Monday, March 26, 2012

ജിന്നുകള്‍ സര്‍വത്ര: ജാഗ്രത പാലിക്കുക


കെ.കെ. ആലിക്കോയ

* മേശ ചുവരിന്‌ സമീപത്തേക്ക് നീക്കിയിടുമ്പോള്‍ അതിനിടയില്‍ ഒരു ജിന്ന് പെട്ടുപോയെന്നും പരിക്കു പറ്റിയെന്നും വരാം.

* തുറന്നിട്ട മേശ വലിപ്പ് അടയ്ക്കുമ്പോള്‍ അതിനുള്ളില്‍ ജിന്നിന്റെ കൈയോ കാലോ കുടുങ്ങിയെന്നിരിക്കാം.

* തേങ്ങയോ ചക്കയോ മാങ്ങയോ ഇടുമ്പോള്‍ അത് ജിന്നിന്റെ ദേഹത്ത് വീഴുകയും ജിന്നിന്‌ പരിക്കേല്‍ക്കാനോ അത് മരിക്കാനോ ഇടവരുത്തുകയും ചെയ്തേക്കാം.

* ചൂടുവെള്ളം മുറ്റത്തേക്ക് ഒഴിക്കുമ്പോള്‍ അത് ജിന്നിന്റെ ദേഹത്ത് വീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്തേക്കാം.

* വടിയോ കല്ലോ എറിയുമ്പോള്‍ അത് ജിന്നിന്റെ ദേഹത്ത് കൊള്ളുകയും അതിന്‌ വേദനിക്കുകയും ചെയ്യാനിടയുണ്ട്.

* നമ്മള്‍ വാഹനമോടിക്കുമ്പോള്‍ അത് ജിന്നിന്റെ ദേഹത്ത് മുട്ടിയെന്നും അത് മരിച്ചെന്നും വരാം.

> ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ അത് നാം മനഃപൂര്‍വം ജിന്നിനെ ഉപദ്രവിക്കാന്‍ വേണ്ടി ചെയ്യുന്നതാനെന്നാണ്‌ ജിന്ന് കരുതുക. അതുമൂലം അവ നമ്മോട് പ്രതികാരം ചെയ്യാനിടയുണ്ട്. അതിനാല്‍ സൂക്ഷിക്കണം.

# ഇങ്ങനെ ജിന്നിന്‌ അപകടം വരുത്തിവെക്കുന്ന വല്ലതും ചെയ്യുമ്പോള്‍ ജിന്നിന്‌ മുന്നറിയിപ്പ് നല്‍കണം. അപ്പോള്‍ അത് മാറിത്തരും. അല്ലാതിരുന്നാല്‍ നമ്മുടെ കുടുംബം തകര്‍ക്കുന്നതുള്‍പ്പെടെയുള്ള ദ്രോഹങ്ങള്‍ ജിന്ന് വര്‍ഗം നമ്മോട് ചെയ്യാനിടവരും.

@ ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന ചിലര്‍ - മനുഷ്യര്‍ തന്നെ - നമ്മുടെ നാട്ടില്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?





31 comments:

  1. കുരുടന്മാര്‍ ആനയെ കണ്ടപോലെ!

    ജിന്നിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ഞാനം ആലിക്കോയ സാഹിബ് ഒന്നു വിവരിക്കാമോ?

    ReplyDelete
  2. അല്ലാഹുവെ സൂക്ഷിക്കുക.. ഒരു പണ്ഡിതന്റെ അടുത്ത് ചില അബദ്ധങ്ങൾ സംഭവിച്ചു.. അദ്ദേഹം അത് തിരുത്തി.. പരസ്യമായി മാപ്പു പറഞ്ഞു... എന്നിട്ടും അതുമായി നടക്കുകയാണെങ്കിൽ പരലോകത്ത് വെച്ച് നമുക്ക് കണക്ക് തീർക്കാം എന്ന് മനോവേദനോടേ ആ പണ്ഡിതൻ പറഞ്ഞു.. എന്നിട്ടും അതുമായി നടക്കാൻ നാണമില്ലേ??? അല്ലാഹുവിനെ പേടിയില്ലേ???

    ReplyDelete
    Replies
    1. 'ഒരു' പണ്ഡിതന്‌ പറ്റിയ അബദ്ധമോ? ആരാണാ 'ഒരു' പണ്ഡിതന്‍?
      എവിടെയാണദ്ദേഹം തിരുത്തിയത്?
      പരസ്യമായി മാപ്പ് പറഞ്ഞതെവിടെ?

      ഒരു പണ്ഡിതനു പുറമെയുള്ള മറ്റു 'പണ്ഡിതന്മാര്‍' തിരുത്തിയോ? മാപ്പ് പറഞ്ഞോ?

      Delete
    2. adhehathinu kooli kittum ningalkk kuttavum

      Delete
    3. മനുഷ്യരെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുന്നവന്ന് കൂലി; അയാള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന എനിക്ക് കുറ്റവും!
      കൂലിയും കുറ്റവും തീരുമാനിക്കുന്നത് നിങ്ങളുടെ ഗ്രൂപ്പുകാരല്ല; അല്ലാഹുവാണ്‌, അവന്‍ നീതിമാനാണ്‌.

