പാകുന്നതില്‍ മല്‍സരിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘത്തെ വാര്‍ത്തെടുത്ത മഹാശില്‍പ്പി.
അങ്ങകലെ അബൂദാബിയില്‍ നിന്ന് വളരെയേറെ പ്രയാസവും കഷ്ടപ്പാടും സഹിച്ച് പ്രവാചകകേശമെന്ന തിരുകേശമെന്ന വ്യാജകേശം കൊണ്ടുവന്ന ധീരസാഹസികന്‍.
അതുമൂലം നാട്ടുകാരെ പ്രവാചകനുമായി ബന്ധപ്പെടുത്തിയ നവോത്ഥാനനായകന്‍‍.
വ്യാജകേശസംരക്ഷണത്തിനായി 40 കോടിയുടെ പള്ളി പണിയാന്‍ ആശ പ്രകടിപ്പിച്ച പ്രവാചകസ്നേഹി.
ആ ആശ ഏറ്റുവാങ്ങി അകമഴിഞ്ഞ് സംഭാവന നല്‍കാന്‍ മുമ്പോട്ടു വന്ന അനുയായികളുടെ സ്നേഹഭാജനമായ ഖുതുബുസ്സമാന്‍.
പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും സംഭാവനയായി ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യവാന്‍!
എല്ലാം ഞങ്ങളറിഞ്ഞ് സമ്മതിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌.

പക്ഷേ, ഞങ്ങള്‍ക്കറിഞ്ഞുകൂടാത്ത ഒന്നുണ്ട്.
ബഹുമാനപ്പെട്ട ഖമറുല്‍ ഉലമാ, താങ്കളത് പറഞ്ഞുതരണം.
പറഞ്ഞേ പറ്റൂ.
താങ്കള്‍ക്കത് പറയാന്‍ കഴിയുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം.
എങ്കിലും ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും:
നബിയുടേതാണെന്ന് പറഞ്ഞ് അബൂദാബിയില്‍ നിന്ന് കൊണ്ടുവന്ന, ആ മുടിയുടെ സനദെവിടെ?

9 comments:

  1. ഹഹഹ... മുടിയെ പറ്റി മിണ്ടരുത്. :)

    ReplyDelete
    Replies
    1. കുത്തകാവകാശം സ്ഥാപിക്കുകയാകും; അല്ലേ?

      Delete
  2. സനദ്‌ ചോദിക്കുന്നതും, പറയുന്നതും നിയമപരമായി കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്...

    ReplyDelete
    Replies
    1. അങ്ങനെയുണ്ടോ? ഭ്രാന്താകുമെന്ന് ഭീഷണിപ്പെടുത്തുകയല്ലേ ചെയ്തത്?

      Delete
  3. നബിയെവിടെ ശൈഖുനാ
    മുടിയെവിടെ ശൈഖുനാ
    നബിയുടെ മുടിയെവിടെ ശൈഖുനാ

    മുടിയെവിടെ ശൈഖുനാ
    സനദെവിടെ ശൈഖുനാ
    മുടിയുടെ സനദെവിടെ ശൈഖുനാ

    നബിയെവിടെ ശൈഖുനാ
    മുടിയെവിടെ ശൈഖുനാ
    സനദെവിടെ ശൈഖുനാ
    നബിയുടെ മുടിയുടെ സനദെവിടെ ശൈഖുനാ

    ReplyDelete
  4. Noushad Pokkalath writes:

    കാന്തമുടി കണ്ട പൂങ്കാറ്റേ
    മുടിവെള്ളം നീ കൊണ്ട് വന്നാട്ടെ
    മുടിപ്പള്ളി പണിയുന്ന നാടിന്റെ
    പണം കായ്‌ക്കും കിസ്സ പറഞ്ഞാട്ടെ

    ReplyDelete
  5. കാന്തപുരം ഒരു സനദ് കൊണ്ടുവന്നിരുന്നല്ലോ . ആലിക്കോയ സാഹിബ് അത് കണ്ടിട്ടില്ലേ.

    ReplyDelete
    Replies
    1. അത് 'തിരു'കേശത്തിന്റെ സനദായിരുന്നില്ല; ഖസ്‌റജിയുടെ നസബ ആയിരുന്നു.
      അത് എല്ലാവര്‍ക്കും ബോദ്ധ്യം വന്നതാണല്ലോ.

      Delete