Sunday, November 20, 2011

‘പ്രതികാരം ചെയ്യാന്‍ മലേഗാവുകാര്‍ക്ക് സമയമില്ല’

‘പ്രതികാരം ചെയ്യാന്‍ മലേഗാവുകാര്‍ക്ക് സമയമില്ല’

2006ല്‍ 37 പേരുടെ മരണത്തിനിടയാക്കിയ മാലെഗാവ് സ്‌ഫോടനത്തിലെ പ്രതികളെ ഇപ്പോള്‍ നിരപരാധികളെന്ന് കണ്ടെത്തി വിട്ടയിച്ചിരിക്കയാണ്. കോടതി വെറുതെ വിട്ടുവെങ്കിലും അവര്‍ക്ക് ജയിലില്‍ നഷ്ടപ്പെട്ടത് തങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ അഞ്ച് വര്‍ഷമാണ്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഈ ചെറിയ പട്ടണം ഇപ്പോള്‍ എല്ലാം മറന്ന് സന്തോഷിക്കുകയാണ്. തങ്ങളുടെ കൂട്ടുകാര്‍ നിരപരാധികളായി തിരിച്ചെത്തിയതില്‍ സന്തോഷിക്കുകയാണിവര്‍.
ഉമ്മീദ്.കോം എക്‌സിക്യൂട്ടീവ് എഡിറ്ററും നോബിള്‍ എജുക്കേഷന്‍ ആന്‍ഡ് സൊസൈറ്റിയുടെ ചെയര്‍മാനുമായ ആയ അലീം ഫൈസിയുമായി റഡിഫ്‌ന്യൂസ് പ്രതിനിധി വിക്കി നഞ്ചപ്പ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം. മലെഗാവ് കേസിനെക്കുറിച്ച് വിശദമായി പഠിച്ച വ്യക്തികൂടിയാണ് അലീം ഫൈസി.
നിരപരാധിത്വം തെളിഞ്ഞ് ഇവരെ കോടതി വിട്ടയച്ചത് ഇവിടെയുളള ജനങ്ങള്‍ എങ്ങനെ കാണുന്നു?
എല്ലാവര്‍ക്കും സന്തോഷമുളള കാര്യമാണെങ്കിലും ഇത് ഞങ്ങള്‍ പ്രതീക്ഷച്ചതാണ്. ഇതിന് പിന്നിലും രാഷ്ട്രീയമുണ്ട്.
കഴിഞ്ഞ 200 ദിവസങ്ങളില്‍ ഇവിടെയുണ്ടായ നിരാഹാര സത്യാഗ്രഹം കാര്യങ്ങള്‍ എളുപ്പമാകാന്‍ എത്രത്തോളം സഹായിച്ചുട്ടുണ്ട്?
ഫൈസി 200 അല്ല. 202 ദിവസം നീണ്ട് നില്‍ക്കുന്ന ഈ സമരം ഈ യുവാക്കളെ കോടതി വിട്ടയച്ചപ്പോഴാണ് അവസാനിച്ചത്.
2006 ലെ മാലെഗാവ് സ്‌ഫോടനത്തെക്കുറിച്ചുള്ള എ.ടി.എസ് അന്വേഷണത്തില്‍ ഒരു സത്യസന്ധതയും കാണിച്ചില്ല എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഒരു സത്യസന്ധതയും കാണിച്ചില്ല എന്ന് മാത്രമല്ല സാഹിദ് അന്‍സാരി എന്ന പേരിലുളള ഒരാളെ ബോംബ് ഉണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു അന്വേഷണം നടക്കുമ്പോഴുണ്ടായ ഇത് പോലുളള അനിഷ്ട സംഭവങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.
തീവ്രവാദികള്‍ മാലെഗാവും അവിടുത്തെ ജനങ്ങെളെയും ലക്ഷ്യമിട്ടതിന്റെ പിന്നിലെന്താണ് ഉദ്ദേശം?
ഹൈദരാബാദിലെ മെക്കാ മസ്ജിദ് സ്ഫോടനത്തിലും ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം പ്രതികളും ഇരകളും മുസ്ലിങ്ങള്‍ തന്നെയാണ് എന്നതാണ്. സംഭവസമയത്ത് ഉറ്റവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചതും മുസ്‌ലിങ്ങള്‍ തന്നെ. ഇന്ത്യയില്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്നിടങ്ങളില്‍ അവര്‍ക്ക് ആധിപത്യം വരുമ്പോഴാണ് ഇത്തരം സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതും അവരെ മോശമായി ചിത്രീകരിക്കുന്നതും.
