Thursday, September 6, 2012

മാസപ്പിറവി: ന്യൂമൂണ്‍, ഹിലാല്‍

കെ.കെ. ആലിക്കോയ

അലി മണിക്‌ഫാന്‍ നേതൃത്വം നല്‍കുന്ന ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ മാസപ്പിറവി വിഷയത്തില്‍ സ്വീകരിച്ചുവരുന്ന നിലപാട്‌ അടിസ്ഥാനരഹിതമാണ്‌. ആ നിലപാട് സംബന്ധിച്ച് എന്റെ ലേഖനങ്ങള്‍ ഈ ബ്ലോഗില്‍ വായിക്കാം. ഈ ലേഖനങ്ങളുടെ ലിങ്കുകള്‍ മണിക്‌ഫാന്‍ പക്ഷക്കാര്‍ നടത്തുന്ന ഫെയ്‌സ്‌ബുക്ക് ഗ്രൂപ്പില്‍ നല്‍കിയിരുന്നു. അതോടന്ബന്ധിച്ച് അവിടെ ചര്‍ച്ചയും നടന്നിരുന്നു. ആ ചര്‍ച്ചയില്‍ നിന്നുള്ള ചില ഭാഗങ്ങളാണ്‌ താഴെ കൊടുക്കുന്നത്. (പ്രസ്തുത ഗ്രൂപ്പ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുകയാണെങ്കില്‍ അവരുടെ വാദത്തിന്റെ പൊള്ളത്തരം ശരിക്കും ബോദ്ധ്യം വരും.) വായനക്ക് ഒഴുക്ക് ലഭിക്കാന്‍ വേണ്ടി ആവശ്യമായ വിശദീകരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഓരോ വിഷയത്തിനും തലക്കെട്ടുകളും നല്‍കിയിട്ടുണ്ട്.


‎ഖിബ്‌ലമാറ്റ രേഖ


അന്താരാഷ്ട്ര തിയ്യതിരേഖ, നമ്മുടെ ഖിബ്‌ലമാറ്റ രേഖ കൂടിയാണെന്ന ഒരബദ്ധം മണിക്‌ഫാന്‍ പറഞ്ഞുപോയി. അത് ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അനുയായികള്‍ നടത്തുന്ന പേക്കൂത്തുകള്‍ ബഹുരസം തന്നെ. മണിക്‌ഫാന്‍ എഴുതുന്നു:

"ഇവിടെ ദിവസേന നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് നമ്മില്‍ അധികപേരും ചിന്തിച്ചു കാണുകയില്ല. റഷ്യയുടെ കിഴക്കേ തീരത്ത് ഒരു പള്ളിയും അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് ഒരു പള്ളിയും ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. ഈ രണ്ട് പള്ളികളിലെയും ഖിബ്‌ലകള്‍ എതിര്‍വശങ്ങളിലേക്കാണ്‌.'' (പേജ് 43, 44 ചന്ദ്രമാസപ്പിറവി)

അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ളവരുടെയും റഷ്യയുടെ കിഴക്കേ അറ്റത്തുള്ളവരുടെയും ഖിബ്‌ലകള്‍ നേരെ എതിര്‍ദിശയിലാണെന്ന വാദം ശരിയല്ല. മറിച്ച്, ഏതാണ്ട് സമാനദിശയിലേക്കാണ്‌. രണ്ടിടത്ത് നിന്ന് നമസ്‌ക്കരിക്കുമ്പോഴും നേരെ വടക്കു നിന്ന് അല്‍പ്പം ഇടത്തോട്ട് തിരിഞ്ഞാണ്‌ നില്‍ക്കേണ്ടത്. അല്ലാതെ അമേരിക്കയില്‍ നിന്ന് കിഴക്കോട്ടും റഷ്യയില്‍ നിന്ന് പടിഞ്ഞാറോട്ടുമല്ല. പരന്ന ഒരു മാപ്പില്‍ ലോകത്തിന്റെ കിടപ്പ് നിരീക്ഷിച്ചാല്‍ തോന്നാനിടയുള്ളതെന്തോ അതാണ്‌ അലി മണിക്‌ഫാന്‍ തന്റെ മാസപ്പിറവിസിദ്ധാന്തത്തിന്റെ അടിത്തറകളിലൊന്നായി അവതരിപ്പിച്ചിരിക്കുന്നത്. ഭൂമി ഗോളാകൃതിയിലാണെന്ന കാര്യം ഇത് പറയുമ്പോള്‍ അദ്ദേഹം മറന്നുപോയിരിക്കാം.

ചിത്രം നോക്കുക. അതില്‍ അന്താരാഷ്ട്ര തിയ്യതിരേഖ കാണാം; ചിത്രത്തിന്റെ വലത്തെ അറ്റത്ത് കാണുന്ന സിഗ്‌സാഗ് ലൈന്‍ അതാണ്‌. അതിന്റെ ഇരു വശത്തുമായി അമേരിക്കയും റഷ്യയും സ്ഥിതിചെയ്യുന്നു. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തിന്റെയും റഷ്യയുടെ കിഴക്കെ അറ്റത്തിന്റെയും ഖിബ്‌ലയാണ്‌ ചുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഒന്ന് കിഴക്കോട്ടും മറ്റേത് പടഞ്ഞാറോട്ടുമല്ല; രണ്ടും ഏകദേശം സമാനമാണ്‌. ഭുമി ഗോളാകൃതിയിലാണെന്ന കാര്യം ഖിബ്‌ല നിശ്ചയിക്കുമ്പോഴും ഓര്‍ക്കണം. ഈ വെബ്‌സൈറ്റിന്റെ സഹായത്താല്‍ ഏത് പ്രദേശത്തിന്റെയും ഖിബ്‌ല മനസ്സിലാക്കാന്‍ കഴിയും. ഏത് പ്രദേശത്തിന്റെ ഖിബ്‌ലയാണോ അറിയേണ്ടത്, അവിടെ ക്ലിക്ക് ചെയ്യുക.

അന്താരാഷ്ട്രതിയ്യതിരേഖയുടെ ഇരു വശത്തേയും ഖിബ്‌ല എങ്ങോട്ടാണെന്ന് കാണിക്കുന്നതാണ്‌ ഈ ചിത്രം.
ആര്‍ക്കും ഒന്നും പറയാനില്ലേ?
ഒന്ന് കിഴക്കോട്ടും മറ്റേത് പടിഞ്ഞാറോട്ടുമല്ലെന്ന് ഇനിയും മനസ്സിലായില്ലേ?
ഇല്ലെങ്കില്‍ ഈ വെബ്‌സൈറ്റിന്റെ സഹായം ഉപയോഗപ്പെടുത്തുക.

Ali Koya: ഡെയ്‌റ്റ് ലൈനിന്റെ ഇരുഭാഗത്തുള്ളവരുടെയും ഖിബ്‌ല കാണിക്കുന്ന ഈ പോസ്റ്റ് ഞാനിട്ടിട്ട് രണ്ടു ദിവസം ആകാന്‍ പോകുന്നു. ഒരാള്‍ക്കും ഒന്നും പറയാനില്ലേ?
ഇരു വശത്തേക്കാണ്‌ ഖിബ്‌ലയെന്ന ആചാര്യവചനം തന്നെയാണോ നിങ്ങള്‍ക്കിപ്പോഴും പ്രമാണം?

ഈ ചിത്രം നല്‍കിയേടത്ത് പിന്നെ മിണ്ടിയിട്ടില്ല; ഇതുവരെ.

മക്ക - അലാസ്‌ക:  ദൂരം


മേല്‍ പറഞ്ഞ കാര്യം കൂടുതല്‍ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയാണ്‌ ഈ ചിത്രം ചിത്രം നല്‍കിയത്.

മക്കയില്‍ നിന്ന് അലാസ്‌കയിലെ  Fairbanks ലേക്കുള്ള ദൂരം കാണിക്കുന്ന മേപ്പ്. അതില്‍ കാണിച്ചിട്ടുള്ളത് അലാസ്‌കയില്‍ നിന്ന് കിഴക്കോട്ടുപോയി മക്കയില്‍ എത്താമെന്നല്ല; മറിച്ച് വടക്കുനിന്ന് അല്‍പം ഇടത്തോട്ട് തിരിഞ്ഞാണ്‌ മക്കയിലേക്കുള്ള ദിശ എന്നാണ്‌. ചിന്തിച്ചൂ ഗ്രഹിക്കാതെ നോര്‍ത്ത് പോളിനപ്പുറം പിന്നെയും വടക്കുണ്ടോ എന്ന് പരിഹസിക്കുകയായിരുന്നുവല്ലോ അവര്‍ ചെയ്‌തിരുന്നത്. അലാസ്‌കയില്‍ നിന്ന് കിഴക്കോട്ട് യാത്രചെയ്‌താണ്‌ മക്കയിലെത്തേണ്ടത് എന്നും ധരിച്ചുകാണും. പാവങ്ങള്‍!

ഇതു കൊണ്ടൊന്നും അവര്‍ക്ക് കര്യം മനസ്സിലായില്ല; വീണ്ടൂം വിതണ്ഡവാദം എഴുന്നള്ളിക്കുന്നത് കാണുക.

Anees Aluva: ഖിബ്‌ലയുടെ കിഴക്ക് ഭാഗത്തുള്ളവർ പടിഞ്ഞറേക്കും, പടിഞ്ഞറുള്ളവർ കിഴക്കോട്ടും തിരിഞ്ഞാണ് നമസ്കരിക്കുന്നത്. ഇരു ഭാഗക്കാരും പിന്നോട്ട് പോയാൽ ഒരിടത്ത് അവർ തമ്മിൽ പുറം തിരിഞ്ഞു നിൽക്കും. എന്നാലേ ഖിബ്‌ലക്ക് അഭിമുഖമാകൽ സംഭവിക്കൂ. അല്ലെങ്കിൽ ഖിബ്‌ലക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന അവസ്ഥ ഉണ്ടാകും.
ഖിബ്‌ല മാറ്റം ആവശ്യമാണോ ഈ ഭൂമിയിൽ ?

ലോകത്തിന്റെ ഖിബ്‌ലമാറ്റം ഒരു പോയന്റില്‍ മാത്രം


Ali Koya: ക'അ്‌ബയുടെ കിഴക്കുള്ളവര്‍ പടിഞ്ഞാറോട്ടും, പടിഞ്ഞാറുള്ളവര്‍ കിഴക്കോട്ടും തിരിഞ്ഞാണ്‌ നമസ്‌ക്കരിക്കേണ്ടത്. ശരിയാണ്‌. ഇരു ഭാഗക്കാരും പിന്നോട്ട് പോയാല്‍ ഒരിടത്ത് അവല്‍ തമ്മില്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ സന്ധിക്കും. അതും ശരിയാണ്‌.

പക്ഷേ, വളരെ പരിമിതമായ ശരിയാണത്. ക'അ്‌ബയുടെ തെക്കുള്ളവര്‍ വടക്കോട്ടും വടക്കുള്ളവര്‍ തെക്കോട്ടും തിരിഞ്ഞല്ലേ നമസ്‌ക്കരിക്കുക? അവരും ഇതേ പോലെ പുറകോട്ട് നടന്നാല്‍ ഒരിടത്ത് സന്ധിക്കുകയില്ലേ? അതെവിടെയായിരിക്കും? ക'അ്‌ബയില്‍ നിന്ന് തെക്കോട്ടും വടക്കോട്ടും നടന്നാല്‍ അവര്‍ അന്താരാഷ്ട്ര തിയ്യതിരേഖയിലാണോ എത്തിച്ചേരുക? അല്ലെങ്കില്‍ മറ്റൊരു ഖിബ്‌ല ലൈന്‍ കൂടിയുണ്ടോ? ഇവര്‍ക്ക് ഒരു ഖിബ്‌ലമാറ്റം ആവശ്യമില്ലേ?
ചിന്തിക്കുക.

ഞാന്‍ പറയുന്നത്; ഇവര്‍ നാലും ഒരിടത്ത്, പസിഫിക് സമുദ്രത്തിലെ ഒരു പോയന്റില്‍ എത്തിച്ചേരുമെന്നാണ്‌. അവിടെ ആ പോയന്റില്‍ മാത്രമേ ഖിബ്‌ല മാറ്റം സംഭവിക്കുകയുള്ളു എന്നും ഞാന്‍ പറയുന്നു. ഈ ചിത്രം നോക്കി അത് മനസ്സിലാക്കുക. ചിലരോടുള്ള ആരാധനയും മറ്റു ചിലരോടുള്ള വിരോധവും മാറ്റിവെച്ച് ചിന്തിക്കുക.
ചിന്തിച്ച് മനസ്സിലാക്കുക.



ഭൂമിയുടെ അതിര്‌ തേടുന്നവര്‍

Anees Aluva: എന്തിക്കെയാണ് എഴുതിക്കൂട്ടുന്നത് എന്ന് താങ്കൾക്ക് തന്നെ അറിയുന്നില്ലേ !!
N-S Axis ൽ ഭൂമി കറങ്ങുമ്പോൾ, ഒരു അറ്റം വടക്കും, താഴെ തെക്കും ആണ്. അത് നിർണ്ണിതമാണ്.
എന്നാൽ കിഴക്കും പടിഞ്ഞാറും ഭൂമിയിൽ, വടക്കും തെക്കും പോലെ നിർണ്ണിതമല്ല.

താങ്കൾക്കറിയാമോ ഭൂമിയിലെ കിഴക്ക് എവിടെ തുടങ്ങുന്നു, പടിഞ്ഞാറ് എവിടെ അവസാനിക്കുന്നു എന്ന്. ദയവായി പഠിപ്പിച്ച് തരിക.

വടക്കോട്ടും തെക്കോട്ടും നടന്നാൽ വടക്കിലും തെക്കിലും എത്തി നിൽക്കും. അതായത് Lattitude ചുരുങ്ങി ചുരുങ്ങി pole ൽ അവസാനിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും നടന്നാൽ, തീരില്ല , നടന്നു കൊണ്ടേയിരിക്കും. നടത്തം തുടങ്ങിയിടത്ത് തന്നെ പുറം തിരിഞ്ഞ് തിരികെ എത്തും.
വടക്കോട്ട് നടന്നാലും അങ്ങിനെ വരില്ലേ എന്ന് താങ്കൾക്ക് സങ്കല്പിക്കാം. പക്ഷേ വടക്കും തെക്കും നിർണ്ണിതമായതിനാൽ അത് സംഭവ്യമല്ല.

ഇക്കാര്യമൊക്കെ ഖിബ്‌ല ചർച്ചക്ക് മുമ്പ് ഉണ്ടാകേണ്ട പ്രാധമിക ധാരണയാണ്.

Ali Koya: ഭൂമി ഗോളാകൃതിയിലാണ്‌. അതെവിടെയും അവസാനിക്കുന്നില്ല. ഒരു പന്ത് കയ്യിലെടുത്ത് അതിന്റെ അറ്റം കണ്ടെത്താന്‍ ശ്രമിക്കുക. അസാദ്ധ്യമായിരിക്കുമതെന്ന് കുറെ നേരം ശ്രമിക്കുമ്പോള്‍ അനീസിന്‌ മനസ്സിലാകും. അതുപോലെയാണ്‌ ഭൂമിയുടെ അറ്റം കണ്ടെത്താനുള്ള ശ്രമവും. ഒരു പോളിലും അത് അവസാനിക്കുന്നില്ല. അതിനപ്പുറവും ഭൂമിയുണ്ട്.

Anees Aluva: ‎>> അതിനപ്പുറവും ഭൂമിയുണ്ട്. <<<
North Pole ന് അപ്പുറമുള്ള വടക്കു ഭൂമിയും , South pole ന് അപ്പുറമുള്ള തെക്കു ഭൂമിയും ഒന്ന് പറഞ്ഞ് തരിക.

Ali Koya: നോര്‍ത്ത് പോളിനപ്പുറം ശുന്യമാണോ?

Anees Aluva: നോര്‍ത്ത് പോളിനപ്പുറം പിന്നെയും വടക്കുണ്ട് എന്ന് പറയുന്ന താങ്കൾ, ഇപ്പോൾ ചോദിക്കുന്നു >>നോര്‍ത്ത് പോളിനപ്പുറം ശുന്യമാണോ?<< എന്ന്.

Alikoya: "നോര്‍ത്ത് പോളിനപ്പുറം വടക്കുണ്ട്'' എന്ന് ഞന്‍ പറഞ്ഞത് ഒന്ന് കാണിക്കുക.

ഞാന്‍ പറഞ്ഞത് "നോര്‍ത്ത് പോളിനപ്പുറവും ഭൂമിയുണ്ട്" എന്നാണ്‌.
സത്യസന്ധത ഇല്ലാത്തവനോട് എന്ത് പറഞ്ഞിട്ടെന്താണ്‌?
അവന്‍ പിന്നെയും കള്ളം പറഞ്ഞുകൊണ്ടിരിക്കും.

അലാസ്‌കയില്‍ നിന്ന് വടക്കോട്ടാണ്‌ ഖിബ്‌ല എന്ന് കാണിക്കുന്ന ഗ്ലോബ് മോഡല്‍ മാപ്പ്. പരന്നഭുമിയും ഉരുണ്ടഭൂമിയും തമ്മിലുള്ള വ്യത്യസം പോലും ഗ്രഹിക്കാന്‍ ശേഷിയില്ലാത്തവരാണ്‌ ശാസ്‌ത്രജ്ഞരുടെ വേഷം കെട്ടുന്നത്. കലികാലവൈകൃതം!


ഉത്തരധ്രുവത്തിനപ്പുറം


ഉത്തരധ്രുവത്തിനപ്പുറവും ഭൂമിയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനൊരു മണിക്‌ഫാനി നല്‍കിയ മറുപടി കുതിരവട്ടം ശൈലിയിലുള്ളതായിരുന്നു. 'നോര്‍ത്ത് പോളിനപ്പുറം സ്‌പെയ്‌സാ'ണെന്ന്. അവസാനം ഒരു മാപ്പിലൂടെ അത് ബോദ്ധ്യപ്പെടുത്തേണ്ടി വന്നു.