      Delete
  3. 'ഒരു' പണ്ഡിതന്‌ പറ്റിയ അബദ്ധമോ? ആരാണാ 'ഒരു' പണ്ഡിതന്‍?

    ReplyDelete
  4. nalla post.. jinnine vech kaashundaakkan shramikkunnavar ivide koodi koodi varukayaa..

    ReplyDelete
  5. ഇതിലെ രസകരമായത് ഇതൊന്നുമല്ല.
    ജിന്നുകള്‍ മനുഷ്യ ശരീരത്തില്‍ കടന്ന് ലൈഗിംഗ ബന്ധം പുലര്‍ത്തുമത്രെ... ജിന്ന് ആഗ്രഹിക്കാത്തതു കൊണ്ട് കുട്ടി ഉണ്ടാവുകയില്ല. ഇങ്ങനെയാണെങ്കില്‍ പ്രവാസികള്‍ക്ക് വലിയൊരു അനുഗ്രഹമായി ... തെറ്റ് ആവുകയുമില്ല സംഗതിയാണെങ്കില്‍ നടക്കുകയും ചെയ്തു.. :)

    ReplyDelete
    Replies
    1. ഈ വിഷയം ഒരു ജിന്ന് മൌലവി പ്രസംഗിക്കുന്നത് (സി.ഡി.) കേട്ടു. അദ്ദേഹം ചോദിക്കുന്നു: ഈ പ്രസംഗിക്കുന്ന മൌലവി ആരാണ്‌? ജിന്നിന്റെ മകനാണോ?
      എന്നിട്ടൊരു പ്രാര്‍ത്ഥനയുണ്ട്: അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമറാകട്ടെ.
      ദശാബ്‌ദങ്ങള്‍ക്കു മുമ്പ് നടന്നു കഴിഞ്ഞ ഒരു കാര്യത്തില്‍ നിന്ന് ഇപ്പോള്‍ കാവല്‍ തേടിയിട്ട് എന്താണ്‌ പ്രയോജനം?
      അവനവന്റെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ എന്ത് വൃത്തികേടും അല്ലാഹുവിന്റെ പേരില്‍ പറയാന്‍ മടിയില്ലാത്ത ഒരു പണ്ഡിതപ്പരിശകളെക്കുറിച്ച് എന്തു പറയാന്‍!

      Delete
  6. ബഹുമാന്യനായ ആലിക്കോയ സാഹിബെ ..ഇങ്ങനെയൊക്കെ പറഞ്ഞ പണ്ഡിതന്‍ ആരാണ് ..ഒന്ന് വ്യക്തമാക്കാമോ...'രസകരമായ' കാര്യങ്ങള്‍ കണ്ടു പിടിച്ചു പോസ്റ്റ്‌ ചെയ്യുന്ന പഴയ വീട്ടുകാരാ ഈ വാദം പറഞ്ഞത് ആരാണ് ....

    ReplyDelete
    Replies
    1. ബഹുമാന്യനായ ശംസുദ്ദീന്‍ പാലത്ത് എന്ന പണ്ഡിതനാണ്‌ പറഞ്ഞത്.

      Delete
    2. koya ijj ethina athu ithum paranj kuttam vaari koottunnath

      Delete
    3. മനുഷ്യരെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുന്നവന്ന് കൂലി; അയാള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന എനിക്ക് കുറ്റവും!
      കൂലിയും കുറ്റവും തീരുമാനിക്കുന്നത് നിങ്ങളുടെ ഗ്രൂപ്പുകാരല്ല; അല്ലാഹുവാണ്‌, അവന്‍ നീതിമാനാണ്‌.

      Delete
  7. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജീവിതം മാറ്റി വയ്ക്കാതെ മുസ്ലിമായി മരിക്കാന്‍ നോക്ക് സഹോദരാ ........ പറഞ്ഞവര്‍ തിരുത്തിയാലും അതില്‍ തന്നെ തൂങ്ങി ഫിത്ത്ന ഉണ്ടാക്കി നടന്നോണം .... പിശാചിനു അതാ കൂടുതല്‍ ഇഷ്ടം...

    ReplyDelete
    Replies
    1. ആര്‌ തിരുത്തി? എവിടെ തിരുത്തി? എപ്പോള്‍ തിരുത്തി?
      മനുഷ്യനെ സഹായിക്കാന്‍ അല്ലാഹു മാത്രമല്ല പിശാചു കൂടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ സുന്നികള്‍ പോലും കളിയാക്കി. ഉള്ള മാനവും പോയി. അപ്പോള്‍ തല്‍ക്കാലം മിണ്ടുന്നില്ലെന്ന് തീരുമാനിച്ചു. അല്ലാതെ തിരുത്തിയിട്ടൊന്നുമില്ല സഹോദരാ.