മുന്‍പ് മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ഗീയകലാപങ്ങളായിരുന്നു, ഇന്ന് സ്‌ഫോടനങ്ങളാണ്. മറ്റുളളവര്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുന്നത് മുസ്‌ലിങ്ങളെ ഒറ്റപ്പെടുത്താനും അവരുടെ സാമ്പത്തിക വളര്‍ച്ച തളര്‍ത്താനും വേണ്ടിയാണ്.
ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് മുസ്‌ലിം രാഷ്ട്രീയ നേതാക്കളുടെ സഹായം എത്രത്തോളം ലഭിച്ചിട്ടുണ്ട്?
രാഷ്ട്രീയക്കാര്‍ക്ക് വ്യത്യസ്ഥമായ നിലപാടാണ്. ഈ നിരപരാധികളായ പ്രതികളെ കുറിച്ച് ഇന്ന് രാഷ്ട്രീയക്കാര്‍ ഒരുപാട് സംസാരിക്കുന്നെണ്ടെങ്കിലും ഇവര്‍ ജയിലിരുന്നപ്പോള്‍ ഇവര്‍ മിക്കവരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല.
നിരപരാധികളെ ശിക്ഷിക്കപ്പെട്ട ഇത്തരം കേസുകള്‍ മുസ്‌ലിങ്ങളില്‍ പ്രതികാരദാഹം ഉണ്ടാക്കാന്‍ സാധ്യതയുണ്ടോ?
അതിനുളള സാധ്യതയില്ല. അതുമാത്രമല്ല മാലെഗാവിലെ ജനങ്ങള്‍ ഇക്കാലമത്രയും സ്‌നേഹത്തോടെയും സമാധാനത്തോടെയാണ് ജീവിച്ചത്. ഇനിയങ്ങോട്ടും ഇതുണ്ടാകും. ഇവിടെ കൂടുതലും വസ്ത്ര വ്യാപാരികളാണ്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ചാല്‍ മാത്രമേ വ്യാപാരം പോലും നടക്കുകയുളളൂ. ഇവിടെ വര്‍ഗ്ഗീയാന്തരീക്ഷം സൃഷ്ടിച്ചത് പോലും പോലീസുകാരാണ്.
മാലെഗാവില്‍ ഇന്ന് ഹിന്ദു മുസ്‌ലിം യോജിപ്പുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
നല്ല യോജിപ്പുണ്ട്. കാരണം ഈയിടെ പോലീസ് ഇവിടെയുളള കുറച്ച് മുസ്‌ലിങ്ങളെ കളളക്കേസില്‍ പ്രതിയാക്കിയപ്പോള്‍ സഹായത്തിനെത്തിയത് ഇവിടെയുളള ഹിന്ദുക്കളാണ്. വര്‍ഷങ്ങള്‍ക്ക മുമ്പെ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോളിവിടെ എല്ലാം സമാധാനപരമാണ്.
നിങ്ങളുടെ ഈ ധാരണ ശരിയാവണമെന്നുണ്ടോ?
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇറച്ചിക്കടക്കാര്‍ ഹൈവേയില്‍ ഉപേക്ഷിച്ച പശുക്കളെ തീവ്രവാധവുമായി ബന്ധപ്പെടുത്താന്‍ ഇവിടെയുളള ചില രാഷ്ട്രീയക്കാര്‍ ശ്രമിച്ചിരുന്നു. പക്ഷെ അന്ന് പോലീസിന്റെ സമയോജിതമായ ഇടപടല്‍ കാരണം മുസ്‌ലിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി.
ഇവിടെ ഹിന്ദുതീവ്രവാദികള്‍ മാത്രമാണ് മതസ്പര്‍ധയുണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