 'നോര്‍ത്ത് പോളിനപ്പുറം വടക്കുണ്ട്' എന്ന പ്രയോഗം എന്റെ പോസ്റ്റിലോ കമന്റുകളിലോ എവിടെയാണ്‌ വന്നത് . ഞാന്‍ പറഞ്ഞത് 'നോര്‍ത്ത് പോളില്‍ ഭൂമി അവസാനിക്കുന്നില്ല' എന്നാണ്‌. നോര്‍ത്ത് പോളിനപ്പുറം ഭൂമിയുണ്ടെന്നാണ്‌ പറഞ്ഞത്. നോര്‍ത്ത് പോള്‍ കടന്നാല്‍ പിന്നെ തെക്കോട്ടാണ്‌ പോവുക. പക്ഷേ വന്നിടത്തേക്കല്ല. എതിര്‍ ഭാഗത്തേക്ക്.
അങ്ങനെ പോകാന്‍ കഴിയില്ലെന്ന് അനീസിന്‌ തെളിയിക്കാമോ?
നോര്‍ത്ത് പോളില്‍ നിന്ന് പിന്നെയും വടക്കോട്ട് പോകാന്‍ കഴിയുകയില്ല; കഴിയുമെന്ന് ഞാന്‍ പറഞ്ഞിട്ടുമില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുക.
എന്നോട് സംസാരിക്കുമ്പോള്‍ പോലും എന്റെ വാക്കുകള്‍ വളച്ചൊടിക്കാനും, എന്റെ വാക്കുകളെക്കുറിച്ച് എന്നോടു തന്നെ കള്ളം പറയാനും അനീസിന്‌ മടിയില്ലെങ്കില്‍ അനീസിനെക്കുറിച്ച് ഞാനെന്ത് പറയാനാണ്‌?
എന്റെ വാക്കുകളെക്കുറിച്ച് അനീസ് മറ്റൊരാളോട് സംസാരിക്കുകയാണെങ്കില്‍ എന്തെല്ലാം വാദങ്ങളായിരിക്കും എന്റേതാണെന്ന വ്യാജേന അനീസ് അവതരിപ്പിക്കുക? സത്യസന്ധത പാലിക്കേണ്ടതില്ലേ? ഒട്ടും?

പിന്നെ ഒരു മണിക്‌ഫാനിയും അവിടെ മിണ്ടിയിട്ടില്ല.


ഹിലാല്‍ കാണണമോ?


മാസം കാണുന്നതും അത് കണക്ക് കൂട്ടുന്നതും  സംബന്ധിച്ച് എന്നോടുള്ള ഒരു ചോദ്യവും അതിന്ന് ഞാന്‍ നല്‍കിയ മറുപടിയും അവരുടെ മറുചോദ്യവും എന്റെ മറുപടിയുമാണ്‌ താഴെ. ഈ വിഷയത്തില്‍ വാദപ്രതിവാദത്തിന്‌ ഇറങ്ങിത്തിരിച്ചവരുടെ അറിവിന്റെ ആഴം അളക്കാന്‍ കൂടി ഇതുപകരിക്കും. അതൊന്ന് കാണുക:

Haris Karuvelil: ആലിക്കോയ സാഹിബ്‌, താങ്കള്‍ ഒരു കാര്യം വ്യക്തമാക്കണം കാരണം താങ്കളുടെ വാദം അനുസരിച്ച് ഹിലാല് കാണേണ്ടതില്ല സുര്യന്‍ അസ്തമിച്ചശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഉണ്ടായാല്‍ മതി എന്നാണ്. സൗദി അതാണ് ചെയ്തത്. എന്നാല്‍ ഈ വാദം നബിയുടെ ഹദീസിനു എതിരാണ് കാരണം നബി ഹിലാല് കണ്ടിരിന്നു. ഹിലാല് കാണണമെങ്കില്‍ ചന്ദ്രന്‍ സുര്യന്‍ അസ്തമിച്ചശേഷം 45 minutes എങ്കിലും ഉണ്ടാവണം . അങ്ങനെ വരുമ്പോള്‍ താങ്കള്‍ നോമ്പ് തുടങ്ങിയതും പ്രമാണ വിരുദ്ധമാണ്. അതുമല്ല മക്കയിലും മദീനയിലും ഉദയ അസ്തമയ സമയത്തില്‍ മിനുട്ടുകളില്‍ വ്യത്യാസമുണ്ട് ഉദാ: മക്കയില്‍ ചന്ദ്രന്‍ 42 മിനുട്ടും മദീനയില്‍ ചന്ദ്രന്‍ 45 മിനുട്ടും ഉണ്ടെങ്കില്‍. താങ്കള്‍ പറഞ്ഞതനുസരിച്ച് കുറൈബിന്റെ പ്രവര്‍ത്തി എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. വ്യക്തമാക്കുക. ചന്ദ്രന്‍ എത്രനേരം വേണം?.

Ali Koya: ‎"നാം ഒരു നിരക്ഷര ജനതയാണ്‌; നമുക്ക് എഴുതാനോ കണക്ക് കൂട്ടാനോ അറിയുകയില്ല; മാസം 29 ഉം 30 ഉം വരും". "നിങ്ങള്‍ ഹിലാല്‍ കണ്ടാല്‍ നോമ്പനുഷ്ഠിക്കുക; ഹിലാല്‍ കണ്ടാല്‍ നോമ്പവസാനിപ്പിക്കുക" -
ഈ പറഞ്ഞതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് ഇത്രയേ വേണ്ടൂ.
''സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണെ''ന്ന് ഖുര്‍ആനിലുമുണ്ട്.
നബിയുടെ കാലത്ത് മാനത്ത് നോക്കിയത് എന്തറിയാനാണോ അത് കണക്കിലൂടെ അറിയുക. അന്ന് വളരെ നേരം ചന്ദ്രന്‍ ആകാശത്തുണ്ടെങ്കിലേ കാണാന്‍ കഴിയുമായിരുന്നുള്ളു. അന്തരീക്ഷം മേഘാവൃതമായാല്‍ എത്ര നേരമുണ്ടായാലും കാണുകയില്ല. ഇതിനെല്ലാമുള്ള പരിഹാരമാണ്‌ സൂര്യചന്ദ്രന്‍മാരുടെ ഉദയാസ്‌തമയക്കണക്ക്. ഈ റമദാന്‍ ഒന്നിന്റെ സന്ധ്യയ്ക്ക് സംഭവിച്ചതുപോലെ, ആറു മിനിറ്റ് നേരം ആകാശത്തുള്ള ചന്ദ്രനെ കണ്ണുകൊണ്ട് കാണാന്‍ കഴിയുകയില്ല. എന്നുവെച്ച് അക്കാരണത്താല്‍ മാസം തുടങ്ങാതിരിക്കേണ്ടതില്ല. അതാണ്‌ നബി പറഞ്ഞത്: 'നമുക്ക് കണക്കറിയില്ല' 'കണ്ടാല്‍' ..... എന്ന്.


ഹിലാല്‍ ഹദീസിലുണ്ടോ?



Nabeel Areepetta Mannil: Did Rasoolullah (SAW) use the word "ഹിലാല്‍" on this hadith??


Ali Koya: yes


Nabeel Areepetta Mannil: Please give me reference ...


Ali Koya: ‎2555 - وَحَدَّثَنِى حُمَيْدُ بْنُ مَسْعَدَةَ الْبَاهِلِىُّ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا سَلَمَةُ - وَهُوَ ابْنُ عَلْقَمَةَ - عَنْ نَافِعٍ عَنْ عَبْدِ اللَّهِ بْنِ عُمَرَ - رضى الله عنهما - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « الشَّهْرُ تِسْعٌ وَعِشْرُونَ فَإِذَا رَأَيْتُمُ الْهِلاَلَ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ غُمَّ عَلَيْكُمْ فَاقْدِرُوا لَهُ »(مسلم)

 ‎2550 - حَدَّثَنَا يَحْيَى بْنُ يَحْيَى قَالَ قَرَأْتُ عَلَى مَالِكٍ عَنْ نَافِعٍ عَنِ ابْنِ عُمَرَ - رضى الله عنهما - عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ ذَكَرَ رَمَضَانَ فَقَالَ « لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ وَلاَ تُفْطِرُوا حَتَّى تَرَوْهُ فَإِنْ أُغْمِىَ عَلَيْكُمْ فَاقْدِرُوا لَهُ » (مسلم)


‎2566 - حَدَّثَنَا يَحْيَى بْنُ يَحْيَى أَخْبَرَنَا إِبْرَاهِيمُ بْنُ سَعْدٍ عَنِ ابْنِ شِهَابٍ عَنْ سَعِيدِ بْنِ الْمُسَيَّبِ عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « إِذَا رَأَيْتُمُ الْهِلاَلَ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ غُمَّ عَلَيْكُمْ فَصُومُوا ثَلاَثِينَ يَوْماً » (مسلم)


‎2569 - حَدَّثَنَا أَبُو بَكْرِ بْنُ أَبِى شَيْبَةَ حَدَّثَنَا مُحَمَّدُ بْنُ بِشْرٍ الْعَبْدِىُّ حَدَّثَنَا عُبَيْدُ اللَّهِ بْنُ عُمَرَ عَنْ أَبِى الزِّنَادِ عَنِ الأَعْرَجِ عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ ذَكَرَ رَسُولُ اللَّهِ صلى الله عليه وسلم الْهِلاَلَ فَقَالَ « إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا فَإِنْ أُغْمِىَ عَلَيْكُمْ فَعُدُّوا ثَلاَثِينَ » (مسلم)


‎2580 - حَدَّثَنَا يَحْيَى بْنُ يَحْيَى وَيَحْيَى بْنُ أَيُّوبَ وَقُتَيْبَةُ وَابْنُ حُجْرٍ قَالَ يَحْيَى بْنُ يَحْيَى أَخْبَرَنَا وَقَالَ الآخَرُونَ حَدَّثَنَا إِسْمَاعِيلُ - وَهُوَ ابْنُ جَعْفَرٍ - عَنْ مُحَمَّدٍ - وَهُوَ ابْنُ أَبِى حَرْمَلَةَ - عَنْ كُرَيْبٍ أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ - رضى الله عنهما - ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ . فَقَالَ أَنْتَ رَأَيْتَهُ فَقُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ . فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ . فَقُلْتُ أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ فَقَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم . وَشَكَّ يَحْيَى بْنُ يَحْيَى فِى نَكْتَفِى أَوْ تَكْتَفِى (مسلم)


ഈ ഹദീസുകളിലുള്ളതിന്റെ ചുരുക്കമിതാണ്‌: മാസം ചിലപ്പോള്‍ 29 ഉം ചിലപ്പോള്‍ 30 ഉം വരും. അതുകൊണ്ട് ശ'അ്‌ബാന്‍ 29 ന്റെ സന്ധ്യയ്ക്ക് മാനത്ത് നോക്കുക. അന്ന് ഹിലാല്‍ കണ്ടാല്‍ അടുത്ത പകല്‍ നോമ്പ് നോല്‍ക്കുക. ഇല്ലെങ്കില്‍ ശ'അ്‌ബാന്‍ 30 പൂര്‍ത്തിയാക്കിയിട്ട് നോമ്പ് ആരംഭിക്കുക. അതുപോലെ റമദാന്‍ 29 ന്റെ സന്ധ്യക്ക് മാനത്ത് നോക്കുക. ഹിലാല്‍ കണ്ടാല്‍ പെരുന്നാളാഘോഷിക്കുക; കണ്ടില്ലെങ്കില്‍ ഒരു ദിവസം കൂടി നോമ്പ് നോറ്റ് 30 പൂര്‍ത്തിയാക്കുക. എന്നിട്ട് പെരുന്നാളാഘോഷിക്കുക. ഇവിടെ ഉദ്ധരിച്ച എല്ലാ ഹദീസിലും ഹിലാല്‍ എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടാണ്‌ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഹിലാലും അഹില്ലയും രണ്ടാണെന്ന് ധരിക്കുന്നവര്‍ക്ക് ഇതൊന്നും അന്വേഷിക്കനുള്ള സന്മനസ്സുണ്ടാവില്ലല്ലോ.

Ali Koya: poor man. മാസപ്പിറവി സംബന്ധിച്ചുള്ള ഏറ്റവും പ്രസിദ്ധമായ ഹദീസ് പോലും സ്വന്തം കണ്ണുകൊണ്ട് കാണാതെയാണോ ഈ വിഷയത്തില്‍ വാദിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്?

ഹിലാലും അഹില്ലയും


ഹിലാലും അഹില്ലയും രണ്ടാണെന്നാണ്‌ ഇവരുടെ ധാരണ. ഹിലാല്‍ നോക്കാനല്ല; അഹില്ല നോക്കാനാണ്‌ ഖുര്‍ആന്‍ കല്‍പിച്ചത് എന്നാണിവര്‍ വാദിക്കാറുള്ളത്. ആ മൂഢധാരണയില്‍ നിന്നാണ്‌ മേല്‍ ചോദ്യം ഉടലെടുത്തത്. അഹില്ല എന്നത് ഹിലാലിന്റെ ബഹുവചനമാണ്‌. അഥവാ ഹിലാല്‍ നോക്കാനാണ്‌ ഖുര്‍ആന്‍ കല്‍പ്പിച്ചത്. അത് തന്നെയാണ്‌ നബി പ്രാവര്‍ത്തികമാക്കിയതും.


29 നു മാനത്ത് നോക്കുക?


29 ആം തിയ്യതി മാനത്ത് നോക്കുന്ന പതിവ് നബിക്കോ അനുചരന്മാര്‍ക്കോ ഉണ്ടായിരുന്നില്ലേന്നാണ്‌ ചില മണിക്‌ഫാനീ കുട്ടികള്‍ വാദിക്കുന്നത്. ഈ വാദത്തിന്‌ വീറും വാശിയും കൂടും. കാരണം വീറുകൊണ്ടും വാശികൊണ്ടും മാത്രമേ അത് തെളിയിക്കാന്‍ സാധിക്കുകയുള്ളു. അല്ലാതെ പ്രമാണത്തിന്റെ പിന്‍ബലം തരിമ്പുമില്ല.

Nabeel Areepetta Mannil:
Seeing the hillal on 29th is not a practice ofProphet Sallalaahu alaihi wa sallam and the Sahaba Raliyallahu Anhu. Because they came to know the total number of days in the particular month at least 10 days before the end of the month!!!
.............
2. I did not find any authentic Hadith that saying Rasoolulla Sallalaahu alaihi wa sallam was orderd to find Hilal at the time of magrib or he Sallalaahu alaihi wa sallam himself go for serch? If the soomu liruviathihi…… and all the proof for that then there should be something mention history about.


നബീലിന്റെ ഈ വാക്കുകള്‍ വായിച്ചാല്‍ എന്താണ്‌ തോന്നുക? അയാള്‍ ഇമാം ഇബ്‌നു ഹജര്‍, ഇമാം നവവി, ഇമാം ഇബ്‌നുതൈമിയ്യ, നാസിറുദ്ദീന്‍ അല്‍ബാനീ എന്നിവരേക്കാള്‍ വലിയ ഹദീസ് പണ്ഡിതനാണെന്നുതന്നെ. എന്നാലോ ഹദീസല്‍ ആള്` വട്ടപ്പൂജ്യമാണ്‌ കെട്ടോ. നബീലിന്‌ ഞാന്‍ ഇങ്ങനെ മറുപടി നല്‍കി:

"മാസം അവസാനിക്കുന്നതിന്റെ 10 ദിവസം മുമ്പുതന്നെ ആ മാസം മൊത്തം എത്ര ദിവസമാണെന്ന് അറിയാന്‍ റസൂലിനും സഹാബികള്‍ക്കും സാധിച്ചിരുന്നു എന്ന് താങ്കള്‍ക്കെവിടെ നിന്നു കിട്ടി?
അല്ലാഹുവിന്റെ ദൂതനെക്കുറിച്ച് കള്ളം പറയുന്നവന്റെ ഇടം നരകത്തിലായിരിക്കുമെന്നത് ഏറ്റവുമ് സ്വഹീഹായ ഹദീസുകളിലൊന്നാണ്‌.
അതുകൊണ്ട് തൌബഃ ചെയ്‌ത് മടങ്ങുക.

"29 നു ഹിലാല്‍ നോക്കുന്ന പതിവ്‌ നബിക്കുള്ളതായി പ്രമാണയോഗ്യമായ ഒരു ഹദീസിലും താന്‍ കണ്ടിട്ടില്ലെന്ന് തട്ടിവിടുന്ന ആളുടെ ഹദീസ് പരിജ്ഞാനം അപാരമാണ്‌ കെട്ടോ.

'''ഹിലാല്‍ കണ്ടാല്‍ നോമ്പനുഷ്ഠിക്കുക; ഹിലാല്‍ കണ്ടാല്‍ നോമ്പവസാനിപ്പിക്കുക' എന്ന് ഹദീസിലുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനെ ചോദ്യം ചെയ്‌ത ആളാണിത്. അവസാനം ഞാന്‍ ഹദീസുകള്‍ നല്‍കി; പിന്നെ അദ്ദേഹം അതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല."


ചില ചോദ്യങ്ങള്‍


പിന്നീട് ഞാന്‍ ചില ചോദ്യങ്ങള്‍ നല്‍കി:

‎* ''മന്‍സിലിനെ അടിസ്ഥാനമാക്കി തിയ്യതി കണക്കാക്കുക'' എന്നത് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞു തുടങ്ങിയ ഒരു വിഡ്ഢിത്തം മാത്രമല്ലേ?

* ചന്ദ്രന്റെ മന്‍സിലിനെ അടിസ്ഥാനമാക്കിയാണ്‌ തിയ്യതി കണക്കാക്കേണ്ടതെന്ന് ഖുര്‍ആനില്‍ എവിടെയാണുള്ളത്?