      Delete
  8. ജിന്ന് മുസ്ലീയാക്കന്മാരുടെ വേഷത്തില്‍ ചില സ്ത്രീകളുടെ അടുത്ത് ചെല്ലാറുണ്ടെന്ന്‍ പേരോട് പ്രസംഗിക്കുന്നത് കേട്ടു. അദ്ദേഹത്തിന്റെ വേഷത്തിലും ജിന്ന് ഈ പണി പറ്റിക്കാറുണ്ടത്രെ. മുസ്ലിയാര്‍ ഏത് ജിന്ന് ഏത് എന്ന കാര്യത്തിലാണ് സംശയം. ഈ കാലത്തും ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ് അത്ഭുതം.

    ReplyDelete
  9. ജിന്ന് മുസ്ലീയാക്കന്മാരുടെ വേഷത്തില്‍ ചില സ്ത്രീകളുടെ അടുത്ത് ചെല്ലാറുണ്ടെന്ന്‍ പേരോട് പ്രസംഗിക്കുന്നത് കേട്ടു. അദ്ദേഹത്തിന്റെ വേഷത്തിലും ജിന്ന് ഈ പണി പറ്റിക്കാറുണ്ടത്രെ. മുസ്ലിയാര്‍ ഏത് ജിന്ന് ഏത് എന്ന കാര്യത്തിലാണ് സംശയം. ഈ കാലത്തും ഇത്തരം വിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതാണ് അത്ഭുതം.

    ReplyDelete
    Replies
    1. ആര്‍ക്കും എന്ത് വൃത്തികേടും ചെയ്യാം. എന്നിട്ട് ചെയ്തത് ഞാനല്ലെന്ന് പറയാം. അപ്പോള്‍ പിന്നെ അയാളുടെ വേഷത്തില്‍ ജിന്ന് ചെയ്തതായിരിക്കും എന്ന് അനുമാനിക്കേണ്ടി വരും. അതിനൊക്കെയുള്ള വഴി തുറക്കുന്നതാണ്‌ മേല്‍ പറഞ്ഞ വിശ്വാസം.

      Delete
  10. 1. ജിന്നുകള്‍ സുലൈമാന്‍ നബിക്കു വേണ്ടി ജോലി ചെയ്തത് ഒരു തര്‍ക്ക വിഷയമല്ല; അതൊരു മുഅ്‌ജിസത്തായിരുന്നു. അതു പോലെ മറ്റുള്ളവര്‍ക്കും ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ സാധിക്കും എന്ന വാദത്തോടാണ്‌ യോജിക്കാന്‍ കഴിയാത്തത്. അതിനുള്ള തെളിവ് പ്രതീക്ഷിക്കുന്നു.

    2. യുദ്ധവേളയില്‍ മലക്കുകള്‍ നബിയെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ നബി മലക്കുകളോട് സഹായം ചോദിച്ചിട്ടില്ല. ചോദിച്ചത് അല്ലാഹുവിനോട് മാത്രമായിരുന്നു. സഹായം മലക്കുകളോട് ചോദിക്കാം എന്ന വാദം നിലവിലുണ്ടോ? ഉണ്ടെങ്കില്‍ തെളിവ് നല്‍കുക.

    3. മലക്കുകളെ പോലെ ജിന്നുകളും മനുഷ്യനെ സഹായിക്കും എന്ന വാദം നിലവിലുണ്ടോ?
    എ) ഉണ്ടെങ്കില്‍ അതിന്ന് തെളിവ് നല്‍കണം.
    ബി) സഹായം ജിന്നുകളോട് ചോദിക്കാം എന്ന അഭിപ്രായമുണ്ടെങ്കില്‍ അതിന്നും തെളിവ് നല്‍കണം.

    4. ബിസ്‌മി ചൊല്ലി വാതില്‍ ലോക്ക് ചെയ്താല്‍ ലോക്ക് പൊട്ടിക്കാന്‍ പിശാചിന്ന് കഴിയില്ലെന്ന് ചിലര്‍ പറയുന്നു. ബിസ്‌മി ചൊല്ലാതെ ലോക്ക് ചെയ്താല്‍ പിശാചിന്ന് പൊട്ടിക്കാന്‍ കഴിയുമോ? അങ്ങനെ പൊട്ടിച്ചതായി തെളിയിക്കാമോ?

    5. മനുഷ്യന്റെ രക്തക്കുഴലിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന പിശാചിന്ന് വീട്ടില്‍ പ്രവേശിക്കാന്‍ വാതിലിന്റെ പൂട്ട് തുറക്കേണ്ടതുണ്ടോ?

    6. അബൂഹുറയ്റയെ നബി കാവല്‍ നിറുത്തിയേടത്ത് ഇബ്‌ലീസ് കടന്നു വന്നത്, ധാന്യം മോഷ്ടിച്ചത്, ആയത്തുല്‍ കുര്‍സിയ്യ് പഠിപ്പിച്ചത്- ഇത് ഹദീസില്‍ കാണാം. ഇതേ പോലെ ഇപ്പോഴും പിശാച് മോഷ്ടിക്കുന്നുണ്ടെന്നും അത് സംഭവ്യമാണെന്നും ആരെങ്കിലും കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് തെളിയിക്കുക.