ഹിന്ദുതീവ്രവാദികള്‍ മാലെഗാവ് മാത്രമൊതുങ്ങുന്നതല്ല. അവര്‍ക്ക് കഴിയുന്നിടത്തൊക്കെ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ച വിടാന്‍ ശ്രമിക്കുന്നവരാണ് . ഇവരോട് മമതയുളളവര്‍ ഹിന്ദുക്കളില്‍ തന്നെയുളളതും ദൗര്‍ഭാഗ്യം തന്നെയാണ്.
ഈ യുവാക്കളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അവരുടെ കുടുംബങ്ങളുടെ പ്രതികരണം എന്തായിരുന്നു?
ഇവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് അവരുടെ കുട്ടികളെ കാണാന്‍ അവസരമുണ്ടായില്ല. അനുഭവിച്ച എല്ലാ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ഇപ്പോഴവര്‍ കരകയറി വരികയാണ്.
പ്രതികരിച്ചതും പ്രതിഷേധിച്ചതും നഷ്ടപരിഹാരത്തിനാണോ അല്ലെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കപ്പെടാനാണോ?
രണ്ടിനും.
ഇന്നും എന്ത് കൊണ്ടാണ് മാലെഗാവ് ബദ്‌നാം(കുപ്രസിദ്ധിയുളള)ടൗണ്‍ എന്ന പേരിലറിയപ്പെടുന്നത്?
അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ ഒരു ശാഖ മാലെഗാവ് വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇവിടെയുളള ഹിന്ദു നേതാക്കള്‍ ഇതിനെ പിന്തുണച്ചിരുന്നു. പക്ഷെ ചില മുസ്‌ലിങ്ങള്‍ ഇതിനെതിര്‍ക്കുകയായിരുന്നു. നല്ല മാറ്റം വേണമെന്ന് ആഗ്രഹിക്കാത്ത ഇത്തരക്കാരാണ് പ്രശ്‌നക്കാര്‍.
എന്നാല്‍ പുറത്ത് കേള്‍ക്കുന്നത് പോലെയല്ല എല്ലാ കാര്യങ്ങളും മലെഗാവിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ഇവിടേക്ക് വരാന്‍ മടിക്കും. എന്നാല്‍ വന്നുകഴിഞ്ഞാല്‍ ഇവിടെ നിന്നും പോകാന്‍ അവര്‍ക്ക് പ്രയാസമാണ്. അങ്ങിനെയാണ് ഇവിടത്തുകാരില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും ബഹുമാനവും.
ഇത്തരം സന്ദര്‍ഭങ്ങള്‍ ചില മുസ്‌ലിങ്ങള്‍ മുതലെടുക്കാറില്ലേ,? യുവാക്കളെക്കൊണ്ട് ആയുധമെടുക്കാന്‍ പ്രേരിപ്പിക്കാറില്ലേ?
ചിലരിത് മുതലെടുക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ഇതിന്ന് വ്യക്തമായ തെളിവുകളൊന്നും ഇല്ല. മാലേഗാവ് എന്ന ചെറിയ ടൗണില്‍ എല്ലാവരും പരിചിതരാണ്. എല്ലാവരും വ്യാപാരികളും ഇത്തരം കാര്യങ്ങള്‍ക്ക് സമയമില്ലാത്തവരുമാണ്. ആരെങ്കിലും ചാരപ്രവൃത്തി നടത്തിയാല്‍ അത് കണ്ട്പിടിക്കാന്‍ എളുപ്പവുമല്ല. പക്ഷെ അവരൊക്കെ പരാജിതരാകും.
മൊഴിമാറ്റം: ഹാഷിക് ബക്കര്‍
Source: http://www.doolnews.com/malegaon-innecents-talking-malayalam-news-827.html#.TshuhFw8fJ4.facebook

No comments:

Post a Comment