* അല്ലെങ്കില്‍ മന്‍സില്‍ കണക്കാകി നോമ്പും പെരുന്നാളും തീരുമാനിക്കാന്‍ നബി ഉപദേശിച്ചത് കാണിക്കാമോ?

* നബിയും സഹാബികളും ഈ രീതിയാണ്‌ നടപ്പില്‍ വരുത്തിയിരുന്നത് എന്ന് തെളിയിക്കാമോ?

* മന്‍സില്‍ കണക്കാക്കി നോമ്പും പെരുന്നാളും തീരുമാനിക്കുക എന്ന പാഠം ഫിഖ്‌ഹ് ഗ്രന്‍ഥങ്ങളില്‍ കാണപ്പെടുന്നുണ്ടോ?

* ഏതെങ്കിലും തഫ്‌സീറില്‍ ഇത് പറഞ്ഞിട്ടുണ്ടോ?

* മന്‍സില്‍ കണക്കാക്കി നേരത്തെത്തന്നെ തിയ്യതി സിശ്ചയിക്കാം എന്നാണ്‌ ഖുര്‍ആനിലും ഹദീസിലും ഫിഖ്‌ഹിലുമെല്ലാം ള്ളതെങ്കില്‍, 29 നു അസ്‌തമിച്ച ശേഷം മാനം നോക്കുന്ന ശൈലി തുടങ്ങിയത് ഏത് കാലത്താണ്‌?

* മന്‍സില്‍ നോക്കി തിയ്യതി തീരുമാനിക്കുന്ന ശൈലിയില്‍ നിന്ന്, 29 നു ഹിലാല്‍ നോക്കുക എന്ന ശൈലിയിലേക്ക് മാറാനിടയായ സാഹചര്യം എന്തായിരുന്നു?

* മന്‍സില്‍ നോക്കി മാസപ്പിറവി തീരുമാനിക്കുന്ന സമ്പ്രദായം ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും കാലത്ത് നടപ്പിലുണ്ടായിരുന്നതായി തെളിയിക്കാമോ?

* ആ ശൈലി ഇപ്പോള്‍ എവിടെയെങ്കിലും ആരെങ്കിലും അനുവര്‍ത്തിക്കുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് ഒരാള്‍ മറുപടി എഴുതിയിരുന്നു. ഒരു മറുപടി മാത്രം ഇവിടെ ഉദ്ധരിക്കാം. അതില്‍ നിന്ന് മറ്റു പറുപടികളുടെ നിലവാരം ഊഹിക്കാന്‍ ബുദ്ധിയുള്ള വായനക്കാര്‍ക്ക് കഴിയുമല്ലോ.

എന്റെ ചോദ്യം: ‎* മന്‍സില്‍ കണക്കാക്കി നേരത്തെത്തന്നെ തിയ്യതി സിശ്ചയിക്കാം എന്നാണ്‌ ഖുര്‍ആനിലും ഹദീസിലും ഫിഖ്‌ഹിലുമെല്ലാം ള്ളതെങ്കില്‍, 29 നു അസ്‌തമിച്ച ശേഷം മാനം നോക്കുന്ന ശൈലി തുടങ്ങിയത് ഏത് കാലത്താണ്‌?

Abdul Rahim: ഒരു പറ്റം ആളുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് .അവര്‍ പറയുന്നത് പ്രവര്‍ത്തിക്കുകയില്ല.
അവര്‍ പറയുന്നത് പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് തന്നെ കഴിയുകയില്ല.


29 നു ഹിലാല്‍ നോക്കുക: ഹദീസ്


പിന്നീട് അടുത്ത കമന്റില്‍, സന്ധ്യക്ക് ഹിലാല്‍ നോക്കുന്ന പതിവും അതിന്റെ അടിസ്ഥാനത്തില്‍ മാസപ്പിറവി തീരുമാനിക്കുന്ന പതിവും നബിക്കും സഹാബികള്‍ക്കുമുണ്ടായിരുന്നുവെന്ന് കാണിക്കുന്ന ഹദീസ് നല്‍കി.

‎21126 - حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا هُشَيْمٌ أَنْبَأَنَا أَبُو بِشْرٍ عَنْ أَبِى عُمَيْرِ بْنِ أَنَسٍ حَدَّثَنِى عُمُومَةٌ لِى مِنَ الأَنْصَارِ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم قَالَ غُمَّ عَلَيْنَا هِلاَلُ شَوَّالٍ فَأَصْبَحْنَا صِيَاماً فَجَاءَ رَكْبٌ مِنْ آخِرِ النَّهَارِ فَشَهِدُوا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُمْ رَأَوُ الْهِلاَلَ بِالأَمْسِ فَأَمَرَ رَسُولُ اللَّهِ صلى الله عليه وسلم أَنْ يُفْطِرُوا مِنْ يَوْمِهِمْ وَأَنْ يَخْرُجُوا لِعِيدِهِمْ مِنَ الْغَدِ . (أحمد)

 അബൂ ഉമൈര്‍ പറഞ്ഞു: നബിയുടെ അനുചരന്മാരിലെ ഒരു സംഘം എന്നോട് പറഞ്ഞു: മേഘം മൂലം ശവ്വാലിന്റെ ഹിലാല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ അടുത്ത പ്രഭാതത്തിലും ഞങ്ങള്‍ നോമ്പുകാരായിരുന്നു. അങ്ങനെയിരിക്കെ ആ പകലിന്റെ അന്ത്യത്തില്‍ ഒരു യാത്രസംഘം വരുകയും തലേന്ന് ഹിലാല്‍ കണ്ടതതായി അവര്‍ റസൂലിനു മുമ്പില്‍ സാക്‌ഷ്യം വഹിക്കുകയും ചെയ്‌തു.
അന്ന് നോമ്പ് മുറിക്കാനും പിറ്റേന്ന് കാലത്ത് ഈദിനായി (മുസ്വല്ലയിലേക്ക്) പുറപ്പെടാനും റസൂല്‍ കല്‍പ്പിച്ചു. (ഇമാം അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്‌തത്.)

നവമണിക്‌ഫാനികളുടെ ഗവേഷണത്തില്‍ തെളിയുന്നത്, നിലവിലുള്ള മാസം ഇരുപതാകുമ്പോള്‍ തന്നെ ആ മാസം എന്നാണ്‌ അവസാനിക്കുകയെന്ന് നബിക്കും സഹാബികള്‍ക്കും മനസ്സിലായിരുന്നുവെന്നാണ്‌. എന്നിട്ടും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത് എന്തുകൊണ്ട് സംഭവിച്ചു?

ഈ കുറിപ്പോടെ ആ ചര്‍ച്ചയും നിലച്ചു.

അതിനു ശേഷം ഈ വിഷയത്തില്‍ സാക്ഷാല്‍ മണിക്‌ഫാന്‍ എന്താണ്‌ പറഞ്ഞതെന്ന് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കി. 29 നു അവര്‍ പിറവി അന്വേഷിക്കാറുണ്ടായിരുന്നുവെന്നും കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കറായിരുന്നു പതിവെന്നും അദ്ദേഹം സമ്മതിക്കുന്നത് കാണുക:

''നാം ഒരു നിരക്ഷരജനതയാണ്‌. നാം എഴുതാറില്ല; കണക്ക് എഴുതിവെക്കാറില്ല. നമ്മുടെ മാസം അങ്ങനെയും ആകും ഇങ്ങനെയും ആകും. അതായത് 29 ഓ 30 ഓ. ഇത് നിങ്ങള്‍ ചന്ദ്രനെ നിരീക്ഷിച്ച് കണ്ടുപിടിച്ചുകൊള്ളുവിന്‍. മാസങ്ങള്‍ 29 ഓ 30 ഓ ആയതിനാല്‍ 29 ല്‍ പിറവി അന്വേഷിക്കുവാന്‍ നബി കല്‍പ്പിച്ചു. പിറവി ഉണ്ടെങ്കില്‍ അടുത്ത ദിവസം മാസം തുടങ്ങുവാനും ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി മാസം ആരംഭിക്കുവാനും കല്‍പ്പിക്കപ്പെട്ടു. 30 പൂര്‍ത്തിയായാല്‍ പിന്നീട് പിറവി നോക്കേണ്ടതില്ല. ഇത് എല്ലാ മാസങ്ങളും നിര്‍ണ്ണയിക്കേണ്ട തത്ത്വമാണ്‌.''
(പേജ് 18, ചന്ദ്രമാസപ്പിറവി, അലി മണിക്‌ഫാന്‍)

അബൂഹുറൈറയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി പറഞ്ഞിരിക്കുന്നു: ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക; അത് കണ്ടാല്‍ നോമ്പ് അവസാനിപ്പികുക; അത് നിങ്ങള്‍ക്ക് മേഘാവൃതമായാല്‍ നിങ്ങള്‍ 30 നോമ്പ് നോല്‍ക്കുക. (മുസ്‌ലിം)

ശ'അ്‌ബാന്‍ 29 നും റമദാന്‍ 29 നും ഹിലാല്‍ നോക്കുന്നതിനെപ്പറ്റിയല്ലേ ഈ പറഞ്ഞത്?
എന്നിട്ടും നബി ഹിലാല്‍ നോക്കിയിട്ടില്ല; നോക്കാന്‍ പറഞ്ഞിട്ടില്ല എന്ന് കള്ളം പറയുന്നതെന്തിനാണ്‌?

ഈ ചോദ്യത്തിനും ഉത്തരം കിട്ടിയില്ല.

ഇതേ വിഷയത്തില്‍ മറ്റൊരു പോസ്റ്റ് കാണുക:

നവമണിക്‌ഫാനികള്‍ പറയുന്നു: 29 ആം തിയ്യതി മാനത്ത് നോക്കി മാസം പിറന്നോ എന്ന് തീരുമാനിക്കുന്ന സ്വഭാവം നബിക്കോ സഹാബികള്‍ക്കോ ഉണ്ടായിരുന്നില്ലെന്ന്.

29 നു ഹിലാല്‍ നോക്കി: മണിക്‌ഫാന്‍ 


എന്നാല്‍ സാക്ഷാല്‍ മണിക്‌ഫാന്‍ പറഞ്ഞതെന്താണ്‌?


"ഖുറൈബ് ശാമിലേക്ക് യാത്രചെയ്‌തു. അവിടെവെച്ച് അവര്‍ക്ക് നോമ്പ് വന്നു. അവിടെനിന്നും തിരിച്ചു യാത്രചെയ്ത് അദ്ദേഹം മദീനയിലെത്തിയത് റമദാന്‍ അവസാനത്തിലായിരുന്നു. അപ്പോള്‍ ശാമില്‍ വെള്ളിയാഴ്‌ച നോമ്പ് തുടങ്ങിയ കാര്യം മദീനയില്‍ സംസാരവിഷയമായി. മദീനയില്‍ നോമ്പ് തുടങ്ങിയത് ശനിയാഴ്‌ചയായിരുന്നു. ഗവര്‍ണ്ണറായിരുന്ന ഇബ്‌നു അബ്ബാസ് ഖുറൈബിനെ വിളിച്ചന്വേഷിച്ചു. അദ്ദേഹം ചോദിച്ചു: ശാമില്‍ നോമ്പ് തുടങ്ങിയതെന്നാണ്‌?
വെള്ളിയാഴ്‌ച.
നിങ്ങള്‍ പിറവി കണ്ടുവോ?
ഞങ്ങള്‍ വ്യാഴാഴ്‌ച വൈകുന്നേരം പിറവി കണ്ടു. വെള്ളിയാഴ്‌ച നോമ്പ് തുടങ്ങി.
മറ്റുള്ളവര്‍ കണ്ടുവോ?
മറ്റുള്ളവരും കണ്ടു, മുആവിയയും നോമ്പ് പിടിച്ചു. ഇത് നിങ്ങള്‍ക്ക് തെളിവിനു പോരേ?
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ഞങ്ങള്‍ ഇവിടെ വെള്ളിയാഴ്‌ച വൈകുന്നേരം പിറവിയന്വേഷിച്ചു. പിറവി കണ്ടു. ശനിയാഴ്‌ച നോമ്പ് തുടങ്ങി. ഇനി റമദാന്‍ 29 ന്‌ അതായത് അഞ്ചാമത്തെ ശനിയാഴ്‌ച പിറവി അന്വേഷിക്കും. കെണ്ടെങ്കില്‍ നോമ്പ് അവസാനിപ്പിക്കും. ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കും."

(പേജ് 51 ചന്ദ്രമാസപ്പിറവി, മണിക്‌ഫാന്‍)


ഈ ചിത്രം നോക്കുക.


ചിത്രത്തില്‍ കൊടുത്ത ഹദീസിന്റെ അറബി മൂലം:   ‎2580 - حَدَّثَنَا يَحْيَى بْنُ يَحْيَى وَيَحْيَى بْنُ أَيُّوبَ وَقُتَيْبَةُ وَابْنُ حُجْرٍ قَالَ يَحْيَى بْنُ يَحْيَى أَخْبَرَنَا وَقَالَ الآخَرُونَ حَدَّثَنَا إِسْمَاعِيلُ - وَهُوَ ابْنُ جَعْفَرٍ - عَنْ مُحَمَّدٍ - وَهُوَ ابْنُ أَبِى حَرْمَلَةَ - عَنْ كُرَيْبٍ أَنَّ أُمَّ الْفَضْلِ بِنْتَ الْحَارِثِ بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا وَاسْتُهِلَّ عَلَىَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْتُ الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِى آخِرِ الشَّهْرِ فَسَأَلَنِى عَبْدُ اللَّهِ بْنُ عَبَّاسٍ - رضى الله عنهما - ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ فَقُلْتُ رَأَيْنَاهُ لَيْلَةَ الْجُمُعَةِ . فَقَالَ أَنْتَ رَأَيْتَهُ فَقُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ . فَقَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُ حَتَّى نُكْمِلَ ثَلاَثِينَ أَوْ نَرَاهُ . فَقُلْتُ أَوَلاَ تَكْتَفِى بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ فَقَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم . وَشَكَّ يَحْيَى بْنُ يَحْيَى فِى نَكْتَفِى أَوْ تَكْتَفِى


ഈ ഹദീസില്‍ എന്താണ്‌ പറഞ്ഞതെന്ന് മണിക്‌ഫാന്‍ വിശദീകരിച്ചതിന്റെ ചുരുക്കം:

‎1. സിറിയയില്‍ വ്യാഴാഴ്‌ച വൈകുന്നേരം പിറവി കാണ്ടു; വെള്ളിയാഴ്‌ച നോമ്പ് തുടങ്ങി.

2. മദീനയില്‍ വെള്ളിയാഴ്‌ച വൈകുന്നേരം പിറവി കണ്ടു; ശനിയാഴ്‌ച നോമ്പ് തുടങ്ങി.

3. ഇനി റമദാന്‍ 29നു ശനിയാഴ്‌ച വൈകുന്നേരം പിറവി അന്വേഷിക്കും; കണ്ടാല്‍ ഞായറാഴ്‌ച പെരുന്നാള്‍; കണ്ടില്ലെങ്കില്‍ തിങ്കളാഴ്‌ച പെരുന്നാള്‍.

# നബി എന്താണ്‌ ചെയ്‌തിരുന്നതെന്നും സഹാബികള്‍ എങ്ങനെയാണ്‌ മാസപ്പിറവി തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മനസ്സിലായില്ലേ?


Fahad Bin Musthafa: 29 നു അസ്തമിച്ച ചന്ദ്രനെ നബി (സ) നോക്കുകയോ നോക്കാന്‍ ഏല്‍പിക്കുകയോ ചെയ്ടിട്ടില്ല .ഉണ്ടെങ്കില്‍ തെളിവ് കൊണ്ട് വരൂ


Alikoay: ഇപ്പോള്‍ മറുപടി കിട്ടിയോ?

കിട്ടിയെന്ന് സമ്മതിച്ചില്ല; പക്ഷേ ഈ ചര്‍ച്ചയില്‍ നിന്നും മണിക്‌ഫാനികള്‍ കൂട്ടത്തോടെ മുങ്ങി.

* ഖുര്‍ആന്‍ പറഞ്ഞത് ഹിലാല്‍ (ബഹുവചനം അഹില്ല) നോക്കാനാണ്‌. ഹിലാല്‍ എന്നാല്‍ മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലും കാണപ്പെടുന്ന ചെറിയ ചന്ദ്രക്കലയുടെ പേരാണ്‌. നബി മാസത്തിന്റെ ആദ്യം കാണുന്ന ചന്ദ്രനെ അടിസ്ഥാനമാക്കിയാണ്‌ മാസപ്പിറവി തീരുമാനിച്ചിരുന്നത്. അങ്ങനെ ചെയ്യാനാണ്‌ കല്‍പ്പിച്ചതും; സഹാബികള്‍ മുതല്‍ മുസ്‌ലിംകള്‍ ചെയ്‌തുവരുന്നതും അതു തന്നെ. ആ ഹിലാല്‍ 'നോക്കേ'ണ്ടതില്ല; കണക്കുകൊണ്ടു മനസ്സിലാക്കിയാല്‍ മതി എന്നാണ്‌ എന്റെ അഭിപ്രായം. മാസപ്പിറവിക്ക് നബി അവലംബിച്ച ഹിലാലിനു പകരം അമാവാസി പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞാല്‍ അതംഗീകരിക്കാന്‍ കഴിയുകയില്ല.


ഹജ്ജത്തുല്‍ വിദാഇലെ അറഫ


ഈ വിഷയത്തെക്കുറിച്ച് ഞാന്‍ ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം കാണുക:

"ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച അസ്‌തമിച്ച ശേഷമുള്ള രാത്രി മക്ക സമയം 12 മണിക്കാണ്‌ ന്യൂമൂണ്‍. അതിനാല്‍ തന്നെ ആ അസ്‌തമയസമയത്ത് ഹിലാല്‍ കാണുമായിരുന്നില്ല. പിന്നെ അടുത്ത സന്ധ്യക്കാണ്‌ സാദ്ധ്യതയുള്ളത്. അപ്പോഴേക്കും ചന്ദ്രന്‌ 18 മണിക്കൂറിലേറെ പ്രായമായിട്ടുണ്ടായിരുന്നു. അതിനാല്‍ 40-45 മിനിറ്റ് നേരം കാണാനുള്ള സാദ്ധ്യതയുണ്ടായിരുന്നു.