    7. ഖുര്‍ആന്‍ 2/275 ല്‍ പറഞ്ഞ 'പിശാചുബാധ ഏറ്റവനെപ്പോലെ' എന്നത് ഒരു ഭാഷാപ്രയോഗമാവാനല്ലേ കൂടുതല്‍ സാധ്യത? നരകത്തിലെ വൃക്ഷത്തിന്റെ കായ പിശാചിന്റെ തലപോലെയാണെന്ന് പറഞ്ഞതുമായി ഇത് താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ?

    8. ജിന്നിലെ പിശാചുകകള്‍ മനുഷ്യര്‍ക്ക് ദുര്‍ബോധനം നല്‍കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ജിന്നും മനുഷ്യനും തമ്മില്‍ ആശയ വിനിമയം നടത്താന്‍ കഴിയുമെന്നതിന്ന് തെളിവ് നല്‍കാമോ?

    9. ജിന്ന് എന്ന വാക്കിന്‌, അഗ്നിയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അദൃശ്യ സൃഷ്ടികള്‍ എന്ന ഒരര്‍ത്ഥം മാത്രമാണോ ഉള്ളത്? ഖുര്‍ആനിലും ഹദീസിലും മറ്റര്‍ത്ഥങ്ങളില്‍ ഈ പദം വന്നിട്ടുണ്ടോ?

    10. ജിന്നും മനുഷ്യനും തമ്മില്‍ വിവാഹം നടക്കുമെന്നതിന്നും സങ്കര സന്താനങ്ങള്‍ ജനിക്കുമെന്നതിന്നും എന്ത് തെളിവാണ്‌ ഉള്ളത്? ഇങ്ങനെ ജനിച്ച ആരെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ്‌ തിരിച്ചറിയാന്‍ കഴിയുക?

    11. മനുഷ്യനുപയോഗിക്കുന്ന വസ്തുക്കള്‍ ചലിപ്പിക്കാന്‍ ജിന്നിന്‌ കഴിയുമായിരുന്നുവെങ്കില്‍ നമ്മെ അവന്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നില്ലേ? നമ്മുടെ അവശ്യ വസ്തുക്കള്‍ സ്ഥലം മാറ്റിവെച്ച് ഉപദ്രവിക്കാന്‍ അവന്ന് എളുപ്പമാകുമായിരുന്നില്ലേ? അങ്ങനെ സംഭവിക്കാറുണ്ടോ? സംഭവിക്കാമെന്നതിന്ന് ഖുര്‍ആനിലോ ഹദീസിലോ തെളിവുണ്ടോ?

    ReplyDelete
  11. അദൃശ്യ സൃഷ്ടികളായ ജിന്നുകള്‍ നമ്മെ ശാരീരികമായി ഉപദ്രവിക്കുമെങ്കില്‍ മനുഷ്യര്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ലെന്ന് വരും.
    വാഹനമോടിക്കാന്‍ പറ്റുമോ?
    റോട്ടില്‍ ജിന്നുണ്ടെങ്കില്‍ ചത്തുപോയാലോ?
    അവന്റെ ബന്ധുക്കല്‍ പ്രതികാരം ചെയ്യുകയില്ലേ?
    പോട്ടെ, ഒന്ന് തുപ്പാന്‍ പറ്റുമോ?
    തന്നെ തുപ്പി അപമാനിച്ചതാണെന്ന് ജിന്ന് കരുതിയാല്‍ കുഴപ്പമാവില്ലേ?

    നമുക്കങ്ങോട്ട് കാണാന്‍ കഴിയാത്തവരും നമ്മെ കാണുന്നവരുമായ ഒരു സൃഷ്ടിവര്‍ഗ്ഗമാണ്‌ ജിന്ന്. എന്നിരിക്കെ ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള സാദ്ധ്യത അല്ലാഹു ഉണ്ടാക്കിവെക്കുമോ?

    ReplyDelete
  12. അലികോയ സാഹിബ്‌ ,

    ജിന്നിനെ പറ്റിയുള്ള അറിവ് മനുഷനില്‍ വളരെ പരിമിതമാണ് , അത് കൊണ്ട് തന്നെ അതില്‍ ചിലര്‍ക്ക്‌ മനസ്സിലക്കുന്നവയില്‍ പാളിച്ചകള്‍ സംഭവിക്കാം അത് മുജഹിടുകള്‍ക്ക് മാത്രമല്ലല്ലോ, അതിനേക്കാള്‍ സ്പ്രഷ്ട മായ ഭൌതിക വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ ജമ അത്തിന്നും സംഭവിച്ചിട്ടുണ്ട് ..മാത്രമല്ല ചില മന്ദ്രവാദി കള്‍ക്കും, ജ്യോദിഷികള്‍ ക്കും അവരുടെ സഹായം കിട്ടുന്നില്ലേ ??

    ReplyDelete
    Replies
    1. ജിന്നിന്റെ സഹായം മന്ത്രവാദികള്‍ക്ക് എപ്രകാരമാണ്‌ കിട്ടുന്നത്?
      ശാരീരിക സഹായമാണോ?

