എന്തൊരു തിടുക്കമായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍; പിന്നെ അജ്‌മല്‍ കസബിനെയും.
ഇപ്പോള്‍ കേള്‍ക്കുന്നു: പാര്‍ലമെന്റ് ആക്രമണവും മുംബൈ ആക്രമണവും സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടികളായിരുന്നുവെന്ന്.
അതുകൊണ്ടുതന്നെ ആയിരുന്നോ അവരെ തൂക്കിലേറ്റാന്‍ തിടുക്കം കാണിച്ചത്? കരിനിയമങ്ങള്‍ പാസാക്കാന്‍ വേണ്ടിയാണത്രെ ഈ ഒപ്പിക്കല്‍ കലാപങ്ങള്‍ സംഘടിപ്പിച്ചത്. എന്തിനാണ് കരിനിയമങ്ങളുണ്ടാക്കുന്നത്?
ന്യൂനപക്ഷങ്ങളെയും ദലിതരെയും ഇനിയും കൂടുതല്‍ പീഡിപ്പിക്കാനുള്ള അവസരമൊരുക്കാനോ?
അല്ലെങ്കില്‍ ഭീകരതയെ നേരിടുന്നതിന്നുള്ള ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സാങ്കേതികവിദ്യയും വാങ്ങിക്കൂട്ടാനുള്ള സാഹചര്യമൊരുക്കാനോ? എല്ലാം കച്ചവടമാണല്ലോ. ഭീകരതയും അതിനെ നേരിടലും കച്ചവടം തന്നെ. നിയമനിര്‍മ്മാണം മറ്റൊരു കച്ചവടം. എന്തിന് ഭരണം മൊത്തം തന്നെ കച്ചവടമാകുമ്പോള്‍, കച്ചവടമല്ലാത്തതായി അതിന്റെ കീഴില്‍ എന്താണുണ്ടാവുക?
ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ ദല്ലാളന്മാരാകുന്നു.
ഉദ്യോഗസ്ഥന്മാര്‍ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരും.
ജനങ്ങള്‍ എന്നുമിവിടെ വഞ്ചിതര്‍ തന്നെ. അവര്‍ക്ക് ബോധം വന്നാല്‍ എല്ലാ കച്ചവടവും അവസാനിക്കും. അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് ഒന്നാമതായി ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. അവര്‍ കല്‍ത്തുറിങ്കിലടച്ചും ആയുധമുപയോഗിച്ച് കൊന്നും മര്‍ദ്ദിച്ചവശരാക്കിയും നിയമത്തിന്റെ നൂലാമാലകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ജനത്തെ ഒതുക്കി നിറുത്തുന്നു. രണ്ടാമതായി അത് ദല്ലാളന്മാരുടെ ഉത്തരവാദിത്തമാണ്. അവര്‍ ചില കൊടിയും ചിഹ്നവും കാണിച്ച് ജനങ്ങളെ നിരവധി കഷണങ്ങളാക്കി വിഭജിച്ച് വെള്ളം കടക്കാത്ത അറകളിലാക്കിയിരിക്കുന്നു. പിന്നെ സ്വന്തം നേതാക്കാന്മാര്‍ എന്തു തമ്മാടിത്തം കാണിച്ചാലും അവരെ വെള്ള പൂശേണ്ടത് പാര്‍ട്ടിക്കാരുടെ ചുമതലയാണ്. കൊള്ളകാരനോ കള്ളനോ കൊലപാതകിയോ വഞ്ചകനോ പെണ്ണുപിടുത്തക്കാരനോ രാജ്യദ്രോഹിയോ ഭീകരനോ വര്‍ഗ്ഗീയവാദിയോ സ്വജനപക്ഷപാതിയോ കൊള്ളരുതാത്തവനോ ഒക്കെയായ നേതാവിന്റെ മൂടുതാങ്ങുന്നത് അവരുടെ ചുമതലയായിത്തീരുന്നു.
എന്നാല്‍, ഇതൊക്കെ നാണക്കേടാണെന്ന് ജനം തിരിച്ചറിയുന്ന ഒരു കാലം വരും. അന്ന് ജനം ഈ കാപാലികരെ തുറുങ്കിലടയ്ക്കും. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങള്‍ക്കു വേണ്ടി ഭരിക്കുന്ന, ജനങ്ങളുടെ ഭരണകൂടം നിലവില്‍ വരും. രാഷ്ട്രീയക്കാര്‍ ജനപക്ഷത്തു തന്നെ നിലകൊള്ളും. നിയമനിര്‍മ്മാണം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് ആയിത്തീരും. ഉദ്യോഗസ്ഥന്മാര്‍ ജനസേവകന്മാരായി മാറും. രാജ്യത്ത് നീതിയും ന്യായവും ധര്‍മ്മവും നടപ്പിലാകും. ഈ രാജ്യം ജീവിക്കാന്‍ കൊള്ളുന്ന ഒരിടമായി മാറും.
നടക്കാത്ത കാര്യങ്ങള്‍ നടക്കുന്നതായി സങ്കല്‍പ്പിച്ച് ആശ്വാസം കണ്ടെത്തുന്നത് മനസ്സിന്റെ ഒരു അതിജീവനതന്ത്രമാണ്. ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന തോന്നല്‍ കലശലാകും.

No comments:
Post a Comment