"സമാനമായ ഒരു സംഭവം 2011 ലുണ്ടായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24 ന്‌ ഐ.എസ്.ടി 23:36 ന്‌ ആയിരുന്നു ന്യൂമൂണ്‍. അടുത്ത ദിവസം കോഴിക്കോട്ട് സൂര്യാസ്‌തമയം 18:11 നും ചന്ദ്രാസ്‌തമയം 18:54 നും ആയിരുന്നു. അതായത് സൂര്യാസ്‌തമയ ശേഷം 43 മിനിറ്റ് നേരം ചന്ദ്രന്‍ ആകാശത്തുണ്ടായിരുന്നു. 632 ഫെബ്രുവരി 26 നും ഇതേ പോലെ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് അനുമാനിക്കാം. ഹിലാല്‍ കണ്ടതിന്ന് ശേഷം മാസം ആരംഭിക്കുന്നതല്ലാത്ത ഒരു ശൈലി പ്രവാചകചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയുകയില്ല. അതായത് ഫെബ്രുവരി 27 ന്‌ വ്യാഴാഴ്‌ച ദുല്‍ഹിജ്ജ ഒന്ന് ആയിരുന്നിരിക്കാനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. അപ്പോള്‍ രണ്ടാമത്തെ വെള്ളിയാഴ്‌ച ദുല്‍ഹിജ്ജ ഒമ്പത് അഥവാ അറഫാദിനം ആയിട്ടുണ്ടാവും.

"വ്യാഴാഴ്‌ചയായിരുന്നു അറഫാ ദിനം എന്ന് വാദിക്കുന്നവര്‍ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു നബി ദുല്‍ഹിജ്ജ ഒന്ന് തീരുമാനിച്ചത് എന്നതിന്ന് തെളിവ് ഹാജറാക്കണം. അതേ ശൈലിയി തന്നെയായിരുന്നു നബി നോമ്പും പെരുന്നാളും കണക്കാക്കിയിരുന്നത് എന്നും തെളിയിക്കണം."

നവമണിക്‌ഫാനികളുടെ പ്രതികരണം


ഇതിനോടുള്ള  നവമണിക്‌ഫാനികളുടെ പ്രതികരണം കാണുക:

Fahad Bin Musthafa: "നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'>>>ഇത് അറഫ ദിവസത്തില്‍ പറഞ്ഞതാനെന്നതിന്റെ തെളിവ് (ഹദീസ്) ഇവിടെ ഒന്നു പോസ്റ്റുമോ ?"

അത് നബി അറഫാദിനത്തില്‍ പറഞ്ഞതാണെന്ന് ഞാന്‍ വാദിച്ചിട്ടുണ്ടെങ്കിലല്ലേ ഞാനിതിന്‌ തെളിവ് നല്‍കേണ്ടതുള്ളൂ? ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; എന്നു മാത്രമല്ല നബിയുടെ ആ പ്രസ്‌താവന ഏതെങ്കിലും ഒരു തിയ്യതിയെയോ ദിവസത്തെയോ ഉദ്ദേശിച്ചല്ലെന്നും ആ ദുല്‍ഹജ്ജ് വന്നത് കൃത്യസമയത്താണെന്നാണ്‌ നബി ഉദ്ദേശിച്ചതെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. (അതായത് മുശ്‌രിക്കുകള്‍ നടത്തിയിരുന്ന നസീഇല്‍ നിന്ന് വര്‍ഷഗണന മോചനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.)

ഇതൊന്നും പറഞ്ഞു കൊടുത്തിട്ടും മനസ്സിലക്കാതെ ഒരു മണിക്‌ഫാനി വിതണ്ഡവാദം ഉന്നയിക്കുന്നത് കണ്ടോ?


സൃഷ്ടികര്‍മ്മവും വെള്ളിയാഴ്‌ചയും


Fahad Bin Musthafa: "<നബി (സ) പറഞ്ഞു: 'കാലം, അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കറങ്ങിയെത്തിയിരിക്കുന്നു'> ഇത് അറഫയില്‍ വെച്ച് നബി( സ ) പറഞ്ഞതാണ് എന്നു തെളിയിച്ചാല്‍ അറഫ വെള്ളിയാഴ്ച ആയിരുന്നു എന്നുറപ്പിക്കാം . പക്ഷെ തെളിവ് കൊണ്ടുവരൂ."

വെല്ലുവിളി കണ്ടില്ലേ? നിങ്ങളാലോചിച്ചുനോക്കൂ: അറഫയില്‍ വെച്ചാണ്‌ ഇത് പറഞ്ഞതെന്ന് തെളിഞ്ഞാല്‍ പോലും അന്ന് വെള്ളിയാഴ്‌ചയായിരുണെന്ന് തെളിയുകയില്ല. അതല്ലേ വസ്‌തുത? എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ഇവര്‍ക്കുള്ള ഒരു മൂഢധാരണയില്‍ നിന്നുകൊണ്ടാണ്‌ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അത് പുറത്ത് പറയിക്കാന്‍ വേണ്ടി ഞാന്‍ പല വിധത്തില്‍ ശ്രമിച്ചു:

* "റസൂല്‍ ആ പ്രസ്‌താവന നടത്തിയത് അറഫയില്‍ വെച്ചോ മിനയില്‍ വെച്ചോ ആകട്ടെ. പറഞ്ഞ ദിവസം ദുല്‍ഹിജ്ജ ഒമ്പതോ പത്തോ ആകട്ടെ; നമ്മുടെ വിഷയവുമായി അതിനുള്ള ബന്ധമെന്താണ്‌?"

* "നമുക്കു വേണ്ടത് ഹജ്ജതുല്‍ വിദാഇന്റെ അറഫാ ദിനം വെള്ളിയാഴ്‌ചയോ വ്യാഴാഴ്‌ചയോ എന്നറിയലാണല്ലോ. അതിന്ന് മറ്റു തെളിവുകളൊന്നുമില്ലേ?"

* "632 ലെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നുവെന്നല്ലേ താങ്കളുടെ വദം. ഈ ഹദീസുകൊണ്ടു തന്നെ അത് തെളിയിക്കണമെന്ന് താങ്കള്‍ക്ക് വാശിയാണെങ്കില്‍ താങ്കള്‍ തെളിയിച്ചോളൂ. അതു കഴിഞ്ഞിട്ട് എന്റെ തെളിവ് പറയാം. 632 ലെ അറഫാദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്നതിന്ന് വളരെ വ്യക്തമായ തെളിവ് വേറെയുണ്ട്. ഈ ഹദീസിന്റെ ചര്‍ച്ച അവസാനിച്ചതിനു ശേഷം അത് പറയാം."

* "അനീസ് സാഹിബ്, താങ്കളും ഞാനും തമ്മില്‍ ഒരു വിഷയം ചര്‍ച്ച ചെയ്യുകയാണല്ലോ. എന്നിരിക്കെ ഞാന്‍ എഴുതുന്നത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടല്ലേ താങ്കള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്?"

* ''അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കാലം കറങ്ങിയെത്തി' എന്ന് പറഞ്ഞാല്‍ '632 ലെ ദുല്‍ഹിജ്ജ 9 വ്യാഴാഴ്‌ചയായിരുന്നു' എന്നാണോ അതിനര്‍ത്ഥം?''

* ''632 ലെ ദുല്‍ഹിജ്ജ ഒമ്പത് വെള്ളിയാഴ്‌ചയായിരുന്നുവെന്ന് ഞാനും; അല്ല അത് വ്യാഴാഴ്‌ചയായിരുന്നുവെന്ന് താങ്കളും വാദിക്കുന്നു. ഞാന്‍ പറയുന്നത്, എന്റെ വാദത്തിന്‌ വ്യക്തമായ തെളിവുണ്ടെന്നാണ്‌; അതോടൊപ്പം ഞാന്‍ പറഞ്ഞിട്ടുണ്ട്, ആ തെളിവ് 'കാലം കറങ്ങിയെത്തി' എന്ന് പറഞ്ഞ ഹദീസ് അല്ലെന്ന്. അതുകൊണ്ട് ഈ ഹദീസുകൊണ്ട് എന്റെ വാദം തെളിയിക്കേണ്ട ബാദ്ധ്യത എനിക്കില്ല. ഉണ്ടെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ അതെന്റെ കുറ്റമല്ല.
''എന്നാല്‍ താങ്കളുടെ വാദത്തിന്റെ തെളിവ് ഈ ഹദീസിലുണ്ടോ എന്ന് താങ്കള്‍ പറയണം. ഉണ്ടെങ്കില്‍ അത് തെളിയിക്കുക. ഇല്ലെങ്കില്‍, 632 ലെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നുവെന്നതിന്‌ ഈ ഹദീസില്‍ തെളിവില്ലെന്ന് താങ്കള്‍ തുറന്ന് സമ്മതിക്കുക. അപ്പോള്‍ എന്റെ തെളിവ് ഞാന്‍ നല്‌കും. നമുക്കത് പരിശോധിച്ച് ബോദ്ധ്യപ്പെടാം.''

എന്റെ മേല്‍ കമന്റുകള്‍ക്കെല്ലാമുള്ള മണിക്‌ഫാനികളുടെ മറുപടി താഴെ കൊടുത്തത് മാത്രമായിരുന്നു:

Anees Aluva ‎>> '''അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ കാലം കറങ്ങിയെത്തി' എന്ന് പറഞ്ഞാല്‍ '632 ലെ ദുല്‍ഹിജ്ജ 9 വ്യാഴാഴ്‌ചയായിരുന്നു' എന്നാണോ അതിനര്‍ത്ഥം? <<

അല്ലെങ്കില്‍ വേണ്ട , പിന്നെ എന്നായിരുന്നു അത് പറഞ്ഞത് ?
അത് എന്ന് , ഏത് ദിവസം , എവിടെ വച്ച് റസൂല്‍ (സ) പറഞ്ഞു.???''

ഏത് ദിവസം, എവിടെവെച്ച് പറഞ്ഞു? - എന്ന് എന്നോട് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു അവര്‍ ചെയ്‌തത്. ആ അറഫാദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് തെളിയിക്കേണ്ടത് എന്റെ ആവശ്യമാണെങ്കില്‍, അത് വ്യാഴാഴ്‌ചയായിരുന്നുവെന്ന് തെളിയിക്കേണ്ടത് അവരുടെ ആവശ്യമാണ്‌. അത് വ്യാഴാഴ്‌ചയാരിന്നുവെന്നതിന്ന് വല്ല തെളിവും നല്‍കാനുണ്ടോ എന്ന എന്റെ ചോദ്യം കണ്ടതായിപ്പോലും അവര്‍ നടിച്ചില്ല. എന്നിട്ട് എന്നോട് മേല്‍ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ പക്കല്‍ തെളിവൊന്നുമുണ്ടായിരുന്നില്ല; അതുകൊണ്ടാണ്‌ എന്നോട് ചോദ്യം ചോദിച്ചുകൊണ്ടിരുന്നത്. ആ ചോദ്യം ചോദിക്കാന്‍ അവരെ പ്രേരിപ്പിച്ചതാകട്ടെ ഒരു മൂഢ ധാരണായാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതെന്താണെന്നുകൂടി പറയാം. അല്ലാഹു ആകാശവും ഭൂമിയും സൃഷ്ടിച്ചത് വെള്ളിയാഴ്‌ചയാണെന്നും അതിനാല്‍ കാലം കറങ്ങിയെത്തി എന്നു പറഞ്ഞാല്‍ വെള്ളിയാഴ്‌ചയായി എന്നുമാണ്‌ അവര്‍ ധരിച്ചുവെച്ചത്. 'ഇന്ന് യൌമുന്നഹ്‌റാണെ'ന്ന് ആ ഖുതുബയില്‍ ഉണ്ടായിരുന്നു. പക്ഷേ, 'ഇന്ന് വെള്ളിയാഴ്‌ചായാണെ'ന്ന് അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നബി വെള്ളിയാഴ്‌ച മാത്രമേ ഖുതുബ നടത്താറുള്ളു എന്ന് ധരിച്ചതുകൊണ്ടാണോ എന്നറിയില്ല ആ യൌമുന്നഹ്‌റ്‌ (ബലിപെരുന്നാല്‍ ദിനം) വെള്ളിയാഴ്‌ചയാണെന്ന് അവരങ്ങ് തീരുമാനിക്കുകയായിരുന്നു. ഞാന്‍ തെളിവ് ചോദിക്കുമ്പോള്‍ അതിന്ന് ഉത്തരം നല്‍കേണ്ടതില്ലെന്നും മറുചോദ്യം കൊണ്ട് മതിയാക്കാമെന്നും അവര്‍ തീരുമാനിച്ചു. അല്ലാഹു ആകാശവും ഭൂമിയും സൃഷ്ടിച്ചത് വെള്ളിയാഴ്‌ചയാണെന്നത് നട്ടാല്‍ മുളയ്ക്കാത്ത അന്ധവിശ്വാസമാണെന്ന് പറയേണ്ടതില്ലല്ലോ. ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിന്നു മുമ്പും വ്യാഴവും വെള്ളിയും ഉണ്ടായിരുന്നോ?


ശിഷ്യന്മാര്‍ക്കെതിരെ ഗുരു


അതിനിടെ അവരുടെ വാദത്തിനെതിരായി, അവരുടെ ഗുരു മണിക്‌ഫാന്‍ എഴുതിയത് തന്നെ തെളിവായിട്ട് ഞാന്‍ നല്‍കി:


ഹജ്ജത്തുല്‍ വിദാഇന്റെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നുവെന്നാണ്‌ ഇവിടെ ഇതു വരെ പലരും വദിച്ചുകൊണ്ടിരുന്നത്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. (എന്തിനാണ്‌ അങ്ങനെ വാദിച്ചതെന്നറിയാന്‍ ഈ  ലേഖനം വായിക്കുക.)

എന്നാല്‍ ജനാബ് അലി മണിക്‌ഫാന്‍ പോലും ഈ വാദക്കരെ പിന്‍തുണക്കുന്നില്ല. അദ്ദേഹത്തിന്റെ 'ചന്ദ്രമാസപ്പിറവി പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന കൃതിയുടെ 19 ആം പേജിന്റെ ഒരു ഭാഗമാണ്‌ ഈ ചിത്രത്തില്‍ കാണുന്നത്. അതൊന്ന് ശ്രദ്ധിച്ച് വായിച്ചുനോക്കുക. എ.ഡി. 632 ലെ അറഫ ദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു.

ഇതില്‍ നിന്ന് മനസ്സിലാവുന്നത്: സുബ്‌ഹിക്കു മുമ്പ് അവസാനിക്കുന്ന അമാവാസിയുടെ ശേഷം വരുന്ന പകല്‍ ഒന്നാം തിയ്യതിയായി കണക്കാക്കുന്ന (മണിക്‌ഫാന്‍ സ്വീകരിച്ച) രീതി പ്രവാചകന്‍ അംഗീകരിച്ചിരുന്നില്ല. മറിച്ച് ഏത് സന്ധ്യക്കാണോ ഹിലാല്‍ ദൃശ്യമാവുന്നത് ആ സന്ധ്യമുതല്‍ മാസം തുടങ്ങുന്ന രീതിയായിരുന്നു തിരുമേനിയുടെ നടപടിയിലുണ്ടായിരുന്നത്.

ക്രി.വ. 632 ഫെബ്രുവരി 25 ചൊവ്വാഴ്‌ച 21 മണി (സഊദി സമയം രാത്രി 12 മണി) വരെ കറുത്ത വാവ് ആയിരുന്നു. അതിനാല്‍ അന്ന് അസ്‌തമിക്കുമ്പോള്‍ ഹിലാല്‍ കാണാന്‍ സാദ്ധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ ഫെബ്രുവരി 26 ന്‌ അസ്‌തമയ സമയമാകുമ്പോള്‍ വാവ് കഴിഞ്ഞ് സുമാര്‍ 21 മണിക്കൂര്‍ (സഊദി സമയമനുസരിച്ച് 18 മണിക്കൂര്‍) പിന്നിട്ടിരിക്കും. അതിനാല്‍ ആ സന്ധ്യയ്ക്ക് സുമാര്‍ മുക്കാല്‍ മണിക്കൂര്‍ സമയം ഹിലാല്‍ കാണാന്‍ സാധിക്കുമായിരുന്നു. അവര്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ തിയ്യതി തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ്‌ ഫെബ്രുവരി 27 ദുല്‍ ഹിജ്ജ ഒന്നും മാര്‍ച്ച് ആറാം തിയ്യതി, വെള്ളിയാഴ്‌ച അറഫ ദിനവും വന്നത്. അങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല; അതോടു കൂടി തിയ്യതി കൃത്യമായിരിക്കുന്നു എന്ന് നബി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ആ ദുല്‍ഹിജ്ജ മാസാരംഭം നിര്‍ണ്ണയിച്ചതില്‍ അവര്‍ക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണല്ലോ നബി പറഞ്ഞതിന്റെ അര്‍ത്ഥം.


ഈ ചിത്രവും കുറിപ്പും നല്‍കിയതിയതോടെ അവര്‍ രംഗം വിട്ടു.


ഹജ്ജത്തുല്‍ വിദാഇന്റെ അറഫ വെള്ളിയാഴ്‌ച: ബുഖാരി


ഹജ്ജത്തുല്‍ വിദാഇന്റെ അറഫ വെള്ളിയാഴ്‌ചയായിരുന്നുവെന്ന് കാണിക്കുന്ന ഹദീസ് ബുഖാരിയിലുണ്ട്.