      Delete
    2. പ്രിയ അലികോയ

      സഹായം എന്ന് പറയുമ്പോള്‍ ശാരീരിക സഹായമാണോ നിങ്ങള്‍ ഉദേശിച്ചത്‌, ഭൂതവും ഭാവിയും പറയാന്‍ മനുഷ്യരെ പിശാചു സഹായിക്കുന്നില്ലേ, ചില മനുഷ്യര്‍ സാധാരണയായി മനുഷ്യരില്‍ കാണാത്ത സ്വഭാവങ്ങള്‍ കനികുന്നില്ലേ, ഉദ: അറിയാത്തതോ അല്ലെങ്കില്‍ പടിചിട്ടില്ലാതതോ ആയ ഭാഷ സംസാരികുന്നത്, അപ്രാപ്യ മായ സ്പീഡില്‍ കാര്യങ്ങള്‍ ചെയ്യുക, അകാരണമായ തീ കാണുക, തുടങ്ങിയ പല സന്ഭവങ്ങളും നാം സതാരണയായി കേള്‍ കാരുണ്ടല്ലോ ..ഇതെല്ലാം പിശചെല്ലെന്കില്‍ പിന്നെ ആര്‍ ??

      Delete
    3. "ജിന്നിന്റെ സഹായം മന്ത്രവാദികള്‍ക്ക് എപ്രകാരമാണ്‌ കിട്ടുന്നത്?
      ശാരീരിക സഹായമാണോ?"
      ഇതാണല്ലോ എന്റെ ചോദ്യം. അതേ ചോദ്യം എന്നോട് തിരിച്ചു ചോദിച്ചാല്‍ അതിന്നു മറുപടിയാകുമോ?

      "ജിന്നിനെ പറ്റിയുള്ള അറിവ് മനുഷനില്‍ വളരെ പരിമിതമാണ് , അത് കൊണ്ട് തന്നെ അതില്‍ ചിലര്‍ക്ക്‌ മനസ്സിലക്കുന്നവയില്‍ പാളിച്ചകള്‍ സംഭവിക്കാം" താങ്കളുടെ ഈ വാക്കുകള്‍ കടമെടുക്കുന്നു; മേല്‍ കമന്റിന്‌ മറുപടി പറയാന്‍.

      ഭൂതവു ഭാവിയും പറയാന്‍ പിശാച് മനുഷ്യനെ സഹായിക്കുന്നു എന്നത് മുജാഹിദ് പ്രസ്ഥാനത്തിന്റെ വീക്ഷണമാണോ? അങ്ങനെയെങ്കില്‍ അദൃശ്യമാര്‍ഗ്ഗത്തില്‍ സഹായം ലഭിക്കുമെന്ന വിശ്വാസത്തോടു കൂടി സഹായം ചോദിക്കല്‍ ശീര്‍ക്കല്ലാതാകുമോ? ഗൈബ് അറിയാനുള്ള കഴിവ് പിശാചിനും ഉണ്ടെന്ന് സമ്മതിക്കുകയാണോ? (ഇതൊക്കെ ശിര്‍ക്കാണെന്ന് പറയാന്‍ വേണ്ടിയാണല്ലോ മുജാഹിദ് പ്രസ്ഥാനം നിലനില്‍ക്കുന്നതു തന്നെ. ഇനിയിപ്പോള്‍ ആ അവകാശ വാദത്തിന്റെ ഗതിയെന്താകും?)
      അന്യ ഭാഷ സംസാരിക്കുക തുടങ്ങിയ പലതും മാനസിക രോഗത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്‌. അത്തരം രോഗികളാരും ഒരു അന്യഭാഷയും കൃത്യമായും വ്യക്തമായും കൈകാര്യം ചെയ്യാറില്ല. എവിടെ നിന്നോ കേട്ടുപഠിച്ച ചില വാചകങ്ങള്‍ ഉരുവിടാറേയുള്ളു. അത് അല്‍ഭുതമായി കണക്കാക്കി ആഘോഷിക്കാനുള്ളതല്ല; അവരെ ചികില്‍സിക്കുകയാണ്‌ വേണ്ടത്.


      താങ്കള്‍ ചോദിക്കുന്നു: "..ഇതെല്ലാം പിശചെല്ലെന്കില്‍ പിന്നെ ആര്‍ ??"
      മറുപടി: ഇതെല്ലാം വെറും ഊഹമല്ലാതെ മറ്റന്താണ്‌?

      Delete
    4. അലികോയ സാഹിബ്‌,

      ജിന്ന് കാര്യത്തില്‍ മുജാഹിടിന്റെ വാദം എന്താണെന്ന് എനിക്ക്‌ അറിയില്ല, നാന്‍ ഒരു മുജാഹിദ്‌ കാരനോ അതിന്‍റെ പ്രവതകണോ അല്ല. ജിന്നിന്റെ സഹായം മന്ത്രവാദികള്‍ക്ക് എപ്രകാരമാണ്‌ കിട്ടുന്നത് യെന്നും എനിക്ക്‌ അരിയല്ല എന്നാല്‍ അവര്‍ ആകാശത്ത നിന്ന് ചില കാര്യങ്ങള്‍ മലക്കുകളില്‍ നിന്ന് കട്ട് കേള്‍കാരുണ്ട് യെന്നും അത് അവര്‍ ഭാവി പറയുന്നവര്‍ക്ക് എത്തിച്ചു കൊടുക്കുന്നുന്ടെന്നും എന്നാല്‍ അവര്‍ കൂടുതലും നുന്കളാണ് പറയുന്നത് യെന്നും നബി (സ) പറഞ്ഞതായി നാന്‍ കേള്‍ക്കാനിട വന്നിട്ടുണ്ട്. എപ്രകാരം ആണ് ജിന്നുകള്‍ മനുഷ്യരെ സഹാഹിക്കുന്നത് എന്ന് നമുക പ്രമാണങ്ങളില്‍ വ്യക്തമല്ല അത് കാരണം നമുക ഹദീസ്‌ തള്ളാന്‍ പറ്റില്ലല്ലോ. അത് സഹാഹിക്കുന്നു എന്ന് നബി പറഞ്ഞാല്‍ പിന്നെ അത് അങ്ങനെ തന്നെ വിസ്വസികുകയല്ലേ വേണ്ടത്‌?

      "അന്യ ഭാഷ സംസാരിക്കുക തുടങ്ങിയ പലതും മാനസിക രോഗത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്‌" എന്ന നിങ്ങളുടെ വാദം മറിച്ച് അനുഭവം ഉള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല, കാരണം ചില സ്ത്രീകള്‍ ഇത്തരം അസുകം കണ്ടാല്‍ രണ്ടോ മുന്നോ ആളുകള്‍ പോലും പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത വിധം ശക്തി കാണിക്കുന്നത് കേവലം മാനസിക രോഗം ആയിരിക്കുമോ, പ്രതീക്ഷിക്കാത്ത സ്ഥലത്ത് തീ കാണുന്നതും, മേശയും മറ്റും തനിയെ നീങ്ങുന്നതും എല്ലാം മാനസിക വിഭ്രാന്തി ആയിരിക്കുമോ? ഒരു സഹാബി വനിതാ ഒരു മന്തിച്ച നൂല് കെട്ടുമ്പോള്‍ കയിലെ വിറയല്‍ മാറുന്നതും (അസുകം അതാണോ എന്ന് ഉറപ്പില്ല സംശയം ആണ് ഉള്ളത്) അയിച്ചു മാറിയാല്‍ വീണ്ടും തുടങ്ങുന്നതും എന്നാല്‍ സഹാബി വനിതായുടെ ഭര്‍ത്താവ് ആയ സഹാബി അത് കണ്ടു ദേഷ്യം വന്നു അത് വലിചെരിഞ്ഞതും, എല്ലാം നാം കേള്‍കാറുള്ള തല്ലേ..ഇതൊരു വാദ പ്രതിവാദം ആയി കാണാതെ നിങ്ങളില്‍ നിന്ന് വ്യക്താമായ മറുപടി പ്രതീക്ഷിക്കുന്നു

      Delete
    5. إن الشيطان لكم عدو فاتخذوه عدوا إنما يدعو حزبه ليكونوا من أصحاب السعير
      (الفاطر 6)
      പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അവനെ നിങ്ങളും ശത്രുവായിട്ട് കണക്കാക്കുക. അവന്‍ തന്റെ പാര്‍ട്ടിയെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ നരകാവകാശികളാകാന്‍ വേണ്ടിയാകുന്നു. (ഖുര്‍ആന്‍ 35/6)

      ( وإما ينزغنك من الشيطان نزغ فاستعذ بالله انه هو السميع العليم
      ) فصلت:36
      പിശാചില്‍ നിന്ന് വല്ല വല്ല ദുര്‍ബോധനവും നിനക്കുണ്ടായാല്‍ നീ അല്ലാഹുവിന്റെ ശരണം തേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖുര്‍ആന്‍ 41/36)

      പിശാച് മനുഷ്യന്റെ സഹായിയല്ല.
      ശത്രുവാണ്‌.
      ശത്രു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്‌.
      അവന്‍ എപ്പോഴും നമ്മെ വഴി തെറ്റിക്കാനാണ്‌ ശ്രമിക്കുക.
      അത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ അല്ലാഹുവില്‍ അഭയം തേടാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നു.

      എന്നിരിക്കെ താങ്കളുദ്ധരിച്ച ഹദീസില്‍ പറഞ്ഞ കാര്യം പിശാചിന്റെ (ഇവിടെ - വഴിപിഴപ്പിക്കുന്ന ജിന്നിന്റെ) സഹായമായി കരുതുന്നതെങ്ങനെ?
      ഹദീസില്‍ പറഞ്ഞതുപോലെ വല്ലതും കട്ടുകേള്‍ക്കാന്‍ സാധിച്ചാല്‍ തന്നെ, അതിനോട് 100 കള്ളം ചേര്‍ത്തിട്ടല്ലേ അവന്‍ തന്റെ ഔലിയാക്കള്‍ക്ക് അതിട്ടു കൊടുക്കുന്നത്? ഇതിനെയാണോ സഹായമെന്ന് വിശേഷിപ്പിക്കുന്നത്? അത്ഭുതം തന്നെ. ഈ പ്രവൃത്തി ഏത് മാനദണ്ഡമനുസരിച്ചാണ്‌ 'സഹായം' എന്ന പേരിന്‌ അര്‍ഹമാകുന്നത്?

      ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വലിയ ശക്തി പ്രകടിപ്പിക്കാറുണ്ട്. മരത്തില്‍ കയറി ശീലമില്ലാത്തയാള്‍ പട്ടിയെ പേടിച്ച് മരത്തില്‍ കയറിയെന്നിരിക്കും. എന്നിട്ട് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങും. ആരെങ്കിലും ഇറക്കേണ്ടി വരും. ഒന്നുകൂടി അപ്രകാരം കയറാന്‍ പറഞ്ഞാല്‍ അയാള്‍ക്ക് കഴിയുകയുമില്ല. അക്രമത്തിന്നിരയാകുന്ന സമയത്തും ഇതേ പോലെ അസാധാരണമായ -മറ്റര്‍ത്ഥങ്ങള്‍ നല്‍കരുത്- ശക്തി പ്രകടിപ്പിക്കും. ഈ ശക്തി പരിശീലനത്തിലൂടെ വളര്‍ത്താന്‍ കഴിയുന്നതുമാണ്‌. നിത്യത്തൊഴില്‍ അഭ്യാസം എന്ന് പറയാറില്ലേ, അതുപോലെ. ആരോഗ്യം കുറഞ്ഞ ഒരാള്‍ പകലന്തിയോളം ഭാരം വഹിക്കുന്നത് കാണാം. അയാളേക്കാള്‍ ആരോഗ്യമുള്ള, ഈ ജോലി ശീലമില്ലാത്ത മറ്റൊരാള്‍ക്ക് അതസാധ്യമായിരിക്കും. ഇതിന്റെ മറ്റൊരു രീതിയാണ്‌ ആയോധന കല. കരാട്ടെ ഉദാഹരണം. ശത്രുവിനെ ആക്രമിക്കുമ്പോള്‍, ശരീരത്തിന്റെ ശക്തി ഒരു പ്രത്യേക ബിന്ദുവില്‍ കേന്ദ്രീകരിക്കുകയാണ്‌ കരാട്ടെക്കാരന്‍ ചെയ്യുന്നത്. കൈകൊണ്ട് ഇഷ്ടിക പൊട്ടിക്കുന്നതും മറ്റും അറിയാമല്ലോ. മാനസിക രോഗിയുടെ വെപ്രാളം, അത് നിയന്ത്രിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതെ പോകുന്നത് ഇവയെല്ലാം ഇതിന്റെ ഉദാഹരണം മാത്രമാണ്‌. രോഗം മൂലം മാത്രമല്ല മറ്റു കാരണങ്ങളാലും ആളുകള്‍ വയലന്റാകും. അവരെയും പിടിച്ചു വെക്കുക ക്ഷിപ്രസാദ്ധ്യമല്ല. രണ്ടോ മൂന്നോ അല്ല; നാലോ അഞ്ചോ പേര്‍ ചേര്‍ന്നാലും നിയന്ത്രിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
      അന്യഭാഷ സംസാരിക്കുനതായി ആരെങ്കിലും വാദിച്ചാല്‍ താങ്കള്‍ നേരില്‍ പരിശോധിക്കുക. പഠിക്കാത്ത ഒരു ഭാഷയും ഒരാള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുകയില്ലെന്ന് താങ്കള്‍ക്ക് ശരിക്കും ബോദ്ധ്യം വരുന്നതാണ്‌. ചില വാക്കുകള്‍ എവിടെ നിന്നെങ്കിലും കേട്ട് പഠിച്ചത് ഉരുവിടാന്‍ മാത്രമേ അത്തരക്കാര്‍ക്ക് സാധിക്കറുള്ളു. എന്നത് 100% സത്യമാണ്‌.

      Delete
    6. ആലി സാഹിബ്‌,

      തങ്ങള്‍ പറഞത് 100 % ശരി തന്നെ, ബാധ കേറുമ്പോള്‍ ആരും മംഗോളിയന്‍, ജര്‍മന്‍, സ്പാനിഷ്‌, അല്ലെങ്ങില്‍ മറ്റുള്ള ഭാഷ കള്‍ സംസാരിച്ചതായി ആറിവില്ല, എന്തെ ജിന്നുകള്‍ക്ക്‌ മലയാളം, തമിള്‍ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളെ അറിയുള്ളു ?