‎'മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു' എന്ന സൂക്തമിറങ്ങിയത് നബിയുടെ വിടവാങ്ങല്‍ ഹജ്ജുവേളയിലാണ്‌.
അത് അറഫയില്‍ വെച്ചായിരുന്നു;
അന്ന് വെള്ളിയാഴ്‌ചയായിരുന്നു.

വിടവാങ്ങല്‍ ഹജ്ജിലെ അറഫ വെള്ളിയാഴ്‌ചയായിരുന്നുവെന്ന കാര്യം അലി മണിക്‌ഫാന്‍ അദ്ദേഹത്തിന്റെ 'മാസപ്പിറവി'യില്‍ സമ്മതിച്ചിട്ടുണ്ടല്ലോ.

എന്നാല്‍, നവമണിക്‌ഫാനികള്‍ പറയുന്നത് ആ അറഫ വ്യാഴാഴ്‌ചായായിരുന്നു എന്നാണ്‌.

രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കാം:

# ന്യൂമൂണ്‍ പരിഗണിച്ചാണ്‌ നബി മാസപ്പിറവി തീരുമാനിച്ചിരുന്നതെങ്കില്‍ ആ വര്‍ഷത്തെ അറഫ വ്യാഴാഴ്‌ചയാകുമായിരുന്നു.

## 29 ന്റെ സൂര്യാസ്‌തമയശേഷം ചക്രവാളത്തില്‍ പ്രത്യക്ഷമാകുന്ന ഹിലാലാണ്‌ പരിഗണിക്കുന്നതെങ്കില്‍ ആ അറഫാദിനം വെള്ളിയാഴ്‌ചയായിരിക്കും.

ബുഖാരിയില്‍ നിന്നുള്ള ഹദീസാണ്‌ മേല്‍ ചിത്രത്തില്‍ കാണുന്നത്.
ഉമര്‍ പറയുന്നു: ഹജ്ജത്തുല്‍ വിദാഇലെ അറഫ വെള്ളിയാഴ്‌ചയായിരുന്നു.


തിയ്യതി ഏകീകരണം 


മണിക്‌ഫാന്‍ ശൈലി സ്വീകരിച്ചില്ലെങ്കില്‍ പിന്നെ തിയ്യതി ഏകീകരിക്കാന്‍ സാധിക്കുമോ?

Sidhik Parakkandy: ഒന്നാം തിയ്യതി രണ്ടും മൂന്നും ദിവസം ആകുന്ന പ്രതിഭാസം ഇല്ലാതാക്കാന്‍ ആലിക്കോയ സാഹിബിനു എന്താണ് പ്രധിവിധി യായി നിര്ധേഷിക്കാനുള്ളത് ? അലി മണിക്ഫാന്‍ അതിനു പ്രതിവിധി നിര്‍ദേശിച്ചു കഴിഞ്ഞു അതാണ്‌ ശരിയായ വീക്ഷണം എന്നും മനസ്സിലാക്കുന്നു . ഒരു പ്രാദേശിക കലണ്ടര്‍ രൂപപ്പെടുത്തുന്നതിനുള്ള ആശയം മാത്രമേ ഇപ്പോഴും താങ്കളും മുന്നോട്ടു വെക്കുന്നുള്ളൂ എന്ന് മനസ്സിലാകുന്നു . അങ്ങിനെ മതി എങ്കില്‍ ഇന്നുള്ള രീതി (ഖാദി മാരും ഹിലാല്‍ കമ്മറ്റിയും ) തന്നെ തുടര്‍ന്ന് പോവുന്നതില്‍ തെറ്റില്ല. മറിച്ച് കുറ്റമറ്റ ഒരു ആഗോള ഹിജ്ര കലണ്ടര്‍ പ്രായോഗികമാക്കാനുള്ള ഒരു ബദല്‍ ആശയം മുന്നോട്ടു വെക്കാന്‍ താങ്കള്‍ക്കു കഴിയുമോ ?

ഞാന്‍ മറുപടി നല്‍കി: പ്രയോഗതലത്തില്‍ ഏകീകരിക്കാന്‍ ഞാന്‍ പറഞ്ഞ രീതിയനുസരിച്ച് കഴിയും. ഭൂഗോളത്തില്‍ ഒരിടത്തെ (ഉദാഹരണം: മക്ക) ഉദയാസ്‌തമയം മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചാല്‍ മതി. അവിടെ നോമ്പ് തുടങ്ങുന്നതെന്നാണോ അന്നു തന്നെ ലോകം മുഴുവന്‍ നോമ്പ് തുടങ്ങുക. ഇത് പ്രായോഗികമാണ്‌. പക്ഷേ, ഇസ്‌ലാമികമായി ഇതിന്‌ എത്രത്തോളം സാധുതയുണ്ടെന്നത് ഒരു ഇജ്‌തിഹാദീ വിഷയമാണ്‌. 
ഏകീകരണം സാദ്ധ്യമാണ്‌; പക്ഷേ, അതിന്റെ സാധുതയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.

പിന്നെ ഇവിടെയും ആരും ഒന്നും ഉരിയാടിയില്ല. 


അമാവാസിയുടെ ദൈര്‍ഘ്യം


അമാവാസിയുടെ ദൈര്‍ഘ്യം ഒരു സെക്കന്റാണെന്നാണ്‌ ഇവര്‍ എഴുന്നള്ളികുന്ന മറ്റൊരു വങ്കത്തം. 

Sidhik Parakkandy: അമാവാസി ഒരു ദിവസം നീണ്ടു നില്‍ക്കുമോ ? ഇല്ല. ചന്ദ്രന്‍ പിറക്കുന്ന സമയത്തിനു തൊട്ടു മുന്‍പുള്ള ഒരു സെക്കന്റ് സമയം ആണ് അമാവാസി എങ്കില്‍ അത് എങ്ങനെ ഒരു ദിവസം നീണ്ടു നില്‍ക്കും ? . എന്നാല്‍ ചന്ദ്രന്‍ പിറന്ന ശേഷവും മുന്‍പും ഉള്ള 24 മണിക്കൂര്‍ സമയമായ ഒരു ദിവസത്തെ അമാവാസി ദിവസമായി പരിഗണിക്കുന്നു ( അതായത് ഒന്നാം തിയ്യതി എന്ന ഒരു ദിവസം 24 മണിക്കൂര്‍ കൊണ്ട് തീരുന്ന പോലെ) അങ്ങിനെ യാണ് നാം ഒരു ദിവസം മുഴുവന്‍ അമാവാസി സംഭവിക്കുന്നു എന്ന അബദ്ധ ധാരണ വെച്ച് പുലര്‍ത്തുന്നത് . ( ശരിയല്ലെങ്കില്‍ തിരുത്താം Ali കോയ )


Ali Koya: താങ്കളുള്‍പ്പെടെയുള്ളവരോട് ഞാന്‍ പലതവണ പറഞ്ഞു, ഈ ലേഖനമൊന്ന് വായിക്കാന്‍. 
താങ്കളത് വായിച്ചുവോ എന്നെനിക്കറിയില്ല; പക്ഷേ, ഇപ്പോള്‍ ചോദിക്കുന്നു: "ചന്ദ്രന്‍ പിറക്കുന്ന സമയത്തിനു തൊട്ടു മുന്‍പുള്ള ഒരു സെക്കന്റ് സമയം ആണ് അമാവാസി എങ്കില്‍ അത് എങ്ങനെ ഒരു ദിവസം നീണ്ടു നില്‍ക്കും ?" 
അമാവാസി എന്താണെന്ന് താങ്കളുടെ വീട്ടിലോ നാട്ടിലോ ഉള്ള, അല്‍പ്പം ലോകകാര്യങ്ങളറിയുന്നവരോട് ചോദിച്ചു നോക്കുക. അല്ലെങ്കില്‍ ബന്ധപ്പെട്ട വല്ല ഗ്രന്‍ഥവും പരിശോധിക്കുക. 

'ഇന്ന് കറുത്ത വാവാണ്‌' എന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ? ആ കറുത്തവാവാണ്‌ അമാവാസി. ഒരു വിവരക്കേട് ഒരാള്‍ പറയുകയും അത് പിന്നെ കുറേ പേര്‍ ആവര്‍ത്തിക്കുകയും ചെയ്‌താല്‍ അതൊരു ശാസ്ത്രസത്യമാകുമോ?

നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന കലണ്ടറില്‍ അമാവാസി അടായാളപ്പെടുത്താറുണ്ട്. ഈ മാസത്തെ (2012 August) അമാവാസി 17 ആം തിയ്യതിയുടെ കോളത്തില്‍ കാണാം. മാതൃഭൂമി കലണ്ടറില്‍ അമാവാസി 37 1/2 എന്നെഴുതിയിട്ടുണ്ട്. അന്ന് 37 1/2 നാഴിക വരെ അമാവാസിയാണെന്നര്‍ത്ഥം. അമാവാസി തുടങ്ങുന്ന സമയം 16 ആം തിയ്യതിയുടെ കോളത്തില്‍ കാണാം. അവിടെ ചദുര്‍ദശി 39 1/8 എന്നെഴുതിയിട്ടുണ്ട്. ആ സമയം വരെയാണ്‌ ചതുര്‍ദശി. അതുമുതല്‍ അമാവാസിയാണ്‌. അതായത് സൂര്യനും ഭൂമിയും ചേര്‍ന്നുണ്ടാകുന്ന ആ നേര്‍രേഖയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനത്തിനു തുടക്കം കുറുക്കുന്നത് ആ സമയത്താണ്‌. ക്രമേണ അത് പൂര്‍ണ്ണമാകുന്നു. പിന്നെ ചന്ദ്രന്‍ ആ രേഖയില്‍ നിന്ന് പുറത്ത് കടക്കാന്‍ തുടങ്ങുന്നു. പിന്നെ പൂര്‍ണ്ണമായും പുറത്താകുന്നു. ഇങ്ങനെ ചന്ദ്രന്‍ ആ നേര്‍രേഖയില്‍ പ്രവേശിക്കാന്‍ തുടങ്ങിയതുമുതല്‍ പൂര്‍ണ്ണമായും പുറത്ത് കടക്കുന്നതു വരെയുള്ള സമയത്തിനാണ്‌ അമാവാസി എന്ന് പറയുന്നത്. ഇതിന്റെ ദൈര്‍ഘ്യം ഒരു ദിവസത്തോളം വരും. 

ഓരോ മാസത്തിലും ചന്ദ്രന്‌ മുപ്പത് തിഥികള്‍/ മന്‍സിലുകളുണ്ട്. ആ മുപ്പത് തിഥികളില്‍ ഒന്നിന്റെ പേരാണ്‌ അമാവാസി. ചന്ദ്രമാസത്തിലെ ദിവസങ്ങളുടെ എണ്ണം 29 ഓ 30 ഓ ആവാം, എന്നാല്‍ തിഥിയുടെ എണ്ണത്തില്‍ മാറ്റമുണ്ടാവുകയില്ല. അഥവാ തിഥിയുടെ അളവ് കൃത്യം 24 മണിക്കൂര്‍ അല്ല; അതിനടുത്ത മറ്റൊരളവായിരിക്കും. അത് എല്ലാ മാസവും തുല്യമായിരിക്കുകയുമില്ല. മാസത്തിന്റെ അളവും തുല്യമല്ലല്ലോ. ഒരു ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം 29.25 മുതല്‍ 29.75 ദിവസം വരെയായിരിക്കും. അതിനനുസരിച്ച് തിഥിയുടെ അളവിലും മാറ്റമുണ്ടാകും. ആ ഉള്ള ദൈര്‍ഘ്യത്തെ 30 ആയി ഭാഗിക്കുന്നതില്‍ ഒരു ഭാഗത്തിന്റെ/ അവസാന ഭാഗത്തിന്റെ പേരാണ്‌ അമാവാസി. 

ഇനി താങ്കള്‍ പറയുന്നതുപോലെ, ഒരു സെക്കന്റ് സമയത്തിന്റെ മാത്രം പേരാണ്‌ അമാവാസിയെങ്കില്‍ ബാക്കി സമയത്തിന്റെ പേരെന്താണ്‌?

മാത്രമല്ല; മുപ്പത് തിഥികളുടെ കാര്യവും ഇതു തന്നെയാണോ? ഓരോ തിഥിയുടെയും അളവ് ഓരോ സെക്കന്റ് മാത്രമാണോ? അപ്പോള്‍ ഒരു മാസത്തില്‍ നിന്ന് ഈ 30 സെക്കന്റ് കഴിച്ച് ബാക്കിയുള്ള സമയത്തിന്റെ പേരെന്താണ്‌? അല്ലെങ്കില്‍ അതിന്‌ പേരില്ലേ?

സൂര്യ ഗ്രഹണം സംഭവിക്കാനിടയുള്ള സമയത്തിനാണ്‌ അമാവാസി എന്ന് പറയുന്നത്. ഗ്രഹണം സംഭവിക്കാനിടയുള്ള സമയത്തിന്റെ അളവ് ഒരു സെക്കന്റ് മാത്രമാണോ?

സൂര്യനും ചന്ദ്രനും രണ്ടറ്റത്തും ഭൂമി മദ്ധ്യത്തിലുമായി ഇവ മൂന്നും ഒരു നേര്‍രേഖയിലുണ്ടാവുന്ന സമയത്തിനാണ്‌ അമാവാസി എന്ന് പറയുന്നത്. ഇവ ഒരു നേര്‍രേഖയില്‍ കഴിയുന്ന സമയത്തിന്റെ അളവ് ഒരു സെക്കന്റ് മാത്രമാണോ?

* ഇതും ബോദ്ധ്യം വന്നിട്ടാണോ എന്നറിയില്ല; പിന്നെയാരും മിണ്ടിയിട്ടില്ല.

ചന്ദ്രന്റെ വലുപ്പവും തിയ്യതികളും


ആളുകളെ പറ്റിക്കന്‍ വേണ്ടി ഇവരുന്നയിക്കുന്ന മറ്റൊരു വങ്കത്തമാണ്‌ ചന്ദ്രന്റെ വലുപ്പവും തിയ്യതികളും തമ്മിലുള്ള ബന്ധം. ബന്ധിമില്ലെന്ന് ഞാനും പറയുന്നില്ല; പക്ഷേ, കൃത്യം തിയ്യതി മനസ്സിലാക്കാന്‍ അത് സഹായകമല്ല. ആണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല. നമുക്കതൊന്ന് വിശകലനം ചെയ്‌തുനോക്കാം.  


ചന്ദ്രന്റെ മന്‍സിലും തിയ്യതിയും തമ്മില്‍ ഒരു വ്യത്യാസവും പാടില്ലെന്നാണ്‌ മണിക്‌ഫാന്‍ പറയുന്നത്. അതാണ്‌ ഈ ചിത്രത്തിലൂടെ അദ്ദേഹം കാണിച്ചു തരുന്നത്. 

ഈ വിഷയത്തെക്കുറിച്ച് സാമാന്യബോധമുള്ളവര്‍ക്കറിയാം ഇത് വെറും വിവരക്കേടാണെന്ന്. അദ്ദേഹത്തിന്റെ ചാര്‍ട്ടനുസരിച്ചാണ്‌ ചന്ദ്രക്കലയുടെ വലുപ്പമുണ്ടാകേണ്ടതെന്ന് അല്ലാഹു തീരുമാനിച്ചാലല്ലേ അപ്രകാരം സംഭവിക്കുകയുള്ളൂ? 

അല്ലാഹു എന്താണ്‌ തീരുമാനിച്ചതെന്ന് എല്ലാ മാസവും നാം കണ്ടുകൊണ്ടിരിക്കുന്നു. മണിക്‌ഫാന്റെ ചര്‍ട്ടനുസരിച്ച് ഫുള്‍മൂണുണ്ടാകേണ്ടത് 15 ആം തിയ്യതിയാണ്‌. അത് ശരിയാണോ എന്ന് നോക്കാം. ഇസ്‌ലാമില്‍ മാസത്തിന്റെ മദ്ധ്യത്തിലെ മൂന്നു ദിവസം നോമ്പ് സുന്നത്തുണ്ട്; 13, 14, 15 തിയ്യതികളാണവ. അയ്യാമുല്‍ ബീദ് എന്നാണിവ അറിയപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ കാണപ്പെടാനിടയുള്ള മൂന്ന് ദിനങ്ങള്‍. ഈ പ്രത്യേകതയാണ്‌, 'വെളുത്ത ദിനങ്ങള്‍' എന്ന പേരിനാധാരം. 

മറ്റു തിയ്യതികളും ചന്ദ്രന്റെ വലുപ്പവും തമ്മില്‍ കൃത്യമായ ആനുപാതിക ബന്ധമില്ല. ചന്ദ്രന്റെ വലുപ്പം നോക്കി തിയ്യതി നിശ്ചയിക്കാന്‍ നബി ഉപദേശിച്ചിട്ടുമില്ല. ഒരിക്കല്‍ ഹിലാല്‍ അല്‍പ്പം വലുപ്പത്തില്‍ കണ്ടപ്പോള്‍ അത് രണ്ടാം രാവിന്റേതാണെന്ന് ചിലരും അല്ല മൂന്നാം രാവിന്റേതാണെന്ന് മറ്റു ചിലരും വാദിച്ചു. നബി പറഞ്ഞു ഇത് ഒന്നാം രാവിന്റേതു തന്നെയാണ്‌. അല്ലാഹു നിങ്ങള്‍ക്ക് അത് അല്‍പ്പം വലുപ്പത്തില്‍ കാണിച്ചു തന്നിരിക്കുകയാണ്‌. തിയ്യതികള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ ചന്ദ്രന്റെ വലുപ്പം സഹായകമല്ലെന്നാണല്ലോ ഇതിന്നര്‍ത്ഥം. 

ഈ വര്‍ഷത്തെ (2012/ഹിജ്‌റ 1433 ) ഉദാഹരണം നോക്കാം: 
1. റമദാനിന്റെ ഹിലാല്‍ ആറു മിനിറ്റ് നേരമാണ്‌ ഉണ്ടായിരുന്നത്.
2. ശവ്വാലിന്റേത് 25 മിനിറ്റ്. 
3. എന്നാല്‍ ദുല്‍ഹിജ്ജയുടേത് 45 മിനിറ്റ് നേരം ഉണ്ടാവും. 

ഇവ മൂന്നും, മൂന്നു ഒന്നാം തിയ്യതികളുടെ ഹിലാലുകളാണ്‌. എന്നാല്‍ ഇവ തുല്യവലുപ്പത്തിലല്ല ഉണ്ടാവുക. അപ്പോള്‍ ഒന്നാം തിയ്യതി കാണുന്ന ഹിലാലിന്റെ വലുപ്പം ഇത്രയാണെന്ന് എങ്ങനെ പറയാന്‍ കഴിയും? ഈ വ്യത്യാസം മാസാവസാനം വരെ തുടരും. അതോടൊപ്പം ചന്ദ്രമാസത്തിന്റെ വലുപ്പത്തിലും വ്യത്യാസമുണ്ട്. ചില മാസങ്ങള്‍ക്ക് 29.25 ദിവസത്തിന്റെ ദൈര്‍ഘ്യവും മറ്റു ചില മാസങ്ങള്‍ക്ക് 29.75 ദിവസത്തിന്റെ ദൈര്‍ഘ്യവും ഉണ്ടാകും. 29.53 എന്നത് ശരാശരി കണക്ക് മാത്രമാണ്‌. അല്ലാതെ ഓരോ മാസവും ആ അളവിലാണുണ്ടാവുകയെന്ന് പറയാന്‍ കഴിയുകയില്ല. ന്യൂമൂണ്‍ മുതല്‍ ന്യൂമൂണ്‍ വരെയുള്ള അളവ് നോക്കിയാല്‍ ഇത് മനസ്സിലാക്കാം. അപ്പോള്‍, ഒന്നാം തിയ്യതി കാണപ്പെടുന്ന ഹിലാലിന്റെ വലുപ്പം, ആ മാസത്തിന്റെ മൊത്തം അളവ് ഇവ രണ്ടിനെയും ആശ്രയിച്ചാണ്‌ ചന്ദ്രക്കലയുടെ വലുപ്പം നിര്‍ണ്ണയിക്കപ്പെടുന്നത്. അതിന്നനുസരിച്ച് പൌര്‍ണ്ണമിയും വ്യത്യാസപ്പെട്ടിരിക്കും. 

വലുപ്പം നോക്കി തിയ്യതി മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ആ കണക്ക് കൃത്യമായിരിക്കുകയില്ല. ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസമുണ്ടായിരിക്കും. കണക്ക് കൃത്യമാകാന്‍ ഒരു രീതിയേ ഉള്ളൂ. ഒന്നാം തിയ്യതിയുടെ ഹിലാല്‍ ചക്രവാളത്തിലുണ്ടാകുന്ന് ദിവസം മുതല്‍ എണ്ണിക്കണക്കാക്കുക. മറ്റൊരു രീതിയും ഇസ്‌ലാമികമായി ശരിയാവുകയില്ല.

അബദ്ധപഞ്ചാംഗം 


അല്ലാഹു പ്രകൃതിയില്‍ കാണിച്ചുകൊണ്ടിരിക്കുന്നതല്ല മണിക്‌ഫാന്റെ ചാര്‍ട്ടിലുള്ളത്. അതാണ്‌ എന്റെ ആരോപണം. 

മണിക്‌ഫാന്‍ എഴുതുന്നു: "നമ്മുടെ തിയ്യതിക്കും ചന്ദ്രന്റെ മന്‍സിലിന്നും വ്യത്യാസം പാടില്ലെന്നതാണ്‌ തത്വം. ഒരു പടം കൊണ്ടു അതു എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും." (പേജ് 37 ചന്ദ്രമാസപ്പിറവി)

ഇപ്പറഞ്ഞ 'ഒരു പട'മാണ്‌ ഞാനിവിടെ സ്കാന്‍ ചെയ്‌ത് ചേര്‍ത്തത്. അതിന്റെ വൈകല്യങ്ങള്‍ നോക്കി മനസ്സിലാക്കുക. 

ഇനി ചോദിക്കട്ടെ: 
എല്ലാ ഒന്നാം തിയ്യതിയും ചന്ദ്രക്കലയുടെ വലുപ്പം തുല്യമായിരിക്കുമോ? (മേല്‍ ചാര്‍ട്ടില്‍ കാണുന്നതു പോലെ!)
എല്ലാ പൌര്‍ണ്ണമിയും 15 നു ആയിരിക്കുമോ? (മേല്‍ ചാര്‍ട്ടില്‍ കാണുന്നതു പോലെ!)

മണിക്‌ഫാനികളുടെ കലണ്ടര്‍ കാണുക. 

ഇതില്‍  ഒന്നാം തിയ്യതിയുടെ ഹിലാലിനു നല്‍കിയ അതേ വലുപ്പം തന്നെയാണ്‌ 12 മാസത്തെ ഹിലാലിനും നല്‍കിയിട്ടുള്ളത്. ഇങ്ങനെ ചിത്രത്തില്‍ കാണിക്കാം. അത് കാണുമ്പോള്‍ വിവരമില്ലാത്താവര്‍ ധരിക്കും; എല്ലാ ഒന്നാം തിയ്യതിയുടെ ഹിലാലിനും ഒരേ വലുപ്പമാണെന്ന്. പക്ഷേ, പ്രകൃതിയില്‍ സംഭവിക്കുന്നത് അതല്ലല്ലോ. അഥവാ ഇവരുടെ കലണ്ടര്‍ ഒരു അബദ്ധപഞ്ചാംഗമാണ്‌; എല്ലാ അര്‍ത്ഥത്തിലും. 



19 comments:

  1. മേല്‍ പറഞ്ഞ ഗ്രൂപ്പില്‍ ഞാന്‍ അവസാനമായി ഇട്ട പോസ്റ്റ്:

    നിങ്ങള്‍ക്ക് മനസ്സമാധാനത്തോടെ, ആത്മവഞ്ചനയും പരവഞ്ചനയും നടത്തി കള്ളം പറഞ്ഞ് കഴിഞ്ഞുകൂടാന്‍ ഒരിടം വേണമല്ലോ. അതാകട്ടെ ഈ ഗ്രൂപ്പ്. നിങ്ങള്‍ നന്നാവില്ലെന്ന് എനിക്ക് ബോദ്ധ്യമായി. സത്യം കാണാനോ കേള്‍ക്കാനോ നിങ്ങള്‍ ഒരുക്കമല്ല. നാളെ അല്ലാഹുവിനു മുമ്പില്‍ സാക്ഷി പറയാന്‍ ആവശ്യമായതിലേറെ ഞാവിടെ ചെയ്‌തു കഴിഞ്ഞു. ഇനി നമുക്ക് അല്ലാഹുവിന്റെ കോടതിയില്‍ കാണാം.
    السلام عليكم

    ReplyDelete
  2. When you see the CRESCENT
    Vol 3, Book 31. Fasting.Hadith 124. (Shahi Bukhari)

    Narrated By Ibn Umar: I heard Allah's Apostle saying, "When you see the CRESCENT (of the month of Ramadan), start fasting, and when you see the CRESCENT (of the month of Shawwal), stop fasting; and if the sky is overcast (and you can't see It) then regard the CRESCENT (month) of Ramadan (as of 30 days)".

    Vol 3, Book 31. Fasting.Hadith 130. (Shahi Bukhari)


    Narrated By Abdullah bin Umar: Allah's Apostle mentioned Ramadan and said, "Do not fast unless you see the CRESCENT (of Ramadan), and do not give up fasting till you see the CRESCENT (of Shawwal), but if the sky is overcast (if you cannot see it), then act on estimation (i.e. count Sha'ban as 30 days)."

    Vol 3, Book 31. Fasting.Hadith 133. (Shahi Bukhari)

    Narrated By Abu Huraira: The Prophet or Abu-l-Qasim said, "Start fasting on seeing the CRESCENT (of Ramadan), and give up fasting on seeing the CRESCENT (of Shawwal), and if the sky is overcast (and you cannot see it), complete thirty days of Sha'ban."

    Vol 3, Book 31. Fasting.Hadith 186. (Shahi Bukhari)

    Narrated By Abu Huraira: Allah's Apostle forbade Al-Wisal in fasting. So, one of the Muslims said to him, "But you practice Al-Wisal. O Allah's Apostle!" The Prophet replied, "Who amongst you is similar to me? I am given food and drink during my sleep by my Lord." So, when the people refused to stop Al-Wisal (fasting continuously), the Prophet fasted day and night continuously along with them for a day and then another day and then they saw the CRESCENT moon (of the month of Shawwal). The Prophet said to them (angrily), "If It (the CRESCENT) had not appeared, I would have made you fast for a longer period." That was as a punishment for them when they refused to stop (practising Al-Wisal).


    Vol 8, Book 82. Punishment Of Disbelievers At War ....Hadith 834. (Shahi Bukhari)

    Narrated By Abu Huraira: Allah's Apostle forbade Al-Wisal (fasting continuously for more than one day without taking any meals). A man from the Muslims said, "But you do Al-Wisal, O Allah's Apostle!" Allah's Apostle I said, "Who among you is similar to me? I sleep and my Lord makes me eat and drink." When the people refused to give up Al-Wisal, the Prophet fasted along with them for one day, and did not break his fast but continued his fast for another day, and when they saw the CRESCENT, the Prophet said, "If the CRESCENT had not appeared, I would have made you continue your fast (for a third day)," as if he wanted to punish them for they had refused to give up Al-Wisal.

    Vol 9, Book 90. Wishes.Hadith 348. (Shahi Bukhari)


    Narrated By Abu Huraira: Allah's Apostle forbade Al-Wisal. The people said (to him), "But you fast Al-'Wisal," He said, "Who among you is like me? When I sleep (at night), my Lord makes me eat and drink. But when the people refused to give up Al-Wisal, he fasted Al-Wisal along with them for two days and then they saw the CRESCENT whereupon the Prophet said, "If the CRESCENT had not appeared I would have fasted for a longer period," as if he intended to punish them herewith.

    Vol 9, Book 92. Holding Fast To The Qur'an and Sun....Hadith 402. (Shahi Bukhari)


    Narrated By Abu Huraira: The Prophet said (to his companions), "Do not fast Al-Wisal." They said, "But you fast Al-Wisail." He said, "I am not like you, for at night my Lord feeds me and makes me drink." But the people did not give up Al-Wisal, so the Prophet fasted Al-Wisal with them for two days or two nights, and then they saw the CRESCENT whereupon the Prophet said, "If the CRESCENT had delayed, I would have continued fasting (because of you)," as if he wanted to vanquish them completely (because they had refused to give up Al Wisal).

    ReplyDelete
  3. ഒരു നുണ പറഞ്ഞാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഒരായിരം നുണകള്‍ പറയേണ്ടിവരും.

    അമാവാസി അവസാനിച്ചതുമുതലാണ്‌ മാസം ആരംഭിക്കേണ്ടതെന്നത് ഒന്നാമത്തെ നുണ!

    ബാക്കിയെല്ലാം അത് ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന അനുബന്ധനുണകള്‍!

    ReplyDelete
  4. ഓരോ മാസത്തിലും ചന്ദ്രന്‌ മുപ്പത് തിഥികള്‍/ മന്‍സിലുകളുണ്ട്. ആ മുപ്പത് തിഥികളില്‍ ഒന്നിന്റെ പേരാണ്‌ അമാവാസി. ചന്ദ്രമാസത്തിലെ ദിവസങ്ങളുടെ എണ്ണം 29 ഓ 30 ഓ ആവാം, എന്നാല്‍ തിഥിയുടെ എണ്ണത്തില്‍ മാറ്റമുണ്ടാവുകയില്ല. അഥവാ തിഥിയുടെ അളവ് കൃത്യം 24 മണിക്കൂര്‍ അല്ല; അതിനടുത്ത മറ്റൊരളവായിരിക്കും. അത് എല്ലാ മാസവും തുല്യമായിരിക്കുകയുമില്ല. മാസത്തിന്റെ അളവും തുല്യമല്ലല്ലോ. ഒരു ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം 29.25 മുതല്‍ 29.75 ദിവസം വരെയായിരിക്കും. അതിനനുസരിച്ച് തിഥിയുടെ അളവിലും മാറ്റമുണ്ടാകും. ആ ഉള്ള ദൈര്‍ഘ്യത്തെ 30 ആയി ഭാഗിക്കുന്നതില്‍ ഒരു ഭാഗത്തിന്റെ/ അവസാന ഭാഗത്തിന്റെ പേരാണ്‌ അമാവാസി.

    ReplyDelete
  5. അബൂഹുറൈറയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി പറഞ്ഞിരിക്കുന്നു: ഹിലാല്‍ കണ്ടാല്‍ നിങ്ങള്‍ നോമ്പ് നോല്‍ക്കുക; അത് കണ്ടാല്‍ നോമ്പ് അവസാനിപ്പികുക; അത് നിങ്ങള്‍ക്ക് മേഘാവൃതമായാല്‍ നിങ്ങള്‍ 30 നോമ്പ് നോല്‍ക്കുക. (മുസ്‌ലിം)

    ശ'അ്‌ബാന്‍ 29 നും റമദാന്‍ 29 നും ഹിലാല്‍ നോക്കുന്നതിനെപ്പറ്റിയല്ലേ ഈ പറഞ്ഞത്?
    എന്നിട്ടും നബി ഹിലാല്‍ നോക്കിയിട്ടില്ല; നോക്കാന്‍ പറഞ്ഞിട്ടില്ല എന്ന് കള്ളം പറയുന്നതെന്തിനാണ്‌?

    ReplyDelete
  6. നബി (സ) റമദാനിന്റെ അവസാനത്തെ പത്തില്‍ ഇ'അ്‌തികാഫ് ഇരിക്കാറുണ്ടായിരുന്നുവല്ലോ. 'അവസാനത്തെ പത്ത്'എന്നാണ്‌ നാം പറയാറുള്ളതെങ്കിലും അത് പലപ്പോഴും പത്ത് തികയാറില്ല; ഒമ്പതില്‍ അവസാനിച്ചുപോകാറുണ്ട്. ഇതെല്ലാവര്‍ക്കുമറിയാവുന്നതാണ്‌. എന്നാലോ അവസാനത്തെ ഒമ്പത് എന്നാരും ഒരിക്കലും പറയാറില്ല. ഇതും ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌.

    ''നബി അവസാനത്തെ പത്തില്‍ ഇ'അ്‌തികാഫ് ഇരുന്നു'' എന്ന ഹദീസ് നവമണിക്‌ഫാനികള്‍ തങ്ങളുടെ വിതണ്ഡവാദത്തിന്റെ തെളിവാക്കി മാറ്റുന്ന രസകരമായ കാഴ്‌ച കാണുക.

    അവര്‍ മനസ്സിലാക്കുന്നത് എന്താണെന്നോ?
    നബി റമദാനിലെ അവസാനത്തെ പത്തില്‍ ഇ'അ്‌തികാഫ് ഇരുന്നു എന്നല്ല. മറിച്ച് അവസാനത്തെ 10 ദിവസം ഇ'അ്‌തികാഫ് ഇരുന്നു എന്നാണ്‌. അതായത് നബി ഇ'അ്‌തികാഫ് ഇരുന്നത് 9 ദിവസമല്ല; 11 ദിവസവുമല്ല; 10 ദിവസം കൃത്യമായിട്ടാണ്‌. ഇങ്ങനെ കൃത്യമായി 10 ദിവസം ഇ'അ്‌തികാഫ് ഇരിക്കാന്‍ നബിക്ക് കഴിയണമെങ്കില്‍ റമദാന്‍ എന്നാണ്‌ അവസാനിക്കുക എന്ന് നബിക്ക് മുന്‍കൂട്ടി അറിയണ്ടേ? അറിഞ്ഞില്ലെങ്കില്‍ കൃത്യം 10 ദിവസം ഇ'അ്‌തികാഫിരിക്കാന്‍  സാധിക്കുന്നതെങ്ങനെ?

    എങ്ങനെയുണ്ട് ഗവേഷണം?

    നബി എല്ലാ റമദാനിലും ഇ'അ്‌തികാഫ് ഇരുന്നത് 10 ദിവസം തെന്നെ ആയിരുന്നു; അത് ഒരിക്കല്‍ പോലും ഒമ്പതായി ചുരുങ്ങിപ്പോയിട്ടില്ല എന്ന് ഇവര്‍ ആദ്യം തെളിയിക്കട്ടെ. അതിനു ശേഷമേ നാമതിന്ന് മറുപടി പറയേണ്ടതുള്ളു.

    ഇത്ര കൃത്യമായി റമദാന്‍ 29 ആണോ 30 ആണോ ഉണ്ടാവുകയെന്ന് മുന്‍കൂട്ടി അറിയാന്‍ നബിക്ക് സാധിച്ചിരുനുവെങ്കില്‍, 'ഹിലാല്‍ കണ്ടാല്‍ ഇന്നത് ചെയ്യണം, കണ്ടിലെങ്കില്‍ ഇന്നത് ചെയ്യണം' എന്ന പ്രസ്താവന അദ്ദേഹം ഇറക്കിയത് എന്തിനായിരുന്നു?
    അതിന്നവര്‍ മറുപടി നല്‍കേണ്ടതുണ്ട്.