      മുഹമ്മദ്‌ അലി

      Delete
  13. നമുക്കൊരു പുഴയോ കായലോ മുറിച്ചുകടക്കണമെന്നിരിക്കട്ടെ.
    നാമെന്താണ്‌ ചെയ്യേണ്ടത്?
    പോകുമ്പോള്‍ കയ്യിലൊരു വടി കരുതണം.
    വടികൊണ്ട് വെള്ളത്തില്‍ അടിക്കണം.
    വെള്ളം പിളര്‍ന്ന് രണ്ടായി മാറി നില്‍ക്കും.
    അതിലൂടെ നമുക്ക് അക്കരെക്കടക്കാം.
    ഇതൊക്കെ ആരെങ്കിലും നിഷേധിച്ചാല്‍ അവനെ നമുക്ക് ഖുര്‍ആന്‍ നിഷേധിയെന്ന് പഴിക്കുകയുമവാം.

    ഇങ്ങനെയാണോ നാം ചെയ്യാറുള്ളത്?
    അല്ലല്ലോ.
    എന്തുകൊണ്ട്?
    മേല്‍ പറഞ്ഞ വടിപ്രയോഗം മുസാ നബിയുടെ മു'അ്‌ജിസത്താണെന്ന് നമുക്കറിയാം.
    നമുക്കങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും;
    അതുകൊണ്ടാണത് മു'അ്‌ജിസത്താകുന്നതെന്നുമറിയാം.
    *************

    പലതരം സേവനങ്ങള്‍ക്കായി, ശക്തന്മാരായ ജിന്നുകളെ സുലൈമാന്‍ നബി ഉപയോഗപ്പെടുത്തിയിരുന്നു.
    അത് സുലൈമാന്‍ നബിയുടെ മു'അ്‌ജിസത്തായിരുന്നു.
    എന്നിട്ടും അതുപോലെ നമുക്കും ചെയ്യാന്‍ കഴിയുമെന്നാണ്‌ ചിലരെങ്കിലും വിചാരിക്കുന്നത്.
    ജിന്നിന്റെ 'സേവ' ഉപയോഗപ്പെടുത്തി കാര്യം സാധിക്കാമെന്ന് കരുതുന്നവരില്‍ കടുത്ത തൌഹീദിന്റെ ആളുകളും ഉണ്ടത്രെ.
    ഇതിന്റെ സാദ്ധ്യത തള്ളിക്കളയുന്നവരെ അവര്‍ ഖുര്‍ആന്‍ നിഷേധികളായി മുദ്രയടിക്കുമത്രെ!
    *************

    ജിന്നു സേവയും തേടി നടക്കുന്നതിന്ന് മുമ്പ് അവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്:
    ഒരു വടികൊണ്ട് 'സമുദ്രത്തിലടിക്കട്ടെ.'
    എന്നിട്ടത്ത് പിളരുന്നുണ്ടോ എന്ന് നോക്കട്ടെ.
    പിളരുകയും അതിലൂടെ നടന്ന് അക്കരെപ്പറ്റാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ക്കുറപ്പിക്കാം:
    ജിന്നിനെക്കൊണ്ട് ജോലി ചെയ്യിക്കാനും അവര്‍ക്കാവുമെന്ന്.
    ഇല്ലെങ്കില്‍ വെറുതെ പുളുവടിക്കരുത്.

    ReplyDelete
  14. ഭൂമി ലോകത്ത്‌ തന്നെ അനേകായിരം മാനുഷിക പ്രശ്നങ്ങള്‍ പരിഹാരം തേടുമ്പോള്‍ ,വിശന്നു തളര്‍ന്ന വയറുമായി കുഞ്ചു കണ്ണുകള്‍ ആഹാരം പരതുമ്പോള്‍ അവിടേക്ക് തിരിഞ്ഞു നോക്കാതെ അട്ര്ശ്യ ജീവികളെ ക്കുറിച്ച് തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തി സ്വര്‍ഗ്ഗത്തിലേക്ക് കടക്കാന്‍ “തൌഹീദ്” മാത്രം മതി എന്ന് സമാധാന്പ്പെടുന്ന അര മോല്ലമാര്‍ വ്യഭിച്ചരിക്കുന്നത് ത്യാഗപൂര്‍ണ്ണമായ നവോത്ഥാന ചരിത്രതെയാണ് ...തൌഹീടില്‍ വെള്ളം ചേര്‍ത്ത്‌ നവോത്ഥാനത്തെ പരിഹസിക്കുന്നവര്‍ മുജാഹിടുകളല്ല മുജ് രിമുകള്‍....ആണ്

    ReplyDelete
  15. ജിന്നുകള്‍ ജര്‍മനിയിയില്‍ നിന്ന് മരുന്ന് കൊണ്ടുവരും.മുഹമ്മദ്‌ റസൂലുല്ലാഹിക്ക് മാനസിക രോഗം ഉണ്ടാക്കി.അയ്യൂബ് നബിക്ക് ശാരീരിക രോഗവും കുടുംബ-സാമ്പത്തിക നഷ്ടവും ഉണ്ടാക്കി !!!!!! ഈ ആലി കോയക്ക് ഇവറ്റകള്‍ ഇനി എന്തെല്ലാം കഷ്ട നഷ്ടങ്ങള്‍ ആണാവോ ഉണ്ടാക്കുക !!!!!!

    ReplyDelete