    ReplyDelete
  7. അബൂ ഉമൈര്‍ പറഞ്ഞു: നബിയുടെ അനുചരന്മാരിലെ ഒരു സംഘം എന്നോട് പറഞ്ഞു: മേഘം മൂലം ശവ്വാലിന്റെ ഹിലാല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അങ്ങനെ അടുത്ത പ്രഭാതത്തിലും ഞങ്ങള്‍ നോമ്പുകാരായിരുന്നു. അങ്ങനെയിരിക്കെ ആ പകലിന്റെ അന്ത്യത്തില്‍ ഒരു യാത്രസംഘം വരുകയും തലേന്ന് ഹിലാല്‍ കണ്ടതതായി അവര്‍ റസൂലിനു മുമ്പില്‍ സാക്‌ഷ്യം വഹിക്കുകയും ചെയ്‌തു.
    അന്ന് നോമ്പ് മുറിക്കാനും പിറ്റേന്ന് കാലത്ത് ഈദിനായി (മുസ്വല്ലയിലേക്ക്) പുറപ്പെടാനും റസൂല്‍ കല്‍പ്പിച്ചു. (ഇമാം അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്‌തത്.)

    നവമണിക്‌ഫാനികളുടെ ഗവേഷണത്തില്‍ തെളിയുന്നത്, നിലവിലുള്ള മാസം ഇരുപതാകുമ്പോള്‍ തന്നെ ആ മാസം എന്നാണ്‌ അവസാനിക്കുകയെന്ന് നബിക്കും സഹാബികള്‍ക്കും മനസ്സിലായിരുന്നുവെന്നാണ്‌. എന്നിട്ടും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത് എന്തുകൊണ്ട് സംഭവിച്ചു?

    ReplyDelete
  8. "ഹജ്ജത്തുല്‍ വിദാഇന്റെ അറഫാദിനം വ്യാഴാഴ്‌ചയായിരുന്നു എന്ന വാദം തെളിയിക്കുന്ന വല്ല പ്രമാണവും നല്‍കാന്‍ കഴിയുമോ?"


    ഈ ചോദ്യം അവരുടെ ഗ്രൂപ്പില്‍ ഞാന്‍ പല തവണ ചോദിച്ചു; പക്ഷേ, ആരും മറുപടി നല്‍കിയിട്ടില്ല.

    ReplyDelete
  9. മണിക്‌ഫാനികളുടെ ഗ്രൂപ്പില്‍ നിന്ന്:

    Anees Aluva: ‎2) You criticized manikfan by quoting his words as follows :

    "'അമാവാസി ഒരു ദിവസം അതായത് 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കും എന്ന് ചിലര്‍ അന്ധമായി വിശ്വസിക്കുന്നു. ഖുര്‍ആനിലേക്ക് അവര്‍ ചിന്തിക്കാത്തത് കൊണ്ടാണ്‌ ഇങ്ങനെയുള്ള ഭീമാബദ്ധങ്ങള്‍ പറ്റുന്നത്. 'എല്ലാം അതിന്റെ നിശ്ചിത പാതയില്‍ ചലിച്ചുകൊണ്ടിരിക്കുന്നു' (36:40) എന്നത് തെളിയിക്കുന്നതെന്താണ്‌? ചന്ദ്രന്‍ ചലിക്കുന്നു, ഭൂമി ചലിക്കുന്നു, സൂര്യനും ചലിക്കുന്നു. എല്ലാം ചലിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അമാവാസി (New Moon) ഒരു ദിവസം വരെ എങ്ങനെ നീണ്ടു നില്‍ക്കും? ഇങ്ങനെ നിന്നാല്‍ എല്ലാം കൂടി കൂട്ടി അടിച്ച് ഖിയാമം സംഭവിക്കാതിരിക്കുമോ?' (പേജ് 40, ചന്ദ്രമാസപ്പിറവി)"

    What is your stand on the "quoted senteces". Please disclose your stand. Do the Sun, Earth and moon remain stationary for 24 Hr ???
    ----Posted as comment in blog

    ‎Anees Aluva:, "What is your stand on the "quoted senteces". Please disclose your stand. Do the Sun, Earth and moon remain stationary for 24 Hr ???"

    Alikoay: ഇതാണ്‌ ഞാന്‍ പറഞ്ഞത്: ഞാഴുതിയത്, ഒന്നുകില്‍ അനീസ് വായിച്ചിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ട് മനസ്സിലായിട്ടില്ലെന്ന്. ഒരിക്കല്‍കൂടി പറയാം: സുമാര്‍ 24 മണിക്കൂര്‍ നേരം നീണ്ടു നില്‍ക്കുന്ന ഒരു പ്രതിഭാസത്തിന്റെ പേരാണ്‌ അമാവാസി. അല്ലാതെ അമാവാസി 24 മണിക്കൂറോളം നീണ്ടു നില്‍ക്കാന്‍ വേണ്ടി അത്രയും സമയം ഭൂമിയും ചന്ദ്രനും നിശ്ചലമാകുന്നു എന്ന വിഡ്ഢിത്തമൊന്നും ഞാന്‍ എഴുന്നള്ളിച്ചിട്ടില്ല. എനിക്കില്ലാത്ത അഭിപ്രായങ്ങള്‍ എനിക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് ഹീനമായ സ്വഭാവമാണ്‌.
    മറുകക്ഷി പറയുന്നതെന്താണെന്ന് മനസ്സിലാക്കുക. എന്നിട്ട് മറുപടി പറയുക.

    ReplyDelete
  10. മണിക്‌ഫാനികളുടെ ഗ്രൂപ്പില്‍ നിന്ന്:

    Anees Aluva: Ali Koya സാഹിബ്,

    ചലിച്ച് കൊണ്ടിരിക്കുന്ന ഗ്രഹങ്ങൾ ഒരു ദിവസത്തോളം നിശ്ചലമായാൽ , അവ തമ്മിൽ കൂട്ടിയിടിച്ച് ഖിയമം സംഭവിക്കും എന്ന് മാണിക്ഫാൻ എഴുതിയതിനോട് താങ്കൾ പ്രതികരിച്ചത് ഇപ്രകാരമാണ്.

    >>അമാവാസി 24 മണിക്കൂറോളം നീണ്ടുനിന്നില്ലെങ്കിലാണ്‌ ഇക്കാരണത്താല്‍ ഖിയാമത്ത് സംഭവിക്കുമെങ്കില്‍ സംഭവിക്കേണ്ടത്. <<

    എന്താണ് ഈ വരികളുടെ അർഥം ?
    ഗ്രഹങ്ങൾ 24 മണിക്കൂറോളം നിശ്ചലമാകുമെന്ന് താങ്കൾ കരുതിയിരുന്നില്ലെങ്കിൽ , എന്തിന് , അത് തന്നെ എഴുതിയ മറ്റൊരാളെ വിമർശിച്ചു.??

    എന്നിട്ട് എല്ലാം കഴിഞ്ഞ് ശേഷം ഇങ്ങനെ എഴുതിയിട്ട് എന്ത് കാര്യം.
    >>>അല്ലാതെ അമാവാസി 24 മണിക്ക്ക്കൂറോളം നീണ്ടു നില്‍ക്കാന്‍ വേണ്ടി അത്രയും സമയം ഭൂമിയും ചന്ദ്രനും നിശ്ചലമാകുന്നു എന്ന വിഡ്ഢിത്തമൊന്നും ഞാന്‍ എഴുന്നള്ളിച്ചിട്ടില്ല. <<<
    താങ്കൾ എഴുതിയതല്ലേ താങ്കളൂടെ അഭിപ്രായം ??

    ബ്ലോഗിലെ ലിങ്ക് ഫേസ്ബുക്കിൽ നൽകി, ഇവിടെ ചർച്ച നടത്തി, അതേ സമയം ബ്ലോഗിൽ നൽകുന്ന കമ്മെന്റുകൾ തടഞ്ഞ് വച്ച്, താങ്കൾ പറഞ്ഞതിന് വിയോജിപ്പ് ആരും പ്രകടിപ്പിച്ചിട്ടില്ലെന്ന് ബ്ലോഗ് വായനക്കാരെ ധരിപ്പിക്കുകയും ചെയ്യുന്ന സമീപനം സുതാര്യമല്ല എന്നും താങ്കളെ ഉണർത്തുന്നു. ഫേസ്ബുക്കിലെ ഏത് കമ്മെന്റിനും ദിവസങ്ങളൂടെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കി, ഈ കമ്മെന്റുകൾ ബ്ലോഗിൽ നിന്ന് തടഞ്ഞ് വച്ച്, ചർച്ചകളുടെ history ഇല്ലാതാക്കാൻ ശ്രമിക്കരുത്.


    Ali Koya: ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്; കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാനുള്ള ശേഷി അനീസിന്‌ ഇല്ലെന്ന്.
    എന്റെ പോസ്റ്റില്‍ തന്നെ ഇതിന്റെ ഉത്തരമുണ്ട്; അതിവിടെ ഉദ്ധരിക്കാം:
    "ഒരു മാസത്തില്‍ ചന്ദ്രന്‌ മുപ്പത് തിഥികളാണുള്ളത്. ഇവയെ രണ്ടു സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. 1. ശുക്ലപക്ഷം. 2. കൃഷ്ണപക്ഷം. ഇത് കലണ്ടര്‍ നോക്കി മനസ്സിലാക്കാവുന്നതാണ്‌. രണ്ടു പക്ഷങ്ങളിലെയും ആദ്യത്തെ 14 തിഥികള്‍ക്ക് പ്രഥമ, ദ്വിതീയ, ത്രിതീയ... എന്നിങ്ങനെ അക്കങ്ങളാണ്‌ പേര്‌ നല്‍കിയത്. പതിനഞ്ചാമത്തെ തിഥിക്ക് ശുക്ലപക്ഷത്തില്‍ പൌര്‍ണ്ണമിയെന്നും കൃഷ്ണപക്ഷത്തില്‍ അമാവാസിയെന്നും പറയുന്നു. ഒരു മാസത്തിലെ 30 തിഥികളുടെയും മൊത്തം അളവ് 29.25 ദിവസം മുതല്‍ 29.75 ദിവസം വരെ ആയിരിക്കും. അഥവാ എല്ലാ ചന്ദ്രമാസത്തിന്റെയും അളവ് തുല്യമല്ലെന്നര്‍ത്ഥം. കുറഞ്ഞാല്‍ 29.25 ദിവസവും കൂടിയാല്‍ 29.75 ദിവസവുമായിരിക്കും. ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം സൂചിപ്പിക്കുന്ന, പാഠപുസ്‌തകങ്ങളില്‍ കാണുന്ന സംഖ്യ 29.5305 ദിവസമാണ്‌. ഇത് ശരാശരി കണക്ക് മാത്രമാണ്‌. അല്ലാതെ ഓരോ ചന്ദ്രമാസത്തിന്റെയും കൃത്യം അളവിനെ ഈ സംഖ്യ സൂചിപ്പിക്കുന്നില്ല. ഒരു തിഥിയുടെ ദൈര്‍ഘ്യം 24 മണിക്കൂറിനടുത്ത് വരുമെന്ന് മേല്‍ പറഞ്ഞതിന്‍ നിന്നു മനസ്സിലാക്കാം. അമാവാസിയും ഇതിന്നപവാദമല്ല."

    ReplyDelete
    Replies
    1. " 2012 ആഗസ്‌ത് മാസത്തിലെ അമാവാസി നോക്കാം. 17 ആം തിയ്യതിയുടെ കോളത്തില്‍ 'അമാവാസി 37 1/2 എന്നെഴുതിരിക്കുന്നു. പതിനേഴാം തിയ്യതി മുപ്പത്തേഴര നാഴിക വരെ അമാവാസി ആണെന്നര്‍ത്ഥം.
      2012 ആഗസ്‌ത് 17 നു സൂര്യോദയം മുതല്‍ 37 1/2 നാഴിക വരെ അമാവാസിയാണെന്നാല്‍ സൂര്യന്‍ ഉദിച്ചതു മുതല്‍ (37 1/2*24 ) 900 മിനിറ്റ് അഥവാ 15 മണിക്കൂര്‍ നേരം വരെ അമാവാസി ഉണ്ടായിരിക്കുമെന്നര്‍ത്ഥം. അമാവാസി ആരംഭിക്കുന്ന സമയമറിയാന്‍ തലേന്നാളത്തെ/ ആഗസ്‌ത് 16 ന്റെ കോളത്തില്‍ നോക്കണം. അവിടെ ചതുര്‍ദശി 39 1/8 എന്നെഴുതിക്കാണാം. ഇത് ചദുര്‍ദശി അവസാനിക്കുന്ന സമയമാണ്‌. ചദുര്‍ദശി അവസാനിക്കുമ്പോഴാണ്‌ അമാവാസി ആരംഭിക്കുന്നത്. എല്ലാ തിഥിയുടെ കണക്കും ഇതുപോലെ കലണ്ടര്‍ നോക്കി മനസ്സിലാക്കാം. ഒരു ചന്ദ്രമാസം 30 തിഥി ഉള്‍ക്കൊള്ളുന്നതാകുമ്പോള്‍ അവ ഓരോന്നും, അമാവസി ഉള്‍പ്പെടെ, ഏതാണ്ട് ഒരു ദിവസത്തോളം ദൈര്‍ഘ്യമുള്ളത് ആവാതിരിക്കുക അസംഭവ്യമാണ്‌."

      Delete
    2. ഒരു മാസത്തില്‍ ചന്ദ്രന്‌ മുപ്പത് തിഥികളാണുള്ളത്. ഇവയെ രണ്ടു സമഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. 1. ശുക്ലപക്ഷം. 2. കൃഷ്ണപക്ഷം. ഇത് കലണ്ടര്‍ നോക്കി മനസ്സിലാക്കാവുന്നതാണ്‌. രണ്ടു പക്ഷങ്ങളിലെയും ആദ്യത്തെ 14 തിഥികള്‍ക്ക് പ്രഥമ, ദ്വിതീയ, ത്രിതീയ... എന്നിങ്ങനെ അക്കങ്ങളാണ്‌ പേര്‌ നല്‍കിയത്. പതിനഞ്ചാമത്തെ തിഥിക്ക് ശുക്ലപക്ഷത്തില്‍ പൌര്‍ണ്ണമിയെന്നും കൃഷ്ണപക്ഷത്തില്‍ അമാവാസിയെന്നും പറയുന്നു. ഒരു മാസത്തിലെ 30 തിഥികളുടെയും മൊത്തം അളവ് 29.25 ദിവസം മുതല്‍ 29.75 ദിവസം വരെ ആയിരിക്കും. അഥവാ എല്ലാ ചന്ദ്രമാസത്തിന്റെയും അളവ് തുല്യമല്ലെന്നര്‍ത്ഥം. കുറഞ്ഞാല്‍ 29.25 ദിവസവും കൂടിയാല്‍ 29.75 ദിവസവുമായിരിക്കും. ചന്ദ്രമാസത്തിന്റെ ദൈര്‍ഘ്യം സൂചിപ്പിക്കുന്ന, പാഠപുസ്‌തകങ്ങളില്‍ കാണുന്ന സംഖ്യ 29.5305 ദിവസമാണ്‌. ഇത് ശരാശരി കണക്ക് മാത്രമാണ്‌. അല്ലാതെ ഓരോ ചന്ദ്രമാസത്തിന്റെയും കൃത്യം അളവിനെ ഈ സംഖ്യ സൂചിപ്പിക്കുന്നില്ല. ഒരു തിഥിയുടെ ദൈര്‍ഘ്യം 24 മണിക്കൂറിനടുത്ത് വരുമെന്ന് മേല്‍ പറഞ്ഞതിന്‍ നിന്നു മനസ്സിലാക്കാം. അമാവാസിയും ഇതിന്നപവാദമല്ല.

      Delete
    3. അമാവസിയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് അലി മണിക്‌ഫാന്‌ അബദ്ധം പറ്റിയിരിക്കുന്നു. New Moon എന്ന ഇങ്‌ഗ്ലീഷ് പദമാണ്‌ ഈ തെറ്റിദ്ധാരണക്ക് കാരണം. ഈ പദം ഗോളശാസ്‌ത്രത്തില്‍ രണ്ടര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഒന്ന്: കൃഷ്‌ണപക്ഷത്തിലെ 15 ആമത്തെ തിഥിയുടെ പേരായിട്ട്. അഥവാ അമാവാസി എന്ന അര്‍ത്ഥത്തില്‍. രണ്ട്: അമാവാസി അവസാനിക്കുന്ന സമയത്തിന്റെ മാത്രം പേരായിട്ട്. ഈ രണ്ടാമത്തെ അര്‍ത്ഥത്തില്‍ മാത്രം ന്യൂ മൂണിനെ മനസ്സിലാക്കുകയും എന്നിട്ടത് അമാവാസിയുടെ പര്യായമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതാണ്‌ മണിക്‌ഫാനു പറ്റിയ തെറ്റ്.

      Delete
    4. സൂര്യനെ ചൂറ്റുന്ന ഭൂമിയും ഭൂമിയെ ചുറ്റുന്ന ചന്ദ്രനും ഇവ മൂന്നും ഏതാണ്ട് ഒരു നേര്‍രേഖയില്‍ വരുന്ന രണ്ട് ഘട്ടങ്ങളുണ്ട്, ഒരു മാസത്തില്‍.
      ഒന്ന്: സൂര്യനും ഭൂമിയും രണ്ട് അറ്റത്തും ചന്ദ്രന്‍ മദ്ധ്യത്തിലും വരുന്ന ഘട്ടം. ഇതിനാണ്‌ അമാവാസി എന്ന് പറയുന്നത്. സൂര്യഗ്രഹണം സംഭവിക്കാന്‍ സാദ്ധ്യത്യുള്ള ഘട്ടമാണിത്.
      രണ്ട്: സൂര്യനും ചന്ദ്രനും രണ്ട് അറ്റത്തും ഭൂമി മദ്ധ്യത്തിലും വരുന്ന ഘട്ടം. ഇതിനെയാണ്‌ പൌര്‍ണ്ണമി എന്ന് വിളിക്കുന്നത്. ചന്ദ്രഗ്രഹണം നടക്കാന്‍ സാദ്ധ്യതയുള്ള ഘട്ടമാണിത്. ചന്ദ്രന്‌ ഒരു മാസത്തില്‍ 30 തിഥികളാണുള്ളത്.
      അമാവാസി, പൌര്‍ണ്ണമി ഇവ രണ്ടും ചന്ദ്രന്റെ 30 തിഥികളില്‍ രണ്ടെണ്ണമാണ്‌. കൃഷ്ണപക്ഷത്തിലെയും ശുക്ലപക്ഷത്തിലെയും അവസാന തിഥികള്‍ക്കാണ്‌ യഥാക്രമം അമാവാസി എന്നും പൊര്‍ണ്ണമി എന്നും പറയുന്നത്. ഇവ ഓരോന്നിനും ഒരു ദിവസത്തോളം ദൈര്‍ഘ്യം വരും.

      ഈ രണ്ട് ഘട്ടങ്ങളിലും ഇവ മൂന്നും പൂര്‍ണ്ണമായും ഒരു നേര്‍രേഖയില്‍ വരുന്നത്, ചില മാസങ്ങളില്‍ മാത്രമാണ്‌. അപ്പോഴാണ്‌ ഗ്രഹണം സംഭവിക്കുക.

      Delete
  11. ഖിബ്‌ലമാറ്റരേഖ എന്ന ആശയം അലി മണിക്‌ഫാന്‍ അവതരിപ്പിച്ചുവല്ലോ. അതിനെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം. ഈ ആശയം ശരിയല്ലെന്നും ഖിബ്‌ലമാറ്റപോയന്റ് മാത്രമേ ഉള്ളൂവെന്നും അത് പസിഫിക് സമുദ്രത്തിലാണുന്നും ഞാന്‍ വാദിച്ചു. ഇത് കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി ഞാന്‍ ഒരു കാര്യം സങ്കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ക'അ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക; അപ്പോള്‍ അതിന്നൊരു മറുധ്രുവം ഉണ്ടാകുമല്ലോ. ആ ഒരു പോയന്റില്‍ മാത്രമാണ്‌ ഖിബ്‌ലമാറ്റം സംഭവിക്കുക.

    ഭൂമിക്ക് രണ്ടുധ്രുവങ്ങളാണുള്ളത്. ഉത്തരധ്രുവവും ധക്ഷിണധ്രുവവും. അതങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും. ഇതാര്‍ക്കും മാറ്റാന്‍ കഴിയുകയില്ല. ക'അ്‌ബയെ ഭൂമിയുടെ ധ്രുവമാക്കി മാറ്റണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒന്ന് സങ്കല്‍പിക്കാന്‍ മാത്രമാണ്‌ പറഞ്ഞത്. അതും എന്തിനാണ്‌ പറഞ്ഞത്? ക'അ്‌ബ ഒരു ധ്രുവമാണെങ്കില്‍ അതിന്ന് ഒരു മറുധ്രുവമുണ്ടാകുമല്ലോ. അതാണ്‌ ഖിബ്‌ലമാറ്റപോയന്റ്. എന്നാല്‍ അതിനെ ഒരു മണിക്‌ഫാനി നേരീട്ടത് എപ്രകാരമാണെന്ന് കാണുക:

    Anees Aluva ‎1) താങ്കളുടെ വീക്ഷണത്തിന്റെ ആകെത്തുക >>കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക.<< എന്നതാണ്.
    ഭൂമിയുടെ സാങ്കല്പിക അച്ചുതണ്ട് കടന്ന് പോകുന്ന കേന്ദ്രം ആണ് ധ്രുവങ്ങൾ എന്ന് പറയുന്നത്. അത് കഅ്‌ബ അല്ല. അത് തന്നെയാണ് വിഷയത്തിന്റെ മർമ്മവും. ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്ന അച്ചുതണ്ട് (axis) കഅ്‌ബ ആയിരുന്നെങ്കിൽ concentric circle എന്ന പോലെ, ഖിബ്‌ല മാറ്റം ആവശ്യമില്ലാതെ എല്ലാവരും അങ്ങോട്ട് തിരിഞ്ഞ് തന്നെ നിൽക്കുമായിരുന്നു.
    കഅ്‌ബയെ ഒരു ധ്രുവമായി സങ്കല്‍പ്പിക്കുക എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. അത് ധ്രുവമല്ല എന്നത് കൊണ്ട് തന്നെ. താങ്കളും, വായിക്കുന്നവരും കൂടി സങ്കൽപിച്ചു എന്നത് കൊണ്ട് ഭൂമിയുടെ കറക്കം, ഇപ്പോഴുള്ള N-S Axis നിന്ന് മാറി, ഒരു വശം കഅ‌ബയും മറുവശം താങ്കൾ കണ്ടെത്തിയ പസഫിക് സമുദ്രത്തിലെ "ആ പോയന്റിലൂടെയും" ആകുമോ????
    നടക്കാത്ത, സാങ്കൽപ്പികമായ ഒരു കാര്യമല്ല പ്രായോഗിക പ്രശ്‌നത്തിലെ പരിഹാരം.
    ലോകത്ത് മുഴുവൻ നടക്കുന്ന സാംമ്രാജ്യത്ത്വ അധിനിവേശത്തിന്റെ പരിഹാരം എന്ത് എന്ന് ചോദ്യം. ഉത്തരം: അലിക്കോയ സാഹിബ് എന്ന താങ്കൾ അമേരിക്കൻ പ്രസിഡന്റായി എന്ന് സങ്കൽപ്പിക്കുക. ശേഷം ലോകത്തുള്ള എല്ലാ മിലിട്ടറി ബേസും അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു, എല്ലാ അധിനിവേശവും അവസാനിപ്പിക്കുന്നു. പ്രശ്‌നം സാങ്കൽപ്പികമായി തീരുമെങ്കിലും, പ്രായോഗികമായി പരിഹരിക്കപ്പെടില്ലല്ലോ?? അത് പോലെയാണ് ഖിബ്‌ലയെ ഭൂമിയുടെ Axis of rotation ആക്കുന്ന താങ്കളുടെ പരിഹാര നിർദ്ദേശവും.
    മാണിക്‌ഫാൻ ഭൂമിയിൽ നിലവിലുള്ള വസ്തുതകളുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ വീക്ഷണം അവതരിപ്പിക്കുകയും, അതിനെ എതിർക്കാൻ താങ്കൾ സാങ്കൽപികമായി ഒരു പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

    ReplyDelete
    Replies
    1. Anees: ഇക്കര്യത്തിൽ വ്യക്തമല്ലാത്തതിനാലാണ്, മക്കയിലൂടെ പുതിയ Pole ഉം Axis of rotation ഉണ്ടാക്കാൻ താങ്കൾ നടക്കുന്നത്. ഇത് മനസ്സിലായാൽ തന്നത്താൻ വിഷയം കഴിയും. കാരണം വടക്കും തെക്കും ഭൂമിയിൽ നിർണ്ണിതമാണ്. കിഴക്കും പടിഞ്ഞാറും ഇല്ല., അത് ആപേക്ഷികമാണ്.

      Ali Koya: അനീസിന്റെ അപക്വമനസ്സില്‍ നിന്നുയരുന്ന വികലധാരണകാളാണ്‌ ഇവയെല്ലാം.
      അല്ലെങ്കില്‍, മക്കയില്‍ പോളും ആക്സിസ് ഓഫ് റൊട്ടേഷനും ഉണ്ടാക്കണം എന്ന് ഞാഴുതിയത് എവിടെയാണെന്ന് അനീസ് എനിക്ക് കാണിച്ചു തരണം.

      ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവന്ന് ഭ്രാന്താണെന്നാണ്‌ ഞാന്‍ പറയുക. ഇങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, ഏറ്റവും ചുരുങ്ങിയത് ആ സമയത്തെങ്കിലും എനിക്ക് ഭ്രാന്തായിരുന്നു എന്ന് ഞാന്‍ സമ്മതിക്കും.

      പക്ഷേ, ഒരു കാര്യം അനീസ് ചെയ്യണം. ഭൂഗോളത്തിന്റെ ധ്രുവം മാറ്റി നിശ്ചയിക്കണമെന്നും പുതിയ അച്ചുതണ്ടില്‍ ഭൂമി കറക്കണമെന്നും ഞാന്‍ എവിടെയാണ്‌ പറഞ്ഞതെന്ന് കാണിക്കണം.

      അത് കാണിക്കാന്‍ അനീസിന്‌ കഴിയുന്നില്ലെങ്കില്‍, അനീസിനെക്കുറിച്ച് ഞാന്‍ പറയുന്നത് ഇതായിരിക്കും: സ്വന്തം വാദം സ്ഥപിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ വാക്കുകള്‍ വളച്ചൊടിക്കാനോ കള്ളം പറയാനോ മടിക്കാത്തവനാണ്‌ അനീസ്.

      Delete
    2. ഇതിന്‌ അനീസില്‍ നിന്നു കിട്ടിയ മറുപടി കാണുക: "എന്തായാലും ഭൂമിയിലെ N-S Pole മാറ്റി , മക്കയിലൂടെ കുറ്റിയടിച്ച് Axis of rotation മാറ്റി, അല്ലാഹു ഉണ്ടാക്കിയ കാലം മുതൽ pole stars നെ base ചെയ്ത് ഭൂമി കറങ്ങുന്ന കറക്കം തന്നെ മാറ്റി ഖിബ്‌ല കേന്ദ്രീകരിച്ച് ഭൂമി കറക്കാനുള്ള താങ്കളുടെ proposal അവാർഡിന് പരിഗണിക്കേണ്ടത് തന്നെയാണ്, എന്നാണ് എന്റെ അഭിപ്രായം."

      Delete
  12. വിടവങ്ങല്‍ ഹജ്ജിന്റെ അറഫാദിനം വെള്ളിയാഴ്‌ചയായിരുന്നുവെന്ന് എന്ന് ഉമര്‍ (റ) പറഞ്ഞത് ബുഖാരി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. (SEE HADEES) മണിക്‌ഫാനികളുടെ ഗ്രൂപ്പില്‍ ആ ഹദീസ് പോസ്റ്റ്‌ ചെയ്‌തപ്പോള്‍ അവരിലൊരാള്‍ നല്‍കിയ മറുപടി കാണുക.

    Haris Karuvelil ആലിക്കോയ സാഹിബ്‌ എടുത്തു ഉദ്ധരിച്ച ആ ചരിത്ര വാര്‍ത്തയില്‍(ബുഖാരിയില്‍) യഹൂദികല് ഖുറാനിലെ ഒരു ആയത്‌ ഇറങ്ങിയത്‌ അറിഞ്ഞില്ല, അറിഞ്ഞിരുന്നെകില്‍ അവര്‍ പണ്ടേ ഇസ്ലാമിനെ മതമായി സ്വീകരിക്കുമായിരുന്നു. അതോ ആ ആയത് നബി അവരെ മനപ്പൂര്‍വം അറിയിക്കതിരുന്നതോ, അവര്‍ പറയുന്നു അത് ഞാങ്ങല്‍ക്കയിരുന്നെങ്കില്‍ ഞങ്ങള്‍ അന്ന് ആഘോഷം ആക്കുമായിരുന്നു. കഷ്ടം തന്നെ ഖുറാനിലെ പല ആയതും യഹൂദികല് കണ്ടിരുന്നെങ്കില്‍ അവര്‍ അന്നുതന്നെ ഇസ്ലാമിനെ മതമാക്കുംയിരുന്നു. ആലിക്കോയ സാഹിബ്‌ ഒന്ന് മനസ്സിലാക്ക് " ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അതിനെ കുറിച്ച് നന്നായി അന്നെഷിക്കണം". ഇതു ഞങള്‍ സ്വീകരിക്കുനത് കൊണ്ടാണ് ഹിലാല്‍ കണ്ടു എന്ന് ഖാളിമാര്‍(കാണാത്ത ദിവസം) പറയുമ്പോള്‍ ഞങള്‍ യാദാര്‍ത്ഥ്യം അന്നെഷിക്കുന്നത്. താങ്കള്‍ ഖുറാനിലെ അഹില്ലതും, മനസിലും ഒന്നും പറഞ്ഞില്ല.

    ReplyDelete
    Replies
    1. * ഖുര്‍ആന്‍ ആയത്ത് ഇറങ്ങിയത് യഹൂദര്‍ അറിഞ്ഞില്ലെന്നല്ല; അറിഞ്ഞിരുന്നു എന്നാണ്‌ ഈ ഹദീസിലുള്ളത്.

      * ഈ ആയത്ത് ഇറങ്ങിയതറിഞ്ഞാല്‍ അവര്‍ ഇസ്‌ലാം സ്വീകരിക്കുമായിരുന്നു എന്നത് വിമര്‍ശകന്റെ കാടുകയറിയ ഭാവനയാണ്‌. അല്ലാതെ അങ്ങനെ യഹൂദി പറഞ്ഞിട്ടില്ല.

      * ആയത്ത് നബി അറിയിക്കാതിരുന്നോ എന്നത് ഒരു മര്യാദകെട്ട ചോദ്യമാണ്‌.

      * ഈ ഹദീസിന്റെ കാമ്പ് മറ്റൊന്നാണ്‌: ''ഈ ആയത്ത് ഇറങ്ങിയത് ഞങ്ങള്‍ക്കായിരുന്നുവെങ്കില്‍ ഞങ്ങള്‍ അതൊരു ആഘോഷദിവസമാക്കുമായിരുന്നു'' അതാണ്‌ യഹൂദി പറഞ്ഞത്. /'ഈ ആയത്ത് ഇറങ്ങിയത് ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുമായിരുന്നു എന്നല്ല.

      * ഖുര്‍ആനിലെ ഏതെങ്കിലും ആയത്തുകള്‍ കാണാത്തതുകൊണ്ടാല്ല യഹൂദികള്‍ ഇസ്‌ലാം സ്വീകരിക്കാതിരുന്നത്. ആയത്ത് കണ്ടിട്ടും നിഷേധനിലപാട് തുടരുകയായിരുന്നു.

      * മണിക്‌ഫാനികളുടെ പതിവനുസരിച്ചുള്ള വിഷയം മാറ്റലാണ്‌ ഇവിടെയും സംഭവിക്കുന്നത്. അതുകൊണ്ടാണ്‌ അധര്‍മ്മകാരി കൊണ്ടുവരുന്ന വാര്‍ത്തയുമയി ബന്ധപ്പെട്ട ആയത്തും മാസം കണ്ടെന്ന ഖാദിമാരുടെ പ്രസ്താവനയും കൂട്ടികുഴച്ച് ഹദീസിന്റെ ചര്‍ച്ചയില്‍ നിന്ന് ഒളിചോടാന്‍ ഹാരിസ് മുതിരുന്നത്.

      ഈ ഹദീസ് നല്‍കുന്ന സന്ദേശമിതാണ്‌: നബിയുടെ ഹജ്ജത്തുല്‍ വിദാഇലെ അറഫാദിനം ഒരു വെള്ളിയാഴ്‌ചയായിരുന്നു. അത് സാക്‌ഷ്യപ്പെടുത്തിയത് ഉമറാണ്‌. റിപ്പോര്‍ട്ട് ചെയ്‌തത് ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസിന്റെ ഇമാമുകളും. ഈ വസ്‌തുത ജനാബ് മണിക്‌ഫാന്‍ അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ നവമണിക്‌ഫാനികള്‍ അത് സ്വീകരിക്കുന്നില്ല. എന്നിട്ട് ആ അറഫ വ്യാഴാഴ്‌ചയായിരുന്നു എന്ന് വാദിച്ചുകൊണ്ടിരിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്. അതിന്റെ തെളിവ് എന്താണെന്ന് പല തവണ അവരോട് ഞാന്‍ ചോദിച്ചെങ്കിലും ആരും ഒരു തെളിവും ഇതുവേ നല്‍കിയിട്ടില്ല. അഥവാ അതൊരു ഉഗ്രന്‍ നുണയാണെന്ന് അവര്‍ക്കു തന്നെ അറിയാമെന്നര്‍ഥം. എന്നാലോ അത് സമ്മതിക്കാന്‍ അവര്‍ മുതിരുമോ? ഏയ്, ഇല്ല. പിന്നെ അവരെന്ത് ചെയ്യും? മലക്കം മറിച്ചില്‍ നടത്തും. ഹദീസ്ന്റെ കാമ്പിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് രക്ഷപ്പടാന്‍ വേണ്ടിയുള്ള മലക്കം മറിച്ചിലുകള്‍. അതാണ്‌ ഹാരിസിന്റെ കമന്റിലുള്ളത്. ഹദീസിന്റെ കാമ്പിനെക്കുറിച്ച് ഒന്നും ഉരിയാടാതെ കുതിരപ്രബന്ധം തയ്യാറാക്കി സായുജ്യമടയുന്നത് കണ്ടില്ലേ?

      അഹില്ല എന്നാല്‍ ഹിലാലുകള്‍ എന്നാണര്‍ത്ഥം. ഖുര്‍ആനിലുള്ളത് എങ്ങനെ പ്രയോഗവല്‍ക്കരിക്കണമെന്ന് കാണിച്ചുതരേണ്ടത് അല്ലാഹുവിന്റെ റസൂലാണ്‌; അദ്ദേഹമത് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 'ഹിലാല്‍ കണ്ടാല്‍...' എന്ന ഹദീസില്‍ അതുണ്ട്. ഓരോ ദിവസവും ചന്ദ്രന്റെ മന്‍സില്‍ നോക്കി തിയ്യതി മനസ്സിലാക്കണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല; ഈ രീതിയില്‍ തിയ്യതി കൃത്യമായി മനസ്സിലാക്കാന്‍ കഴിയുകയില്ലെന്നത് നിരീക്ഷണത്തിലുട് മനസ്സിലാക്കാവുന്നതുമാണ്‌. ഒരു മാസത്തെ ചന്ദ്രന്റെ മന്‍സിലുകള്‍ നോക്കി അടുത്ത മാസത്തിന്റെ ഒന്നാം തിയ്യതി എന്നായിരിക്കുമെന്ന് മനസ്സിലാക്കണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. നബി പ്രയോഗത്തില്‍ അങ്ങനെയൊരു സര്‍ക്കസ് കാണിച്ചുതിന്നിട്ടുമില്ല.

      Delete